മുളന്തുരുത്തി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയുടെ പേരിൽ അത്യാവശ്യ യാത്രികരിൽനിന്നു പോലും മുളന്തുരുത്തി പോലീസ് പിഴ ഈടാക്കുന്നെന്നു പരാതി. മുളന്തുരുത്തി ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ ഇന്നലെ നടന്ന പരിശോധനയിൽ ചോറ്റാനിക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പോയി മടങ്ങുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയിൽനിന്നു പോലീസ് പിഴ ഈടാക്കി. മരുന്നു തീർന്നതിനെത്തുടർന്നു തനിക്കും മാതാപിതാക്കൾക്കുമുള്ള മരുന്നു വാങ്ങാൻ പോയതാണെന്നു പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥൻ പരുഷമായി സംസാരിക്കുകയും പിഴ ഈടാക്കുകയുമായിരുന്നെന്ന് ഇയാൾ പരാതിപ്പെട്ടു.
Read MoreCategory: Kochi
ഓക്സിജന്‍ ഫീസ് തുക വായിച്ച് കോടതി പറഞ്ഞത്..! സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു സ്വകാര്യ ആശുപത്രി ഓക്സിജന്‍ ഭീമമായ ബിൽ ഈടാക്കിയതിന്റെ ബില്ലും വായിച്ചു. ഒരു ആശുപത്രി ഓക്സിജന്‍ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ഇത് അസാധാരണ സ്ഥിതി വിശേഷമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രി നിരക്കിൽ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളുമായി ആദ്യവട്ട ചർച്ചകളിൽ തീരുമാനമായില്ലെന്നും സർക്കാർ വ്യക്തമാക്കി. കോവിഡ് രോഗികൾക്കായി 50 ശതമാനം ബെഡുകൾ മാറ്റിവച്ചിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രികളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
Read Moreകെ. ബാബുവിന്റെ വിജയം അസാധുവാക്കണം; സിപിഎം ഹൈക്കോടതിയിലേക്ക്
കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. ബാബു അയ്യപ്പന്റെ പേരിൽവോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സീൽ ഇല്ലാത്തതിന്റെ പേരിൽ 1,071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും. 992 വോട്ടിനാണ് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ എം. സ്വരാജ് ബാബുവിനോട് പരാജയപ്പെട്ടത്.
Read Moreസ്ഥാനാർത്ഥിത്വം തട്ടിയെടുക്കാൻ ഒരുക്കിയ തിരക്കഥയായിരുന്നു അത്..! കോൺഗ്രസിലായിരുന്നപ്പോൾ നഷ്ടപ്പെട്ടതെല്ലാം ഇടതുക്യാമ്പിലൂടെ തിരിച്ചുപിടിച്ച് ശ്രീനിജിൻ
കിഴക്കമ്പലം: കോൺഗ്രസിലായിരുന്നപ്പോൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ സ്ഥാനാർഥിത്വവും എംഎൽഎ സ്ഥാനവും ഇടത് ക്യാമ്പിലെത്തി തിരിച്ചു പിടിച്ച ആവേശത്തിലാണ് കുന്നത്തുനാട്ടിലെ നിയുക്ത എംഎൽഎ പി.വി. ശ്രീനിജിൻ. 2011 ലെ തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിലേക്ക് കോൺഗ്രസിലെ ഏക പേരുകാരനായിരുന്നു ശ്രീനിജിൻ. 2006 ൽ സിപിഎം കോട്ടയായിരുന്ന ഞാറക്കലിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടത്തിയ മികച്ച പ്രകടനമായിരുന്നു ഇതിനു കാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനും മാസങ്ങൾക്ക് മുന്‍പേ അദേഹം കുന്നത്തുനാട്ടിലെത്തി. തദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണ രംഗത്തും സജീവമായി. ഇതിന് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് ഇദേഹത്തിനെതിരേ വിവാദമുയർന്നത്. മാധ്യമങ്ങൾ പ്രശ്നം സജീവമായി കൈകാര്യം ചെയ്തതോടെ കോൺഗ്രസ് നേതൃത്വവും ഇദേഹത്തെ കൈവിട്ടു. അതോടെ ശ്രീനിജിൻ പൊതുരംഗം ഉപേക്ഷിക്കുകയും 2011 ൽ വി.പി.സജീന്ദ്രൻ വൈക്കത്തുനിന്ന് കുന്നത്തുനാട്ടിലെത്തി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. സ്ഥാനാർത്ഥിത്വം തട്ടിയെടുക്കാൻ…
Read Moreകോവിഡ്കാല പരിശോധന; അനസ് കുടുങ്ങിയത് ലക്ഷങ്ങളുടെ ലഹരിയുമായി; രണ്ടുലക്ഷത്തോളം വിലവരുന്ന ലഹരിയെത്തിച്ചത് ഗോവയിൽ നിന്ന്
ആലുവ: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്പനക്കാരെയും കണ്ടെത്താൻ പോലീസൊരുക്കിയ വലയിൽ കുടുങ്ങിയത് ന്യൂജെൻ ലഹരി മാഫിയയിലെ പ്രധാനി. പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32)നെയാണ് വില്പനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എംഡിഎമ്മുമായി റെയിൽവേ സ്റ്റേഷനു സമീപം വച്ച് ആലുവ പോലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. അനസിൽനിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരും. ഗോവയിൽനിന്നും ആലുവയിലെത്തിച്ച് യുവാക്കളുടെ ഇടയിൽ വില്പന നടത്തി വരികയായിരുന്നു. അനസ് ഗോവയിൽ മയക്കുമരുന്നു വാങ്ങാൻ പോയ വിവരം പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് കുറച്ചു ദിവസങ്ങളായി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. നാട്ടിലെത്തിക്കുന്ന ലഹരിമരുന്നുകൾ ഡാർക്ക് ഒൺലൈൻ സൈറ്റുകൾ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്.…
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്! സനു മോഹന്‍ മുംബൈ പോലീസ് കസ്റ്റഡിയില്‍; 2016-ലായിരുന്നു സംഭവം…
കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. സനു മോഹനായി തിങ്കളാഴ്ച, ട്രാന്‍സിറ്റ് വാറണ്ട് അപേക്ഷ കോടതിയില്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് സനു മോഹനെ ഇന്നു രാവിലെ പോലീസ് മുംബൈയിലേക്ക് കൊണ്ടു പോയത്. മുംബൈയില്‍നിന്ന് നാലു പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കൊണ്ടുപോകാന്‍ കൊച്ചിയിലെത്തിയിരുന്നത്.2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016-ലായിരുന്നു സംഭവം. പുണെയില്‍ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് നടത്തുന്നതിനിടെ പ്രദേശത്തെ ചിട്ടിക്കമ്പനിയില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ചിട്ടി വിളിച്ചെടുക്കുകയും പിന്നീട് പണം നല്‍കാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്. വേറെ പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. അവര്‍ക്കും പണം തിരികെ നല്‍കിയിട്ടില്ല. ഇതെല്ലാം പല കേസുകളായി മഹാരാഷ്ട്രയില്‍ പല കോടതികളിലും നിലനില്‍ക്കുന്നുണ്ട് . ഈ കേസുകളിലെ ചോദ്യംചെയ്യലും നടപടിക്രമങ്ങളും…
Read Moreഉറങ്ങുന്ന പ്രസിഡന്റിനെ ഇനിയും വേണോ?: മുല്ലപ്പള്ളിക്കെതിരെ ഹൈബിയുടെ ഒളിയമ്പ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇങ്ങനെ ഉറങ്ങുന്നയൊരു പ്രസിഡന്റിനെ ഇനിയും നമുക്ക് ആവശ്യമുണ്ടോയെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, കെ.സി. ജോസഫ് ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാർട്ടിയിൽ പുനസംഘടന വേണമെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreനിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ് എറണാകുളം; സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ് നഗരം. വാരാന്ത്യ നിയന്ത്രണങ്ങളില്‍നിന്ന് ഒരു പടികൂടി കടന്നുള്ള നിയന്ത്രണങ്ങളായതിനാല്‍ തന്നെ പ്രധാന ജംഗ്ഷനുകള്‍ പലതും വിജനമാണ്. സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലിക്ക് പോകുന്നതിന് തടസമില്ലാത്തതിനാല്‍ ഏതാനും ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും മാത്രമാണു നിരത്തുകളില്‍ ഓടുന്നത്.നഗരത്തിലുള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞ നിലയിലാണ്. യാത്രക്കാര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഒന്നുംതന്നെ സര്‍വീസ് നടത്തുന്നില്ല. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസുകളും നിലവില്‍ പരിമിതപ്പെടുത്തിയിരിക്കുകാണ്. പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണു തുറന്നു പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സല്‍ സര്‍വീസ് മാത്രമാണ് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളം മേനക ജംഗ്ഷന്, മാര്‍ക്കറ്റ്, ബ്രോഡ്വേ എന്നിവിടങ്ങള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍…
Read Moreകൊച്ചി പഴയ കൊച്ചിയല്ല… സിറ്റിംഗ് സീറ്റിലെ തോൽവിയും ഭൂരിപക്ഷ വ്യത്യാസത്തിലെ വൻ തോൽവിയിലും കോൺഗ്രസിനെ ഞെട്ടിച്ച് കൊച്ചി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടത് തരംഗത്തില്‍ കുലുങ്ങാതെ നിന്ന എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന് നാണക്കേടായി രണ്ട് മണ്ഡലങ്ങള്‍. ഒന്ന് സിറ്റിംഗ് സീറ്റിലെ തോല്‍വിയാണെങ്കില്‍ മറ്റൊന്ന് ഭൂരിപക്ഷ വ്യത്യാസത്തില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ്. കൊച്ചി മണ്ഡലം നിലവിലെ എല്‍ഡിഎഫ് എംഎല്‍എ കെ.ജെ. മാക്സിയില്നിന്നും തിരിച്ച് പിടിക്കാനായി മുന്‍ മേയര്‍ ടോണി ചമ്മണിയെ കളത്തിലിറക്കിയ നീക്കത്തിനാണ് കോണ്‍ഗ്രസിന് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. 14079 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ഇവിടെ തോറ്റത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസ് മുന്നിലെത്താത്ത മണ്ഡലവും തോവിയോടെ ഇതായി മാറി. 157 ബൂത്തുള്ള മണ്ഡലത്തില്‍ 15 റൗണ്ടുകളായാണ് വോട്ടെണ്ണിയത്. ഓരോ റൗണ്ട് എണ്ണുമ്പോഴും ലീഡ് ക്രമമായി ഉയര്‍ത്തിക്കൊണ്ടിരുന്നു. ആകെ പോള്‍ ചെയ്ത 1,27,002 വോട്ടുകളില്‍ 54,632 വോട്ട് കെ.ജെ. മാക്സി നേടി. 40,553 വോട്ടാണ് ടോണി ചമ്മണിക്ക് ലഭിച്ചത്. കെ.ജെ. മാക്സിയുടെ ഭൂരിപക്ഷത്തിനടുത്തെത്താന്പോലും ബിജെപി സ്ഥാനാര്‍ഥിക്കായില്ല.…
Read Moreഇത്രയും വലിയൊരു ഭൂരിപക്ഷം ഇതാദ്യം! പിറവത്ത് അനൂപ് ജേക്കബ് നേടിയത് ചരിത്രവിജയം
പിറവം: പിറവത്ത് യുഡിഎഫിന്റെ അനൂപ് ജേക്കബ് നേടിയത് ചരിത്രവിജയമാണ്. 25,364 വോട്ടിന്റെ വന്പൻ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ യുവനേതാക്കളിൽ ശ്രദ്ധേയനായ അനൂപിന് ലഭിച്ചത്. മണ്ഡല രൂപീകരണശേഷം ഇത്രയും വലിയൊരു ഭൂരിപക്ഷം ഇതാദ്യം. ഇത്തവണത്തെ ജില്ലയിലെ വലിയ ഭൂരിപക്ഷവും അനൂപിന്റേതാണ്. 2001ൽ ടി.എം. ജേക്കബിന് ലഭിച്ച 12,162 വോട്ട് ഭൂരിപക്ഷമായിരുന്നു ഇതുവരെ പിറവത്തെ കൂടിയ ഭൂരിപക്ഷം. ടി.എം. ജേക്കബിന്റെ നിര്യാണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പോലും അനൂപിന് ലഭിച്ചത് 12,070 വോട്ട് ഭൂരിപക്ഷമായിരുന്നു. 2016ൽ ഇതു 6,195 വോട്ട് മാത്രം. പടിഞ്ഞാറൻ മേഖലയായ തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങൾ ഇതേവരെ യുഡിഎഫിന് മേൽക്കോയ്മ ഉണ്ടാകാത്ത പ്രദേശങ്ങളാണ്. എന്നാൽ ഇക്കുറി തൃപ്പൂണിത്തുറ നഗരസഭയിലുൾപ്പെട്ട തിരുവാങ്കുളത്ത് 599 വോട്ട് ഭൂരിപക്ഷം അനൂപിനു ലഭിച്ചു. ചോറ്റാനിക്കരയിൽ 868 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടി.പിറവം നഗരസഭയിൽ 3,537 വോട്ടാണ് എതിർസ്ഥാനാർഥിയെക്കാൾ അധികം കിട്ടിയത്. പിറവത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലതിലും…
Read More