കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പോലീസിന് ടാർജെറ്റ് നിശ്ചയിച്ച് ഉത്തരവ്. ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനിൽ മിനിമം നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ഇതോടെ മയക്കുമരുന്ന് തപ്പിയുള്ള അന്വേഷണത്തിലാണ് പോലീസ്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം പോലീസിന് കണ്ടെത്തുവാൻ എളുപ്പമായിരുന്നു. എന്നാൽ, സിന്തറ്റിക് ഡ്രഗ്സുകൾ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇത്തരം മയക്കുമരുന്നുകൾ കണ്ടെത്തുവാൻ പ്രത്യേക പരിശീലനവും പോലീസുകാർക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടുവാൻ ഡാൻസാപ് രൂപീകരിച്ചെങ്കിലും ഇതിലുള്ളർക്കും പരിശീലനം ലഭിച്ചിട്ടില്ല. പല ജില്ലകളിലും ഇവയുടെ പ്രവർത്തനം നിർജീവവുമാണ്. മയക്കുമരുന്നുകൾ കണ്ടെത്തുവാൻ നർകോട്ടിക് സെൽ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്. കാന്റീന്റെയും ജനമൈത്രി പോലീസിന്റെയും ചുമതല കൈകാര്യം ചെയ്യുന്നത് നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് തടയാനുള്ള നടപടികൾ തടയാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചാൽ മാത്രമേ…
Read MoreCategory: Kannur
പഠിച്ചു വളരുക..! മണിപ്പുർ വിദ്യാർഥികൾക്കു തുടർപഠനം ഒരുക്കാൻ കണ്ണൂർ സർവകലാശാല
കണ്ണൂർ: മണിപ്പുരിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനാവശ്യമായ എല്ലാ സഹായവും കണ്ണൂർ യൂണിവേഴ്സിറ്റി നൽകുമെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനാവശ്യമായ സാന്പത്തിക സഹായമടക്കമുള്ള കാര്യങ്ങൾ കണ്ണൂർ യൂണിവേഴ്സിറ്റി നൽകും.നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന തദ്ദേശവാസികൾക്ക് അർഹമായ സീറ്റുകൾ ഉണ്ടാകും. മണിപ്പുരിൽനിന്ന് വരുന്ന അപേക്ഷകർക്കായി അധിക സീറ്റുകൾ നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മണിപ്പുരിൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. പലർക്കും അഡ്മിഷൻ എടുക്കാനോ അഡ്മിഷൻ എടുത്തവർക്ക് പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്. പഠിക്കാനാവശ്യമായ സഹായം നൽകണം എന്നാവശ്യപ്പെട്ട് കുക്കീസ് സ്റ്റ്യുഡൻസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ചാൻസലർമാർക്കും കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര സിൻഡിക്കേറ്റ് ചേർന്നു തീരുമാനം എടുത്തത്. ഉപാധികളോടെയായിരിക്കും സീറ്റ് അപേക്ഷകർക്ക് നൽകുക. കലാപം രൂക്ഷമായ സാഹചര്യത്തിൽ ചിലപ്പോൾ അവരുടെ കൈയിൽ തുടർ…
Read Moreപ്രസവത്തിനെത്തിയ യുവതിയുടെ പണവും സ്വർണവും കവർന്നു; പ്രതിചികിത്സയ്ക്കെത്തിയ ആളല്ലെന്ന് അശുപത്രി അധികൃതർ
കണ്ണൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ പണവും സ്വർണവും മോഷണം പോയതായി പരാതി. കണ്ണൂർ കൊയിലി ആശുപത്രിയിൽ ഇന്നലെ രാവിലെ 6.15നും ഉച്ച കഴിഞ്ഞ് രണ്ടിനും ഇടയിലാണ് സംഭവം. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോയപ്പോൾ മുറിയിൽ അഴിച്ചുവച്ച ഒന്നരപവന്റെ സ്വർണമാലയും 11,000 രൂപയും മോഷണം പോയതായാണ് പരാതിയിൽ പറയുന്നത്. പ്രസവ ശേഷം മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ കൈക്ക് പ്ലാസ്റ്റർ ഇട്ട ഒരാൾ മുറിയിൽ കയറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ആളല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreപാർട്ടിഗ്രാമത്തിലെ സിപിഎം നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി; പാനൂരിൽ തെരുവിലിറങ്ങി പ്രവർത്തകർ
തലശേരി: രണ്ടുവർഷം മുമ്പ് വിഷു ദിനത്തിൽ സിപിഎം പാർട്ടിഗ്രാമത്തിൽ ബന്ധുക്കളായ പാർട്ടി കുടുംബങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഒടുവിൽ കാപ്പയിലേക്കും നാടുകടത്തലിലേക്കും എത്തി. പാർട്ടി നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലുകളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് സിപിഎം പ്രാദേശിക നേതാവിന്റെ നാടു കടത്തലിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സിപിഎം നേതാവിനെ കാപ്പ ചുമത്തി നാടു കടത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി ഗ്രാമത്തിൽ പോലീസിനെതിരേ സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് നടന്ന പ്രകടനത്തിൽ പോലീസിനെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നിരുന്നത്. അതേസമയം, പാർട്ടി സൈബർ ഗ്രൂപ്പുകളിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനങ്ങൾ ഉയർത്തിയവർ പ്രകടനത്തിൽ നേതൃത്വത്തിനെതിരേ ശബ്ദമുയർത്താതിരുന്നത് ശ്രദ്ധേയമായി. പ്രകടനത്തിന് നേതൃത്വം നൽകിയ രണ്ടുപേർ അന്ന് രാത്രിയിൽ നടന്ന പാർട്ടിക്കമ്മറ്റിയിൽ പങ്കെടുത്തതായുള്ള വിവരവും പുറത്തു വന്നു. കഴിഞ്ഞ ദിവസം പാനൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള…
Read Moreഭിന്നശേഷിക്കാരനായ അധ്യാപകനെ കടിച്ചു കുടഞ്ഞ് തെരുവ് നായ; കടിച്ചത് സ്കൂള്‍ വളപ്പില്‍ പെറ്റുകിടന്ന തെരുവുനായ
പയ്യന്നൂര്‍: പയ്യന്നൂരിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ കടിച്ചത് സ്കൂള്‍ വളപ്പില്‍ ആറോളം കുഞ്ഞുങ്ങളുമായി പെറ്റുകിടന്ന തെരുവുനായ. നഗര ഹൃദയത്തിലെ എ. കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു ഹൈസ്കൂള്‍ വിഭാഗം അധ്യാപകനായ കുന്നരുവിലെ ശംഭു നമ്പൂതിരിയെ തെരുവുനായ കടിച്ചത്. ഇന്റര്‍വെല്‍ സമയത്ത് വെള്ളം കുടിക്കാനായി അടുത്ത കെട്ടിടത്തിലേക്കു നടന്നു പോവുകയായിരുന്ന അധ്യാപകനുനേരേ നായ കുരച്ചു ചാടുകയായിരുന്നു. അധ്യാപകന്റെ കണങ്കാലിനു മുകളിലായാണു നായയുടെ കടിയേറ്റത്. അടുത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഓടിയെത്തിയതോടെ നായ ഓടിപ്പോയി. പരിക്കേറ്റ അധ്യാപകന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
Read Moreതലശേരിയിൽ പത്ത് ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസ് കവർച്ച; വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
തലശേരി: നഗരമധ്യത്തിലെ പ്രവാസിയുടെ വീട്ടിൽനിന്നു പത്ത് ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസ് കവർന്ന തമിഴ് നാട് സ്വദേശി അറസ്റ്റിൽ. സേലം കൽത്താനം സ്വദേശിനി വിജയലക്ഷ്മി (40) യെയാണ് തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചിറക്കര മറ ഹൗസിൽ രേഷ്മ സാജിതിന്റെ ഡയമണ്ട് നെക്ലേസാണ് കവർന്നത്. രേഷമയുടെ വീട്ടിൽ ജോലിക്കു വന്നിരുന്ന വിജയലക്ഷ്മിയെ വീട്ടുകാരും പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് വലയിലാക്കിയത്. കുളിക്കാൻ കയറിയപ്പോൾ കിടപ്പു മുറിയിൽ അഴിച്ചു വച്ച നെക്ലേസ് രേഷ്മ എടുത്തണിയാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തു വീഴുകയും കട്ടിലിനിടയിലേക്ക് തെറിച്ചു പോകുകയും ചെയ്തു. കട്ടിൽ നീക്കി നെക്ലേസ് എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പിന്നെ എടുക്കാമെന്ന് കരുതിയ രേഷ്മ ഇക്കാര്യം മറന്നു പോകുകയും ചെയ്തു. ഇന്നലെ കുടുംബാംഗങ്ങളോടൊത്ത് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് നെക്ലേസിന്റെ കാര്യം ഓർമവന്നത്. വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ നെക്ലേസ് എടുത്തതിന്…
Read Moreട്രെയിനില്‍ നഗ്നതാപ്രദര്‍ശനം; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മധ്യവയസ്കന് അറസ്റ്റില്‍
കാസര്‍ഗോഡ്: ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് മധ്യവയസ്കന് അറസ്റ്റിലായി. ഇന്നലെ പകല്‍ കോഴിക്കോടിനും കാസര്‍ഗോഡിനും ഇടയില്‍ കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫ് എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുടെ എതിര്‍വശത്തെ സീറ്റിലിരുന്ന വിദ്യാര്‍ഥിനിയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. രാവിലെ 9.30 ന് ട്രെയിന്‍ കോഴിക്കോട് പിന്നിട്ടശേഷമാണ് ഇയാള്‍ തന്റെ എതിര്‍വശത്തെ സീറ്റിലിരുന്നതെന്ന് വിദ്യാര്‍ഥിനി പറയുന്നു. അല്പനേരം കഴിഞ്ഞതു മുതല്‍ സീറ്റില്‍ ചാരിക്കിടന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ പിടികൂടി സുരക്ഷാ ജീവനക്കാരെ ഏല്പിക്കുകയായിരുന്നു. അപ്പോഴേക്കും ട്രെയിന്‍ കാസര്‍ഗോഡ് എത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreതെങ്ങിൻതോപ്പിൽ മൃതദേഹം; കൊലപാതകമെന്നു തെളിഞ്ഞു; കൊല്ലാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനന്പിലെ പാറമ്മൽ ഹൗസിൽ പ്രഭാകരന്റെ മകൻ സി. സുമോദിനെ (35) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുറ്റിക്കകം സ്വദേശി അസീബിനെ (36) യാണ് എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തത്. മുനന്പിനു സമീപമുള്ള തെങ്ങിൻതോപ്പിൽ സുമോദിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുക്കുകയും ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട സുമോദിന്റെ താടിയെല്ലും വാരിയെല്ലും തകർന്ന നിലയിലായിരുന്നുവെന്നും ശരീരത്തിനുള്ളിൽ രക്തം വാർന്ന് ശ്വാസകോശത്തിൽ കെട്ടിക്കിടന്നതാണ് മരണ കാരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ തന്നെ സംശയം തോന്നിയ എടക്കാട്…
Read Moreവിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി സെക്യൂരിറ്റി ജീവനക്കാരൻ; എഴുപത്തിമൂന്നുകാരനെ പിടികൂടി പോലീസ്
കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി (73) മിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പരാതിപ്പെടുകയും സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.
Read Moreഅഗ്നിരക്ഷാസേനയിൽ സ്പെഷല്‍ ടാസ്ക് ഫോഴ്സ്; നൂറംഗ സേനയിൽ നിയമിച്ചത് 31 പേരെ മാത്രം
അനുമോൾ ജോയ്കണ്ണൂര്: പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അഗ്നിരക്ഷാസേനയില്‍ പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാതിവഴിയിൽ. മൂന്നര വർഷത്തിനുള്ളിൽ ആകെ നിയമിച്ചത് 31 പേരെ മാത്രം. 2018 സെപ്റ്റംബറിലായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകച്ചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ നൂറംഗ കരുതല്‍ സേനയെ നിയമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്ക് പരിശീലനം നല്‍കിയശേഷം ഘട്ടംഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സ്പെഷല്‍ ടാസ്ക് ഫോഴ്സിലേക്ക് സജ്ജരാക്കിയത് 31 പേരെ മാത്രമാണ്. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി അക്കാദമി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. അവശ്യഘട്ടങ്ങളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയും അല്ലാത്തപ്പോള്‍ അവരവരുടെ ജില്ലകളില്‍ വിന്യസിക്കുകയുമാണ് ചെയ്യുന്നത്.
Read More