തൊണ്ടിയിൽ: പൂളക്കുറ്റി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തോടുകൾ കരകവിഞ്ഞൊഴുകിയപ്പോൾ തെറ്റുവഴിയിലെ കൃപാഭവന്റെ അടുക്കള പൂർണമായും ഇല്ലാതായി. “ഒരു നല്ല അടുക്കള സമ്മാനിക്കാനായിരിക്കും ദൈവം ഈ ഇടപെടൽ നടത്തിയത്…” ദുരന്തത്തിന്റെ ആഴക്കയത്തിൽ നിൽക്കുമ്പോഴും കൃപാഭവൻ ഡയറക്ടർ സന്തോഷിന്റെ ആത്മവിശ്വാസത്തിന്റെ വാക്കുകൾ. ഒരുപിടി ഭക്ഷ്യധാന്യം പോലും ഇല്ലാതായി. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയുമായി. മലയോരത്തുണ്ടായ ഉരുൾപൊട്ടലിൽ ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത് കൃപാ ഭവനാണ്. തിങ്കളാഴ്ച്ച രാത്രി 7.45 ഓടെയാണ് ചെറിയ തോതിൽ വെള്ളം അടുക്കളയിൽ എത്തിയത്. പൈപ്പ് പൊട്ടിയതാവും എന്ന ധാരണയായിരുന്നു ആദ്യം. പൊടുന്നന്നെ വെള്ളം ഇരച്ചെത്തിയതോടെ അടുക്കളയിൽ ഉണ്ടായിരുന്നവർ മുകളിലത്തെ നിലയിൽ അഭയം തേടി. അതുകൊണ്ട് ആളപായം ഉണ്ടായില്ല. മുഴുവൻ അടുക്കള ഉപകരണങ്ങളും പാത്രങ്ങളും ഒലിച്ചുപോയി. പശുക്കൾ, കോഴി, താറാവ്, ആടുകൾ തുടങ്ങി ഭൂരിഭാഗവും ഒഴുക്കിൽപ്പെട്ട് ചത്തു. അന്തേവാസികളെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങൾക്കും…
Read MoreCategory: Kannur
കണ്ണൂരിൽ അഞ്ചിടങ്ങളിൽ ഉരുൾപൊട്ടൽ; രണ്ടു വയസുകാരിയുടേത് ഉൾപ്പെടെ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ(പേരാവൂർ): കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ചെങ്ങന്നൂർ സ്വദേശിയും നെടുംപുറംചാൽ കുടുംബക്ഷേമ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക നദീറ – ഷഫീഖ് ദമ്പതികളുടെ മകൾ നുമ തസ്മിന്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. കു ട്ടിയുടെ വീടിനു സമീപത്ത് നിന്നും 20 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ രാജേഷ് അരുവിക്കലിന്റെ (40) മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പൂളക്കുറ്റിമേലെ വെള്ളറയിൽ ഉരുൾപൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശം. വെള്ളറയിൽ ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിലുണ്ടായിരുന്ന മണ്ണാലി ചന്ദ്രൻ (55), മകൻ റിവിൻ (22) എന്നിവരെ കാണാതായതായി പ്രദേശവാസികൾ പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ…
Read Moreആ പുഞ്ചിരി മാഞ്ഞു, അഫ്ര ഇനി കണ്ണീരോർമ; വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ലോകം ഏറ്റെടുത്തിരുന്നു
കണ്ണൂര്‍: ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്- വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ആരും മറന്നുകാണില്ല. വീല്‍ചെയറില്‍ ശരീരം തളരുമ്പോഴും മനസിന്റെ ഇച്ഛാശക്തികൊണ്ട് ജീവിതത്തെ തിരികെപ്പിടിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ മാട്ടൂലിലെ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ അഫ്ര ഇനി കണ്ണിരോർമ. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ ബാധിതനായ അനുജൻ മുഹമ്മദിന് വേണ്ടിയുള്ള അഫ്രയുടെ സഹായഭ്യർത്ഥന ലോകമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. അഫ്രയുടെ അഭ്യർഥന കേട്ട് അനുജന്റെയും അഫ്രയുടെയും ചികിത്സയ്ക്കുമായി ലോകത്തിന്റെ നാനാതുറകളിലുള്ള മനുഷ്യസ്നേഹികൾ 46 കോടി രൂപയാണ് സ്വരുക്കൂട്ടി നല്‍കിയത്. പിന്നീട് അനുജൻ മുഹമ്മദിന്റെ ചികിത്സക്കായി ലഭിച്ച തുകയില്‍നിന്ന് ഏഴ് കോടിയോളം രൂപ എസ്എംഎ ബാധിച്ച മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കായി നല്കുമ്പോഴും നിറപുഞ്ചിരിയുമായി അഫ്രയുടെ നല്ല മനസുണ്ടായിരുന്നു. കേരളത്തിലെ നൂറോളം എസ്എംഎ ബാധിതരുടെ പ്രതീക്ഷയായും കരുത്തുമായിരുന്നു അഫ്രയുടെ പുഞ്ചിരി. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള…
Read Moreവീട്ടുകാരെ കാണാൻ രണ്ടു ദിവസത്തെ പരോൾ; കനത്ത സുരക്ഷയിൽ തടിയന്റവിടെ നസീർ കണ്ണൂരിൽ
കണ്ണൂർ: കാശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെയും പ്രതി തടിയന്റവിടെ നസീർ കനത്ത സുരക്ഷയിൽ കണ്ണൂരിൽ. ബംഗളൂരു ജയിലിൽ കഴിയുന്ന നസീറിന് കൊച്ചി എൻഐഎ കോടതി വീട്ടുകാരെ കാണുവാൻ രണ്ട് ദിവസത്തെ പരോൾ നൽകിയിരുന്നു. ബംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രിയാണ് കനത്ത സുരക്ഷയിൽ കണ്ണൂരിൽ എത്തിച്ചത്. തുടർന്ന്, കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്. ഇന്നു രാവിലെ കണ്ണൂർ സിറ്റിയിലെ വീട്ടിൽ പോലീസ് സുരക്ഷയിൽ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ബന്ധുമിത്രാദികളുമായിട്ടാണ് കൂടിക്കാഴ്ച. നസീറിന്റെ വീടിന് ചുറ്റും രാവിലെ തന്നെ പോലീസ് സുരക്ഷ ഏർപ്പെടുത്തിയ ശേഷമാണ് നസീറിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.
Read Moreപിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു; സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് മരിച്ചതെന്ന് ബിജെപി
കണ്ണൂർ: മർദനമേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. പിണറായി സ്റ്റേഷൻ പരിധിയിലെ എരുവട്ടിയിലെ പുതിയ വീട്ടിൽ ജിംനേഷ് (30) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് ജിംനേഷ് മരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു. എന്നാൽ, പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷ് കുഴഞ്ഞു വീണാണ് മരിച്ചതെന്ന് പിണറായി പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം പ്രദേശത്ത് സിപിഎം – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. അക്രമത്തിൽ സിപിഎം പ്രവർത്തകരായ രംനേഷ്, നിവേദ് എന്നിവർക്കും ആർഎസ്എസ് പ്രവർത്തകരായ ആദർശ് മുരളി, വിഷ്ണു, കെ.പി.ആദർശ് എന്നിവർക്കും പരിക്കേറ്റിരുന്നു. മരിച്ച ജിംനേഷിന്റെ സഹോദരനാണ് അക്രമത്തിൽ പരിക്കേറ്റ വിഷ്ണു. ഇവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും പുലർച്ചെ രണ്ടോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, ജിംനേഷിന് മർദ്ദനമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബിജെപി നേതൃത്വം പറയുന്നു. ജിംനേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം…
Read Moreകണ്ണവത്ത് വിദ്യാർഥികളെ സ്കൂളിനുള്ളിൽ കയറി മുഖംമൂടി സംഘം ആക്രമിച്ചു; രണ്ടു വിദ്യാർഥികൾക്ക് പരിക്ക്
കൂത്തുപറമ്പ്: മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘത്തിന്റെ മർദനത്തിൽ കണ്ണവം യുപി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാർഥികളായ കണ്ണവം പഴശിമുക്കിലെ എം.സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോഴാണ് സംഭവം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു. സ്കൂളിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. മർദനമേറ്റ ഒരു വിദ്യാർഥി കുഴഞ്ഞ് വീഴുകയും ചെയ്തു.സംഭവത്തിന്റെ തലേ ദിവസം വിദ്യാർഥികൾ തമ്മിൽ ചെറിയ തോതിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ അക്രമം.ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കണ്ണവം ഇൻസ്പെക്ടർ എം. സജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Read Moreതടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല! സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്റെ മകൻ ബിജു(37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. രാവിലെ ജയിൽ ഉദ്യോഗസ്ഥർ തടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ വാർഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ടിബി രോഗിയായത് കൊണ്ട് ബിജുവിനെ ഒറ്റയ്ക്ക് ഒരു സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോക്സോ കേസ് പ്രതിയായ ബിജു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Read Moreപൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങി! ദന്പതികൾക്കെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്
കാസര്‍ഗോഡ്: നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിവി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ നായന്മാര്മൂലയിലെ സി.വി.സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്പനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങിയെന്നാണ് കേസ്. 2016ലാണ് സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കായി ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Read Moreപയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിൽ ബോംബേറ്; പരിശോധനയ്ക്ക് വിധേയമാക്കിയത് 2ലക്ഷത്തോളം ഫോണ്‍കോളുകളും നൂറോളം നിരീക്ഷണ കാമറ ദൃശ്യങ്ങളും
പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പ്രതികളെപ്പറ്റി സൂചന. നൂറോളം നിരീക്ഷണ കാമറ ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ടുലക്ഷത്തോളം ഫോണ്‍കോളുകളും പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് പോലീസിന് അക്രമികളെപ്പറ്റി സൂചന ലഭിച്ചത്. പ്രത്യേക സ്ക്വാഡ്ബോംബേറില് ഉള്‍പ്പെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ പോലീസിന് ഉന്നത കേന്ദ്രത്തില്‍ നിന്നും കടുത്ത സമ്മര്‍ദങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പയ്യന്നൂര്‍ എസ്ഐ പി. വിജേഷിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. രണ്ടു ബൈക്കുകൾസമീപവാസികളില്നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ് രാഷ്്ട്ര മന്ദിരത്തിന് സമീപത്തെ ഇരുപതോളം നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടു ബൈക്കുകള്‍ പോകുന്നത് കാണാനായെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ലായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നഗരത്തിലേയും റെയില്‍വേ സ്റ്റേഷന് പരിസരത്തുമുള്ള നിരീക്ഷണ കാമറകളും പരിശോധനയ്ക്കു വിധേയമാക്കി. ഈ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അക്രമികളെപ്പറ്റി ചില സൂചനകള്‍ പോലീസിന് ലഭിച്ചതെന്നാണറിയുന്നത്. ഈ മാസം 12ന് പുലര്‍ച്ചെ ഒന്നോടെയാണ്…
Read Moreഒരുവര്‍ഷം മുമ്പ് മസ്ജിദില്‍ നിസ്കാരത്തിന് എത്തിയപ്പോള്‍..! മസ്ജിദില്‍ ചാണകം വിതറിയ പ്രതി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിലെ കാംബസാര്‍ മുഹ്യുദീന്‍ ജുമാമസ്ജിദില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിണാവ് കച്ചേരിത്തറ കോസ്റ്റല്‍ ഗാര്‍ഡ് റോഡ് പടപ്പില്‍ ഹൗസില്‍ എം. ദസ്തകീറിനെ (52) യാണ് കണ്ണൂര്‍ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് മസ്ജിദില്‍ നിസ്കാരത്തിന് എത്തിയപ്പോള്‍ ഒരാള്‍ ദേഷ്യപ്പെട്ടിരുന്നു. ഇതില്‍ അപമാനം തോന്നിയതിനാലാണ് ചാണകം കൊണ്ടുവന്ന് മസ്ജിദിനുള്ളിൽ വിതറിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. സംഭവത്തിനുപിന്നില്‍ ആസൂത്രിതമായ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. മാനസിക പ്രശ്നമുള്ള ദസ്തകീർ മാത്രമാണു സംഭവത്തിന് പിന്നിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ ഇതു ബോധ്യമായെന്നും അദ്ദേഹം അറിയിച്ചു. ഇയാള്‍ക്ക് രാഷ്ട്രീയസംഘടനാ ബന്ധങ്ങളില്ല. ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) പ്രതിയെ റിമാന്‍ഡ്…
Read More