നാ​ലു​പേ​ര്‍ കൂ​ടിനി​ന്നാ​ല്‍ ന​ട​പ​ടി; സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെയുള്ള കോ​വി​ഡ് വ്യാ​പ​നം വർധിക്കുന്നു; കൊ​ച്ചി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത

കൊ​ച്ചി: ഉറ​വി​ടം അ​റി​യാ​ത്ത രോ​ഗി​ക​ക​ളി​ല്‍​നി​ന്നും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​ന്നു. മാ​സ്‌​ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​ക​ള്‍ എ​ടു​ക്കും. നാ​ലു പേ​ര്‍ കൂ​ടി നി​ന്നാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് എ​സി​പി കെ.​ലാ​ല്‍​ജി അ​റി​യി​ച്ചു. പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ കോ​വി​ഡ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 350 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 120 പേ​ര്‍​ക്കെ​തി​രേ​യും മാ​സ്‌​ക് ധ​രി​ക്കാ​ത്ത 230 പേ​ര്‍​ക്കെ​തി​രേ​യു​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​ന്നും ന​ട​പ​ടി ഊ​ര്‍​ജ​ത​മാ​യി തു​ട​രും. ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണു​ക​ളി​ലും ന​യി​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്ക​മാ​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ക​ട​ക​ളി​ല്‍​നി​ന്ന് 10000 രൂ​പ ഫൈ​ന്‍ ഈ​ടാ​ക്കും. അ​വ​ശ്യ…

Read More

ഭീ​തി​പ​ര​ത്തി​യ പാ​പ്പാ​ൻ റൈ​ഡേ​ഴ്സ് കൊ​ടും കു​റ്റ​വാ​ളി​ക​ളു​ടെ കൂ​ട്ടം; പ്രതികളുടെ സംഗമം ജ​യി​ലി​ൽ​വ​ച്ച്; പാ​പ്പാ​ൻ റൈ​ഡേ​ഴ്സ് എന്ന പേര് സ്വീകരിച്ചതിനു പിന്നിലെ കഥയറിയാം….

കൂ​ത്താ​ട്ടു​കു​ളം: അ​ക്ര​മ​വും മോ​ഷ​ണ​വും ന​ട​ത്തി ഭീ​തി പ​ര​ത്തി​യ പാ​പ്പാ​ൻ റൈ​ഡേ​ഴ​സി​ലെ അം​ഗ​ങ്ങ​ൾ ആ​റ് ജി​ല്ല​ക​ളി​ലാ​യി വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ​വ​ർ. സം​ഘാം​ഗ​ങ്ങ​ളാ​യ തൃ​ശൂ​ർ വ​ട​ക്കാം​ചേ​രി പ​ന​ങ്ങാ​ട്ടു​ക​ര വ​ര​യാ​ട്ട് വീ​ട്ടി​ൽ അ​നു​രാ​ഗ് (20), കോ​ട്ട​യം ഏ​ഴാ​ച്ചേ​രി കു​ന്നേ​ൽ വീ​ട്ടി​ൽ വി​ഷ്ണു (26), ഓ​ണ​ക്കൂ​ർ അ​ഞ്ച​ൽ​പ്പെ​ട്ടി ചി​റ്റേ​ത്ത​റ വീ​ട്ടി​ൽ ശി​വ​കു​മാ​ർ (32) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മാ​ല മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ. കൂ​ത്താ​ട്ടു​കു​ളം വെ​ട്ടി​മൂ​ടി​ൽ വീ​ട് ആ​ക്ര​മി​ച്ച് ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. തൊ​ടു​പു​ഴ മു​ത​ൽ കൂ​ത്താ​ട്ടു​കു​ളം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ​കി​ഴ​കൊ​മ്പ്…

Read More

അ​തി​തീ​വ്ര ജാ​ഗ്ര​താ നി​യ​ന്ത്ര​ണ​ങ്ങ​ൾ ; പ​റ​വൂ​രി​ൽ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്നു

പ​റ​വൂ​ർ: പ​റ​വൂ​രി​ൽ കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​ന സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്ന് ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ എം.​എ​ച്ച്. ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. പ​റ​വൂ​രി​ലെ അ​തി​തീ​വ്ര ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​കൗ​ൺ​സി​ൽ ഹാ​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് തോ​പ്പി​ൽ അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ഹെ​ൽ​പ് ഡെ​സ്കും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​നാ​യ വി​ദ്യാ​ർ​ഥി​യാ​യ യു​വാ​വ് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​നാ​ൽ റൂ​ട്ട് മാ​പ്പും സ​മ്പ​ർ​ക്ക പ​ട്ടി​ക​യും ത​യാ​റാ​ക്കു​ന്നു​ണ്ട് ഇ​ത് വ​ള​രെ സ​ങ്കീ​ർ​ണ​മാ​ണ്. 300ല​ധി​കം പേ​രു​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​താ​യാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രാ​പ്പു​ഴ​യി​ൽ ദ​ന്താ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​യി. ജൂ​ൺ 26 കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്തു. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.…

Read More

വാട്സ് ആപ്പിൽ കൃ​ഷി പാ​ഠം പ​ക​ര്‍​ന്ന് സ​രി​ത ടീ​ച്ച​ര്‍ ; പിൻതുണയുമായി പ്രിൻസിപ്പലും സഹഅധ്യാപകരും

നൊ​മി​നി​റ്റ ജോ​സ് കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ കാ​ലം നി​ര​വ​ധി പു​തി​യ പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ക്ക​നാ​ട് മാ​ര്‍​ത്തോ​മ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പ​ഠി​ച്ച​ത് കൃ​ഷി പാ​ഠ​ങ്ങ​ളാ​ണ്. സ്‌​കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക പ​ള്ളി​ക്ക​ര പെ​രി​ങ്ങാ​ല സ്വ​ദേ​ശി​നി സ​രി​ത വി​ജ​യ​കു​മാ​റാ​ണ് വാ​ട്‌​സ് ആ​പ്പി​ലൂ​ടെ കു​ട്ടി​ക​ളെ കൃ​ഷി പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ച​ത്. എ​ല്ലാ വ​ര്‍​ഷ​വും അ​ത്യാ​വ​ശ്യം കൃ​ഷി​യൊ​ക്കെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​റു​ണ്ട്. ‘ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് വീ​ട്ടി​ല്‍ ചെ​യ്യാ​വു​ന്ന കൃ​ഷി​ക​ളെ​ക്കു​റി​ച്ച് വാ​ട്‌​സ് ആ​പ്പി​ലൂ​ടെ​യും മ​റ്റും പ​റ​ഞ്ഞു​കൊ​ടു​ത്ത് അ​വ​രെ​ക്കൊ​ണ്ട് ചെ​യ്യി​ച്ചാ​ലോ എ​ന്ന് ചി​ന്തി​ച്ചു. പ്രി​ന്‍​സി​പ്പ​ലു​മാ​യി സം​സാ​രി​ച്ച​പ്പോ​ള്‍ പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ച്ചു. അ​ങ്ങ​നെ ഒ​മ്പ​താം ക്ലാ​സി​ലെ 35 കു​ട്ടി​ക​ളെ ചേ​ര്‍​ത്ത് ഒ​രു വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി’ സ​രി​ത ടീ​ച്ച​ര്‍ പ​റ​യു​ന്നു. മാ​ര്‍​ത്തോ​മ്മ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ 20 വ​ര്‍​ഷ​മാ​യി അ​ധ്യാ​പി​ക​യാ​ണ് സ​രി​ത. സ്‌​കൂ​ളി​ലെ ഗ്രീ​ന്‍ ക്ല​ബി​ന്‍റെ ചു​മ​ത​ല​കൂ​ടി വ​ഹി​ക്കു​ന്ന ടീ​ച്ച​ര്‍ ന​ല്ലൊ​രു ക​ര്‍​ഷ​ക…

Read More

ചെലവായത് കോടികൾ; ആർക്കും വേണ്ടേ മൂവാറ്റുപുഴയിലെ ഈ മത്സ്യമാർക്കറ്റ്? തുറക്കാത്തിന് കാ​ര​ണ​മാ​യി​ ന​ഗ​ര​സ​ഭ പറ‍യുന്നതിങ്ങനെ

മൂ​വാ​റ്റു​പു​ഴ: ആ​റു വ​ര്‍​ഷം മു​മ്പ് കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച അ​ത്യാ​ധു​നി​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് മാ​ര്‍​ക്ക​റ്റി​ലെ സ്റ്റാ​ളു​ക​ള്‍ ലേ​ല​ത്തി​നെ​ടു​ത്ത​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​തെ ഓ​രോ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തീ​ര​ദേ​ശ വി​ക​സ​ന തു​ക​യ​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ണ്ട് കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് നാ​ല​ര വ​ര്‍​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ ന​ഗ​ര​സ​ഭാ ച​ട്ടം ലം​ഘി​ച്ച് ലേ​ല​ത്തി​നെ​ത്തി​യ​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രെ​യും ഒ​ഴി​വാ​ക്കി ന​ഗ​ര​ത്തി​ലെ ലൈ​സ​ന്‍​സു​ള്ള ചെ​റു​കി​ട മീ​ന്‍ ക​ച്ച​വ​ട​ക്കാ​രെ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചു. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ ഉ​ദേ​ശി​ച്ച​തി​ലും വ​ള​രെ കു​റ​ഞ്ഞ തു​ക​യ്ക്കാ​ണ് ലേ​ലം ന​ട​ന്ന​ത്. എ​ന്നാ​ല്‍, മ​ത്സ്യ​വി​ല്പ​ന​ക്കാ​ര്‍ ആ​രും സ്റ്റാ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. ഇ​തി​ന് ഇ​വ​ര്‍…

Read More

ഗാനമേള ട്രൂപ്പിന്‍റെ ഉടമയാണ്! ഇപ്പോൾ അതിജീവനം ചിപ്സ് വില്പനയിലൂടെ…

കൊ​ച്ചി: കോ​വി​ഡും ഇ​തേ​ത്തു​ട​ര്‍​ന്നു​ള്ള ലോ​ക്ക് ഡൗ​ണും ജീ​വി​തം വ​ഴി​മു​ട്ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​പ​ജീ​വ​ന​ത്തി​നാ​യി തെ​രു​വു​ക​ച്ച​വ​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ക​ലാ​കാ​ര​ന്മാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍. കൊ​ച്ചി​ന്‍ ഡ​യ​മ​ണ്ട് ഓ​ര്‍​ക്ക​സ്ട്ര​യു​ടെ ഉ​ട​മ​യാ​യ മു​പ്പ​ത്ത​ടം സ്വ​ദേ​ശി എം.​എ​സ്. കേ​ശ​വ​ദാ​സും സ​ഹോ​ദ​ര​ന്‍ സ​ജീ​വു​മാ​ണ് ജീ​വി​ക്കാ​ന്‍ വേ​ണ്ടി ക​ലാ​ലോ​ക​ത്തു​നി​ന്നും തെ​രു​വു​ക​ച്ച​വ​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ഇ​രു​വ​രും ഗാ​യ​ക​രാ​ണ്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി ഗാ​ന​മേ​ള പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ഇ​വ​രെ കോ​വി​ഡും ഇ​തേ​തു​ട​ര്‍​ന്നു​ള്ള ലോ​ക്ക് ഡൗ​ണും ക​ടു​ത്ത ആ​ഘാ​ത​മാ​ണ് ഏ​ല്‍​പ്പി​ച്ച​ത്. പ​രി​പാ​ടി​ക​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ ആ​ദ്യം മീ​ന്‍ ക​ച്ച​വ​ട​വും പി​ന്നീ​ട് പൈ​നാ​പ്പി​ള്‍ ക​ച്ച​വ​ട​വും ന​ട​ത്തി​നോ​ക്കി. എ​ന്നാ​ല്‍ വി​ജ​യി​ക്കാ​നാ​യി​ല്ല. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​ന് സ​മീ​പം വ​ഴി​യ​രി​കി​ല്‍ ചി​പ്‌​സ് വി​ല്പ​ന ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​മേ​ള ട്രൂ​പ്പി​നൊ​പ്പം സ്വ​ന്ത​മാ​യി സ്വ​ര്‍​ണ​ക്ക​ട​യും കേ​ശ​വ​ദാ​സി​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ക്ക​ട പി​ന്നീ​ട് നി​ര്‍​ത്തി. ഗാ​ന​മേ​ള ട്രൂ​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ലോ​ക്ക് ഡൗ​ണ്‍ വി​ല്ല​നാ​യി എ​ത്തി​യ​ത്. പ​രി​ച​യ​മി​ല്ലാ​ത്ത മേ​ഖ​ല​യാ​യ​തി​നാ​ല്‍ മീ​ൻ ക​ച്ച​വ​ട​ത്തി​ലും പൈ​നാ​പ്പി​ൾ ക​ച്ച​വ​ട​ത്തി​ലും ത​നി​ക്ക് വ​ന്‍…

Read More

ചാ​ല​യ്ക്ക​പ്പാ​റ ബി​എ​സ്എ​ൻ​എ​ൽ റോ​ഡി​ന്‍റെ ദു​ർ​ഗ​തി ആ​രു മാ​റ്റും?

കാ​ഞ്ഞി​ര​മ​റ്റം: ചാ​ല​യ്ക്ക​പ്പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​വ​ഗ​ണ​ന. പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടും ഈ ​റോ​ഡ് മാ​ത്രം അ​തീ​വ ശോ​ച്യാ​വ​സ്ഥ​യി​ൽ​ത്ത​ന്നെ. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും, പി​ഡ​ബ്ല്യു​ഡി​യു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലാ​യ​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. നാ​ൽ​പ്പ​തി​ലേ​റെ വീ​ട്ടു​കാ​രും തോ​ട്ട​റ പു​ഞ്ച​യി​ലെ വി​രി​പ്പ​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു​ള്ള ക​ർ​ഷ​ക​രും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ടാ​റി​ങ് ന​ട​ത്തി​യ തൊ​ഴി​ച്ചാ​ൽ ഇ​ന്ന് വ​രെ യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഈ ​റോ​ഡി​ൽ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​റി മാ​റി വ​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും ഈ ​റോ​ഡി​നു വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. മ​ഴ പെ​യ്താ​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി ത​ക​ർ​ന്ന് മ​ണ്ണ് റോ​ഡി​ന് സ​മാ​ന​മാ​ണ് ഇ​പ്പോ​ൾ ഈ ​റോ​ഡ്‌.

Read More

പോ​ലീ​സേ, നി​ങ്ങ​ൾ കാ​ണു​ന്നി​ല്ലേ‍? നാട്ടുകാർക്ക് തലവേദനയായി പറവൂരിലെ ബാർ

പ​റ​വൂ​ർ: പ​റ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ പു​തി​യ ബാ​റി​ന് സ​മീ​പം മ​ദ്യ​പ​ർ അ​ഴി​ഞ്ഞാ​ടു​ന്ന​താ​യി പ​രാ​തി. ഇ​വി​ടെ ന​ട​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മീ​പ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള താ​മ​സ​ക്കാ​രു​ടെ സ്വ​കാ​ര്യ വ​ഴി കൈ​യേ​റ്റ​മ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് താ​മ​സ​ക്കാ​രു​ടെ നെ​യിം ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്തു. ഉ​ട​മ​സ്ഥ​ർ നി​ർ​മി​ച്ച മ​തി​ലും പൊ​ളി​ച്ചു. ‌ ഈ ​വ​ഴി​യി​ലൂ​ടെ ലോ​ക്ക​ൽ മ​ദ്യ​ശാ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് താ​മ​സ​ക്കാ​ർ കോ​ട​തി​യി​ൽ പോ​യി കോ​ട​തി ഉ​ത്ത​ര​വ് വാ​ങ്ങി. നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് താ​ലൂ​ക്ക്ഫീ​സും കോ​ട​തി​ക​ളും​സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു ബാ​റും പാ​ർ​ക്കിം​ഗ് സ്ഥ​ലം ഇ​ല്ലാ​ത്ത വ്യാ​പാ​ര സ​മു​ച്ച​യ​വും ആ​രം​ഭി​ച്ച​തി​നു​ശ​ഷ​മാ​ണ് ഇ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം വ​ർ​ധി​ച്ച​തെ​ന്ന് സ​മീ​പ താ​മ​സ​ക്കാ​ർ അ​റി​യി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്.

Read More

ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ധി​ക​യ്ക്ക് തു​ണ​യാ​യി എ​ൽ​ദോ​സ് എം​എ​ൽ​എ

മൂ​വാ​റ്റു​പു​ഴ: ​ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ധി​ക​യ്ക്ക് എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ല്‍​എ തു​ണ​യാ​യി. ക​ഴി​ഞ്ഞ മൂ​ന്ന​ര മാ​സ​മാ​യി പ​ര​സ​ഹാ​യ​ത്തി​നാ​ളി​ല്ലാ​തെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ മം​ഗ​ല​ത്ത് ഏ​ലി​യാ​മ്മ (രാ​ധ-70)​നാ​ണ് എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​സ​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ ഏ​ലി​യാ​മ്മ​യ്ക്ക് വ​ള​ര്‍​ത്ത് മ​ക​ളാ​ണു​ള്ള​ത്. മൂ​ന്ന​ര​മാ​സം മു​മ്പു​ണ്ടാ​യ വീ​ഴ്ച​യി​ല്‍ വ​ല​തു​കാ​ലി​ന് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ഏ​ലി​യാ​മ​യു​ടെ ക​ഷ്ട​കാ​ല​വും ആ​രം​ഭി​ച്ച​ത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഏ​ലി​യാ​മ്മ​യെ പി​ന്നീ​ട് ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത ഏ​ലി​യാ​മ്മ​യ്ക്ക് ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കു​ന്ന ഭ​ക്ഷ​ണ പൊ​തി​ക​ളും മ​റ്റ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും വാ​ങ്ങി ന​ല്‍​കു​ന്ന ഭ​ക്ഷ​ണ​വു​മാ​ണ് ഏ​ക ആ​ശ്വാ​സം. കാ​ലി​ന് മേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റു​ന്ന​തി​നു​ള്ള നീ​ക്കം ആ​രം​ഭി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പ​ട​ര്‍​ന്ന് പി​ടി​ച്ച​തും ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തും. ഇ​ത് ഏ​ലി​യാ​മ്മ​യ്ക്ക്…

Read More

പറവൂരിൽ പോ​ലീ​സു​കാ​ർ കു​ള​ത്തി​ൽ കൈ​ക​ഴു​കി, കോ​വി​ഡ് ഭ​യ​ത്തി​ൽ നാ​ട്ടു​കാ​ർ കു​ളം വ​റ്റി​ച്ചു

പ​റ​വൂ​ർ: ക്ഷേ​ത്ര​ക്കു​ള​ത്തി​ന​ടു​ത്ത മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​യാ​ളു​ടെ മൃ​ത​ശ​രീ​രം കൈ​കാ​ര്യം ചെ​യ്ത പോ​ലീസു​കാ​ർ കു​ള​ത്തി​ലി​റ​ങ്ങി കൈ​ക​ഴു​കി​യ​തി​നെ തു​ട​ന്ന് വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു വ​റ്റി​ച്ചു. കു​ളം ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം വ​രാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ ഭ​യ​ത്തി​ലാ​ക്കി​യ​ത്. ഇ​യാ​ൾ​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന കാ​ര്യം ഒാ​ർ​ക്കാ​തെ​യാ​ണ് പോ​ലീ​സു​കാ​ർ കു​ള​ത്തി​ൽ കൈ​ക​ഴു​കി​യ​ത്. ഒ​ട്ടേ​റെ​യാ​ളു​ക​ൾ ദി​നം​പ്ര​തി കു​ളി​ക്കു​ന്ന കു​ള​മാ​ണി​ത്. ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലാ​യി​ട്ടു​ള്ള കു​ളം ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ശു​ദ്ധ​ജ​ല സ്രോ​ത​സാ​ണ്. 12 മ​ണി​ക്കൂ​റോ​ളം മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വെ​ള്ളം​വ​റ്റി​ക്കാ​നാ​യ​ത്. കോ​വി​ഡ് തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഇ​ത് ര​ണ്ടാം വ​ട്ട​മാ​ണ് ക്ഷേ​ത്ര​കു​ളം ശു​ചീ​ക​രി​യേ​ക്ക​ണ്ടി​വ​ന്ന​ത്. നേ​ര​ത്തെ ഇ​റ്റ​ലി​യി​ൽ നി​ന്നു വ​ന്ന​യാ​ൾ കു​ള​ത്തി​ൽ കു​ളി​ച്ച​പ്പോ​ഴാ​യി​രു​ന്നു കു​ളം വ​റ്റി​ച്ച​ത്. കോവിഡ് വന്നതോടെ കൂടുത ൽ നിയന്ത്രണം ഇവിടെ ഉണ്ട്. ു

Read More