പെരുമ്പാവൂർ: പൂപ്പാനി സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ബാഗും ഫോണും കവർന്ന കേസിൽ രണ്ടു പേരെ പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല ഒളവക്കത്ത് വെളിയിൽ സുമേഷ് (37), കൂവപ്പടി ഐമുറി മൂത്തേടൻ ജസ്റ്റിൻ (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ പൂപ്പാനി സ്വദേശിയായ വയോധികനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി മൊബൈൽ ഫോണും ബാഗും തട്ടിയെടുത്ത ശേഷം പൂപ്പാനി മസ്ജിദിനു സമീപത്തു വച്ച് ഓടുന്ന ഓട്ടോയിൽനിന്നു തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ സാരമായി പരിക്കേറ്റ വയോധികൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ജസ്റ്റിനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. സുമേഷ് ബാഗും ഫോണും കൈവശപ്പെടുത്തിയ ശേഷം വയോധികനെ തള്ളിയിടുകയായിരുന്നു. ചേർത്തല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് സുമേഷ്. പെരുമ്പാവൂർ, കോടനാട്, കുറുപ്പുംപടി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ…
Read MoreCategory: Kochi
18 കോടിയുടെ ചികിത്സ! ഇമ്രാനെ പരിശോധിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ ആറംഗ സമിതി; എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി
കൊച്ചി: അപൂര്‍വരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന അഞ്ചു മാസം മാത്രം പ്രായമുള്ള ഇമ്രാന് 18 കോടി രൂപയുടെ മരുന്നു ലഭ്യമാക്കണമെന്ന ഹര്‍ജിയില്‍ കുട്ടിയെ പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് ആറംഗ സമിതിയെ നിയോഗിച്ചു. ഇവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഹര്‍ജി ജൂലൈ 13നു പരിഗണിക്കാന്‍ മാറ്റി. കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പാനൽ തയാറാക്കി നൽകാൻ സംസ്ഥാന സർക്കാരിനോടു കോടതി ചൊവ്വാഴ്ച നിർദേശിച്ചിരുന്നു. ഇതേത്തുടർന്നു സമിതിയുടെ പേരുകൾ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇവര്‍ പരിശോധന നടത്തി കുട്ടിക്ക് മരുന്ന് ഫലപ്രദമാവുമോയെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന രോഗം ബാധിച്ച മകന്റെ ചികിത്സയ്ക്ക് വന്‍ തുക വരുന്ന മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു പെരിന്തല്‍മണ്ണ സ്വദേശി ആരിഫ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇമ്രാന്…
Read Moreഅനിയന്ത്രിതമായ ഇന്ധന വിലവർധന; ചക്രം ഉരുട്ടൽ സമരവുമായി യൂത്ത് കോൺഗ്രസ്
മുളന്തുരുത്തി: അനിയന്ത്രിതമായി പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിക്ഷേധിച്ചും പെട്രോൾ,ഡീസൽ നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ ചക്രം ഉരുട്ടി പ്രതിക്ഷേധിച്ചു. പ്രതിക്ഷേധ സമരം ഡിസിസി ജന:സെക്രട്ടറി റീസ് പുത്തൻവീടൻ ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ചിത്ത് രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജി കെ.കെ. മുഖ്യ പ്രഭാഷണം നടത്തി. തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി നടത്തിയ അടുപ്പുകൂട്ടി സമരം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവീന്ദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരതും കെഎസ്യു ജില്ലാ സെക്രട്ടറി ആനന്ദ് കെ. ഉദയനും മുഖ്യ പ്രഭാഷണം നടത്തി. ഗോപു രാധാകൃഷ്ണൻ, രഞ്ജിത്ത്,…
Read Moreമുകളിലും ഒരു കണ്ണുവേണം..! അരയൻകാവ്-കാഞ്ഞിരമറ്റം റോഡിലൂടെയുള്ള യാത്രയെക്കുറിച്ച് പറയുന്നതിങ്ങനെ
കാഞ്ഞിരമറ്റം: അരയൻകാവ്-കാഞ്ഞിരമറ്റം റോഡിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ റോഡിൽ മാത്രമല്ല മുകളിലും ഒരു കണ്ണ് വേണം. കാരണം മറ്റൊന്നുമല്ല വഴിയരികിൽ നിൽക്കുന്ന കൂറ്റൻ തണൽമരങ്ങളുടെ ചില്ലകൾ ഏതു സമയവും റോഡിലേക്ക് ഒടിഞ്ഞു വീഴുമെന്ന അവസ്ഥയാണ്. ചാലക്കപ്പാറയിൽ തൃപ്പക്കുടം ക്ഷേത്രത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് വൻ ശിഖരം ഒടിഞ്ഞു വീണ് ലോറിയുടെ ചില്ലു തകർന്നത് ഇന്നലെയാണ്. കാഞ്ഞിരമറ്റം മുതൽ അരയൻകാവ് വരെ റോഡിന് ഇരുവശവും നിരവധി വൻമരങ്ങൾ തടി ഉണങ്ങിയും ചുവട് ഇളകിയും കൂറ്റൻ ശിഖരങ്ങൾ ഉണങ്ങിയും നിൽക്കുകയാണ്. വൃക്ഷങ്ങൾ മുറിച്ചില്ലെങ്കിലും അപകടകരമായി റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന കൂറ്റൻ ശിഖരങ്ങളെങ്കിലും വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. അരയൻകാവ് മാർക്കറ്റിനകത്ത് സമീപത്തെ മൃഗാശുപത്രിക്കും മറ്റ് കെട്ടിടങ്ങൾക്കും ഭീഷണിയായി നിലനിന്നിരുന്ന വൃക്ഷങ്ങൾ അധികൃതർ വെട്ടി നീക്കിയിരുന്നു. ചാലക്കപ്പാറയിലെ വൃക്ഷങ്ങളുയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി വ്യാപാരികൾ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥർ…
Read Moreഫൈസല്‍ മുഖാന്തിരം ഇയാള്‍ 50,000 രൂപ കടം വാങ്ങിയിരുന്നു..! കൊലപാതകത്തിൽ കലാശിച്ചത് കടംവാങ്ങിയത് സംബന്ധിച്ച തർക്കം
കൊച്ചി: സാമ്പത്തിക ഇടപാട് സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്തുക്കളടങ്ങിയ സംഘം ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇടപ്പള്ളി കുന്നുംപുറം സ്വദേശി ഉങ്കശേരി കൃഷ്ണകുമാര്‍ (കണ്ണന്-32) കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി വൈമോലില് ബിജോയ് (35), മരട് നെട്ടൂര്‍ സാജിതാ മന്‍സലില്‍ ഫൈസല്‍ മോന് (39), ആലുവ എരമം സ്വദേശികളായ തോപ്പില്‍ ഉബൈദ് (25), ഓളിപ്പറമ്പ് അന്‍സല്‍ (26), ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബ്ലായിപ്പറമ്പ് ഫൈസല്‍ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് സുബിഷ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം നടന്നത്. ഇന്നലെ പുലര്‍ച്ചയ്ക്കുമുമ്പ് പ്രതികളെ മിക്കവരെയും പിടികൂടാന്‍ അധികൃതര്‍ക്കു സാധിച്ചു. പിടിയിലായ പോലീസുകാരനെതിരേ വകുപ്പുതല നടപടിയുണ്ടാകും. ഫൈസല്‍ മുഖാന്തിരം ഇയാള്‍ 50,000 രൂപ കടം വാങ്ങിയിരുന്നു.…
Read Moreലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍നിന്ന്, സ്വന്തം ഉപയോഗത്തിന്..! നിരോധിത ലഹരിമരുന്ന് പിടികൂടിയ സംഭവം; പ്രതികള്‍ പറഞ്ഞത് ഇങ്ങനെ…
കൊച്ചി: നഗരത്തില്‍ യുവാക്കളില്‍നിന്നു നിരോധിത ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് സ്വന്തം ആവശ്യത്തിന്. ബംഗളൂരുവില്‍നിന്നു സ്വന്തം ഉപയോഗത്തിനാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങിയതെന്നാണു പ്രതികള്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും യുവാക്കളിലടക്കം മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നു അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് യുവാക്കള്‍ നടത്തിയിരുന്നത്. എറണാകുളം ചിറ്റൂര്‍ സ്വദേശികളായ റോഷന് ഷാലിന്‍ (20), ഡെനില്‍ (20), ചേരാനെല്ലൂര്‍ സ്വദേശിയായ എല്വിന് ജോസ് (23) എന്നിവരെയാണു കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും എറണാകുളം സെന്‍ട്രല്‍ പോലീസും ചേര്‍ന്നു പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അതിനിടെ, മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാന്‍ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് അധികൃതര്‍. മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9995966666 എന്ന വാട്സ്അപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക്…
Read Moreകൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന് വെടിയേറ്റു മരിച്ചു
കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തി മേഖലയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി തുഷാര്‍(19) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെ നാവിക സേനയുടെ സുരക്ഷാ പട്രോളിംഗിനിടെ ജിവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍നിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിട്ടുണ്ട്. തുഷാര്‍ തനിച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സ്വയം വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നാവികസേന അന്വേഷണം ആരംഭിച്ചു. മൃതദേഹം ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ പോലീസും അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തുഷാര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാകാം എന്നാതാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. ഇയാള്‍ക്ക് ജോലി സംബന്ധമായ മറ്റ് മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും. സംഭവസ്ഥലത്തു മറ്റു തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ നാവിക…
Read Moreഓട്ടോ ഡ്രൈവറെ പോലീസുകാരനടക്കം ആറ് പേർ ചേർന്ന മര്‍ദിച്ച് കൊന്നു; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: എറണാകുളം കുന്നുംപുറത്ത് ഓട്ടോ ഡ്രൈവറെ സംഘം ചേര്‍ന്ന് മർദിച്ചു കൊന്നു. കേസില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര് കസ്റ്റഡിയില്‍. ചേരാനല്ലൂര്‍ സ്വദേശി കൃഷ്ണകുമാറാണ് (കണ്ണന്- 32) മരിച്ചത്. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലുള്ള ആറുപേരെക്കൂടാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച തര്‍ക്കം വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു. ഇന്ന് രാവിലെയോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ ഒരാളായ പോലീസ് ഉദ്യോഗസ്ഥന് സ്വഭാവദൂഷ്യത്തിനടക്കം സസ്പെന്ഷന് നേരിട്ട ആളാണ്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റേ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Read Moreവീടുകയറുന്ന പാമ്പിനെ കൈയോടെ പൊക്കുന്നൊരു പോലീസുകാരൻ! ആദ്യ പാമ്പ്പിടുത്തം കടവന്ത്ര സ്റ്റേഷന് പരിധിയില്‍…
സീമ മോഹന്‍ലാല്‍ കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സുനില്‍ ജലീലിന്റെ ഫോണിലേക്ക് ഒരു കോളെത്തി. “മാമംഗലത്തു നിന്നാണ് വിളിക്കുന്നത്. വീട്ടില്‍ ഒരു പാമ്പ് കയറിയിട്ടുണ്ട്. ആ പാമ്പിനെ പിടിക്കണം സര്’. ഉടന്‍ എത്താമെന്നു പറഞ്ഞ് സുനില്‍ ഫോണ്‍ കട്ട് ചെയ്തു. ആ വീട്ടിലേക്കുള്ള യാത്രയില്‍ ആ ഗൃഹനാഥന് സുനിലിനെ വീണ്ടും വിളിച്ചു.”സര് ആദ്യം വിളിച്ചപ്പോള്‍ ഒരു കാര്യം പറയാന്‍ മറന്നുപോയി. ഞങ്ങള്‍ എല്ലാവരും കോവിഡ് ബാധിതരാണ്. ഹോം ക്വാറന്റൈന് ആണ്.’ പക്ഷേ, വനം വകുപ്പിന്റെ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരനായ സുനില്‍ അതിലൊന്നും പകച്ചില്ല. ആ വീട്ടിലുള്ളവര്‍ ഫോണിലൂടെ നിര്‍ദേശം നല്കി. അതുപ്രകാരം വര്‍ക്ക് ഏരിയയില്‍ മറഞ്ഞിരുന്ന വില്ലൂന്നി ഇനത്തില്‍പ്പെട്ട പാമ്പിനെ പിടികൂടി മംഗളവനത്തില്‍ ഏല്‍പ്പിച്ചു. അവിടെ നിന്ന് കോടനാട്ടേക്ക് പാമ്പിനെ കൈമാറി. “പാമ്പിനെ കൈകാര്യം ചെയ്യുന്ന അതീവ ശ്രദ്ധയോടെയാണ് വീട് കൈകാര്യം ചെയ്തത്. വീട്ടുകാരോട്…
Read Moreമദ്യലഹരിയിൽ തർക്കം; അച്ഛൻ മകന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി; 42 കാരൻ മകന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: മദ്യലഹരിയിൽ ഉണ്ടായ വഴക്കിനിടയിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. ഉദയംപേരൂർ വലിയകുളം മുച്ചീർക്കാവിന് സമീപം ഞാറ്റിയേൽ വീട്ടിൽ സന്തോഷ് (42) ആണ് പിതാവ് മണി (70 )യുടെ കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. തെങ്ങു കയറ്റത്തൊഴിലാളിയാണ് മണി. മദ്യപിച്ച് ഇരുവരും വഴക്കിടുന്നത് പതിവായതിനാൽ സമീപവാസികൾ ഇടപെട്ടിരുന്നില്ല. വെള്ളിയാഴ്ച രാത്രിയും അമിതമായി മദ്യപിച്ചു വന്ന സന്തോഷ് മണിയുമായി വഴക്കിട്ടിരുന്നു. വാക്കേറ്റത്തിനിടെ പിതാവ് മകനെ കത്തിക്ക് കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ സന്തോഷ് തൽക്ഷണം മരിച്ചു. മണി തന്നെയാണ് മകനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് പോലീസിൽ ഹാജരായി. പ്രതിയെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷും മണിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സന്തോഷിന്റെ അമ്മ നേരത്തെ മരിച്ചതാണ്.സഹോദരൻ രതീഷ് ഇവരുടെ അമിത മദ്യപാനവും വഴക്കും മൂലം ബന്ധുവീട്ടിലാണ് താമസം. കൊല്ലപ്പെട്ട സന്തോഷ് പെയിന്റിംഗ് തൊഴിലാളിയും…
Read More