സീമ മോഹന്‍ലാല്‍കൊച്ചി: കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമായി. സര്‍വകാല റിക്കാര്‍ഡാണിത്. മാര്‍ച്ച് 18നും ഏപ്രില്‍ നാലിനും ഗ്രാമിന് 5,530 രൂപയായിരുന്നു. ഈ റിക്കാര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്. നിലവില്‍ സ്വര്‍ണം 2021 ഡോളറിലാണ്. 24 കാരറ്റ് തങ്കത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷത്തിനടുത്താണ്.അന്താരാഷ്ട്ര സ്വര്‍ണ വില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു. ‘ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകള്‍ സ്വര്‍ണ…
Read MoreCategory: Kochi
24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം; ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ വിദഗ്ധസമിതി ശിപാര്‍ശ
കൊച്ചി: ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണുള്ളത്. വെളളവും ഭക്ഷണവും ഇവിടെ സുലഭമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയില്ലെയെന്നും കോടതി ആരാഞ്ഞു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും?എറെ സമയം എടുക്കില്ലേ?ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു. മനുഷ്യ മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ പബ്ലിക് ഹിയറിംഗ് നടത്തണം. 24…
Read Moreസമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പ് ഉണ്ടാക്കി ലഹരിവില്പന; മയക്കുമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രത്യേക കോഡ് ഉപയോഗിച്ച് നഗരത്തിൽ ലഹരി വില്പന നടത്തിയിരുന്ന നാലംഗ സംഘം അറസ്റ്റിലായ കേസിൽ പ്രതികൾ ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്ന്. ഇവർക്ക് എംഡിഎംഎ നൽകിയിരുന്ന ആളെ കേന്ദ്രീകരിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇർഫാൻ (21), ആഷിദ് അഫ്സൽ (22), ഇടുക്കി കട്ടപ്പന സ്വദേശി തോമസ് സാബു (തോമാ, 25), ഇടുക്കി കാഞ്ചിയാർ സ്വദേശി അജേഷ്(23) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷൽ ആക്ഷൻ ടീം പിടികൂടിയത്. ഇരിൽനിന്നും ആറ് ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാർ, ന്യൂജനറേഷൻ ബൈക്ക്, അഞ്ച് സ്മാർട്ട് ഫോണ്‍ എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു. മയക്കു മരുന്ന് കേസിൽ പിടിക്കപ്പെട്ട് ഏഴ് മാസത്തോളം റിമാൻഡിൽ കഴിയുകയായിരുന്ന മുഹമ്മദ് ഇർഫാൻ കഴിഞ്ഞിടെ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന്…
Read Moreഫോർട്ടുകൊച്ചിയിലെ വീടു കൊള്ളയടിച്ച് 25 ലക്ഷം രൂപ കവർന്ന കേസ്; സംഘത്തിലെ 5 പേരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു
കൊച്ചി: ഫോർട്ടുകൊച്ചിയിൽ പട്ടാപ്പകൽ വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മറ്റ് വസ്തുക്കളും കവർന്ന കേസിൽ ഇനി പിടിയിലാകാനുള്ള സംഘാംഗങ്ങളായ അഞ്ചു പേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഒളിവിൽ കഴിയുന്ന കൊച്ചി സ്വദേശികളായ ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി കരുവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപറന്പ് മുജീബ് (44) ആണ് ഫോർട്ടുകൊച്ചി പോലീസിന്റെ പിടിയിലായത്. ഈ മാസം 26ന് രാവിലെ 7.30ന് ഫോർട്ടുകൊച്ചി ചിരട്ടപാലത്തുള്ള വീട്ടിലാണ് സംഘം മോഷണം നടത്തിയത്. വീട്ടിലുള്ളവർ കലൂർ പള്ളിയിൽ ആരാധനയ്ക്കായി പോയ സമയം വീടിന്റെ ഒന്നാം നിലയിലെ വാതിൽ കുത്തി പൊളിച്ച് അകത്തു കടന്ന് ബെഡ്റൂമിലെ അലമാരയുടെ ലോക്ക് പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും രണ്ടു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും 35,000 രൂപ വില വരുന്ന ഡിജിറ്റൽ കാമറ ഉൾപ്പെടെ 27.5…
Read Moreടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് ദന്പതികൾക്കു ദാരുണാന്ത്യം! ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
കളമശേരി: ടാങ്കര്‍ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ ആലുവ തോട്ടയ്ക്കാട്ടുകര പമ്പിനു സമീപത്തെ കാഞ്ഞിരത്തില്‍ പുത്തന്‍വീട്ടില്‍ (ഉഷസ്) ഉമേഷ് ബാബു എസ് (55), ഭാര്യ നിഷ (46) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ കളമശേരി അപ്പോളോയ്ക്ക് എതിര്‍വശം മെട്രോ പില്ലര്‍ നമ്പര്‍ 254 ന് മുമ്പിലാണ് അപകടമുണ്ടായത്. എറണാകുളം-ആലുവ റോഡിലൂടെ പോകവെയാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ടിഎന്‍30 ബിക്യു 5440 ടാങ്കര്‍ ലോറി ഇതേ ദിശയിലേക്കുതന്നെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ വന്നിടിക്കുകയും ഇവര്‍ ലോറിക്കടിയിൽപ്പെടുകയുമായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. നിഷയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ടാങ്കര്‍, ഇടത് പിന്‍ചക്രത്തില്‍ കുരുങ്ങിയ ഉമേഷ് ബാബുവുമായി അമ്പത് മീറ്ററോളം നിരങ്ങി നീങ്ങി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉമേഷിനെ ടാങ്കിന്റെ ടയറിന്റെ ഇടയില്‍നിന്നു നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോലീസെത്തി…
Read Moreകളക്ടറെ നടുറോഡില്‍ ‘പോസ്റ്റാക്കി’ കാര്‍!ആറുമാസം വണ്ടിയോടിക്കേണ്ടെന്ന് ഡ്രൈവറോട് ആര്‍ടിഒ
കാക്കനാട്:ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തിൽ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്. ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാൻ ശിക്ഷനൽകി. എന്നാൽ, തനിക്ക് ഇക്കാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാൻ ഡ്രൈവർ ശ്രമിച്ചു. ഇതോടെ ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാൻ ഉത്തരവിട്ട് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ ഡ്രൈവർക്ക് ‘ശിക്ഷ’ നൽകി. കാർ ഓടിച്ചിരുന്ന കാക്കനാട് പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നൽ ജങ്ഷനു സമീൃപമാണ് സംഭവം. കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ കാർ കളക്ടറേറ്റ് സിഗ്നൽ ജങ്ഷൻ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവിൽ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇൻഫോപാർക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാർ സിഗ്നൽ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന്…
Read Moreവൻ പലിശ വാഗ്ദാനം നൽകി 35 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ്; പ്രതി പണം തട്ടിയത് 10 പേരിൽനിന്ന്
കൊച്ചി: മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പണം തട്ടിയെടുത്തത് 10 പേരിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഡിവൈൻ വില്ലേജ് ഫസ്റ്റ് അവന്യു ഡിവിആർഎ 12 ബാൻസുരി വീട്ടിൽ വി.രമേശിനെ (58)ആണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. കൊച്ചി ശ്രീകണ്ഠത്ത് റോഡിലെ കെൽമേഴ്സ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ഉപയോഗ് നിധി ലിമിറ്റഡ് എന്ന ബാങ്കിംഗ് സ്ഥാപനമുണ്ടെന്നും ഇയാൾ അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിമാസം 13 ശതമാനം പലിശ നൽകാമെന്നും നിക്ഷേപ കാലാവധി കഴിയുന്ന മുറയ്ക്ക് നിക്ഷേപ തുക കൃത്യമായി മടക്കി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 10 പേരിൽ നിന്നായി ഇയാൾ 35 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. ഉപയോഗ് നിധി ലിമിറ്റഡിന്റെ വ്യാജരസീതും നൽകി. ഇതിന് ശേഷം പ്രതി പണം തിരികെ നൽകാതെ മുങ്ങുകയായിരുന്നു.…
Read Moreഇന്നസെന്റ് മരിച്ചുകിടക്കുന്നതു കാണാൻ മനസ് അനുവദിക്കുന്നില്ല; “ഇന്നസെന്റിനെ കൊണ്ടുപോയത് കാൻസറല്ല, കോവിഡാണ് ‘
സിജോ പൈനാടത്ത് കൊച്ചി: ഇന്നസെന്റിന്റെ മരണത്തിനു പ്രധാന കാരണം അർബുദമാണെന്നു ഞാൻ കരുതുന്നില്ല. അവസാനകാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടുത്തറിഞ്ഞിട്ടുള്ള ഒരു ഡോക്ടർക്കും അഭിപ്രായം മറിച്ചാവാനിടയുമില്ല. അർബുദത്തെ അതിജീവിച്ചു മുന്നേറിയ ഇന്നസെന്റ് എന്നത്, എനിക്ക് എന്നും പകർന്നുകൊടുക്കാനുള്ള അസാധാരണവും അദ്ഭുതകരവുമായ മരുന്നാണ്. അർബുദത്തോടു പോരാടുന്ന എല്ലാവർക്കും ഇന്നസെന്റ് എന്ന മരുന്ന് ബലം പകരും… ഡോ. വി.പി. ഗംഗാധരന്റെ വാക്കുകളിൽ, പത്തു വർഷത്തിലധികം ഇന്നസെന്റിനെ ചികിത്സിച്ചതിലൂടെയും ഒരേ നാട്ടുകാർ എന്ന നിലയിൽ അതിലേറെക്കാലമായുള്ള സൗഹൃദത്തിലൂടെയും രൂപപ്പെട്ട ആത്മബന്ധത്തിന്റെ വിങ്ങലുണ്ടായിരുന്നു. അർബുദത്തെ പൂർണമായി അതിജീവിച്ചയാളാണ് ഇന്നസെന്റ്. എന്നാൽ, കോവിഡ് അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അവസാന നാളുകളിൽ ആശുപത്രിയിൽ കിടക്കുന്പോഴും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇന്നസെന്റിനെ ഏറെ അലട്ടിയത്. ഒരിക്കൽ പോലും ചിരിയില്ലാതെ അദ്ദേഹത്തെ കണ്ടിരുന്നില്ല. അർബുദത്തിന്റെ ഓരോ ഘട്ടത്തെയും മനസിലെ നർമം കൊണ്ടും മുഖത്തെ ചിരികൊണ്ടും അദ്ദേഹം നേരിടുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. പക്ഷേ,…
Read Moreകൊച്ചിയിൽ അസം സ്വദേശികൾ കഞ്ചാവ് വിറ്റിരുന്നത് ‘മൈസൂർ മാംഗോ’ എന്ന പേരിൽ; ലാഭക്കണക്ക് ഞെട്ടിക്കുന്നതെന്ന് പോലീസ്
കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിലായ കേസിൽ പ്രതികൾ കഞ്ചാവ് വിറ്റിരുന്നത് മുന്തിയ ഇനത്തിൽപ്പെട്ട മൈസൂർ മാംഗോ എന്ന പേരിൽ. കേസുമായി ബന്ധപ്പെട്ട് അസം നാഗോണ്‍ സ്വദേശികളായ മുസാഹർ ഹഖ് (ഛോട്ടു-24), ജമീർ ഹഖ് (കരീം ലാലാ- 26) എന്നിവരാണ് എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും എക്സൈസ് സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് അരക്കിലോ വീതമുള്ള നാല് പോളിത്തീൻ പാക്കറ്റുകളിൽ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇടപ്പള്ളി ടോളിന് സമീപം ഇടപാടുകാരെ കാത്തിരുന്ന ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമിൽനിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മുന്തിയ ഇനം എന്ന പേരിൽ നഗരത്തിൽ വില്പന നടത്തുകയായിരുന്നു. വില്പനയ്ക്കുശേഷം ഇവർ നാട്ടിലേക്കു മടങ്ങിപ്പോകും. സുഹൃത്തുക്കളാണ് ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാർക്ക് കൂടിയ വിലയ്ക്ക് മറിച്ച്…
Read Moreതൃപ്പൂണിത്തുറ കസ്റ്റഡി മരണം; കർശന നടപടി വേണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്ന പേരിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് മർദിച്ചതിനെത്തുടർന്ന് ഇരുന്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരൻ(52) കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മനോഹരനെ പോലീസ് മർദിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആരോപണവിധേയനായ ഹിൽപാലസ് എസ്ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ വ്യക്തമാക്കി. മനോഹരൻ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം പോലീസ് മർദിച്ചതിനെത്തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും, മനോഹരനെ പോലീസ് തല്ലിക്കൊന്നതാണെന്നും ബന്ധുക്കൾ ആരോപിച്ചു. മനോഹരന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളില്ലെന്നും, ഹൃദ്രോഗ ലക്ഷണങ്ങൾ…
Read More