കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കടന്നുപിടിക്കുകയും, ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരിയെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്നാട് സ്വദേശിയും തൃശൂര്‍ ഒല്ലുക്കാര വിഎംഐ അനാഥാലയത്തിലെ അന്തേവാസിയുമായിരുന്ന അബൂബക്കര്‍ സിദ്ദീഖി(27) നെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭംവം. കാക്കനാട് സ്മാര്‍ട് സിറ്റിയിലെ ജീവനക്കാരനും തെലുങ്കാന സ്വദേശിയുമായ യുവാവിന്റെ ഭാര്യയും മകളുമാണ് അതിക്രമിക്കപ്പെട്ടത്. പ്രതി മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. അനാഥലയത്തില്നിന്ന് പുറത്തിറങ്ങിയ അബൂബക്കര്‍ ഏറെക്കാലമായി അങ്കമാലി ഭാഗത്താണ് ഉണ്ടായിരുന്നത്. കഴിഞ്ഞിടെയാണ് കൊച്ചിയിലെത്തിയത്. സംഭവ ദിവസം വൈകിട്ട് അയ്യപ്പന്കാവിലുണ്ടായിരുന്ന അബൂബക്കര്‍ യാതൊരു പ്രകോപനവും കൂടാതെ ഇവരുടെ വാടകവീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
Read MoreCategory: Kochi
ലൈഫ് മിഷൻ തട്ടിപ്പ്; സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ് ; തനിക്ക് കേന്ദ്ര സുരക്ഷ ഉറപ്പാക്കണമെന്ന സ്വപ്നയുടെ ഹർജി വീണ്ടും പരിഗണനയിൽ
കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണിത്. കേന്ദ്ര സുരക്ഷ: സ്വപ്നയുടെ ഹർജി ഇന്ന്പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തനിക്ക് കേന്ദ്ര സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവർത്തിക്കുന്നത്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയും ഇന്ന് ഇതിനിടെ സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസിൽ സ്വപ്നയെ തൽക്കാലം…
Read Moreഭര്തൃസ്വത്ത് മക്കള്‍ക്കു വീതംവയ്ക്കാൻ മുസ്ലിം സ്ത്രീകള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ രക്ഷകര്ത്താവാണെന്ന നിലയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് തന്റെ ഭര്‍ത്താവിന്റെ സ്വത്ത് മക്കള്‍ക്ക് വീതംവച്ചു നല്‍കാനുള്ള അധികാരമില്ലെന്നു ഹൈക്കോടതി. വ്യക്തിനിയമ പ്രകാരവും ഖുര്‍ആന്‍, ഹദീസ് എന്നിവ പ്രകാരവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മാതാവിന് ഭര്‍ത്താവ് ഇല്ലാതാവുന്ന സാഹചര്യത്തില്‍ രക്ഷകര്ത്താവാകുന്നതിനു തടസമില്ലെങ്കിലും സുപ്രീംകോടതിയുടെ മുന്‍പുണ്ടായിരുന്ന വിധികള്‍ ഇതിന് അനുവദിക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ സ്വത്ത് വീതംവച്ച മാതാവിന്റെ നടപടി സുപ്രീംകോടതിയുടെ മുന്‍ വിധികള്‍ പ്രകാരം നിലനില്‍ക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് സബ് കോടതിയുടെ വിധി ചോദ്യംചെയ്തു സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
Read Moreവിദ്യാര്‍ഥികളെ കയറ്റിയില്ല! ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചു വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയി; സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി
കൊച്ചി: വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുകയും ഇത് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചു വാഹനത്തില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. എടത്തല കുഴിവേലിപ്പടി സ്വദേശി കെ.എസ്. സുധീറിനെതിരേയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മേയ് 19 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം – പുക്കാട്ടുപാടി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കുഴിവേലിപ്പടി കെഎംഇഎ കോളജിനു സമീപത്തെ സ്റ്റോപ്പിൽ നിര്‍ത്തിയില്ല. ഇതു വിദ്യാർഥികൾ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തി വാഹനത്തില്‍ നിന്ന് ഡ്രൈവർ ഇറങ്ങിപ്പോയത്. ഇത് പ്രദേശത്തു ഗതാഗത തടസമുണ്ടാകുന്നതിനും കാരണമായി. സുധീറിനെ കൂടിക്കാഴ്ചയ്ക്കായി ലൈസന്‍സിംഗ് അഥോറിറ്റി വിളിച്ച സമയത്ത് ലൈസന്‍സിന്റെ അസല്‍ ഹാജരാക്കിയിരുന്നില്ല. 15 ദിവസത്തിനകം ലൈസന്‍സ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും…
Read Moreമന്ത്രിയുടെ ശങ്ക…നാട്ടുകാർക്ക് ആദ്യം ആശങ്ക, പിന്നെ ചിരിയായി… ഉദയംപേരൂരിലെ പമ്പിൽ നടന്ന സംഭവം ഇങ്ങനെ…
തൃപ്പൂണിത്തുറ: ശങ്ക തീർക്കാനെത്തിയ മന്ത്രിക്ക് എസ്കോർട്ടും പൈലറ്റും പരിവാരങ്ങളും കൂട്ടായെത്തിയപ്പോൾ ആശങ്കയിലായത് പമ്പ് ജീവനക്കാർ. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദയംപേരൂരിലെ പമ്പിൽ ശങ്ക തീർക്കാനായി കേന്ദ്ര മന്ത്രിയെത്തിയത്. കോട്ടയത്തേക്ക് പോകും വഴി പ്രശ്നമനുഭവപ്പെട്ട വിഐപിയും സംഘവും ആദ്യം ഒരു സൂപ്പർ മാർക്കറ്റിന് മുന്നിലാണെത്തിയത്. കാര്യസാധ്യം എളുപ്പമല്ലെന്നറിഞ്ഞതോടെയാണ് സമീപത്തെ പമ്പിലേക്കെത്തിയത്.പോലീസ് വാഹനങ്ങളും പോലീസുമെല്ലാം ഒപ്പമെത്തിയതോടെ കാര്യമെന്തെന്നറിയാതെ പമ്പിലെ വനിതാ ജീവനക്കാരും പരിഭ്രാന്തിയിലായി. ചെറിയ മഴ പെയ്തിരുന്നതുകൊണ്ട് വിഐപി നനയാതിരിക്കാൻ കുടയുമായി പോലീസുകാരും ഓടിയെത്തിയതോടെ സമീപത്തുള്ളവരുടെയെല്ലാം ശ്രദ്ധ പമ്പിലേക്കായി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും ആകാംക്ഷാഭരിതരായി നിൽക്കുമ്പോഴാണ് ശങ്ക തീർക്കാനുള്ള ശ്രമമായിരുന്നെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. ഇതോടെ ആശങ്ക, അമർത്തിപ്പിടിച്ചുള്ള ചിരിയിലേക്ക് വഴിമാറി. ഒപ്പം വീർപ്പുമുട്ടിയ അന്തരീക്ഷം കാറ്റ് പോയ ബലൂൺ പോലെയുമായി.
Read Moreനടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി ;മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി. കാർഡ് അനധികൃതമായി തുറന്നുവെന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാമെന്നു ഹൈക്കോടതി അറിയിച്ചു. പ്രോസിക്യൂഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. രണ്ടു ദിവസത്തിനുള്ളിൽ വിചാരണക്കോടതി മെമ്മറി കാർഡ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണം. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് അന്വേഷ ഉദ്യോഗസ്ഥന് നൽകേണ്ടത്. ഈ റിപ്പോർട്ട് കോടതിയ്ക്ക് സമർപ്പിക്കാനും നിർദേശിച്ചു. കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. ഫോറൻസിക് പരിശോധനാഫലം നിലവിൽ അന്വേഷണോദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു…
Read Moreഅപസ്മാരമുള്ളവർക്കും അമ്മയാകാം; തെറ്റായ ധാരണകൾക്കും അനാവശ്യ ഉത്കണ്ഠകൾക്കും ഉത്തരവുമായി ഡോക്ടർമാരുടെ ഹ്രസ്വചിത്രം
സ്വന്തം ലേഖകൻകൊച്ചി: അപസ്മാരരോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്കും അനാവശ്യ ഉത്കണ്ഠകൾക്കും ഉത്തരമാവുകയാണ് മൂന്നു ഡോക്ടർമാർ ചേർന്നൊരുക്കിയ “മിഥ്യ’ എന്ന ഹൃസ്വചിത്രം. അപസ്മാരമുള്ള സ്ത്രീക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിക്കാനാകില്ലെന്നാണു പൊതുവെയുള്ള ധാരണ. കാലങ്ങളായി സമൂഹം പിന്തുടരുന്ന ഈ മിഥ്യാധാരണ ദ്യശ്യാവിഷ്ക്കാരത്തിലൂടെ പൊളിച്ചെഴുതുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ റെജി ദിവാകരനും സഹപ്രവർത്തകരും. ഒരു അപകടത്തെതുടർന്നുള്ള ചികിൽസയ്ക്കിടെ അപസ്മാരം പിടിപെടുന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വിവാഹം നിശ്ചയിച്ചശേഷം അപസ്മാരം പിടിപെടുന്ന ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിശ്രുതവരന്റെ മാതാപിതാക്കൾ വിവാഹത്തെ എതിർക്കുന്നതും എതിർപ്പ് അവഗണിച്ച് അതേ യുവതിയെ വിവാഹം കഴിച്ച് വിജയകരമായ ദാന്പത്യം നയിക്കുന്നതും യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജൻമം നല്കുന്നതുമാണ് “മിഥ്യ’ മുന്നോട്ടുവയ്ക്കുന്ന കഥ. ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് യു ട്യൂബിൽ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസത്തിനകം…
Read Moreപീഡനക്കേസുകളില്‍ പരാതി നല്കാന് വൈകുന്നത് പ്രതികൂലമായി കാണരുതെന്ന് ഹൈക്കോടതി
കൊച്ചി: പീഡനക്കേസുകളില്‍ പരാതി നല്കാന് വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ പ്രതികൂലമായി കാണരുതെന്ന് ഹൈക്കോടതി. ഇരയും കുടുംബാംഗങ്ങളും മറ്റു പല വസ്തുതകളും കണക്കിലെടുക്കുന്നതിനാല്‍ ഇത്തരം കേസുകളില്‍ പരാതി വൈകാറുണ്ടെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം അഡി. സെഷന്‍സ് കോടതി അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതി നല്കിയ അപ്പീലില്‍ ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇതു പറഞ്ഞത്. പീഡനക്കേസുകളില്‍ ഇരയുടെ മാനസികാവസ്ഥ ഉള്‍പ്പെടെ പരിഗണിക്കണം. നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഇത്തരം പരാതികള്‍ വൈകിയെന്ന കാരണത്താല്‍ പ്രോസിക്യൂഷന് നടപടികള്‍ ഉപേക്ഷിക്കുന്നത് ഉചിതമല്ല. പ്രോസിക്യൂഷന് കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടെങ്കിലാണ് പരാതി വൈകിയെന്ന കാരണം നിര്‍ണായകമാകുന്നതെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മപ്പെടുത്തി.
Read Moreനാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവന്! വാഹനാപകടത്തിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിക്കായി കൈകോര്‍ത്ത് ഒരു നാട്
പെരുമ്പാവൂര്‍: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന ഇതരസംസ്ഥാനത്തൊഴിലാളിക്കായി പെരുന്പാവൂർ നിവാസികൾ ഒന്നായി കൈകോർക്കുന്നു. വര്‍ഷങ്ങളായി പെരുമ്പാവൂരില്‍ തൊഴിലെടുക്കുന്ന ബംഗാള്‍ സ്വദേശി ഹസനുല്‍ മൊല്ല (22) ് നാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് ഉള്‍പ്പടെയുള്ള വലിയൊരു വിഭാഗം ഈ സാധുവിന്റെ ജീവനുവേണ്ടി മുന്‍കൈ എടുത്ത് മുന്നോട്ട് വന്നിരിക്കുന്നത്. പെരുമ്പാവൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഹസനുലിന് പരിക്കേറ്റത്. അന്ന് ഹസനുലിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഹസനുൽ രക്ഷപ്പെടുകയായിരുന്നു. വളരെ പെട്ടന്ന് ഒരു സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഹായത്തിന് ആരുമില്ലാത്ത, ഭാര്യയും മാനസിക രോഗിയായ ഉമ്മയും അടങ്ങുന്ന കുടുംബത്തില്‍ അത്താണിയായിരുന്നു ഹസന്. അപകടത്തോടെ സ്പെയിനല്‍ കൊഡിനും ഗുഹ്യസ്ഥാനങ്ങളിലും ഗുരുതര പരിക്കുകള്‍ ആണ് പറ്റിയിട്ടുള്ളത്. പരിക്ക് പറ്റിയ സ്ഥലങ്ങള്‍ പഴുപ്പ് ബാധിച്ച് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പഴുപ്പ്…
Read Moreപ്ലാസ്റ്റിക് നിരോധനം വന്നപ്പോള്‍ മത്സ്യക്കച്ചവടം ചേമ്പിലയില്‍! മീന്‍ വാങ്ങാന്‍ വന്ന ന്യൂജെന്‍ തലമുറക്ക് അത്ഭുതവും പഴയ തലമുറക്ക് ഗൃഹാതുരത്വം
വൈപ്പിന്‍: മീന്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് പ്ലാസ്റ്റിക് കിറ്റില്‍ ഇട്ടു നല്കുന്നതിനു പകരം മീന്‍ ചേമ്പിലയില്‍ പൊതിഞ്ഞു നല്കി മത്സ്യകച്ചവടവും പരിസ്ഥിതി സൗഹൃദ മാക്കുകയാണ് ചെറായി കരുത്തലയിലെ സ്റ്റാര്‍ഫിഷ് തട്ടുകട. ഇന്നലെ മുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായതോടെയാണ് ഇവര്‍ മത്സ്യവില്പന പരിസ്ഥിതി സൗഹൃദമാക്കി പഴമയിലേക്ക് തിരിച്ചു പോയത്. ഇതാകട്ടെ മീന്‍ വാങ്ങാന്‍ വന്ന ന്യൂജെന്‍ തലമുറക്ക് അത്ഭുതവും പഴയ തലമുറക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല ഓര്‍മ്മകളെ അയവിറക്കാന്‍ ഒരു അവസരമാകുകയും ചെയ്തു. കുളച്ചേമ്പിന്റെ ഇലയിലും പത്രക്കടലാസിലുമൊക്കെ പൊതിഞ്ഞാണ് വെള്ളിയാഴ്ച മുതല്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് മത്സ്യം നല്‍കുന്നത്. പറ്റുമെങ്കില്‍ ഇനി മുതല്‍ മീന്‍ വാങ്ങാന്‍ വരുമ്പോള്‍ സഞ്ചി കൈയില്‍ കരുതണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വില്പനക്കാരനായ ജോസേട്ടന് ചേമ്പിലയില്‍ പൊതിഞ്ഞ മത്സ്യം കൈമാറുന്നത്. ചേമ്പില കണ്ടപ്പോള്‍ ആദ്യം ചിലര്‍ ചിരിച്ചു തള്ളിയെങ്കിലും കിറ്റുപയോഗിച്ചാല്‍ 10000 മുതല്‍ 50,000 വരെയെന്ന് പിഴയെന്ന് കേട്ടപ്പോള്‍ ചിരി…
Read More