നായരമ്പലത്തെ കോവിഡ് സ്ഥിരീകരണം; യുവാവ് ചികിത്‌സ തേടിയ ആ​ശു​പ​ത്രി​ക​ളി​ലേ​യും ബാ​ങ്കി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ൽ

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ല​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ൽ നി​ര​വ​ധി​പേ​ർ. യു​വാ​വ് ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ നാ​യ​ര​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി. യു​വാ​വ് ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി സ​ന്ദ​ര്‍​ശി​ച്ച നാ​യ​ര​മ്പ​ലം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഏ​ഴു ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഇ​യാ​ള്‍ എ​ത്തി​യി​ട്ടു​ള്ള മെ​ഡി​ക്ക​ല്‍​ഷോ​പ്പ്, ചാ​യ​ക്ക​ട, പ​ല​ച​ര​ക്ക് ക​ട തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു അ​ഞ്ച് പേ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്തി​ട​പ​ഴ​കി​യ സു​ഹൃ​ത്തു​ക്ക​ളും. ചി​കി​ത്സ തേ​ടി​യെ​ത്തി​യ എ​റ​ണ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ നാ​ല് ഹൗ​സ് സ​ര്‍​ജ്ജ​ന്‍​മാ​രു​മു​ള്‍​പ്പെ​ടെ 25 ഓ​ളം പേ​രും വേ​റെ​യു​ണ്ട്. നാ​യ​ര​മ്പ​ല​ത്തും ന​ഗ​ര​ത്തി​ലു​മാ​യി ഏ​താ​ണ്ട് 100 പ​രം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ വ​ന്നി​ട്ടു​ള്ള​ത്. യു​വാ​വി​ന്‍റെ റൂ​ട്ട് മാ​പ്പ് ഇ​ത് വ​രെ പൂ​ര്‍​ണ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ജി​ല്ല​വി​ട്ട് പു​റ​ത്ത് പോ​കാ​ത്ത ഇ​യാ​ള്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്…

Read More

പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ്; അ​ന്‍​വ​റി​നെ ചോ​ദ്യം ചെ​യ്യുന്നത് തു​ട​രു​ന്നു; വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി കോ​ട​തി ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട സി​പി​എം തൃ​ക്കാ​ക്ക​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം എം.​എം.​അ​ന്‍​വ​റി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നു. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞ മു​ക​ളി​ലെ അ​ന്‍​വ​റി​ന്‍റെ വീ​ട്ടി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്ന അ​ന്‍​വ​ര്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​മ്പി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി കീ​ഴ​ട​ങ്ങി​യ അ​ന്നു ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കീ​ഴ​ട​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ​യും പ്ര​തി​ഭാ​ഗം ജാ​മ്യാ​പേ​ക്ഷ​യും സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ര​ണ്ടി​ലും കോ​ട​തി പ്രാ​ഥ​മി​ക വാ​ദം കേ​ട്ട​തി​നു​ശേ​ഷം ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യും ക​സ്റ്റ​ഡി അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ പ്ര​തി​യി​ല്‍​നി​ന്ന്…

Read More

അവൾ തനിയെ കണ്ണുകൾ തുറന്നു; പി​താ​വ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കു​ഞ്ഞി​ന്‍റെ നി​ല​യി​ൽ പു​രോ​ഗ​തി; പ്ര​തീ​ക്ഷ ന​ൽ​കു​ന്നുവെന്ന് ഡോക്ടർമാർ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ പി​താ​വ് എ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. കു​ഞ്ഞ് ക​ണ്ണ് തു​റ​ന്നെ​ന്ന് ഡോ​ക്ട​ർ മാ​ർ അ​റി​യി​ച്ചു. കൈ​കാ​ലു​ക​ൾ അ​ന​ക്കാ​ൻ‌ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പു​രോ​ഗ​തി​യാ​ണെ​ന്ന് കു​ഞ്ഞി​നെ ചി​കി​ത്സ​യ്ക്കു​ന്ന കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡോ. ​സോ​ജ​ൻ ഐ​പ്പ് പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ടു​ത്ത 36 മ​ണി​ക്കൂ​ർ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഡോ​ക്ട​ർ പ​റ​യു​ന്നു. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. 55 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​താ​വി​ന്‍റെ ക്രൂ​ര​ത​ക്കി​ര​യാ​യ​ത്. പി​താ​വ് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ത​ല ച്ചോ​റി​ന് ക്ഷ​ത​മേ​റ്റി​രു​ന്നു. കു​ഞ്ഞി​ന്‍റെ ചി​കി​ത്സാ ചെ​ല​വ് ശി​ശു​ക്ഷേ​മ​സ​മി​തി​യാ​ണ് വ​ഹി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ലാ​ണ് കു ​ഞ്ഞി​നെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ക​ട്ടി​ലി​ൽ​നി​ന്നു വീ​ണ​താ​ണെ​ന്നാ​ണു വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

Read More

വിശക്കുന്നവർക്ക് പണം ഇല്ലെങ്കിൽ സൗജന്യമായി ഭക്ഷണം…സ്നേഹത്തിന്‍റെ പലഹാരങ്ങൾ വിളന്പി അഷ്റഫ്

മു​വാ​റ്റു​പു​ഴ: കോ​വി​ഡ് അ​തി​ജീ​വ​ന കാ​ല​ഘ​ട്ട​ത്തി​ലും സ്നേ​ഹ​ത്തി​ന്‍റെ പ​ല​ഹാ​ര​ങ്ങ​ൾ വി​ള​മ്പു​ക​യാ​ണ് അ​ഷ്റ​ഫ്. വി​ശ​ക്കു​ന്ന​വ​ർ​ക്ക് പ​ണം ഇ​ല്ലെ​ങ്കി​ലും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കും അ​ഷ്റ​ഫ്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ത​നി​ച്ച് ക​ച്ച​വ​ട​വും വ​രു​മാ​ന​വും കു​റ​വാ​ണെ​ങ്കി​ലും വി​ശ​ക്കു​ന്ന വ​യ​റു​മാ​യി വ​രു​ന്ന​വ​രെ നി​രാ​ശ​രാ​ക്കാ​ൻ ഇ​ള​ങ്ങ​വം സ്വ​ദേ​ശി​യാ​യ അ​ഷ്റ​ഫി​ന് മ​ന​സ​നു​വ​ദി​ക്കു​ന്നി​ല്ല. മു​വാ​റ്റു​പു​ഴ കോ​ത​മം​ഗ​ലം റോ​ഡി​ൽ പു​തു​പ്പാ​ടി​ക്ക് സ​മീ​പം വാ​ര​പ്പെ​ട്ടി ക​വ​ല​യോ​ട് ചേ​ർ​ന്നാ​ണ് അ​ഷ്റ​ഫ് ഉ​ന്തു​വ​ണ്ടി​യി​ൽ ത​ന്‍റെ ജീ​വി​തം ത​ള്ളി​നീ​ക്കാ​നാ​യി അ​ഞ്ചു​രൂ​പ പ​ല​ഹാ​ര​ങ്ങ​ളു​മാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നു വ​ക​യി​ല്ലാ​ത്ത​വ​രോ കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​തോ ആ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ന്നം ന​ൽ​കു​ക​യാ​ണ് അ​ഷ​റ​ഫ്. അ​ഷ​റ​ഫി​നെ സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ ഹ​ലീ​മ​യും കൂ​ടെ​യു​ണ്ടാ​കും.​ പ​ഴം​പൊ​രി, ബ്ര​ഡ്‌​റോ​സ്റ്റ് , പ​രി​പ്പു​വ​ട, മ​സാ​ല ബോ​ണ്ട തു​ട​ങ്ങി എ​ട്ടോ​ളം പ​ല​ഹാ​ര​ങ്ങ​ളു​മാ​യി രാ​വി​ലെ ത​ന്നെ അ​ഷ​റ​ഫ് എ​ത്തും, പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്കാ​ശ്വാ​മാ​യി. മൂ​ന്ന് കൊ​ല്ല​ത്തോ​ള​മാ​യി അ​ഷ്റ​ഫ് സ്നേ​ഹ​ത്തോ​ടെ പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.

Read More

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് വീ​ണ്ടും കോ​ട​തി​യി​ൽ; വി​സ്താ​രം മൂ​ന്ന് ദി​വ​സം നീ​ണ്ടേ​ക്കും

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ ഇ​ര​യാ​യ ന​ടി​യു​ടെ ക്രോ​സ് വി​സ്താ​രം ഇ​ന്നാ​രം​ഭി​ക്കും. ക്രോ​സ് വി​സ്താ​രം മൂ​ന്ന് ദി​വ​സം നീ​ണ്ടേ​ക്കും. കോ​വി​ഡ് മൂ​ലം നീ​ണ്ട ഇ​ള​വേ​ള​യ്ക്കു​ശേ​ഷ​മാ​ണു വി​ചാ​ര​ണ സ​ജീ​വ​മാ​കു​ന്ന​ത്. പ്രൊ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ടി​യു​ടെ പ്രാ​ഥ​മി​ക വി​സ്താ​രം നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ന​ടി​യു​ടെ സ​ഹോ​ദ​ര​ന്‍, ന​ടി ര​മ്യാ ന​മ്പീ​ശ​ന്‍, സം​വി​ധാ​യ​ക​ന്‍ ലാ​ലി​ന്‍റെ ഡ്രൈ​വ​ര്‍ സു​ജി​ത് എ​ന്നി​വ​രു​ടെ ക്രോ​സ് വി​സ്താ​ര​വും ഇ​തി​നു​ശേ​ഷം ന​ട​ക്കും. ഇ​തി​ന്‍റെ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ന​ട​ന്‍ സി​ദ്ദീ​ഖ്, ന​ടി ഭാ​മ എ​ന്നി​വ​രു​ടെ വി​സ്താ​ര​ത്തി​ൻ​രെ തീ​യ​തി​യും നി​ശ്ച​യി​ക്കാ​നു​ണ്ട്. സി​ദ്ദീ​ഖി​നെ മു​മ്പ് വി​സ്താ​ര​ത്തി​ന് വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും കോ​ട​തി​യി​ലെ തി​ര​ക്കു​മൂ​ലം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭാ​മ​യെ വി​സ്ത​രി​ക്കു​ന്ന​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നീ​ട്ടി​യ​ത്. ന​ട​ന്‍ ദി​ലീ​പും ഇ​ന്ന് കോ​ട​തി​യി​ലെ​ത്തി​യേ​ക്കും. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദീ​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. പോ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. 2017 ഫെ​ബ്രു​വ​രി 17നാ​ണ്…

Read More

ചി​കി​ത്സ ചെ​ല​വി​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച്; പാ​ച​ക​ക്കാ​ര​ൻ കൊ​ടു​ത്ത​ത് സ്വ​ന്തം ജീ​വ​ൻ

ആ​ലു​വ: യു​വാ​വി​ന്‍റെ ചി​കി​ത്സ ചെ​ല​വി​നാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ച് വി​ജ​യ​മാ​യെ​ങ്കി​ലും പാ​ച​ക​ക്കാ​ര​ന് കൊ​ടു​ക്കേ​ണ്ടി വ​ന്ന​ത് സ്വ​ന്തം ജീ​വ​ൻ. ആ​ലു​വ മു​പ്പ​ത്ത​ടം എ​ര​മം സ്വ​ദേ​ശി അ​ഷ​റ​ഫി​ന് (56) ആ​ണ് ഈ ​ദാ​രു​ണാ​ന്ത്യം. ബി​രി​യാ​ണി പാ​ക്കി​ങ്ങി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണാ​ണ് അ​ഷ​റ​ഫ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക​പ​ക​ട​ത്തി​ൽ പെ​ട്ട യു​വാ​വി​ന്‍റെ ചി​കി​ത്സ ചെ​ല​വി​നു​ള്ള പ​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ചി​നി​ടെ ബ​ന്ധു​കൂ​ടി​യാ​യ അ​ഷ​റ​ഫ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ന​ട​ത്തി വ​ന്നി​രു​ന്ന അ​ഷ​റ​ഫ് പാ​ച​ക​ത്തി​ന്‍റെ ചു​മ​ത​ല സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ഘ​ട്ട​ത്തി​ലെ പാ​ക്കിം​ഗി​നി​ട​യി​ലാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. 3000 ബി​രി​യാ​ണി​യു​ണ്ടാ​ക്കി 100 രൂ​പ വി​ല​ക്ക് വി​റ്റ് ധ​ന​സ​മാ​ഹ​ര​ണ​മാ​യി​രു​ന്നു ല​ക്ഷ്യം. ചെ​ല​വ് ക​ഴി​ഞ്ഞ് 2 ല​ക്ഷം രൂ​പ​യോ​ളം ല​ഭി​ക്കു​ക​യും ചെ​യ്തു. ജൂ​ൺ ഒ​ന്നി​ന് ആ​ലു​വ പെ​രു​മ്പാ​വൂ​ർ റൂ​ട്ടി​ൽ ചൂ​ണ്ടി ക​വ​ല​യി​ൽ വ​ച്ച് ഏ​ലൂ​ക്ക​ര…

Read More

പി​താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; ഇന്ന് ശസ്ത്രക്രിയകൂടി; മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ

കൊ​ച്ചി/​കോ​ല​ഞ്ചേ​രി: സ്വ​ന്തം പി​താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി. മ​രു​ന്നു​ക​ളേ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് പ്ര​തീ​ക്ഷ​യ്ക്കു വ​ക ന​ല്‍​കു​ന്ന​താ​യും കോ​ല​ഞ്ചേ​രി സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന്യൂ​റോ ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. ബ​ര്‍​ഹോ​ള്‍ ആ​ന്‍​ഡ് എ​സ്ഡി​എ​ച്ച് ഇ​വാ​ക്കു​വേ​ഷ​ന്‍ എ​ന്ന അ​തി​സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണു കു​ട്ടി​യെ വി​ധേ​യ​മാ​ക്കി​യ​ത്. ത​ല​ച്ചോ​റി​ന​ക​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ക്ത​സ്ര​വം പു​റ​ത്തു ക​ള​യു​ന്ന രീ​തി​യാ​ണി​ത്. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണു ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​ത്. കു​ട്ടി​യു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​വാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​നി​യു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ കു​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റും ന്യൂ​റോ സ​ര്‍​ജ​നു​മാ​യ ഡോ. ​ജെ​യ്‌​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കു​ട്ടി​യു​ടെ ത​ല​യ്‌​ക്കേ​റ്റ മ​ര്‍​ദ​ന​ത്തി​ല്‍ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നാ​ല്‍ കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി​ട്ടി​ല്ല.…

Read More

വിദേശത്തുനിന്നെത്തിയ സു​ഹൃ​ത്തു​മൊ​ത്തു മ​ദ്യ​പാ​നം; മൂ​ന്നു യു​വാ​ക്ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി

വൈ​പ്പി​ൻ: വി​ദേ​ശ​ത്തുനി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സൃ​ഹൃ​ത്തു​മൊ​ത്ത് മ​ദ്യ​പി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രേ ലോ​ക്ക് ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച​തി​നു മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ബു​ദാ​ബി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ യു​വാ​വ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​വി​ല​ക​ത്തും ക​ട​വി​ലു​ള്ള വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മൂ​വ​രും ര​ഹ​സ്യ​മാ​യി സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​തും തു​ട​ർ​ന്ന് മ​ദ്യം ക​ഴി​ച്ച​തും. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും.

Read More

ക​ലി​തു​ള്ളി ക​ട​ൽ; നാ​യ​ര​മ്പ​ല​ത്ത് കടൽഭി​ത്തി ത​ക​ര്‍​ന്നു വെ​ള്ളം ക​ര​യി​ലേ​ക്ക്; ഏ​ഴോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി; എ​ട​വ​ന​ക്കാ​ട് തീ​ര​ദേ​ശ റോ​ഡ് ത​ക​ര്‍​ന്നു

വൈ​പ്പി​ന്‍: വൈ​പ്പി​നി​ല്‍ നാ​യ​ര​മ്പ​ല​ത്തും എ​ട​വ​ന​ക്കാ​ടും ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ ആ​യി​ര​ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കു​ടും​ബ​ങ്ങ​ൾ ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ലാ​ണ് ക​ട​ല്‍ കൂ​ടു​ത​ല്‍ പ്ര​ഷു​ബ്ധ​മാ​കു​ന്ന​ത്. ക​ട​ല്‍​ഭി​ത്തി ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യും ദു​ര്‍​ബ​ല​മാ​യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ക​ട​ല്‍ ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. കൂ​ടാ​തെ ശ​ക്ത​മാ​യ കൂ​റ്റ​ന്‍ തി​ര​മാ​ല​ക​ള്‍ ക​ട​ല്‍​ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ തീ​ര​ദേ​ശ​റോ​ഡി​ലേ​ക്ക് എ​ത്തു​ന്നു​മു​ണ്ട്. രാ​വി​ലെ 11 ഓ​ടെ തു​ട​ങ്ങു​ന്ന ക​ട​ലാ​ക്ര​മ​ണം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര വ​രെ നീ​ളും. വെ​ളി​യ​ത്ത് പ​റ​മ്പ് പു​ത്ത​ന്‍ ക​ട​പ്പു​റ​ത്ത് ക​ട​ല്‍ ഭി​ത്തി ത​ക​ര്‍​ന്ന് ക​ട​ല്‍​വെ​ള്ളം ക​ര​യി​ലേ​ക്കൊ​ഴു​കു​ക​യാ​ണ്. ക​ട​ല്‍ ഭി​ത്തി​ക്ക് മ​കു​ളി​ലൂ​ടെ ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ള്‍ തീ​ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കാ​ണ് പാ​ഞ്ഞു​വ​രു​ന്ന​ത്. ഇ​വി​ടെ ക​ട​ല്‍​ഭി​ത്തി​യോ​ട് ചേ​ര്‍​ന്ന ഏ​ഴോ​ളം വീ​ടു​ക​ളി​ല്‍ ഇ​ന്ന​ലെ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. ഇ​വി​ടെ പ​ല​യി​ട​ത്തും ക​ട​ല്‍​ഭി​ത്തി​ക്ക് കേ​ടു​പാ​ടു​ണ്ട്. ഇ​തൊ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി പു​ന​ര്‍​നി​ര്‍​മി​ക്കാ​ത്ത​താ​ണ് വി​ന​യാ​യി​രി​ക്കു​ന്ന​ത്. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്ക് പി​ന്നി​ലെ ക​ട​ല്‍​ഭി​ത്തി ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ട​ല്‍ ക്ഷോ​ഭ​ത്തി​ല്‍ ത​ക​ര്‍​ന്നു.…

Read More

നാ​ടി​നെ വി​റ​പ്പി​ച്ച് ആ​ലു​വ​യി​ൽ വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം; സ്ത്രീ​ക​ളെ​യ​ട​ക്കം വീ​ടു​ക​യ​റി അ​ക്ര​മി​ച്ചു; പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാത്തത്തിൽ നാട്ടുകാരിൽ പ്രതിഷേധം

ആ​ലു​വ: നാ​ടി​നെ വി​റ​പ്പി​ച്ച് കൊ​ണ്ട് ആ​ലു​വ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. വ്യാ​ഴാ​ഴ്ച്ച രാ​ത്രി കീ​ഴ്മാ​ട് മു​ള്ള​ൻ​കു​ഴി​യി​ൽ വീ​ടു​ക​യ​റി സ്ത്രീ​ക​ളെ​യ​ട​ക്കം അ​ക്ര​മി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ആ​ലു​വ യു​സി കോ​ള​ജി​ന് സ​മീ​പം ബൈ​ക്കി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ എ​ട്ടം​ഗ സം​ഘം കു​ട്ട​മ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്തെ​ന്ന യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​ൽ നാ​ട്ടു​കാ​രി​ൽ അ​മ​ർ​ഷ​മു​ണ്ട്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് ഏ​ഴ് പേ​ര​ട​ങ്ങു​ന്ന ഗു​ണ്ടാ​സം​ഘം മു​ള്ള​ൻ​കു​ഴി കു​ഴി​ക്കാ​ട്ടു​മാ​ലി​ൽ ഉ​മ്മ​റി​ന്‍റെ വീ​ടു​ക​യ​റി അ​ക്ര​മി​ച്ച​ത്. ഭാ​ര്യ റെ​യ്ഹാ​ന​ത്ത് മ​ക​ൾ അ​ഫ്ന എ​ന്നി​വ​ർ​ക്കും അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റു. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കൊ​ണ്ടി​രു​ന്ന അ​ക്ര​മി​സം​ഘ​ത്തെ ത​ട​യാ​നെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​യ അ​ലി, സാ​ദി​ഖ് എ​ന്നി​വ​ർ​ക്ക് നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി. പി​ഡി​പി…

Read More