കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവില്‍. കേസിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ “ഡി കമ്പനി’യുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചതോടെയാണു കേസ് പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. അന്താരാഷ്ട്ര ബന്ധങ്ങള്‍ നിരവധി ഉണ്ടായിരുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണെങ്കിലും “ഡി കമ്പനി’യുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായ എന്‍ഐഎയുടെ നിലപാട് കേസിന്റെ ഗൗരവം വർധിപ്പി ച്ചിരിക്കുകയാണ്. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കേയാണു എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം ബോധിപ്പിച്ചത്. പ്രതികളുടെ യാത്ര അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിച്ചശേഷമാണ് അന്വേഷണസംഘം ഈ വിലയിരുത്തലിലേക്ക് എത്തിയതെന്നാണു നിഗമനങ്ങള്‍. ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചത്. ടാന്‍സാനിയയും ദുബായും “ഡി കമ്പനി’ സജീവമായിരിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. ടാന്‍സാനിയയിലെ “ഡി കമ്പനി’യുടെ…
Read MoreCategory: Kochi
ഏഴു മാസം ഗര്‍ഭിണി! ലക്ഷദ്വീപില്‍നിന്നു കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഹെലികോപ്റ്ററില്‍ പ്രസവിച്ചു
കൊച്ചി: ലക്ഷദ്വീപില്‍നിന്നു കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഹെലികോപ്റ്ററില്‍ പ്രസവിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു യുവതിയുടെ സുഖപ്രസവം. ഏഴു മാസം ഗര്‍ഭിണിയായ അഗത്തി സ്വദേശിനി നുസൈബയാണ് ഹെലികോപ്റ്ററില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഗത്തിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍നിന്നാണ് ഇവരെ കൊച്ചിയില്‍ എത്തിച്ചത്. തൃശൂര്‍ ദയ ആശുപത്രിയുടെ കീഴിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ദയ ആശുപത്രിയിലെ സിസ്റ്റര്‍ ധന്യയാണ് നുസൈബയെ ഹെലികോപ്റ്ററില്‍ ശുശ്രൂഷിച്ചത്. യുവതിയുടെ നില ആശങ്കാജനകമായതിനാലാണ് അടിയന്തരമായി പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടു വന്നത്. മാതാപിതാക്കളായ ഫാത്തിമ, ജമാലുദ്ദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. യുവതിയെ ഉടനെ പ്രത്യേക ആംബുലന്‍സില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ലൂര്‍ദ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreകുതിരയെ നിയന്ത്രിച്ച് സ്വയം സവാരി ചെയ്യണോ? റൈഡിംഗ് പഠിപ്പിക്കാൻ ഇവിടെ തയാറായി നിൽക്കുകയാണ് 13ഓളം ചെറുതും വലുതുമായ കുതിരകള്‍
പറവൂർ: ധൈര്യവും മെയ്വഴക്കവും കടിഞ്ഞാണ്‍ പിടിക്കാനുള്ള ആരോഗ്യവുമുള്ള ആർക്കും കുതിരയെ നിയന്ത്രിച്ച് സവാരി ചെയ്യാം. പറവൂരിലെ വിന്റേജ് ഹോഴ്സ് റൈഡിംഗ് ക്ലബിൽ എത്തിയാൽ മതി. ക്ലബിന്റെ ഉടമസ്ഥനും പരിശീലകനുമായ പറവൂർ സ്വദേശി യൂസഫും 13ഓളം ചെറുതും വലുതുമായ കുതിരകളും റൈഡിംഗ് പഠിപ്പിക്കാൻ തയാറായി നിൽക്കുകയാണ്. നടത്തം, ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള അവസ്ഥ, ചെറിയ ഓട്ടം, ഓട്ടം എന്നിങ്ങനെ നാല് അടിസ്ഥാന ഹോഴ്സ് റൈഡിംഗ് രീതികളും ഒപ്പം കുതിര പരിപാലനവുമാണ് ഇവിടെ പഠിപ്പിക്കുന്നത്. ചെറുപ്പം മുതൽ പെൺകുട്ടികളുൾപ്പടെ കുട്ടികളെ കുതിര സവാരി പഠിപ്പിച്ചാൽ ആത്മവിശ്വാസവും മനോധൈര്യവും വർധിക്കുമെന്നും വ്യക്തിത്വ പ്രതിസന്ധിയെ തരണം ചെയ്യാനും സാധിക്കുമെന്നും യൂസഫ് പറയുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യവും നേടാനാകും. ആദ്യം കുതിരയ്ക്കൊപ്പം ഇണങ്ങിക്കഴിയുന്നതോടെ സീറ്റും കടിഞ്ഞാണും ബാലൻസ് ചെയ്യാൻ പഠിപ്പിച്ചാണ് പഠനം തുടങ്ങുന്നത്. കുതിരയുടെ ചലനങ്ങൾ നിരീക്ഷിക്കാനും ഇതിനൊപ്പം പഠിപ്പിക്കും. പിന്നീട് കുതിരയോടുള്ള…
Read Moreഅമ്പത് മുതൽ നൂറു രൂപ വരെ നൽകിയാൽ ടോക്കൺ കരിഞ്ചന്തയിൽ ലഭിക്കും! പിറവത്തെ ബിവ്കോ ഔട്ട്ലെറ്റിൽ അനധികൃത ‘ടോക്കൺ’
പിറവം: പിറവത്തെ ബിവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ അനധികൃത ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് ആശങ്കയുയർത്തുന്നു. ബിവ്കോയുടെ ആപ്ലിക്കേഷനിലൂടെ മദ്യം വാങ്ങുന്നതിന് ബുക്ക് ചെയ്തെത്തുന്നവർ ഇതു കാണിക്കുമ്പോൾ ഒരു ടോക്കൺ പിറവത്തെ ഔട്ട് ലെറ്റിൽ നിന്നും നൽകും. ഈ ടോക്കൺ കൗണ്ടറിൽ നൽകിയാലാണ് മദ്യം ലഭിക്കുകയുള്ളു. പിറവത്തെ ഔട്ട് ലെറ്റിൽ ജീവനക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ടോക്കൺ സമ്പ്രദായത്തിലൂടെ കരിഞ്ചന്തയിലുള്ള വില്പന തകൃതിയായാണ് നടക്കുന്നത്. ഇതിലുപരി ടോക്കൺ സാനിറ്റൈസേഷൻ ചെയ്യാതെ വിതരണം ചെയ്യുന്നതും. പിറവത്തെ ബീവ്കോയുടെ പ്രവർത്തനം ഓൺലൈൻ ബുക്കിംഗുകളെ പ്രഹസനമാക്കുന്ന രീതിയിലെന്നുള്ള ആക്ഷേപം നേരത്തെ മുതൽ ഉയർന്നിട്ടുള്ളതാണ്. ബുക്ക് ചെയ്യാതെയെത്തുന്നവർക്ക് മദ്യശാലയക്കു സമീപം അമ്പത് മുതൽ നൂറു രൂപ വരെ നൽകിയാൽ ടോക്കൺ കരിഞ്ചന്തയിൽ ലഭിക്കും. ജീവനക്കാരുമായി ഒത്തു ചേർന്നും അല്ലാതെയുമൊക്കെ ടോക്കൺ വാങ്ങി മറിച്ച് വിൽക്കുന്ന സംഘമുണ്ടിവിടെ. പിറവത്ത് രണ്ടു ബാറുകളുണ്ടെങ്കിലും കൂടുതൽ ബ്രാൻഡുകൾ ലഭ്യമല്ലാത്തതിനാൽ ബീവ്കോയിലാണ് ഉപഭോക്താക്കൾ എത്തുന്നത്.…
Read Moreരാത്രിയായാൽ..! ആലുവ ജില്ലാ ആശുപത്രി പരിസരം അനാശാസ്യക്കാരുടെ വിഹാരകേന്ദ്രം; സ്ത്രീകൾ തമ്മിൽ പരസ്പരം തമ്മിലടിക്കുന്നതും പതിവുകാഴ്ച്ച
ആലുവ: ചികിത്സാ മികവുകൊണ്ടും ആധുനിക യന്ത്രസാമഗ്രികൾ കൊണ്ടും സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ആലുവ ജില്ലാ ആശുപത്രി സാമൂഹ്യ വിരുതരുടെ താവളമായി മാറുന്നു. രാപകൽ ഭേദമന്യേ മയക്കുമരുന്ന മാഫിയകളും അനാശാസ്യക്കാരും ആശുപത്രി പരിസരത്ത് തമ്പടിച്ചു വരികയാണ്. വളരെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് എല്ലാ അഴിഞ്ഞാട്ടങ്ങൾക്കും നോക്കുകുത്തിയായി മാറിയിട്ട് നാളുകളേറെയായി. ആശുപത്രിയിലെ വനിതാ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഏറെ ഭയത്തോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. നിലവിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ട് ഈ അക്രമിസംഘങ്ങളെ നേരിടുകയെന്നത് അസാധ്യമാണ്. മയക്കുമരുന്നിന് അടിമകളായവർക്കുള്ള വിമോചന കേന്ദ്രം ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും ഇവിടെ പതിവാണ്. മാസങ്ങൾക്ക് മുമ്പ് ഇത്തരം സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രാത്രിയായാൽ അനാശാസ്യക്കാരുടെ വിഹാരകേന്ദ്രം കൂടിയാണ് ജില്ലാ ആശുപത്രി പരിസരം. സ്ത്രീകൾ തമ്മിൽ പരസ്പരം തമ്മിലടിക്കുന്നതും പതിവുകാഴ്ച്ചയാണ്. പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം കാര്യക്ഷമമാക്കുകയും പോലീസുകാരെ…
Read Moreകോര്‍പറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും! എല്‍ഡിഎഫിന്റെ രണ്ടാംഘട്ട പ്രക്ഷോഭം നാളെമുതല്‍
കൊച്ചി: കോര്‍പറേഷനിലെ ഭരണാധികാരികളുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരേ എല്‍ഡിഎഫ് ആരംഭിച്ച പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്കു കടക്കുന്നു. അതിന്റെ ഭാഗമായി നാളെ മുതല്‍ കോര്പറേഷന് പ്രധാന ഓഫീസിനു മുന്നിലും മറ്റ് ആറു സോണല്‍ ഓഫീസുകള്‍ക്കു മുന്നിലും സമരം സംഘടിപ്പിക്കും. ഇന്നലെ കലൂര്‍ ലെനിന് സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃത്വ യോഗത്തിലാണു പ്രക്ഷോഭം രണ്ടാംഘട്ടത്തില്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് കോര്പ്പറേഷന് പ്രധാന ഓഫീസിനു മുന്നിലും മറ്റ് ആറ് സോണല്‍ ഓഫീസുകള്‍ക്ക് മുന്നിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ഒന്നുവരെയാണു സമരം സംഘടിപ്പിക്കുക. പ്രധാന ഓഫീസിലെ സമരം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും, വൈറ്റിലയില്‍ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവും, ഇടപ്പള്ളി സോണല്‍ ഓഫീസിനു മുന്നിലെ സമരം ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, പള്ളുരുത്തിയില്‍ എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുധന്,…
Read Moreപപ്പടവട! ഹോട്ടല്‍ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മില്‍ തര്‍ക്കം; ഹോട്ടലില്‍നിന്നും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കടത്തി
കൊച്ചി: കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന പപ്പടവട ഹോട്ടലില്‍നിന്നും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ടിപ്പര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍. എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയ തൃപ്പൂണിത്തുറ സ്വദേശി രാജു (48), ഇടുക്കി സ്വദേശി ബിനോയ് ജോസഫ് (42)എന്നിവരെയാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഹോട്ടല്‍ നടത്തിപ്പുകാരി മീനു പോളിയുടെ പരാതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു പോലീസ് അറിയിച്ചു. പരാതിക്കാരി 2015 മുതല്‍ കലൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് പപ്പടവട എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. 2019ല്‍ എഗ്രിമെന്റ് കാലാവധി കഴിഞ്ഞതിനുശേഷം പരാതിക്കാരിയും കെട്ടിട ഉടമയും തമ്മില്‍ തര്‍ക്കങ്ങള്‍ തുടങ്ങുകയും പരാതിക്കാരി ഹോട്ടല്‍ അടച്ചിടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് രാജുവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ സ്ഥലത്തെത്തി ഹോട്ടല്‍ പൊളിച്ച് അകത്തു കയറി മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും ഫ്രിഡ്ജ്, ഫ്രീസര്‍ തുടങ്ങിയവയും…
Read Moreസര്‍ക്കാര്‍ സീറ്റിലേക്കുള്ള അഡ്മിഷന് കൈക്കൂലി; ക്ലാർക്കിനെ കുടുക്കിയത് തന്ത്രപരമായി
കൊച്ചി: സര്‍ക്കാര്‍ സീറ്റിലേക്ക് അഡ്മിഷന് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കോളജ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടിയത് അതിവിദഗ്ധമായി. ഒരു സംശയവും തോന്നാത്ത വിധത്തില്‍ പദ്ധതി തയാറാക്കിയാണു അധികൃതര്‍ എല്‍ഡി ക്ലാര്‍ക്കിനെ കുടുക്കിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പരാതിക്കാരന് 5,000 രൂപ പണമായും 1.30 ലക്ഷം രൂപ കാഷ് ചെക്കായുമാണു കൈമാറിയത്. പണം കൈപ്പറ്റി ഏതാനും നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ കൈയോടെ പിടികൂടുകയായിരുന്നു. മട്ടാഞ്ചേരി കൊച്ചിന് കോളജിലെ എല്‍ഡി ക്ലാര്‍ക്ക് ബിനീഷിനെയാണു 1.35 ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവേ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മകളുടെ ആവശ്യത്തിനായി എത്തിയ കൊച്ചങ്ങാടി സ്വദേശിയില്‍നിന്നുമാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. തന്റെ മകളുടെ ഡിഗ്രി പ്രവേശനത്തിനുവേണ്ടിയാണ് ഈ പിതാവ് കൊച്ചിന് കോളജിലെത്തിയത്. സെല്‍ഫ് ഫിനാന്‍സിംഗ് സീറ്റില്‍ ഒഴിവുള്ള ബിഎ ഇക്കണോമിക്സ് കോഴ്സിന് അഡ്മിഷന് തേടിയാണ് ഇദേഹം എത്തിയത്. സര്‍ക്കാര്‍…
Read Moreനാട്ടുകാരുടെ ചെളിയാത്ര തുടരും; തൊണ്ടിലങ്ങാടി-പൊയ്യാറ്റിത്താഴം റോഡ് നവീകരണം വൈകുന്നു
കാഞ്ഞിരമറ്റം: റോഡ് നവീകരണം ആരംഭിച്ച് അഞ്ചു മാസമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. ആദ്യഘട്ട ലോക്ക് ഡൗണിനും മുൻപേ ആരംഭിച്ചതാണ് തൊണ്ടിലങ്ങാടി-പൊയ്യാറ്റിത്താഴം റോഡ് നവീകരണം. അരികുകൾ കല്ലു കെട്ടി ഉയർത്തി നിർമിക്കുന്ന പ്രവൃത്തിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. റോഡിൽ ഉയർത്തി നിർമിച്ച ചിറപ്പുറം ഭാഗം ഇപ്പോഴും ചെളിക്കുളമായി തുടരുകയാണ്. നിർമാണ സമയത്ത് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന ഭാഗം ഇപ്പോഴും യാത്ര ദുർഘടമായി നിലനിൽക്കുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികൾ ആരംഭത്തിൽത്തന്നെ മെല്ലെപ്പോക്കിലായിരുന്നു. നിലവിലുള്ള കരാറുകാരന്റെ പ്രവൃത്തികൾ അവസാനിച്ചുവെന്നും കട്ട വിരിക്കാനുള്ള പ്രവൃത്തികൾ മാത്രമാണ് ഇനിയുള്ളതെന്നുമാണ് അധികൃതർ പറയുന്നത്. എത്രയും വേഗം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.
Read Moreയുവാവിനെ ആക്രമിച്ച് തിരക്കഥയും മൊബൈലും മോഷ്ടിച്ച സംഭവം; നാലുപേർ പിടിയിൽ; പ്രതികളെല്ലാം നിരവധി കേസുകളിൽ ഉൾപ്പെട്ടവരെന്ന് പോലീസ്
മൂവാറ്റുപുഴ: യുവാവിനെ ആക്രമിച്ച് അവശനാക്കി വഴിയിൽ തള്ളിയ കേസിൽ പോലീസ് പിടികൂടിയ നാലംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുമറ്റം ചേനക്കര കുന്നേൽ നിബു (31), മൂവാറ്റുപുഴ മാർക്കറ്റ് കുട്ടത്തികുടിയിൽ ഷിനാജ് (36), പെരുമറ്റം കല്ലുമൂട്ടിൽ മാഹിൻ (30), പേഴക്കാപ്പിള്ളി കൂരികാവ് നിലക്കനായിൽ വിഷ്ണു (24) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമായിരുന്നു സംഘം യുവാവിനെ അക്രമിച്ചത്. നിർമാതാവിനെ പരിചയപ്പെടുത്താം എന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയായിരുന്നു മർദനം. ചെറുചിത്രത്തിന്റെ തിരക്കഥ എഴുതിയ പായിപ്ര പുന്നോപ്പടി കിഴക്കേക്കൂടി ഹരീഷിനാണ് മർദനമേറ്റത്. വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനുശേഷം ഹരീഷിനെ മർദിക്കുകയായിരുന്നു. തുടർന്ന് നാലംഗസംഘം ഹരീഷിന്റെ പക്കൽനിന്നും തിരക്കഥയും മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിൾപേവഴി പണവും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. അവശനായി വഴിയരുകിൽ കിടന്ന യുവാവിനെ ഇതുവഴി വന്ന നാട്ടുകാർ മൂവാറ്റുപുഴയിലെ…
Read More