കൊച്ചി: വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് വനിത എസ്ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആക്ഷേപം. ഉദയംപേരൂർ നടക്കാവ് മേക്കേവെളിയിൽ സദാനന്ദന്റെ മകൻ നിതിൻ(25) ആണ് പോലീസ് മർദനത്തെ തുടർന്ന് ശരീരമാസകലം വേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരൻ അരുണിനെയുമാണ് (26) പോലീസ് മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു സംഘം യുവാക്കൾ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത്. എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയൻ ധരിച്ച പോലീസുകാരനും കുനിച്ചു നിർത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം. പിന്നീട് യഥാർഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ്…
Read MoreCategory: Kochi
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടെന്ന് ധനേഷ്
പെരുമ്പാവൂർ: എംസി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. പെരുമ്പാവൂർ വട്ടക്കാട്ടുപടിക്ക് സമീപം എംസി റോഡിൽ രാവിലെ 7.45നാണ് സംഭവമുണ്ടായത്. അയ്യമ്പുഴയിൽനിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. അയ്യന്പുഴ സ്വദേശി മഠത്തിപ്പറമ്പിൽ ധനേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കാറിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ധനേഷ് വാഹനം റോഡിൽ നിർത്തി പുറത്തേക്കിറങ്ങി ഓടിമാറുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, ബെന്നി മാത്യു, യു. ഉജേഷ്, ടി.ബി. മിഥുൻ, കെ.കെ. ബിജു, ബെന്നി ജോർജ് എന്നിവർ എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. വാഹനം പൂർണമായി കത്തിനശിച്ചു.
Read Moreമഹിളാ കോൺഗ്രസിന്റെ നായികയായി ജെബി മേത്തർ; അഭിഭാഷകയായ ജെബി യൂത്ത് കോൺഗ്രസിലൂടെ മികച്ച സംഘാടകയാണെന്ന് കഴിവ് തെളിയിച്ചയാൾ
ആലുവ: സംസ്ഥാന മഹിളാ കോൺഗ്രസ് നായികയായി ഇനി ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ. പ്രസിഡന്റായിരുന്ന ലതികാ സുഭാഷ് പാർട്ടി മാറി എൻസിപിയിലേക്കു പോയതിനെത്തുടർന്ന് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് ജെബിയെ മഹിളാ കോൺഗ്രസ് അധ്യക്ഷയായി നിയമിച്ചത്.യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. നിലവിൽ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. അഭിഭാഷകയായ ജെബി യൂത്ത് കോൺഗ്രസിലൂടെ മികച്ച സംഘാടകയാണെന്ന് കഴിവ് തെളിയിച്ചതാണ്. മുൻ എംഎൽഎയും ആദ്യ കെപിസിസി പ്രസിഡന്റുമായിരുന്ന ടി.ഒ. ബാവയുടെ ചെറുമകളാണ്. മുൻ കെപിസിസി ജനറൽ സെകട്ടറി കെ.എം.ഐ. മേത്തറാണ് പിതാവ്. അമൃത ആശുപത്രിയിലെകാർഡിയോളജിസ്റ്റ് ഹിഷാം അഹമ്മദാണ് ഭർത്താവ്. ആലുവയിൽ മോഫിയാ എന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കുത്തിയിരിപ്പു സമരത്തിൽ ജെബി മേത്തറും മുൻപന്തിയിലുണ്ടായിരുന്നു. ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ…
Read Moreഇടതുകൈപ്പത്തിയുടെ പകുതിഭാഗത്തോളം പൂർണമായും അറ്റുപോയി ! യുവാവിന് ശസ്ത്രക്രിയ വഴി പുതുജീവിതം
കോലഞ്ചേരി: ഇടതുകൈപ്പത്തിയുടെ പകുതിഭാഗത്തോളം പൂർണമായും അറ്റുപോയ നിലയിൽ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ശസ്ത്രക്രിയ പ്ലാസ്റ്റിക് ആൻഡ് മൈക്രോവാസ്കുലാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. വാളകത്ത് തടിമില്ലിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ഉച്ചമാൻ അലി (31) എന്ന അതിഥിതൊഴിലാളിക്കാണ് ജോലിക്കിടെ അപകടം സംഭവിച്ചത്. യന്ത്രത്തിൽ കുരുങ്ങി ഇടതു കൈപ്പത്തിയുടെ തള്ളവിരലും ചൂണ്ടുവിരലും ഉൾപ്പെട്ട ഭാഗം പൂർണമായും മുറിഞ്ഞു പോയ നിലയിലായിരുന്നു. വേർപ്പെട്ട ഭാഗവുമായി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. എട്ടു മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് അറ്റുപോയ ഭാഗം വിജയകരമായി തുന്നിച്ചേർത്തത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. എം. രാഹുൽ, ഡോ. എസ്. അനൂപ്, ഡോ. എം.എസ്. സാന്റ, ഡോ. അഞ്ജു സാറാ ബാബു, ജിത്തു പോൾ, ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ലിബിൻ തോമസ്, ഡോ.…
Read Moreശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി മോഡലിനെ കൂട്ടമാനഭംഗം ചെയ്ത കേസ്:ഒളിവിലുള്ള മൂന്നു പേര്‍ക്കായി അന്വേഷണം
peeകൊച്ചി: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരും ഹോട്ടല്‍ ഉടമയായ യുവതിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന ലോഡ്ജ് പോലീസ് സീല്‍ ചെയ്തു. കേസില്‍ ലോഡ്ജ് ഉടമയായ യുവതിയേയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ലോഡജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സംഭവം.…
Read Moreപോലീസും ജനപ്രതിനിധികളും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി! ഭിക്ഷാടക മരിച്ചപ്പോൾ ബാക്കിയായ തുക കേട്ട് ഞെട്ടരുത്…
ആലുവ: ജീവിതത്തിന്റെ അവസാനനാളുകളിൽ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോൾ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം. എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്റെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്. ഇവരുടെ മരണശേഷം വാടകവീട്ടിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്. വീട്ടിലെ അലമാരയിൽനിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും. ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകൾ. മൂന്ന് ലക്ഷം രൂപ പണയം നൽകിയാണ് ഇവർ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഈ തുക കൂടി കൂട്ടുമ്പോൾ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചപ്പോൾ…
Read Moreകാട്ടുപോത്തിനെ വേട്ടയാടി കറിവച്ചുകഴിച്ച സൈജുവിനെതിരേ വനംവകുപ്പ് അന്വേഷണം തുടങ്ങി
കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പെടെ മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരേ വനംവകുപ്പ് അന്വേഷണം തുടങ്ങി. കാട്ടുപോത്തിനെ വേട്ടയാടി കറിവച്ചുകഴിച്ചുവെന്ന സൈജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ പത്തനാപുരത്ത് കാട്ടുപോത്തിനെ വേട്ടയാടി കറിവച്ച സംഭവം നടന്നിരുന്നു. അന്ന് കാട്ടുപോത്തിനെ കറിവെച്ചു കഴിച്ച 25 പേര്‍ക്കെതിരെ വനംവകുപ്പ് കേസ് എടുക്കുകയുണ്ടായി. ഇവരില്‍നിന്ന് തോക്കും പിടിച്ചെടുത്തു. ആദ്യ എട്ടുപ്രതികളില്‍ എറണാകുളം സ്വദേശികളും ഉള്‍പ്പെട്ടിരുന്നു. പാലാരിവട്ടത്തെ ഒരു ഹോട്ടല്‍ റെയ്ഡ് ചെയ്ത് കാട്ടുപോത്തിനെ പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. ഈ കേസില്‍ എറണാകുളം സ്വദേശികളായ രണ്ടു പേരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം പത്തനാപുരത്ത് കാട്ടുപോത്തിനെ കറിവച്ച കേസില്‍ സൈജു പ്രതിയല്ലയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിലവിലെ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇടപാടുകാര്‍ക്ക്…
Read Moreവീട് ജപ്തിചെയ്യാതിരിക്കാൻ ഞാൻ പണം തരാം; വീട്ടമ്മയെ വിളിച്ചു വരുത്തി യുവാവ് ചെയ്തത് കൊടും ക്രൂരത; യുവാവിനെ കുടുക്കി പോലീസ്
മൂവാറ്റുപുഴ: സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് വന്നപ്പോള്‍ കുടിശിക തീര്‍ക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreതൃക്കാക്കര നഗരസഭ വീണ്ടും കലഹ സഭയായി ! പൂട്ടിനെച്ചൊല്ലി തൃക്കാക്കര നഗരസഭയിൽ കൂട്ടത്തല്ല്; രണ്ട് കൗൺസിലർമാർ അറസ്റ്റിൽ
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സണിന്റെ ചേംബർ ഡോർ ലോക്ക് നന്നാക്കിയതുമായി ബന്ധപ്പെട്ട് നടന്ന കൂട്ടത്തല്ലിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. കോൺഗ്രസിലെ സി.സി. വിജു, സിപിഐയിലെ എം.ജെ. ഡിക്സസൺ എന്നിവരെയാണ് ഇന്നു രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് തൃക്കാക്കര നഗരസഭ വീണ്ടും കലഹ സഭയായത്. താൽക്കാലിക നിയമനം, തെരുവ് നായ് പ്രശ്നം, പണക്കിഴിവിവാദം എന്നീ വിഷയങ്ങളിൽ വിവാദത്തിലും പ്രക്ഷോഭങ്ങളിലും പെട്ട് നഗരസഭ പ്രവർത്തനങ്ങൾ ആറ് മാസത്തോളം പ്രതിസന്ധിയിലായിരുന്നു. നഗരസഭ അധ്യക്ഷയുടെ ചേംബറിന്റെ ഡോർ ലോക്ക് നന്നാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം കൊഴുക്കുന്നത്. പണക്കിഴിവിവാദത്തിനിടയിലാണ് ചേംബറിന്റെ ഡോർ ലോക്ക് കേടായത്. പണക്കിഴിവാദവുമായി ബന്ധപ്പെട്ട് ചെയർപേഴ്സണെ ചേംബറിൽ പ്രതിപക്ഷം പലവട്ടം തടഞ്ഞുവയ്ക്കുകയും ചേംബറിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷം സമാധാന…
Read Moreമകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ
മരട്: മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെട്ടൂർ വെളിപറമ്പിൽ അബ്ദുവിന്റെ മകൻ അഫ്സൽ (23) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു. മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് അക്രമത്തിനിരയായ നെട്ടൂർ സ്വദേശി റഫീഖ് പറയുന്നത്. ഭാര്യക്കും മകൾക്കും മുന്നിലിട്ടാണ് ക്രൂരമായി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുയും ചെയ്തത്. ലഹരി വില്പനക്കാരായ അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നാണ് പറയപ്പെടുന്നത്.കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിയാത്തത് പ്രദേശത്ത് വൻ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച വെളുപ്പിനാണ് ഉത്തരേന്ത്യക്കാരായ രണ്ടു പേരെ റോഡിൽ തടഞ്ഞു നിർത്തി കത്തികാട്ടി…
Read More