വൈപ്പിൻ: സഹോദരങ്ങളായ ശ്രീകാന്തിന്റെയും ശ്രീലക്ഷ്മിയുടേയും സത്യസന്ധതയിൽ ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ യുവതിക്ക് എടിഎമ്മിൽ വച്ച് നഷ്ടപ്പെട്ട 15000 രൂപ തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം ഞാറക്കലെ മാഞ്ഞൂരാൻ കെട്ടിടത്തിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികളായ നായരന്പലം രാമാടിയിൽ ശ്രീലക്ഷ്മിയും ശ്രീകാന്തും. അപ്പോഴാണ് കാഷ് ബോക്സിൽ പണം കണ്ടത്. തുടർന്ന് ഇരുവരും പണവുമായി ഞാറക്കൽ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുകയും പണം ഏൽപ്പിക്കുകയും ചെയ്തു. പോലീസ് ഉടൻ ഫെഡറൽ ബാങ്ക് മാനേജരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം കൈമാറി. തുടർന്ന് ഇടപാടുകാരൻ ആരെന്ന് മനസിലാക്കി പണത്തിന്റെ യഥാർഥ അവകാശിയായ മഞ്ഞനക്കാട് സ്വദേശി ഭവിതയെ വിവരം അറിയിച്ചു. കുട്ടികൾ എത്തുന്നതിനു 15 മനിറ്റ് മുന്‍പേ ഭവിത പണം എടുക്കാൻ ശ്രിച്ചെങ്കിലും ലഭിക്കാതെ വന്നപ്പോൾ തിരികെ പോവുകയായിരുന്നു. എന്നാൽ പണം ബോക്സിൽ വന്നിട്ടുണ്ടായിരുന്നു. ഇതറിയാതെ എടിഎമ്മിൽനിന്ന് ഇറങ്ങിയ…
Read MoreCategory: Kochi
ഇത് തസ്കരവീരൻ റിയാദ് ! വയസ് 22, ഒരു പീഡനക്കേസ് ഉൾപ്പെടെ 11 കേസുകളിൽ പ്രതി; ഭാര്യയെ ആണ്‍വേഷം കെട്ടിച്ച് ഒപ്പം കൂട്ടി
വൈപ്പിൻ : ഭാര്യയെ ആണ്‍വേഷം കെട്ടിച്ച് ഒപ്പം കൂട്ടി ചെറായിലെ പെട്രോൾ പന്പ് ഓഫീസ് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 12,000 രൂപയുടെ മൊബൈൽഫോണും കവർന്ന 22കാരൻ റിയാദ് നിരവധി മോഷണക്കേസുകളിലെ പ്രതി. അന്തർജില്ലാ മോഷ്ടാവായ ഇയാൾ 22 വയസിനിടയിൽ ഒരു പീഡനക്കേസ് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ്. റിയാസിന് പ്രായപൂർത്തി യാകുന്നതിനു മുന്നേ മുതൽ കേസുകളുണ്ടത്രേ. കേസുകൾ എല്ലാം തന്നെ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പകൽ ആശുപത്രികളിലും മറ്റും ക്ലീനിംഗ് പണികളുമായി കഴിഞ്ഞുകൂടും. രാത്രിയിലാണ് മോഷണം. പെട്രോൾ പന്പുകളാണ് പയ്യൻസിന്റെ ഒരു വീക്ക്നസ്. പിന്നെ കാറ്, ബൈക്ക് എന്നിവയും അടിച്ചുമാറ്റാൻ ഈ യുവതസ്കരൻ മിടുക്കനാണ്. വാതിലിന്റെ പൂട്ട് കുത്തിത്തുറക്കാൻ ഒരു സ്ക്രൂഡ്രൈവർ തന്നെ ധാരാളം. ഒരു കേസിൽ ശിക്ഷകഴിഞ്ഞ് നാലുമാസം മുന്‍പ് ജയിലിൽ നിന്ന് ഇറങ്ങിയതാണ്. ഇതിനുശേഷമാണ് പേരാമംഗലം , കുന്ദംകുളം,…
Read Moreആദായനികുതിക്കാരായെത്തി പണവും സ്വർണവും ഒപ്പം സിസിടിവി ഹാർഡ് ഡിസ്കും കവർന്നു; ആലുവയിലേത് സിനിമാ സ്റ്റെൽ കവർച്ച
ആലുവ: നഗരമധ്യത്തിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സിനിമാ സ്റ്റെലിൽ ആലുവയിലെ വീട്ടിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ആലുവ ഈസ്റ്റ് പോലീസ്.മൂന്ന് കണ്ണൂർ സ്വദേശികളും ഒരു ഗോവ സ്വദേശിയുമാണ് ഒളിവിലുള്ളത്. കണ്ണൂർ ശങ്കരനെല്ലൂർ നഹ്ലാ മൻസിലിൽ ഹാരീസ് (52), പച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുൾ ഹമീദ് (42),ശങ്കരമംഗലം സജീറ മൻസിലിൽ അബൂട്ടി (42),ഗോവ മങ്കൂർ ഹിൽ ഗുരുദ്വാര റോഡിൽ ഡേവിഡ് ഡിയാസ് (36) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. കേസിലെ മറ്റൊരു പ്രതിയായ ഗോവ സ്വദേശിയും റെയിൽവെ ജീവനക്കാരനുമായ മൗലാലി ഹബീബുൽ ഷെയ്ഖിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന മഹാരാഷ്ട്രാ സ്വദേശി സ്വർണ പണിക്കാരൻ സഞ്ജയുടെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. ഇവിടെ നിന്നും…
Read Moreകാപ്പ ചുമത്തപ്പെട്ട് നാടുകടത്തിയ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍! കുടുങ്ങിയത്, എറണാകുളത്തുള്ള കാമുകിയുമായി തമിഴ്നാട്ടിലേക്ക് ബൈക്കില്‍ കടക്കാന്‍ ശ്രമിക്കവെ
പത്തനംതിട്ട: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് അനുലാലാണ് (ചന്തു – 25) അടൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ, കഴിഞ്ഞ ഫെബ്രുവരി ആദ്യം അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയ ഇയാള്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം, അടൂര്‍ ഡിവൈഎസ്പി ആര്. ബിനു, ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ചാലക്കുടിയില്‍ നിന്ന് ഇന്നലെ അനുലാലിനെ പിടികൂടുകയായിരുന്നു. അഞ്ചല്‍, പുനലൂര്‍, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി…
Read Moreനാട്ടുകാരെ പീഡിപ്പിക്കരുത്..! റോഡ് പണിക്ക് കൊണ്ടുവന്ന ജെസിബി വനംവകുപ്പ് പിടിച്ചെടുത്തു; എംഎൽഎ ബലമായി മോചിപ്പിച്ചു
പോത്താനിക്കാട്: റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ജെസിബി വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ വാഹനം ബലമായി മോചിപ്പിച്ചു. കേസെടുക്കുന്നെങ്കിൽ തനിക്കെതിരെ ആവട്ടെ എന്നും നാട്ടുകാരെ പീഡിപ്പിക്കരുതെന്നും എംഎൽഎ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലാണ് എംഎൽഎ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൊന്പുകോർത്തതും വാഹനം മോചിപ്പിച്ചതും. ചാത്തമറ്റം-മുള്ളരിങ്ങാട് റോഡിന്റെ നിർമാണ സാമഗ്രികളിറക്കാൻ റോഡ് വക്കിലെ സ്ഥലം ജെസിബി ഉപയോഗിച്ച് നിരത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രകോപനത്തിന് കാരണം. നിർമാണ സാമഗ്രികളിറക്കാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് വാഹനം ഡിഎഫ്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. നിർമാണം തടസപ്പെട്ടതോടെ വിഷയത്തിൽ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ഇടപെട്ടു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും വാഹനങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. ഇതേത്തുടർന്നു നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ഇന്നലെ രാവിലെ ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിച്ചെത്തി ഓഫീസ് വളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ നടത്തിയ ചർച്ചയിലും വാഹനം വിട്ടുനൽകില്ലന്ന…
Read Moreകിടിലന്‍ ഐഡിയ ഉണ്ടോ ? കിട്ടും 10,000 രൂപ! ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 15
കൊച്ചി: വെണ്ടുരുത്തി പഴയപാലം വിനോദസഞ്ചാരത്തിന്റെ പുത്തന്‍ സാധ്യതകളോടെ നിലനിര്‍ത്തുന്നതിന് കിടിലന്‍ ആശയങ്ങള്‍ കൈവശമുണ്ടോ? മികച്ച ആശയത്തിന് 10,000 രൂപ ജില്ലാ ഭരണകൂടം ഡിടിപിസി മുഖേന നൽകും. കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൊടിയടയാളമാകുമെന്ന വിലയിരുത്തലിലാണ് വെണ്ടുരുത്തി പഴയ പാലത്തിന്റെ പ്രൗഡി വീണ്ടെടുക്കുന്നതിനും പൈതൃക ഇടനാഴിയായി നിലനിര്‍ത്തുന്നതിനും പദ്ധതി തയാറാക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാര്‍ക്കറ്റ്, വിനോദ പരിപാടികള്‍ക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതത്വത്തിനും കായലിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനും പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് ഉയരത്തിലുള്ള ഗ്രില്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം കൊച്ചി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പാലത്തിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും അനക്കം വച്ചുതുടങ്ങിയത്. ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ, സബ് കളക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ കഴിഞ്ഞദിവസം പാലം സന്ദര്‍ശിച്ചു. ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള…
Read Moreവിനയ ഡോക്ടറായി! നേടിയത് തട്ടുകട നടത്തി രാപ്പകൽ അധ്വാനിച്ച ഒരു അച്ഛന്റെ ജീവിത അഭിലാഷം
പറവൂർ: മകൾ വിനയ ഉയർന്ന മാർക്കോടെ എംബിബിഎസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയപ്പോൾ, നേടിയത് തട്ടുകട നടത്തി രാപ്പകൽ അധ്വാനിച്ച ഒരു അച്ഛന്റെ ജീവിത അഭിലാഷം. പറവൂർ നിവാസികൾക്ക് എല്ലാം പരിചിതമാണ് മാക്കനായി സ്വദേശി നടേശന്റെ പറവൂർ ടിബിക്ക് മുന്നിലെ രാത്രി തട്ടുകട. വൈകിട്ട് തുറന്നാൽ അർദ്ധരാത്രിയോളം കച്ചവടം നടത്തും. ചിലപ്പോഴെല്ലാം ഭാര്യ വസന്തകുമാരിയുടെ സഹായവും ഉണ്ടാകും. ചൂടൻ വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. രണ്ടുപേരുടെയും ലക്ഷ്യം മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ ഒന്നാം ക്ലാസോടെ മകൾ എംബിബിഎസ് കരസ്ഥമാക്കിയപ്പോൾ അവർക്കത് അഭിമാനമുഹൂർത്തമായി. മൂത്തമകളാണ് എം.എന്‍. വിനയ. പുല്ലംകുളം എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നും പ്ലസ് ടു പാസായ വിനയക്ക് മെറിറ്റിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചത്. അനുഗ്രഹ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ ലഭിച്ചായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. ഹൗസ് സര്‍ജന്‍സിയും കോട്ടയം മെഡിക്കല്‍ കോളജിലില്തന്നെയായിരുന്നു.…
Read Moreചൂണ്ടയിടാനെത്തിയ യുവാവിനെ കാണാതായി! രാജേഷിന്റെ സൈക്കിളും മീനിനുള്ള ഭക്ഷണം നിറച്ച പാത്രവും കരയിൽ ഇരുപ്പുണ്ട്
കൊച്ചി: പറവൂർ പെരുന്പടന്ന എട്ടിയോടത്ത് പാലത്തിനു സമീപം പുഴയിൽ ചൂണ്ടയിടാനെത്തിയ യുവാവിനെ കാണാതായി പരാതി. പെരുന്പടന്ന സ്വദേശിയായ രാജേഷിനെ(45)യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് ഇദ്ദേഹം ഈ ഭാഗത്ത് ചൂണ്ടയിടാനായി എത്തിയതാണെന്ന് പറയപ്പെടുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാജേഷിന്റെ സൈക്കിളും മീനിനുള്ള ഭക്ഷണം നിറച്ച പാത്രവും കരയിൽ ഇരുപ്പുണ്ട്. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. രാജേഷ് വാർക്കപ്പണിക്കാരനാണ്.
Read Moreജ്വല്ലറിക്കാരനുമായുള്ള പരിചയം മുതലെടുത്തു! മുക്കുപണ്ടം വിറ്റ് തട്ടിയെടുത്തത് 1.65 ലക്ഷം; സുധയെ പൊക്കി പോലീസ്
തൃപ്പൂണിത്തുറ: ജ്വല്ലറിയിൽ മുക്കുപണ്ടം വില്പന നടത്തി 1.65 ലക്ഷം തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. ഉദയംപേരൂർ എംഎൽഎ റോഡ് പൂർണശ്രീയിൽ സുധ(57)യെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിലെ ജയകൃഷ്ണ ജ്വല്ലറിയിലാണ് ഇവർ മുക്കുപണ്ടം വിറ്റത്. ജ്വല്ലറിക്കു സമീപത്തെ പണയമിടപാട് സ്ഥാപനത്തിൽ സ്ഥിരമായി ഇടപാടുകൾ നടത്തുന്ന സുധയുമായി ജ്വല്ലറിക്കാരനുണ്ടായ പരിചയം മുതലെടുത്താണ് ഇവർ മുക്കുപണ്ടം വിറ്റത്. പണയമിടപാട് സ്ഥാപനം ആഭരണങ്ങൾ വിലയ്ക്ക് വാങ്ങാത്തതിനാൽ ജ്വല്ലറിക്കാരന്റെയടുത്ത് ഇവർ എത്തുകയായിരുന്നു. മുൻപരിചയമുണ്ടായിരുന്നതിനാൽ പരിശോധന നടത്താതെ ആഭരണം വാങ്ങിയതാണ് ജ്വല്ലറിക്കാരന് വിനയായത്. പിന്നീട് ആഭരണം കൈമാറ്റം ചെയ്യാനായി ഉരച്ചു നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സുധയെ പെരുമ്പാവൂരിൽ നിന്നാണ് ഹിൽപാലസ് എസ്ഐ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇവർക്ക് മുക്കുപണ്ടം ലഭിച്ച വഴി പോലീസ് അന്വേഷിക്കുകയാണ്. ഇവരുടെ കൂടെയുള്ള പുരുഷന്റെ…
Read Moreപകൽ കറങ്ങിനടന്ന് മോഷണം നടത്തേണ്ട അമ്പലങ്ങൾ കണ്ടുപിടിക്കും; പുലർച്ചെമോഷണം നടത്തി മുങ്ങും; അമ്പലക്കള്ളൻ പരീത് ഒടുവിൽ പോലീസ് വലയിൽ
പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ കവർച്ച നടത്തിയ കുപ്രസിദ്ധ അന്പലമോഷ്ടാവ് പിടിയിലായി. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീതി(56)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. മോഷണങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വിവിധ ജില്ലകളിലായി ഇയാൾക്കെതിരേ എഴുപത്തിയഞ്ചോളം മോഷണ കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ജയിൽ മോചിതനായത്. പകൽ കറങ്ങിനടന്ന് മോഷണം നട ത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബർ തോട്ടതിലോ രാത്രിയിൽ ഒളിച്ചിരുന്ന് പുലർച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read More