കോലഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടിത്തം ! ഓഫീസ് മുറി കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം

കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലു​ള്ള സി​സി​എം ഫ്യു​വ​ൽ​സ് പെ​ട്രോ​ൾ പ​മ്പി​ന്‍റെ (ഭാ​ര​ത് പെ​ട്രോ​ളി​യം) ഓ​ഫീ​സ് മു​റി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.15 നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ​നി​ന്നും ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. പ​ട്ടി​മ​റ്റം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ന​വ്വ​ർ ഉ​സ്മാ​ന്‍റെ​നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്. തീ​പി​ടി​ക്കു​വാ​നു​ള്ള കാ​ര​ണം ഇ​തു വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള പ​മ്പി​ൽ രാ​വി​ലെ ചൂ​ണ്ട​യി​ടാ​ൻ പോ​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് സം​ഭ​വം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ഫീ​സി​ന​ക​ത്തെ സി​സി​ടി​വി യൂ​ണി​റ്റ്, എ​ഞ്ചി​ൻ ഓ​യി​ലു​ക​ൾ, എ​ഞ്ചി​ൻ…

Read More

കനത്ത മഴയിൽ നേര്യമംഗലത്ത്  മ​ല​മു​ക​ളി​ല്‍​നി​ന്ന് പാ​റ​ അ​ട​ര്‍​ന്നു​വീ​ണു; ഒഴിവായത് വൻ ദുരന്തം

കോ​ത​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ല്‍ നേ​ര്യ​മം​ഗ​ലം-​ഇ​ടു​ക്കി റോ​ഡി​ല്‍ മ​ല​മു​ക​ളി​ല്‍​നി​ന്ന് വ​ലി​യ പാ​റ​ക്ക​ഷ്ണം അ​ട​ര്‍​ന്നു​വീ​ണു. റോ​ഡി​ന് ഏ​താ​നും മീ​റ്റ​ര്‍ മാ​റി മ​ര​ങ്ങ​ളി​ല്‍ ത​ങ്ങി​നി​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. നേ​ര്യ​മം​ഗ​ലം 46 ഏ​ക്ക​ര്‍ കോ​ള​നി​ക്കും ഗ്യാ​സ് ഗോ​ഡൗ​ണി​നും മ​ധ്യേ മ​ല​മു​ക​ളി​ലെ കാ​ഴ്ച​പ്പാ​റ ഭാ​ഗ​ത്തു നി​ന്നാ​ണ് ഉ​ദ്ദേ​ശം മൂ​ന്ന് മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള പാ​റ​ക്ക​ഷ്ണം അ​ട​ര്‍​ന്ന് വീ​ണ​ത്. ഇ​ടു​ക്കി റോ​ഡി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 100 മീ​റ്റ​ര്‍ മു​ക​ളി​ല്‍ നി​ന്നാ​ണ് പാ​റ പ​തി​ച്ച​ത്. സ​ര്‍​വീ​സ് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ പാ​റ അ​ട​ർ​ന്നു വീ​ണ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും സ​മാ​ന​രീ​തി​യി​ല്‍ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന പേ​മാ​രി​യി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​യ പാ​റ​ക്കെ​ട്ടി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്നാ​ണ് വ​ലി​യ പാ​റ​ക​ഷ്ണ​ങ്ങ​ള്‍ അ​ട​ർ​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​ത്. നേ​ര്യ​മം​ഗ​ലം വി​ല്ലാം​ചി​റ മു​ത​ല്‍ ഇ​ടു​ക്കി പ​നം​കു​ട്ടി വ​രെ​യു​ള്ള വ​ന മേ​ഖ​ല​യി​ല്‍ മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലി​നും…

Read More

ആ​ലു​വ​യി​ൽ ഗു​ണ്ടാ​സം​ഘം ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്തു; ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ന​ൽ​കി​യ പ​വ​ർ​ബാ​ങ്ക് തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ വൈരാഗ്യം;  ഹോ​ട്ട​ലു​ട​മ​യ്ക്കു ക്രൂ​ര​മ​ർ​ദ​നം

ആ​ലു​വ: മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ന​ൽ​കി​യ പ​വ​ർ​ബാ​ങ്ക് തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ മൂ​ന്നം​ഗ സം​ഘം ഹോ​ട്ട​ൽ ഉ​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്തു. ത​ല​യ്ക്കും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹോ​ട്ട​ലു​ട​മ അ​മ്പാ​ട്ടു​കാ​വ് സ്വ​ദേ​ശി ദി​ലീ​പി (48)നെ ​പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്പി​വ​ടി​ക്കാ​ണ് ആക്രമി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ പു​ളി​ഞ്ചോ​ട് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം മൈ ​ട​ർ​ക്കി​ഷ് മ​ന്തി എ​ന്ന ഹോ​ട്ട​ലി​ലാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. എ​ട​ത്ത​ല, പേ​ങ്ങാ​ട്ടു​ശേ​രി, കോ​മ്പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞ അ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യാ​ണ് സൂ​ച​ന. അ​ക്ര​മി​സം​ഘം ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഹോ​ട്ട​ലി​ൽ നി​ന്നു ഭ​ക്ഷ​ണം പാ​ർ​സ​ലാ​യി വാ​ങ്ങി​യി​രു​ന്നു. കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഹോ​ട്ട​ൽ…

Read More

അ​ഞ്ച് പേ​ര്‍​ക്ക് പു​തു​ജീ​വി​ത​മേ​കി ഗോ​പ​കു​മാ​ര്‍ യാ​ത്ര​യാ​യി; ഹൃദയവും വൃക്കകളും കോർണിയയും ദാനം ചെയ്തു

കൊ​ച്ചി: അ​ഞ്ച് പേ​ര്‍​ക്ക് പു​തു​ജീ​വി​ത​മേ​കി ചാ​ല​ക്കു​ടി മോ​തി​ര​ക്ക​ണ്ണി ഉ​രേ​ക്കാ​ട്ട് ഗോ​പ​കു​മാ​ര്‍ (33) യാ​ത്ര​യാ​യി. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്‌​ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഗോ​പ​കു​മാ​റി​ന്‍റെ വൃ​ക്കകളിൽ ഒന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്കും ര​ണ്ടാ​മ​ത്തേത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗി​ക്കും ദാ​നം​ചെ​യ്തു. ഹൃ​ദ​യ​വും കോ​ര്‍​ണി​യ​കളും വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്കും ന​ൽ​കി.ചാ​ല​ക്കു​ടി​ക്ക് സ​മീ​പം അ​ന്ത​ര്‍​ക​ക്കാം​പാ​ട​ത്ത് ക​ഴി​ഞ്ഞ 11ന് ​വൈ​കു​ന്നേ​രം ഗോ​പ​കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗോ​പ​കു​മാ​റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ 13ന് ​ഗോ​പ​കു​മാ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ൻ കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​മ്മ​ത​മ​റി​യി​ച്ചു. ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ള്ള ഗോ​പ​കു​മാ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.ഒ​രു വൃ​ക്ക സ്വീ​ക​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 44കാ​ര​ന്‍ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യൂ​റോ​ള​ജി ആ​ന്‍​ഡ് കി​ഡ്‌​നി ട്രാ​ന്‍​സ്പ്ലാ​ന്‍റ്…

Read More

മ​റ്റു ഡ്രൈ​വ​ർ​മാ​ർ ഈ ​ആം​ബു​ല​ൻസില്‍ ഓ​ട്ടം പോ​യ​താ​ണെന്ന്‌ ക​രു​തി​, പക്ഷേ..! കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ ആംബുലൻസ് കൊച്ചിയിൽ

കൊ​ച്ചി: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്നു മോ​ഷ​ണം പോ​യ ആം​ബു​ല​ൻ​സ് കൊ​ച്ചി​യി​ൽ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സെ​ത്തി ആം​ബു​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന “ന​ൻ​മ’ എ​ന്നു പേ​രു​ള്ള ആം​ബു​ല​ൻ​സ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു കാ​ണാ​താ​യ​ത്. വൈ​കീ​ട്ടോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ കൊ​ണ്ടു​വ​ന്ന​ശേ​ഷം മ​റ്റു ആം​ബു​ല​ൻ​സു​ക​ൾ​ക്കൊ​പ്പം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ​ത്ത​ന്നെ താ​ക്കോ​ൽ വ​ച്ച് ഡ്രൈ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യി. തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് വാ​ഹ​നം കാ​ണാ​താ​യ​ത്. മ​റ്റു ഡ്രൈ​വ​ർ​മാ​ർ ഈ ​ആം​ബു​ല​ൻ​സ് ഓ​ട്ടം പോ​യ​താ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. പി​ന്നീ​ടാ​ണ് മോ​ഷ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ മോ​ഷ​ണ​വി​വ​രം പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഒ​രാ​ളാ​ണ് ആം​ബു​ല​ൻ​സ് കൊ​ച്ചി​യി​ൽ ക​ണ്ട വി​വ​രം വി​ളി​ച്ച​റി​യി​ച്ച​ത്.

Read More

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സ് ; മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ത്ത ആ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ യു​വാ​ക്ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ത്ത ആ​ളെ കേ​ന്ദ്രീ​ക​രി​ച്ച് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് പി​ല​ച്ചി​ക്ക​ര ക​രം​ക്കു​ണ്ട് വ​ട്ടം​ത​ട​ത്തി​ൽ ഫെ​ബി​ൻ സി​ബി (24), എ​റ​ണാ​കു​ളം അ​യ്യ​ന്പി​ള്ളി പ​ന​ക്ക​ൽ അ​ക്ഷ​യ് അ​നി​ൽ​കു​മാ​ർ (23), കൊ​ല്ലം ഇ​ര​വി​പു​രം കാ​ക്ക​ത്തോ​പ്പ് മ​നു നി​വാ​സി​ൽ ടോ​ണി വ​ർ​ഗീ​സ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 5.29 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.ത​മ്മ​നം ശാ​ന്തി​പ്പു​രം റോ​ഡി​ലു​ള്ള സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഓ​യോ ഹോ​ട്ട​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു​ കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. പ്ര​തി​ക​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പാ​ലാ​രി​വ​ട്ടം എ​സ്ഐ ടി.​എ​സ്. ര​തീ​ഷ്, ഡാ​ൻ​സാ​ഫ് എ​സ്ഐ രാ​മു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

തന്‍റെ ജനങ്ങൾ  ബുദ്ധിമുട്ടരുത്; റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ൻ കൈ​ക്കോ​ട്ടു​മാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്

വൈ​പ്പി​ൻ: സ്വ​ന്തം വാ​ർ​ഡി​ലെ റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ നി​ക​ത്താ​ൻ മ​ണ്‍​വെ​ട്ടി​യും കൈ​ക്കോ​ട്ടു​മാ​യി ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മി​നി രാ​ജു നി​ര​ത്തി​ലി​റ​ങ്ങി. നി​ക​ത്താ​നു​ള്ള ക​ല്ലും മ​ണ്ണും എ​ത്തി​ച്ച​താ​ക​ട്ടെ ത​നി​ക്ക് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യ​ത്തി​ൽ നി​ന്ന് നീ​ക്കി​വെ​ച്ച ഓ​ഹ​രി കൊ​ണ്ടാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ്വ​ന്തം വാ​ർ​ഡാ​യ പ​തി​നാ​റി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ടാ​റിം​ഗ് ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ റോ​ഡു​ക​ൾ പ​ല​തും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ഇ​പ്പോ​ൾ എംഎ​ൽഎ ​ഫ​ണ്ട് ഉ​ൾ​പ്പ​ടെ 60 ല​ക്ഷം രൂ​പ വി​വി​ധ റോ​ഡു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ​യാ​ണ് കു​ഴി നി​ക​ത്തി നാ​ട്ടു​കാ​ർ​ക്ക് താ​ത്കാലി​ക ആ​ശ്വാ​സം പ​ക​രാ​ൻ മെ​ന്പ​ർ ത​ന്നെ കൈയും മെ​യ്യും മ​റ​ന്ന് രം​ഗ​ത്തി​റ​ങ്ങി​യ​ത്. മെ​ന്പ​റു​ടെ പു​റ​പ്പാ​ട് ക​ണ്ട​തോ​ടെ കു​ഴി​ക​ൾ നി​ക​ത്താ​ൻ നാ​ട്ടു​കാ​രും കൂ​ടെ ചേ​ർ​ന്നു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​ക്കാ​ന്‍ നാ​ലു ദി​വ​സം മാ​ത്രം; മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്ത് അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​ക്കാ​ന്‍ നാ​ലു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ പ​രി​ശോ​ധ​നാ ഫ​ലം വൈ​കാ​തെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​മ്മ​റി കാ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ എ​ത്തി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സീ​ല്‍​വ​ച്ച ക​വ​റി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​പോ​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ അ​ത് കേ​സി​ലെ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും. 2020 ജ​നു​വ​രി 29ന് ​കേ​ന്ദ്ര ഫോ​റ​ന്‍​സി​ക് ലാ​ബ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​ണ് നി​ല​വി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. 2017 ഫെ​ബ്രു​വ​രി 18ന് ​അ​വ​സാ​ന​മാ​യി പ​രി​ശോ​ധി​ച്ച മെ​മ്മ​റി കാ​ര്‍​ഡ്, 2018 ഡി​സം​ബ​ര്‍ 13നും ​അ​തി​നു​മു​മ്പ് പ​ല​ത​വ​ണ​യും അ​ന​ധി​കൃ​ത​മാ​യി തു​റ​ന്ന​താ​യി ക​ണ്ടെ​ത്തി എ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ്‌​വാ​ല്യു…

Read More

പോലീസിന് പണിയായി, സിസിടിവി ദൃശ്യത്തിൽ യുവാവിന്‍റെ മുഖമില്ല; പാലാരിവട്ടത്ത് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ തേടി പോലീസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ന​ടു​റോ​ഡി​ല്‍ വ​ച്ച് ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ബൈ​ക്കി​ല്‍ ഒ​റ്റ​യ്‌​ക്കെ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​ശേ​ഷം പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലെ​ത്തി യു​വ​തി പ​രാ​തി ന​ല്‍​കി. അ​ന്വ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു. എ​ന്നാ​ല്‍ മു​ഖം വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​ത്ത് സി​സി ടി​വി ക്യാ​മ​റ​ക​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ലാ​തി​രു​ന്ന​തും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി പോ​ലീ​സ് കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്ര​തി​യി​ലേ​ക്കെ​ത്തു​ന്ന വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

Read More

ഏ​ഷ്യ​യി​ലെ ഉ​യ​രം കൂ​ടി​​യ അ​ഗ്നി​പ​ര്‍​വ​തം ദാ​മ​വ​ന്ത് ക​യ​റി​യ പ്ര​ഥ​മ മ​ല​യാ​ളി​യാ​യി മി​ലാ​ഷ! രണ്ടാം ഘട്ടം പിന്നിട്ട് സ്വപ്നയാത്ര

വി.​എ​സ്. ഉ​മേ​ഷ് കൊ​ച്ചി: ഏ​ഴു​ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ​യും അ​ഗ്നി​പ​ര്‍​വ​ത​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ക​യെ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് ര​ണ്ടാം ​ചു​വ​ടുംവ​ച്ച് ആ​ല​പ്പു​ഴ​ക്കാ​രി മി​ലാ​ഷ ജോ​സ​ഫ് ഇ​റാ​നി​ലെ ദാ​മ​വ​ന്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​പ്പോ​ള്‍ വ​ഴി​മാ​റി​യ​ത് ച​രി​ത്രം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ പ​ര്‍​വ​ത​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പോ​യി​ന്‍റി​നു 500 മീ​റ്റ​ര്‍ താ​ഴെ വ​ച്ച് യാ​ത്ര​ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും ദാ​മ​വ​ന്ത് ക​യ​റു​ന്ന ആ​ദ്യ​ മ​ല​യാ​ളി​യെ​ന്ന പേ​രു​ ചേ​ര്‍​ക്കാ​ന്‍ മി​ലാ​ഷ​യ്ക്കാ​യി. ക​ഴി​ഞ്ഞ ജൂ​ണ്‍ 29നാ​ണ് ഇ​റാ​നി​ലെ ടെ​ഹ്‌​റാ​നും കാ​സ്പി​യ​ന്‍ ക​ട​ലി​നു​മൊ​ക്കെ സ​മീ​പ​മു​ള്ള 18,402 അ​ടി (5609 മീ​റ്റ​ര്‍) ഉ​യ​ര​മു​ള്ള (ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള അ​ഗ്നി​പ​ര്‍​വ​തം, ലോ​ക​ത്തി​ല്‍ ഉ​യ​ര​ത്തി​ല്‍ 12-ാമ​തു​ള്ള കൊ​ടു​മു​ടി) ദാ​മ​വ​ന്തി​ന്‍റെ മു​ക​ളി​ല്‍ ഭാ​ര​ത​ത്തി​ന്‍റെ ദേ​ശീ​യ​പ​താ​ക മി​ലാ​ഷ പാ​റി​ച്ച​ത്. ഏ​തു​ പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ന്‍ സ്ത്രീ​ക​ള്‍​ക്കാ​കു​മെ​ന്നും ജീ​വി​തം ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റേ​തു​മാ​ണെ​ന്ന തി​രി​ച്ച​റി​വു കൂ​ടി​യാ​ണ് അ​ഗ്നി​പ​ര്‍​വ​ത​ങ്ങ​ള്‍ താ​ണ്ടാ​നു​ള്ള ത​ന്‍റെ തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്ന് മി​ലാ​ഷ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. മൂ​ന്നു​ മാ​സ​ത്തെ വ്യാ​യാ​മ​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ ശേ​ഷം ജൂ​ണ്‍…

Read More