ആലുവ: ഒമ്പതു മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കി സ്വർണ മെഡലോടെ ഒന്നാമനായി അർജുൻ എത്തി. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വാഡിന് ഇനി മുതൽ അർജുന്റെ കൂടി കരുത്തും കാവലുമുണ്ടാകും. സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിന് മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഈ നായ്ക്കുട്ടി. കഴിഞ്ഞ ദിവസമാണ് കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ഗോൾഡ് മെഡലോടെ അർജുൻ റൂറൽ പോലീസിന്റെ കെ9 സ്ക്വാഡിൽ അംഗമായത്. ഇതോടെ സ്ക്വാഡിൽ ഈ ഇനത്തിൽപ്പെട്ട രണ്ടു നായകൾ കൂടിയായി. മൂന്ന് ലാബും ഒരു ബീഗിളും ഉൾപ്പടെ ആറ് ശ്വാനൻമാരാണ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് പോലീസിന് സഹായികളാകുന്നത്. ഭയം കൂടാത ദുരന്തമുഖത്ത് പാഞ്ഞ് കയറുകയെന്നത് ബെൽജിയൻ മാലിനോയ്സിന്റെ പ്രത്യേകതയാണ്. ലോക രാജ്യങ്ങളിൽ പോലീസ് കമാണ്ടോ വിംഗിൽ അവിഭാജ്യ ഘടകമാണ് ഈ ഇനത്തിലെ നായകൾ. ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും കൃത്യനിഷ്ഠയിലും ഒന്നാമതാണിവർ. സ്ഫോടക വസ്തുക്കൾ കണ്ടെത്തി…
Read MoreCategory: Kochi
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആറിടത്ത് വോട്ടര്‍പട്ടിക പുതുക്കുന്നു
കൊച്ചി: ജില്ലയിൽ ആറ് തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടിക പുതുക്കുന്നു.കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നീ വാര്‍ഡുകളിലാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. സംസ്ഥാനത്താകെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കരട് വോട്ടര്‍പട്ടിക ഈ മാസം 16ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www. sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായാണ് നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള…
Read Moreനമ്പര്‍ 18 ഹോട്ടലുടമ റോയിക്കെതിരായ പോക്സോ കേസ്:ഇരയുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുള്ള പോക്സോ കേസില്‍ അന്വേഷണ സംഘം ഉടന്‍ ഇരയുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് റോയിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. റോയിയുടെ കൂട്ടുപ്രതി സൈജു തങ്കച്ചന്, ഇയാളുടെ സുഹൃത്ത് അഞ്ജലി എന്നിവരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഫോര്‍ട്ടുകൊച്ചി പോലീസ് ഈ കേസ് കൈമാറിയിട്ടുണ്ട്. അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അറസ്റ്റ് നടപടികള്‍ ഉണ്ടാകുക. അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബര്‍ 20ന് നമ്പര്‍18 ഹോട്ടലില്‍ വച്ച് റോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചു. പോലീസില്‍ പരാതി നല്കിയാല് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്…
Read Moreവീടിന്റെ സൺഷൈഡിൽ കയറിനിന്ന് യുവാവിന്റെ “പടംപിടുത്തം”! പകര്‍ത്തിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുളിമുറി ദൃശ്യം; ഒടുവില്‍…
നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി അരുണി(23)നെയാണ് ചെങ്ങമനാട് ഇൻസ്പെക്ടർ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ സൺഷൈഡിൽ കയറിനിന്നാണ് പെൺകുട്ടി കുളിക്കുന്നത് പ്രതി മൊബൈലിൽ പകർത്തിയത്. ഫ്ലാഷ് മിന്നുന്നത് കണ്ട പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ഓടിപ്പോകുകയായിരുന്നു. മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും..! മദ്യപാനത്തെച്ചൊല്ലി തർക്കം; തലയ്ക്ക് അടിയേറ്റ് അച്ഛൻ മരിച്ചു; മകൻ കസ്റ്റഡിയിൽ
തൃപ്പൂണിത്തുറ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരൻ (64) ആണ് മരിച്ചത്. ഓട്ടോത്തൊഴിലാളിയായ മകൻ അവിൻ എന്നു വിളിക്കുന്ന അമൽ (27)നെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഇവരുടെ വീട്ടിൽ വഴക്കുണ്ടായത്. ബഹളത്തെ തുടർന്ന് എട്ടോടെ കരുണാകരന് തലയ്ക്കടിയേൽക്കുകയായിരുന്നു. ഇടയ്ക്ക് ഇവരുടെ കുടുംബത്തിൽ വഴക്കുണ്ടാകാറുള്ളത് കൊണ്ട് സമീപവാസികളും ശ്രദ്ധിച്ചിരുന്നില്ല. കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും അവരും ഭർത്താവിന്റെ തലയ്ക്ക് പരുക്കേറ്റത് ഗൗനിച്ചില്ല. തുടർന്ന് ഇന്നു പുലർച്ചെ മൂന്നോടെ ഭർത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് തൃശൂരിൽ ജോലി ചെയ്യുന്ന മൂത്ത മകനെ വിളിച്ചറിയിക്കുകയായിരുന്നു. മകൻ വീടിനടുത്തുള്ള ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് സമീപവാസികൾ വന്നു നോക്കുമ്പോൾ തുണി കൊണ്ട് പുതച്ച നിലയിൽ കരുണാകരൻ മരിച്ചു കിടക്കുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടർന്നു ഹിൽപാലസ് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കോവിഡ് വന്ന് ക്വാറന്റൈനിലായിരുന്ന…
Read Moreആ കൈകളിൽ അവർ നേവിസിനെ കണ്ടു! മറ്റൊരാളില്‍ വച്ചുപിടിപ്പിക്കപ്പെട്ട മകന്റെ കരങ്ങള്‍ കാണാന്‍ ആ മാതാപിതാക്കളെത്തി
കൊച്ചി: മറ്റൊരാളില്‍ വച്ചുപിടിപ്പിക്കപ്പെട്ട മകന്റെ കരങ്ങള്‍ കാണാന്‍ ആ മാതാപിതാക്കളെത്തി. ആ കരങ്ങളുടെ തുടിപ്പുമായി ആശുപത്രി വരാന്തയിലൂടെ നടന്നുവന്ന ബസവന ഗൗഡയെ(34) കണ്ടപ്പോള്‍ അവര്‍ക്കു മകനെ കണ്ട നിര്‍വൃതി. നിറകണ്ണുകളോടെ ആ മാതാപിതാക്കള്‍ ആ കൈകള്‍ ചേര്‍ത്തുപിടിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ഇരുകൈകളും വിജയകരമായി മാറ്റിവയ്ക്കപ്പെട്ട ബസവന ഗൗഡയെ, സന്ദര്‍ശിക്കാന്‍ മരണാനന്തരം കൈകള്‍ ദാനം ചെയ്ത കോട്ടയം വടവാതൂര്‍ സ്വദേശി നേവിസ് സാജന് മാത്യുവിന്റെ പിതാവ് സാജന് മാത്യു, മാതാവ് ഷെറിന് , സഹോദരന് എല്‍വിസ്, സഹോദരി വിസ്മയ എന്നിവര്‍ ഇന്നലെ രാവിലെ 11 ഓടെയാണ് എത്തിയത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ഈ രണ്ടു കൈകളെന്ന് നേവിസിന്റെ പിതാവ് സാജന് പറഞ്ഞു. അമൃത ആശുപത്രിയിലെ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ചെയര്മാന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ , മേധാവി…
Read Moreകൊച്ചുമക്കള്‍ പകര്‍ത്തിയ വീഡിയോ വൈറലായി! അമ്മിണിയമ്മയ്ക്കു നേവിയുടെ ആദരം
കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ തന്റെ കൊച്ചുവീടിനു മുന്നില്‍ കൊച്ചുമക്കള്‍ക്കൊപ്പം ദേശീയപതാക ഉയര്‍ത്തിയ മുത്തശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം. തൃശൂർ ചേർപ്പിലെ ചെറുചേനം അമ്മിണിയമ്മയാണ് പനമ്പുകൊണ്ടു മറച്ച കുടിലിനു മുറ്റത്ത് ഉറപ്പിച്ച മുളവടിയിൽ പതാക ഉയര്‍ത്തിയത്. മകന്റെ മകള്‍ വിസ്മയ ഇതിന്റെ വീഡിയോ പകര്‍ത്തി സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെ വൈറലായി. ചേര്‍പ്പ് സിഎന്‍എന്‍ ബോയ്സ് ഹൈസ്കൂളിലെ അധ്യാപകർ റിപ്പബ്ലിക് ദിനത്തില്‍ വീട്ടില്‍ മുതിര്‍ന്നവരെക്കൊണ്ട് ഭവനപതാക ഉയര്ത്തിക്കണമെന്നു വിദ്യാര്‍ഥികൾക്കു നിര്‍ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അമ്മിണിയമ്മയുടെ പതാക ഉയര്‍ത്തൽ. വീഡിയോ കണ്ട് ഇന്ത്യന്‍ ആര്‍മിയും നേവിയും അഭിനന്ദനവുമായെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മിണിയമ്മയ്ക്കും കുടുംബത്തിനും സ്കൂളിലെ അധ്യാപകർക്കും ദക്ഷിണ നാവികസേന ആസ്ഥാനം സന്ദര്‍ശിക്കാന്‍ നേവിയുടെ ക്ഷണം ലഭിച്ചത്. അമൃത് മഹോത്സവിന്റെ ഭാഗമായിട്ടായിരുന്നു ആദരിക്കൽ പരിപാടി സംഘടിപ്പിച്ചത്. നേവികപ്പലായ ഐഎന്‍എസ് മഗറും മാരിടൈം മ്യൂസിയവും കാണിച്ചതിനൊപ്പം ആയുധ പരിശീലന കേന്ദ്രമായ…
Read More35 രൂപയ്ക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ? സിഗരറ്റ് വാങ്ങിയ 35 രൂപയെച്ചൊല്ലി തർക്കം; മർദനമേറ്റ യുവാവ് മരിച്ചു
പറവൂർ: സിഗരറ്റ് വാങ്ങിയ 35 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണമടഞ്ഞു. വാണിയക്കാട് കണ്ടൻതറ വീട്ടിൽ സുതന്റെ മകൻ മനു (35) ആണ് ഇന്നു പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽ വച്ച് മരണമടഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിനു സമീപം കടനടത്തുന്ന സജ്ജൻ, ഇയാളുടെ അനിയൻ സാജു, കൂട്ടുകാരൻ എന്നിവർ ചേർന്ന് മർദിച്ചത്. സജ്ജന്റെ കടയിൽനിന്നും സിഗരറ്റ് വാങ്ങിയ ഇനത്തിൽ 35 രൂപ മനു നൽകാനുണ്ടായിരുന്നു. ഇത് പിന്നീട് നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവിടെ എത്തിയ സാജുവും കൂട്ടുകാരനും ചേർന്ന് മനുവിനെ മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. തലയ്ക്ക് ഉൾപ്പെടെ മറ്റു പരിക്കുകളും ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിയായ മൂന്നുപേരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിലായ സജ്ജനായി…
Read Moreകരുതലിനും സ്നേഹത്തിനും ഭാഷകളില്ല! അതിരുകളില്ലാതെ ശിവറാമിന്റെ കരുതൽ; ആരോരുമില്ലാതെ തെരുവില്‍ അലയുന്നവര്‍ക്ക് തുണയാവുകയാണ് ഈ ‘ഭായി’
കൊച്ചി: കരുതലിനും സ്നേഹത്തിനും ഭാഷകളില്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ തൊഴില്‍ ചെയ്തുവരുന്ന ഒഡീഷക്കാരനായ ശിവറാം. തെരുവോരങ്ങളില്‍ കഴിയുന്ന നിര്ധനരരുടെ മുടിയും താടിയും വെട്ടി അവരെ ‘സുന്ദരന്മാരും സുന്ദരികളും’ ആക്കുന്നതിനൊപ്പം വിശപ്പകറ്റാന്‍ ഭക്ഷണവും നല്കി മാതൃകയാവുകയാണ് ഈ ‘ഭായി’. ഒമ്പത് വര്‍ഷം മുമ്പ് ഒഡീഷയില്‍ നിന്ന് ജോലി തേടി എറണാകുളത്തെത്തിയ ശിവറാം നിലവില്‍ പത്മ ജംഗ്ഷനു സമീപം ജ്യൂ സ്ട്രീറ്റ് റോഡില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയ വരികയാണ്. ആദ്യ ലോക്ഡൗണ്‍ സമയത്ത് ആരോരുമില്ലാതെ തെരുവില്‍ അലയുന്ന ആളുകളെ കണ്ടതോടെയാണ് ഇത്തരക്കാരെ സഹായിക്കണമെന്ന ആശയം ശിവറാമിനു തോന്നിയത്. ഇതേതുടര്‍ന്ന് അറിയാവുന്ന തൊഴില്‍ ആശ്രയമില്ലാത്തവര്‍ക്ക് ഉപകാരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒഴിവു ദിനങ്ങളില്‍ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ തേടി കണ്ടെത്തിയാണ് മുടി വെട്ടി നല്‍കുന്നത്. ഒപ്പം വെള്ളവും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യും. നേരിട്ട് കണ്ടെത്തുന്ന ആളുകള്‍ക്കു പുറമെ സുഹൃത്തുക്കള്‍ അറിയിക്കുന്ന ഇടങ്ങളിലും ശിവറാം സഹായമെത്തിക്കുന്നുണ്ട്.…
Read More38 ലക്ഷം തട്ടിയ ഷിജിമോൾ ആള് ചില്ലറക്കാരിയല്ല ! യുവതി വരാപ്പുഴ പെൺവാണഭക്കേസിലും പ്രതി; കൂടുതൽ സംഭവങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു
കാക്കനാട്: മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ യുവതി ഉൾപ്പെട്ട കൂടുതൽ സംഭവങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിനു സമീപം അമ്പാടിമൂലയിൽ എംഐആർ ഫ്ലാറ്റിൽ 17 ഡിയിൽ ഷിജിമോൾ (34) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. മലപ്പുറം സ്വദേശിയെ സുഹൃത്തുവഴി പരിചയപ്പെട്ട യുവതി തന്റെ ഫ്ളാറ്റിലേക്കു ക്ഷണിച്ചുവരുത്തി മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കി നഗ്നചിത്രങ്ങളും വീഡിയോകളും എടുത്തശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. താൻ ഗർഭിണിയാണെന്നും ഇനി ഫ്ളാറ്റിൽ താമസിക്കാൻ കഴിയില്ലെന്നും വീട് വാങ്ങാൻ പണം നൽകണമെന്നും അല്ലെങ്കിൽ വീട്ടിലേക്ക് വരുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബർ ആദ്യം മുതൽ പല ഘട്ടങ്ങളിലായാണ് 38 ലക്ഷം തട്ടിയെടുത്തത്. തുടർന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോഴാണ് പോലീസിൽ പരാതിപ്പെട്ടത്. അതിനിടെ ഗത്യന്തരമില്ലാതെ പരാതിക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതായി…
Read More