പ്ര​സ​വ​ത്തെ തു​ട​ർ​ന്നു യു​വ​തി മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ; ആ​ശു​പ​ത്രി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

ചോ​റ്റാ​നി​ക്ക​ര: പ്ര​സ​വ​ത്തെ തു​ട​ർ​ന്നു യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ടാ​റ്റ ആ​ശു​പ​ത്രി​ക്കെ​തി​രെ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കാ​ഞ്ഞി​ര​മ​റ്റം കു​ല​യ​റ്റി​ക്ക​ര തെ​ക്കേ​വെ​ളി​യി​ൽ ജി​തേ​ഷി​ന്‍റെ ഭാ​ര്യ ഗോ​പി​ക (26) മ​രി​ച്ച​ത്. ആ​ദ്യ പ്ര​സ​വ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ഗോ​പി​ക​യെ ചോ​റ്റാ​നി​ക്ക​ര ടാ​റ്റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ഞ്ച​ര​യോ​ടെ ഗോ​പി​ക ഒ​രു പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. സാ​ധാ​ര​ണ പ്ര​സ​വ​മാ​യി​രു​ന്നു. പി​ന്നീ​ട് രാ​ത്രി ഏ​ഴേ​മു​ക്കാ​ലോ​ടെ ഗോ​പി​ക​യ്ക്കു അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടെ​ന്നും ഉ​ട​ൻ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ടാ​റ്റ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കൂ​ടി​യ ആ​ളു​ക​ൾ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് പി​രി​ഞ്ഞു പോ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് ക്യാ​മ്പ്…

Read More

മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; സൈ​ജു​വി​നെ​തി​രേ പ​തി​നെ​ട്ട​ര ല​ക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസും

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍റെ പേ​രി​ല്‍ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സും. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹീ​ര ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 18.5 ല​ക്ഷം രൂ​പ സൈ​ജു ത​ട്ടി​ച്ചെ​ടു​ത്ത​താ​യാ​ണ് കേ​സ്. 2015-ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹീ​ര ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടു ഫ്‌​ളാ​റ്റു​ക​ളി​ല്‍ ഇ​ന്‍റീ​രി​യ​ര്‍ വ​ര്‍​ക്ക് സൈ​ജു ഏ​റ്റെ​ടു​ത്തി​രു​ന്നു. 48 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ ഓ​ര്‍​ഡ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സ് വാ​ങ്ങി. അ​തി​നു​ശേ​ഷം സീ​ലിം​ഗി​ല്‍ ചെ​റി​യ ജോ​ലി​ക​ള്‍ മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഈ ​പ​ണി​ക​ളു​ടെ ഫോ​ട്ടോ​ക​ള്‍ ക​മ്പ​നി എം​ഡി​ക്ക് അ​യ​ച്ചു ന​ല്‍​കി 18.5 ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റി. പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സൈ​ജു ഫോ​ണ്‍ എ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന 2016-ല്‍ ​ക​മ്പ​നി ജ​ന​റ​ല്‍…

Read More

നാ​ലുനി​ല ഫ്‌​ളാ​റ്റി​ല്‍ തീ​പി​ടിത്തം; മൂ​ന്ന് പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു; ഒരാളുടെ പരുക്ക് സാരമുള്ളത്;  80 ലക്ഷം രൂപയുടെ നാശം

കൊ​ച്ചി: ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് നാ​ലു നി​ല ഫ്‌​ളാ​റ്റി​ല്‍ തീ​പി​ടിത്തം. മൂ​ന്നു പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. ഇ​ന്ന് രാ​വി​ലെ 7.30 -നാ​ണ് കു​ന്നും​പു​റ​ത്തു​ള്ള അ​മൃ​ത അ​വ​ന്യൂ ഫ്‌​ളാ​റ്റിൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് തീ​യും പു​ക​യും ആ​ദ്യം ഉ​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഫ്‌​ളാ​റ്റി​ല്‍ ഒ​രു കു​ട്ടി ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സും ഏ​ലൂ​ര്‍, ഗാ​ന്ധി​ന​ഗ​ര്‍, തൃ​ക്കാ​ക്ക​ര, ആ​ലു​വ, ഫാ​ക്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍​ഡ് മു​റി​ക​ള്‍ ആ​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് പു​ക ഉ​യ​ര്‍​ന്നു. മ​റ്റു നി​ല​ക​ളി​ലേ​ക്കു തീയും പടർന്നു. ഫ്‌​ളാ​റ്റി​ല്‍ അ​ക​പ്പെ​ട്ടി​രു​ന്ന​വ​രെ ഗ്ലാ​സ് ഡോ​റു​ക​ള്‍ പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പൂ​ര്‍​ണി​മ, കൃ​ഷ്ണ​പ്രി​യ, ആ​യൂ​ബ് എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​തി​ല്‍ പൂ​ര്‍​ണി​മ​യു​ടെ പൊ​ള്ള​ല്‍ സാ​ര​മാ​യ​താ​ണ്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. ഏ​ക​ദേ​ശം 80…

Read More

ഒ​ച്ചു​ക​ളെ വി​ല്‍​ക്കാ​നു​ണ്ടോ, എ​ടു​ക്കാ​നാ​ളു​ണ്ട്! ഒ​ച്ചൊ​ന്നി​ന് ഒ​രു രൂ​പ നി​ര​ക്കി​ല്‍ വാ​ങ്ങും; വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​കു​മെ​ങ്കി​ലും സം​ഭ​വം വാ​സ്ത​വ​മാ​ണ്

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: ‘ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളെ വി​ല​യ്‌​ക്കെ​ടു​ക്കും’- നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടു​ത്ത​യി​ടെ​യാ​യി കാ​ണു​ന്ന പോ​സ്റ്റ​റാ​ണി​ത്. വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​കു​മെ​ങ്കി​ലും സം​ഭ​വം വാ​സ്ത​വ​മാ​ണ്. ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ രൂ​ക്ഷ​മാ​യ ശ​ല്യ​ത്തി​ല്‍​നി​ന്ന് നാ​ട്ടു​കാ​രെ ര​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യ​മ​വു​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത, തൊ​ട്ട​ടു​ത്ത ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കൂ​ട്ടാ​യ്മ​യാ​യ സ​ണ്‍​റൈ​സ് ടീ​മാ​ണ് പോ​സ്റ്റ​റി​നു പി​ന്നി​ല്‍. പോ​സ്റ്റ​റി​ല്‍ ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റും വ​ച്ചി​ട്ടു​ണ്ട്. വി​ളി​ച്ച​റി​യി​ച്ചാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന ഒ​ച്ചു​ക​ളെ വീ​ട്ടി​ല്‍​വ​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു​പോ​കും. വെ​റു​തെ​യ​ല്ല, ഒ​ച്ചൊ​ന്നി​ന് ഒ​രു രൂ​പ വീ​തം ന​ല്‍​കു​ക​യും ചെ​യ്യും. ഇ​വ​ര്‍ ഇ​തു വാ​ങ്ങി​ക്കൊ​ണ്ട് പോ​യി കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന നാ​യ​ര​മ്പ​ല​ത്തു​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ആ​ശ്വാ​സ​വാ​ര്‍​ത്ത​യാ​ണി​ത്. ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍, ഇ​തി​നോ​ട് ചേ​ര്‍​ന്ന പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല​ക്കെ ഒ​ച്ചു​ക​ള്‍ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ള്‍​ക്കും പൂ​ന്തോ​ട്ട​ങ്ങ​ള്‍​ക്കും വ​രെ ഭീ​ഷ​ണി​യാ​ണി​ത്. മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​ഭീ​ഷ​ണി​യു​മു​ണ്ട്. ഈ…

Read More

ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യുടെ ത​ല​യ്ക്ക് വെ​ട്ടി ക​വ​ര്‍​ച്ച നടത്തി; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കൊ​ച്ചി: മു​ള​വു​കാ​ട് ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യുടെ ത​ല​യ്ക്കു വെ​ട്ടി ക​വ​ര്‍​ച്ചാ​ശ്ര​മം. പ​രി​ക്കേ​റ്റ 63കാ​രി​യെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ള​വു​കാ​ട് തു​ണ്ടി​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ചാ​നി​യു​ടെ ഭാ​ര്യ സി​ല്‍​വി(63) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.30നാ​യി​രു​ന്നു സം​ഭ​വം. പൊ​ന്നാ​രി​മം​ഗ​ലം ടോ​ള്‍ പ്ലാ​സ​യ്ക്ക് അ​ടു​ത്താ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. സ്‌​റ്റെ​യ​ര്‍ റൂ​മി​നോ​ടു ചേ​ര്‍​ന്നു​ള്ള വാ​തി​ലി​ന്‍റെ ഷീ​റ്റ് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു. മു​റി​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് ഇ​വ​രോ​ട് ആ​ദ്യം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന സ്വ​ര്‍​ണ​മാ​ല ഊ​രി​ക്കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ത് ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി​ക്കൊ​ണ്ട് സി​ല്‍​വി​യു​ടെ ത​ല​യി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു. ബോ​ധം തി​രി​ച്ചു കി​ട്ടി​യ സ​മ​യ​ത്ത് സി​ല്‍​വി ത​ന്നെ അ​ടു​ത്തു​ള്ള ബ​ന്ധു​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ ര​ക്തം വാ​ര്‍​ന്ന് ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ മു​ള​വു​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍…

Read More

പ​തി​നൊ​ന്നു വ​യ​സു​കാ​രി​യെ ര​ണ്ടാ​ന​ച്ഛ​ൻ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

പെരുന്പാവൂർ:മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രു​ന്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ലാ​ണ് സം​ഭ​വം . പ​തി​നൊ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ അ​മ്മ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​ഭം​വം ന​ട​ന്നി​ട്ട് മൂ​ന്നാ​ഴ്ച​യാ​യെ​ന്ന് പ​റ​യു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു പ്ര​തി​യാ​യ അ​ന്പ​ത്തി​യൊ​ന്നു​കാ​ര​നെ കു​റു​പ്പം​പ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. പു​ല്ലു​വ​ഴി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ. ഇ​രു​വ​രും സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ശേ​ഷം ഇ​യാ​ൾ തി​രി​കെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ആ സംഭവത്തിനുശേഷം പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ്‌​​​കൂ​​​ളി​​​ല്‍ നി​​ന്നു ടി​​​സി ന​​​ല്‍​കി! പീഡനത്തി​നി​ര​യാ​യ 17കാ​രി​ക്ക് പ്ലസ് ടു പ​ഠ​നത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്ന് അ​​​മ്മ

കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​യ 17കാ​​​രി​​​ക്ക് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​ഠ​​​നത്തി​​​ന് അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര​​​യി​​​ലെ ചി​​​ല്‍​ഡ്ര​​​ന്‍​സ് ഹോ​​​മി​​​ല്‍ അ​​​ന്തേ​​​വാ​​​സി​​​യാ​​​യി​​​രു​​​ന്ന പെ​​​ണ്‍​കു​​​ട്ടി എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളി​​​ലാ​​​ണ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി കോ​​​ഴ്‌​​​സി​​​നു ചേ​​​ര്‍​ന്ന​​​ത്. ഒ​​​ന്നാം വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പെ​​​ണ്‍​കു​​​ട്ടി​​​യെ ഒ​​​രാ​​​ള്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ര്‍​ന്ന് പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ്‌​​​കൂ​​​ളി​​​ല്‍ നി​​ന്നു ടി​​​സി ന​​​ല്‍​കി. മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലെ ഒ​​​രു വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ തു​​​ട​​​ര്‍പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​ട്ടും വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നും പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി ആ​​​രോ​​​പി​​​ക്കു​​​ന്നു.

Read More

സ്ത്രീ​​ധ​​ന​​മാ​​യി 45 ല​​ക്ഷം രൂ​​പ ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​ർ ചോ​​ദി​​ച്ചി​​രു​​ന്നു..! ഭർതൃഗൃഹത്തിൽ മോഫിയ നേരിട്ടത് കൊടിയ പീഡനം

ആ​​ലു​​വ: ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​യ​​മ വി​​ദ്യാ​​ർ​​ഥി​​നി മോഫി​​യ പ​​ർ​​വീ​​ൺ ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ൽ നേ​​രി​​ട്ട​​ത് കൊ​​ടി​​യ പീ​​ഡ​​ന​​ങ്ങ​​ളെ​​ന്നു പോ​​ലീ​​സി​​ന്‍റെ റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ട്. പെ​​ൺ​​കു​​ട്ടി​​യെ മ​​നോ​​രോ​​ഗി​​യാ​​യി ചി​​ത്രീ​​ക​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​യും ഭ​​ർ​​ത്താ​​വ് സു​​ഹൈ​​ൽ ലൈം​​ഗീ​​ക വൈ​​കൃ​​ത​​ങ്ങ​​ൾ​​ക്ക് അ​​ടി​​മ​​യാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. അ​​റ​​സ്റ്റി​​ലാ​​യ സു​​ഹൈ​​ലി​​നെ​​യും ഇ​​യാ​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ​​യും റി​​മാ​​ൻ​​ഡ് ചെ​​യ്യാ​​നാ​​യി കോ​​ട​​തി​​യി​​ൽ പോ​​ലീ​​സ് ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ളു​​ള്ള​​ത്. സ്ത്രീ​​ധ​​ന​​മാ​​യി 45 ല​​ക്ഷം രൂ​​പ ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​ർ ചോ​​ദി​​ച്ചി​​രു​​ന്നു. മോ​​ഫി​​യ​​യു​​മാ​​യു​​ള്ള വി​​വാ​​ഹ​​ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്താ​​ൻ ഇസ്‌ലാം ​​മ​​താ​​ചാ​​ര​​പ്ര​​കാ​​രം ഭ​​ർ​​ത്താ​​വ് മ​​ഹ​​ല്ല് ക​​മ്മി​​റ്റി​​യെ സ​​മീ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.  വേ​​റെ വി​​വാ​​ഹം ക​​ഴി​​ക്കു​​മെ​​ന്ന സു​​ഹൈ​​ലി​​ന്‍റെ ഭീ​​ഷ​​ണി​​യ​​ട​​ക്ക​​മു​​ള്ള മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വു​​മാ​​യ പീ​​ഡ​​ന​​ങ്ങ​​ളാ​​ണ് മോ​​ഫി​​യ​​യെ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നും റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്.

Read More

പ​പ്പാ സോ​റി…​ പപ്പ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല..! ഫേ​സ് ബു​ക്കിലൂടെ പരിചയം, ഒ​ടു​വി​ൽ ജീ​വൻ നഷ്ടം

ആ​ലു​വ: “പ​പ്പാ സോ​റി…​എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. നി​ങ്ങ​ള്‍ പ​റ​ഞ്ഞ​താ​ണ് ശ​രി, അ​വ​ൻ ശ​രി​യ​ല്ല. പ​റ്റു​ന്നി​ല്ല ഇ​വി​ടെ ജീ​വി​ക്കാ​ൻ. ഞാ​ൻ ഈ ​ലോ​ക​ത്ത് ആ​രേ​ക്കാ​ളും സ്നേ​ഹി​ച്ച ഒ​രാ​ൾ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ശ​ക്തി​യി​ല്ല’. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഞാ​ൻ മ​രി​ച്ചാ​ൽ അ​വ​ൻ എ​ന്തൊ​ക്കെ പ​റ​ഞ്ഞു​ണ്ടാ​ക്കു​മെ​ന്ന് അ​റി​യി​ല്ല. അ​വ​ൻ എ​ന്നെ മാ​ന​സി​ക​രോ​ഗി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി ഞാ​ൻ എ​ന്ത് ചെ​യ്താ​ലും മാ​ന​സി​ക​പ്ര​ശ്നം എ​ന്ന് പ​റ​യും. എ​നി​ക്ക് ഇ​നി ഇ​തു​കേ​ട്ട് നി​ൽ​ക്കാ​ൻ വ​യ്യ. ഞാ​ൻ ഒ​രു​പാ​ടാ​യി സ​ഹി​ക്കു​ന്നു. പ​ട​ച്ചോ​ൻ പോ​ലും നി​ന്നോ​ട് പൊ​റു​ക്കൂ​ല സു​ഹൈ​ൽ. എ​ന്‍റെ പ്രാ​ക്ക് എ​ന്നും നി​ന​ക്ക് ഉ​ണ്ടാ​വും. അ​വ​സാ​ന​മാ​യി അ​വ​നി​ട്ട് ഒ​ന്ന് കൊ​ടു​ക്കാ​ൻ എ​നി​ക്ക് പ​റ്റി. അ​തെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ ഞാ​നെ​ന്‍റെ മ​നഃ​സാ​ക്ഷി​യോ​ട് ചെ​യ്യു​ന്ന വ​ലി​യ തെ​റ്റാ​യി പോ​കും. സി​ഐ​യ്ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണം. സു​ഹൈ​ൽ, മ​ദ​ർ, ഫാ​ദ​ർ ക്രി​മി​ന​ൽ​സ് ആ​ണ്. അ​വ​ർ​ക്ക് മാ​ക്സി​മം ശി​ക്ഷ…

Read More

ഗ​ൾ​ഫ് സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി അ​ല​ന പ​റ​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്ക്..! സ്വ​കാ​ര്യ ബ​സിന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ; വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു

വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സിന്‍റെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ വൈ​പ്പി​നി​ൽ ര​ണ്ടു ജീ​വ​നു​ക​ൾ​കൂ​ടി പൊ​ലി​ഞ്ഞു. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ചെ​റാ​യി കു​ഞ്ഞേ​ലു​പ​റ​ന്പി​ൽ കെ.​ജെ. ഫ്രെ​ഡി(22), പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് പ​ടി​ഞ്ഞാ​റ് കു​ള​ങ്ങ​ര സ്റ്റാ​ന്‍റ​ലി​യു​ടെ മ​ക​ൾ അ​ല​ന(31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ച്ച​ന്തു​രു​ത്ത് സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​റ​വൂ​രി​ൽ​നി​ന്നു ഗോ​ശ്രീ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഹോ​ളി​ലാ​ൻ​ഡ് ബ​സ് ഒ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചാ​ണ് ബസ് നി​ന്ന​ത്. ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​ത്തി​നു​ശേ​ഷം ബ​സി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഹൈ​വേ​പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കേ​റ്റ​വ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും യു​വാ​വ് മ​രി​ച്ചി​രു​ന്നു. ഏ​റെ താ​മ​സി​യാ​തെ യു​വ​തി​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഫ്രെ​ഡി പ​ള്ളി​പ്പു​റം ആ​തി​ര സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നും അ​ല​ന അ​വി​ടത്തെ മു​ൻ ജീ​വ​ന​ക്കാ​രി​യുമാ​ണ്. അ​ല​ന​യുടെ അച്ഛന്…

Read More