യാ​ത്ര ഇ​പ്പോ​ഴും ദു​രി​ത​മ​യം; നെ​ടു​ങ്ങാ​ട്-​നാ​യ​ര​മ്പ​ലം പ​ള്ളി​പ്പാ​ലം ഗം​ഭീ​രം; പക്ഷേ, അ​പ്രോ​ച്ച് റോ​ഡും അ​നു​ബ​ന്ധ റോ​ഡും ചളിക്കുളം

വൈ​പ്പി​ന്‍: ആ​റ​ര കോ​ടി ചെ​ല​വ് ചെ​യ്ത് നെ​ടു​ങ്ങാ​ട്-​നാ​യ​ര​മ്പ​ലം പ​ള്ളി​പ്പാ​ലം പാ​ലം നി​ര്‍​മി​ച്ചി​ട്ടും നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട് നി​വാ​സി​ക​ളു​ടെ യാ​ത്ര ഇ​പ്പോ​ഴും ദു​രി​ത​മ​യം. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും അ​നു​ബ​ന്ധ റോ​ഡും ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​ത് പു​ന​ര്‍ നി​ര്‍​മി​ക്കാ​ത്ത​താ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം തീ​ര്‍​ത്തി​രി​ക്കു​ന്ന​ത്. എ​റെ നാ​ള​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ പി​ന്നി​ട്ടാ​ണ് പാ​ലം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് പൂ​ർ​ണ​മാ​യി ഉ​പ​കാ​ര​പ്പെ​ട​ണ​മെ​ങ്കി​ല്‍ ഈ ​പാ​ല​ത്തി​ന്‍റെ ഇ​രു വ​ശ​ത്തു​മാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന നാ​യ​ര​മ്പ​ലം ജം​ഗ്ക്ഷ​ന്‍ മു​ത​ല്‍ നെ​ടു​ങ്ങാ​ട് പ​ള്ളി ബ​സാ​ര്‍ വ​രെ ഉ​ള്ള റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് പ​ള്ളി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ന്‍ മ​ണ്ടോ​ത്തും നാ​യ​ര​മ്പ​ലം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ന്‍ അ​ക്കാ​ന​ത്തും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചു.

Read More

ടിക് ടോക് ദുരന്തം! വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 23കാ​രി​യെ പീ​ഡി​പ്പി​ച്ചു; ടി​ക് ടോ​ക് താ​രം ഷാ​ന​വാ​സ് അ​റ​സ്റ്റി​ൽ; വിവാഹിതനായ ഇയാളുടെ പേരിൽ സ്ത്രീധന പീഡനക്കേസും

എ​റ​ണാ​കു​ളം: പീ​ഡ​ന കേ​സി​ല്‍ ടി​ക് ടോ​ക് താ​രം അ​റ​സ്റ്റി​ല്‍. കൊ​ല്ലം സ്വ​ദേ​ശി ഷാ​ന​വാ​സി​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ടി​ക് ടോ​ക് വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഷാ​ന​വാ​സ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി. ഡി​സി​പി പൂ​ങ്കു​ഴ​ലി​ക്കാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​ണ്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സി​ലും പ​രാ​തി​യു​ണ്ട്. ചോ​ദ്യം ചെ​യ്യാ​നാ​യി ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ഷാ​ന​വാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

അല്ലെന്‍റെ പൊന്നേ… ഇതെന്തു ഭാവിച്ചാ? 38,000 മ​റി​ക​ട​ന്ന് സ്വ​ര്‍​ണം; 25 ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​യി​രം രൂ​പ​യു​ടെ വ​ര്‍​ധ​ന

റോ​ബി​ന്‍ ജോ​ര്‍​ജ് കൊ​ച്ചി: റി​ക്കാ​ര്‍​ഡ് കു​തി​പ്പ് തു​ട​രു​ന്ന സ്വ​ര്‍​ണ​വി​ല 38,000 രൂ​പ പി​ന്നി​ട്ടു. ഇ​ന്ന് ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണു പ​വ​ന് 38,000 രൂ​പ​യെ​ന്ന ച​രി​ത്ര വി​ല തൊ​ട്ട​ത്. സം​സ്ഥാ​ന​ത്ത് പ​വ​ന് 38,120 രൂ​പ​യ്ക്കും ഗ്രാ​മി​ന് 4,765 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്തും വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. വെ​റും മൂ​ന്ന് വ്യാ​പാ​ര ദി​ന​ത്തി​നി​ടെ​യാ​ണു സ്വ​ര്‍​ണ​വി​ല 37,000 രൂ​പ​യി​ല്‍​നി​ന്ന് 38,000 രൂ​പ​യി​ലേ​ക്ക് കു​തി​ച്ച​ത്. 25 ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​യി​രം രൂ​പ​യു​ടെ വ​ര്‍​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മെ​യ് 18 നാ​ണു സ്വ​ര്‍​ണ​വി​ല പ​വ​ന് 35,000 രൂ​പ പി​ന്നി​ട്ട​ത്. പി​ന്നീ​ട് 44 ദി​വ​സ​ങ്ങ​ള്‍​ക്കി​പ്പു​റം ക​ഴി​ഞ്ഞ ഒ​ന്നി​ന് സ്വ​ര്‍​ണ​വി​ല പ​വ​ന് 36,000 രൂ​പ തൊ​ട്ടു. ക​ഴി​ഞ്ഞ 22 ന് 37,000 ​രൂ​പ മ​റി​ക​ട​ന്ന​തോ​ടെ വ​ന്‍ കു​തി​ച്ച് ചാ​ട്ട​ത്തോ​ടെ മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്കി​പ്പു​റം 38,000 രൂ​പ​യി​ലും തൊ​ടു​ക​യാ​യി​രു​ന്നു.…

Read More

സമ്പർക്ക രോഗം പടരുന്നു; എ​റ​ണാ​കു​ള​ത്ത് അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പു​തി​യ അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 4,14 എ​ന്നീ വാ​ർ​ഡു​ക​ൾ, തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴ്, ക​ള​മ​ശേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് ആ​റ്, ചേ​രാ​നെ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 17 എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ.​ അ​തേ​സ​മ​യം, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 19നെ ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 69 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 60 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ലു​വ, ചെ​ല്ലാ​നം ക്ല​സ്റ്റ​റു​ക​ള്‍ പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. കെ​യ​ര്‍ ഹോ​മു​ക​ള്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Read More

മ​ക​നെ​ക്കൊ​ണ്ട് ന​ഗ്‌​ന​മേ​നി​യി​ല്‍ ചി​ത്രം വ​ര​പ്പി​ച്ച ര​ഹ​ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: മ​ക​നെ​ക്കൊ​ണ്ട് ന​ഗ്‌​ന​മേ​നി​യി​ല്‍ ചി​ത്രം വ​ര​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ മു​ന്‍ ജീ​വ​ന​ക്കാ​രി ര​ഹ​ന ഫാ​ത്തി​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി ത​ള്ളി. ര​ഹ്ന​ക്കു മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പോ​ലീ​സ് എ​തി​ര്‍​ത്തി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ പോ​ക്‌​സോ, ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് ഐ​ടി ആ​ക്ട് പ്ര​കാ​ര​വും കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ര​ഹ​ന​യ്ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് പോ​ക്സോ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചി​രു​ന്നു. ര​ഹ​ന ഫാ​ത്തി​മ ത​ന്‍റെ ന​ഗ്‌​ന​മേ​നി​യി​ല്‍ കു​ട്ടി​യെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് തി​രു​വ​ല്ല സ്വ​ദേ​ശി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്; അ​റ്റാ​ഷെ​യു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തി സ​ന്ദീ​പ്; സ്വ​പ്ന​യ്ക്കു മി​ണ്ടാ​ട്ടി​മി​ല്ല

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ള്‍. എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ​ര​ത്തി​ല്‍ ത​ന്നെ ക​സ്റ്റം​സി​നും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഇ​ന്ന​ലെ രാ​ത്രി അ​ന്വേ​ഷ​ണ​സം​ഘം സ​ന്ദീ​പി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സി​ല്‍ അ​റ്റാ​ഷെ​യു​ടെ പ​ങ്ക് സ​ന്ദീ​പ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന. നേ​ര​ത്തെ മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ല്‍​നി​ന്നും ക​സ്റ്റം​സ് ശേ​ഖ​രി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത പ്ര​തി​ക​ളി​ല്‍​നി​ന്നും തേ​ടു​ന്നു​ണ്ട്. അ​തി​നി​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ മ​റ്റ് പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​സി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ സ്വ​പ്‌​ന​യി​ല്‍​നി​ന്നും ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നോ​ട്ട് പോ​കാ​ന്‍ സ​ഹാ​യ​ക​മാ​യ യാ​തൊ​രു​വി​വ​ര​വും ഇ​തേ​വ​രെ…

Read More

കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ലോ​ക്ക് ഡൗ​ണും പ്രതിസന്ധിയിലായി കൈത്തറി മേഖല

പ​റ​വൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ലോ​ക്ക് ഡൗ​ണും മൂ​ലം ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യ കൈ​ത്ത​റി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൈ​ത്ത​റി പ​ര​മ്പ​രാ​ഗ തൊ​ഴി​ൽ മേ​ഖ​ല​യാ​യി​രു​ന്നി​ട്ടു പോ​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജി​ൽ ഈ ​മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. സംസ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഭ​ക്ഷ്യ​ധാ​ന്യ​വും ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്നു ല​ഭി​ച്ച 2000 രൂ​പ​യു​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സ​മാ​യ​ത്. ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടി​ലൂ​ടെ മ​റ്റ് മേ​ഖ​ല​ക​ളി​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്ന് മാ​സം 300 രൂ​പ വീ​തം കേ​ന്ദ്രം ന​ൽ​കി​യെ​ങ്കി​ലും കൈ​ത്ത​റി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തും ല​ഭി​ച്ചി​ല്ല. നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് വി​റ്റ​ഴി​ക്ക​പ്പെ​ടാ​ത്ത​താ​ണ് സം​ഘ​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. നെ​യ്ത വ​സ്ത്ര​ങ്ങ​ൾ സം​ഘ​ങ്ങ​ൾ മു​ഖേ​ന ശേ​ഖ​രി​ച്ചെ​ങ്കി​ലും ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തോ​ടെ വി​ല്പ​ന നി​ല​ച്ചു. മാ​ർ​ച്ച് മു​ത​ൽ ഇ​താ​ണ് സ്ഥി​തി. അ​ത്യാ​വ​ശ്യ ഇ​ന​ങ്ങ​ൾ പു​തു​താ​യി നെ​യ്തെ​ടു​ക്കാ​മെ​ന്നു വ​ച്ചാ​ൽ നൂ​ൽ…

Read More

അ​റ്റു​വീ​ഴും മു​ൻ​പേ ഉ​ത്ത​ര​വെത്തി; വെടിമറയിലെ ആ ​മ​രം ഇ​നി​യും ത​ണ​ൽ​വി​രി​ക്കും

പ​റ​വൂ​ർ: മു​റി​ച്ചു മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ടു​ത്ത ക​ടു​ത്ത തീ​രു​മാ​നം കോ​ട​തി വി​ധി​യി​ലൂ​ടെ മ​റി​ക്ക​ട​ന്ന ത​ണ​ൽ​മ​രം ഇ​നി​യും വെ​ടി​മ​റ​യി​ൽ ത​ണ​ൽ വി​രി​ക്കും. വെ​ടി​മ​റ ക​വ​ല​യ്ക്ക് സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി ത​ണ​ൽ വി​രി​ച്ചു നി​ന്ന മ​ര​മാ​ണ് സ്വ​കാ​ര്യ​വ​ക്തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​റി​ച്ചു​നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തി​ടു​ക്കം കാ​ണി​ച്ച​ത്. മ​രം​മു​റി​ക്കാ​നു​ള്ള ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ങ്കി​ൽ പോ​ലും ഹൈ​ക്കോ​ട​തി റി​വ്യു പെ​റ്റീ​ഷ​ൻ പ​രി​ഗ​ണി​ക്കു​ന്ന ദി​വ​സം ത​ന്നെ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​മി​താ​വേ​ശം കാ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം മ​രം മു​റി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നും പ​രി​സ​ര​വാ​സി​യു​മാ​യ കെ.​എ​സ്. അ​ബ്ദു​ൽ വ​ഹാ​ബ് നാ​ല​ര​വ​ർ​ഷം മു​ൻ​പ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് സ​മ്പാ​ദി​ച്ച ഉ​ത്ത​ര​വ് ഉ​ദ്യോ​സ്ഥ​രെ കാ​ണി​ക്കു​ക​യും വെ​ള്ളി​യാ​ഴ്ച്ച റി​വ്യൂ ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. അ​തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി ഹ​ർ​ജി ബു​ധ​നാ​ഴ്ച്ച ത​ന്നെ പ​രി​ഗ​ണി​ക്കാ​ൻ അ​നു​വാ​ദം വാ​ങ്ങി. ഇ​തി​ന്‍റെ രേ​ഖ​ക​ൾ…

Read More

എം​സി റോ​ഡി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീഷണിയായിരുന്ന മണ്ണിടിച്ചിലിന് പരിഹാരമാകുന്നു; സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചു

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് നി​ര​ന്ത​രം അ​പ​ക​ടം വി​ത​ച്ചി​രു​ന്ന ഉ​ന്ന​ക്കു​പ്പ വ​ള​വി​ലെ മ​ണ്ണി​ടി​ച്ചി​ലി​ന് പ​രി​ഹാ​ര​മാ​കു​ന്നു. കൂ​ത്താ​ട്ടു​കു​ളം-​മൂ​വാ​റ്റു​പു​ഴ എം​സി റോ​ഡി​ല്‍ ഉ​ന്ന​ക്കു​പ്പ​യി​ലെ കൊ​ടും​വ​ള​വി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ചെ​റു​വാ​ഹ​ന​ക്കാ​രെ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ഷ്‌​ട്ര​ദീ​പി​ക​യി​ല്‍ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​പ​ക​ട വ​ള​വി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ണാ​നാ​കാ​ത്ത​വി​ധം കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ല്‍ ത​ട​യു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും എം​സി റോ​ഡി​ല്‍ മാ​റാ​ടി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു മൂ​ലം എം​സി റോ​ഡി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി മ​ണ്ണി​ടി​ച്ചി​ലി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യി​രു​ന്നു.

Read More

ക​സ്റ്റം​സി​ൽ അ​ഴി​ച്ചു​പ​ണി; സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം; കാരണത്തെക്കുറിച്ച് പറ‍യുന്നത് ഇങ്ങനെ…

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർക്ക് സ്ഥ​ലം​മാ​റ്റം. പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ലെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് മാ​റ്റി​യ​ത്. ആ​റ് സൂ​പ്ര​ണ്ടു​മാ​രെ​യും ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ക​സ്റ്റം​സി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു. ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം അ​തൃ​പ്തി അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. സ്ഥ​ലം മാ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് പ​ക​ര​മാ​യി എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രി​വ​ന്‍റീ​വി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്.

Read More