കൊച്ചി: വിദേശത്തു നിന്നു കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന രാജ്യാന്തര മയക്കുമരുന്നു കടത്ത് സംഘത്തിലെ കണ്ണി ഇന്നലെ പിടിയിലായ നൈജീരിയന്‍ സ്വദേശി അമാംചുക്വു ഉമെഹ് (37) യാത്ര ചെയ്യുന്നത് ന്യൂജൻ ലഹരി സാധനങ്ങൾ തൂക്കുന്നതിനുള്ള വെയിംഗ് മെഷീനുമായി. നൈജീരിയന്‍ ഫുട്ബോള്‍ കളിക്കാരന് അമാംചുക്വു ഇന്നലെയാണ് ബംഗളൂരുവില്‍ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കുമെന്ന് സിഐ എ. അനന്തലാല്‍ അറിയിച്ചു. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ബംഗളൂരൂവിലെത്തിച്ച് തുടര്‍ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആലുവ കമ്പനിപ്പടി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷിഫാസിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. സർവത്ര വ്യാജൻ ഇന്നലെ പിടിയിലായ അമാംചുക്വു 2001ലാണ് ഫുട്ബോള്‍ കളിക്കുന്നതിനായി ഇന്ത്യയിലെത്തിയത്. ഇയാളില്‍നിന്നു വ്യാജ പാസ്പോര്‍ട്ടുകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും…
Read MoreCategory: Kochi
കൊച്ചിയിൽ പോലീസിന്റെ പണി കുറയും! ഗതാഗതം നിയന്ത്രിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ; പച്ച സിഗ്നലിനു കാക്കേണ്ട …
കൊച്ചി: നഗരത്തിലെ നിരത്തുകളില്‍ കൂടി വാഹനങ്ങളില്‍ ഇനി ചീറിപ്പായാമെന്നു കരുതണ്ട. നിയമലംഘനം ഉദ്യോഗസ്ഥര്‍ കണ്ടില്ലെങ്കിലും അതെല്ലാം ഒപ്പിയെടുക്കാൻ കാമറക്കണ്ണുകളുണ്ടാകും. സ്മാര്‍ട്ട് മിഷന് പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ ഗതാഗത നിയന്ത്രണം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. നിയമലംഘകരെ കൈയോടെ പിടികൂടാനും തിരക്കേറിയ കൊച്ചി നഗരത്തില്‍ കാല്‍നടയാത്ര സുഗമമാകാനും ഇതു വഴിവയ്ക്കും. ടെക്നോളജി ബേയ്സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) ആണു കൊച്ചിയില്‍ ഗതാഗത നിയന്ത്രണത്തിനായി ഒരുക്കിയിരിക്കുന്നത്. വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണക്കാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയിട്ടുള്ളത്. 19നു മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി…
Read Moreപാലാരിവട്ടം മേല്‍പ്പാലം! ഒരു സ്പാനിന്റെ മുഴുവന്‍ ഗര്‍ഡറുകളും നീക്കംചെയ്തു
കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുനർനിര്‍മാണം പുരോഗമിക്കുന്ന പാലാരിവട്ടം പാലത്തിന്റെ ഒരു സ്പാനിന്റെ മുഴുവന്‍ ഗര്‍ഡറുകളും നീക്കംചെയ്തു. ഇന്നു പുലര്‍ച്ചെയോടെയാണു ഇടപ്പള്ളി-വൈറ്റില ഭാഗത്തെ സെന്‍ട്രല്‍ സ്പാനിനുശേഷമുള്ള ആദ്യ സ്പാനിലെ മുഴുവന്‍ ഗര്‍ഡറുകളും നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം ആരംഭിച്ച ജോലികളുടെ ഭാഗമായി ഈ സ്പാനിലെ ആറ് ഗര്‍ഡറുകളാണ് നീക്കം ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ 16 സ്പാനുകളിലെ ഗര്‍ഡറുകള്‍ മുഴുവനായി നീക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴിന് രാത്രിയിലാണു ഗര്‍ഡറുകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. ആദ്യദിവസം മുന്നു ഗര്‍ഡറുകളാണു നീക്കിയത്. കനത്ത മഴമൂലം വ്യാഴാഴ്ച ഒരു ഗര്ഡര്മാത്രമേ നീക്കം ചെയ്യാന്‍ സാധിച്ചുള്ളൂ. ശേഷിച്ച രണ്ടു ഗര്‍ഡറുകളും ഇന്നു പുലര്‍ച്ചയോടെ മുറിച്ചുനീക്കുകയായിരുന്നു. അതിനിടെ, രാത്രിയിലെ കനത്ത മഴ പുനർനിര്‍മാണ ജോലികളെ ബാധിക്കാതിരിക്കാനായി ഡെക്ക് സ്ലാബുകള്‍ മുറിച്ചുനീക്കുന്ന ജോലികള്‍ പകലും നടത്താനൊരുങ്ങുകയാണ് അധികൃതര്‍. ഒരു സ്പാനിലെ മുഴുവന്‍ ഗര്‍ഡറുകളും നീക്കം ചെയ്തതോടെ തൂണുകളുടെ കോണ്‍ക്രീറ്റ് ജാക്കറ്റിങ്ങിനുള്ള…
Read Moreറോഡ് കുഴിക്കാൻ അനുമതിയില്ല! കുടിവെള്ളം പാഴാകുന്നു
പറവൂർ: റോഡ് കുഴിക്കാൻ പൊതുമരാമത്ത് അനുമതി നൽകാത്തതിനെ തുടർന്നു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. റോഡ് ഉയർന്ന ഗുണനിലവാരത്തിൽ ബിഎംബിസി ടാറിംഗ് കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന്റെ മുൻ ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ റോഡ് കുഴിക്കാൻ അനുമതി നൽകുകയും പൈപ്പ് നന്നാക്കുകയും ചെയ്തു. എന്നാൽ സമിപത്തു തന്നെയുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസിനു മുന്നിലെ ചോർച്ച ഇനിയും പരിഹരിക്കാത്തത്. ഇവിടെ വെള്ളം ചോർന്ന് ബാങ്കിന്റെ പ്രധാന കവാടത്തിനു മുന്നിൽ വെള്ളക്കെട്ടായിരിക്കുകയാണ്. വടക്കേക്കര-ചിറ്റാറ്റുകര പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പലാണ് ഇവിടെ ചോർച്ച ഉണ്ടായിരിക്കുന്നത്.
Read Moreആലുവയിലും പെരുമ്പാവൂരിലും പെട്രോൾ പമ്പിൽ കവർച്ച! അന്വേഷണം ഗുണ്ടാ സംഘങ്ങളിലേക്ക്
ആലുവ: പെരുമ്പാവൂരിലും ആലുവയിലും പെട്രോൾ പമ്പുകളിൽനിന്ന് ലക്ഷങ്ങൾ കവർന്ന കേസിന്റെ അന്വേഷണം ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഇന്നലെ ആദ്യം കവർച്ച നടന്നത് പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിലെ പെട്രോൾ പമ്പിലായിരുന്നു. ഇവിടെനിന്നും 5,000 രൂപയും ഒരു മൊബൈൽ ഫോണും നഷ്ടപ്പെട്ടു. തുടർന്നു പുലർച്ചയോടെ ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിനു സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ നിന്നും 3.40 ലക്ഷം രൂപ കവരുകയായിരുന്നു. സിസിടിവിയിൽ വ്യക്തമായ രണ്ടു യുവാക്കൾക്കായി ആലുവ ഈസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവ ദിവസവും രാത്രി 11 മണി വരെ ആലുവയിലെ പമ്പ് പ്രവർത്തിച്ചിരുന്നു. വൈകിട്ട് അഞ്ചിനു ശേഷമുള്ള കളക്ഷൻ തുകയായ 3.40 ലക്ഷം ഓഫീസ് മുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഓഫീസിന്റെ വാതിലും അലമാരയും കുത്തിത്തുറന്നാണ് പണം കവർന്നത്. ഓഫീസ് കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ ഉറങ്ങിയിരുന്ന ജീവനക്കാർ രാവിലെ എഴുന്നേറ്റപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രധാനമായും ഗുണ്ടാസംഘങ്ങൾ തമ്പടിക്കുന്നത് അമ്പാട്ടുകാവ്-മുട്ടം…
Read Moreകോവിഡ് 19 നെതിരെ സന്ദേശവുമായി കോവിഡ് സ്റ്റാമ്പുകളുമായി ഷൈജു
കൊച്ചി: കോവിഡ് 19 നെതിരെ സന്ദേശവുമായി വിവിധ രാജ്യങ്ങളില്‍ പുറത്തിറങ്ങിയ തപാല്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചു മലയാളി. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പിആര്‍ഒയും മീഡിയ റിലേഷന്‍സ് ഓഫീസറുമായ ഷൈജു കുടിയിരിപ്പിലാണു കോവിഡ് പ്രമേയമായി ഇതുവരെയിറങ്ങിയ മൂന്നു തപാല്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചത്. വിയറ്റ്നാം, യൂറോപ്യന്‍ രാജ്യമായ മോണാക്കോ, ചൈനയോടു ചേര്‍ന്നുള്ള സ്വയംഭരണ പ്രദേശം മക്കാവു എന്നിവിടങ്ങളിലാണു കോവിഡ് പ്രമേയമാക്കി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറങ്ങിയത്. ഇതു മൂന്നും ഷൈജുവിന്റെ വൈദ്യശാസ്ത്ര സംബന്ധമായ സ്റ്റാമ്പ് ശേഖരത്തിലുണ്ട്. ജലദോഷം മുതല്‍ എയ്ഡ്സ് വരെയുള്ള വിവിധ വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശം ആലേഖനം ചെയ്ത വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകളും ഷൈജു ശേഖരിച്ചിട്ടുണ്ട്.
Read Moreപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടോവിനോ തോമസിനെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന് ടോവിനോ തോമസ് സുഖം പ്രാപിക്കുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞുവന്ന താരത്തെ മുറിയിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണു താരത്തെ ഐസിയുവില്‍നിന്ന് മാറ്റിയത്. താരത്തിന് വരും ദിവസങ്ങളില്‍ പതിയെ സാധാരണനിലയിലേക്ക് എത്താന്‍ കഴിയുമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വയറില്‍ പരുക്കേറ്റ ടോവിനോയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണു 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്കു മാറ്റിയത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പിറവത്തെ സെറ്റില്‍വച്ചാണു ടോവിനോയ്ക്കു പരിക്കേറ്റത്.
Read Moreമദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി
മൂവാറ്റുപുഴ: മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനൊപ്പം അപകടങ്ങളും തുടർക്കഥയായതോടെ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. മൂവാറ്റുപുഴ, വാഴക്കുളം, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി മേഖലകളിൽ ഇന്നലെ വിവിധ സ്ക്വാഡുകൾ നടത്തിയ വാഹന പരിശോധനയിൽ 113 കേസുകൾ രജിസ്റ്റർ ചെയ്തു. 46,950 രൂപ പിഴ ഈടാക്കി. കോണ്ടാക്ട് ലെസ് എൻഫോഴ്സ്മെന്റ് സംവിധാനമായ ഇ-ചെലാൻ മുഖേനയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇരുചക്രവാഹനം ഓടിക്കുന്നയാളും പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യക്തിയും നിർബന്ധമായും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴയടയ്ക്കണം. ഇരുചക്രവാഹനത്തിൽ അമിതവേഗത്തിൽ ഉഗ്രശബ്ദത്തോടെ ചീറിപ്പായുന്നവരെയും പിടികൂടും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നെഹ്റു പാർക്ക് ജംഗ്ഷനിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചെത്തിയ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് കച്ചേരിത്താഴം സയാന വളവിൽ മദ്യപിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. കോവിഡ്…
Read Moreജീവിതം കട്ടപ്പുറത്താണ്! കടംകയറി ആത്മഹത്യയുടെ വക്കിലെത്തിയ അവസ്ഥയിലാണ് ടൂറിസ്റ്റ് വാഹന ഉടമകളും തൊഴിലാളികളും
ഹരുണി സുരേഷ് വൈപ്പിൻ: കോവിഡ് ചതിച്ച വഴികളിൽ മുക്കിലും മൂലയിലുമായി ഷീറ്റുകൾ വലിച്ചുകെട്ടി മുഖം മൂടിയണിഞ്ഞ് കിടക്കുന്ന ടൂറിസ്റ്റ് ബസുകൾ എന്നാകും ഇനി നിരത്തിലിറങ്ങുക. ഉത്തരം കിട്ടാത്ത ഈ ചോദ്യവുമായി ജില്ലയിൽ നൂറുകണക്കിനു ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകളും തൊഴിലാളികളും അലയാൻ തുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞു. എന്നാൽ ഇവരെ സഹായിക്കാൻ പ്രത്യക്ഷത്തിൽ ഒരാളുപോലുമില്ല. തൊഴിൽ നഷ്ടമായ തൊഴിലാളികളാട്ടെ തെരുവുകളിൽ പലവിധ കച്ചവടങ്ങളും നടത്തി ജീവിതം തള്ളി നീക്കുകയാണ്. ചില തൊഴിലാളികളുടെ കൂട്ടത്തിൽ ജീവിതം വഴിമുട്ടിയ ഉടമകളെയും കണാം. ലോകത്ത് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആദ്യ പ്രഹരം ലഭിച്ചത് ടൂറിസം മേഖലക്കാണ്. അന്താരാഷ്ട്ര തലത്തിലുള്ള ടൂർ ട്രിപ്പുകൾ പലതും റദ്ദായതാണ് ഇതിനു കാരണം. മാർച്ച് 23ന് സന്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാം പൂർണമായി സ്തംഭിച്ചു. വിവാഹങ്ങളും വിനോദ യാത്രക്കുമൊക്കെ മുൻകൂട്ടി വാഹനങ്ങൾ ബുക്ക് ചെയ്തിരുന്നവർ…
Read Moreകണ്ണൊന്ന് തെറ്റിയാല്‍ മതി, പണികിട്ടും! പ്രതികളുടെ കോവിഡ് കസ്റ്റഡി പോലീസിന് തലവേദനയാകുന്നു
ആലുവ: റിമാൻഡിലാകുന്ന പ്രതികളെ നിരീക്ഷണത്തിനായി കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറ്റുന്പോൾ കാവൽ നിൽക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടി തലവേദനയാകുന്നു. കോവിഡ് സെന്ററുകളിൽനിന്ന് പ്രതികൾ കണ്ണുവെട്ടിച്ച് കടന്നു കളയുന്നത് പതിവാക്കുകയാണ്. ഇത്തരത്തിൽ മൂന്നുവട്ടം കടന്നു കളഞ്ഞ ഡ്രാക്കുള സുരേഷ് എന്ന കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടാനായെങ്കിലും പോക്സോ കേസിലെ പ്രതി മുത്തുവെന്ന പത്തൊമ്പതുകാരനെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പോസറ്റീവായിരുന്നു. അങ്കമാലി കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കെയർ സെന്റർ, നെടുമ്പാശേരി സിയാൽ സെന്റർ എന്നിവിടങ്ങളാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കുന്ന പ്രധാന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകൾ. എന്നാൽ, കോവിഡ് ബാധിതരായ റിമാൻഡ് പ്രതികളെ ചികിത്സിക്കുന്നതിനായി പ്രത്യേക സി.എഫ്എൽടിസി ആരംഭിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകിയിരിക്കുകയാണ്. വിശാലമായ ഹാളിൽ സാധാരണ രോഗികൾക്കൊപ്പം തന്നെയാണ് റിമാൻഡ്…
Read More