കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചനാധികാരമാണ്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. 2019ലെ വോട്ടര്‍ പട്ടിക കരടായി എടുത്തു തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു യുഡിഎഫ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
Read MoreCategory: Kochi
തൃക്കാക്കരയിൽ യാത്രക്കാർക്ക് അപകടക്കെണിയായി കേബിൾ കുഴികൾ; കുഴി ആര്മൂടുമെന്ന തർക്കത്തിൽ മുറുകി വകുപ്പുകൾ
കാക്കനാട്: തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളജിന് അടുത്ത് അമ്പലം റോഡിലെ കൊടുവളവിലെ കേബിൾകുഴി യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. കഴിഞ്ഞദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. റോഡിലൂടെ അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിച്ച് കേബിൾ ജോയിന്റ് ചെയ്യുന്നതിനായി കുഴിച്ച കുഴി ശരിയായ വിധം നികത്താത്തതാണ് ഇരുചക്ര വാഹനങ്ങൾ നിലതെറ്റി വീഴാൻ കാരണം. ഒരു മാസത്തോളമായി ഈ റോഡിൽ ഇടവിട്ട് ഇടവിട് കുഴികൾ കുഴിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള ടാർ ചെയ്ത റോഡ് വെട്ടി പൊളിച്ച് കുഴിയാക്കിയ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയോ ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കുകയോ ചെയ്തിട്ടില്ല. മണ്ണിട്ട് മൂടിയ കുഴികളിൽ താൽകാലികമായി ചെറിയ രീതിയിൽ കോൺക്രീറ്റ് മിശ്രിതം ഇടുക മാത്രമാണ് ചെയ്തിട്ടുള്ളത്. വഴിയാത്രക്കാർ നടന്നു പോകുന്പോൾതന്നെ റോഡ് താഴ്ന്നു പോകുന്ന സ്ഥിതിയിലാണ്. കുഴികൾ വളവിലായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് കുഴിയിൽ വീഴുന്നത്. പൊതുമരാമത്ത് വകുപ്പ് പറയുന്നത് കെഎസ്ഇബി…
Read Moreസംസ്ഥാനത്ത് ബലാത്സംഗ കേസുകൾ പെരുകുന്നു ; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 8936 കേസുകൾ
ജെറി എം. തോമസ് കൊച്ചി: സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ഓരോ വർഷവും വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പൊതു ഇടം എന്റേതും എന്ന മുദ്രവാക്യമുയർത്തി സ്ത്രീകളുടെ രാത്രി നടത്തമുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെ സ്ത്രീകൾക്കെതിരായ ഇത്തരം കേസുകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 8936 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2015ൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 1256 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2019ൽ അത് 2076 ആയി ഉയർന്നു. 820 കേസുകളുടെ വർധനയാണ് അഞ്ചു വർഷത്തിനിടെ മാത്രം ഉണ്ടായിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുമെങ്കിലും ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പരാതി. 2018 ൽ നിന്നും 131 കേസുകളുടെ വർധനയാണ് 2019ൽ ഉണ്ടായിട്ടുള്ളത്. സ്ത്രീകൾക്കെതിരായ…
Read Moreഞങ്ങളിങ്ങനാണ് ഭായ്; ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാതെയുള്ള ടാറിംഗും വീതികൂട്ടലും കണ്ട് ഞെട്ടി ചെറായിലെ നാട്ടുകാർ
ചെറായി: അയ്യന്പിള്ളി-മനപ്പിള്ളി റോഡ് വീതികൂട്ടി ടാറിംഗ് നടത്തുന്നതിന്റെ ജോലികൾ ആരംഭിച്ചിട്ടും കെഎസ്ഇബി അധികൃതർ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. റോഡുപണി പൂർത്തിയായതിനുശേഷം പോസ്റ്റുകൾ മാറ്റിയിടുന്പോൾ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും. ഇത് ഒഴിവാക്കാനായി കെഎസ്ഇബിക്ക് മുൻകൂർ പണം അടച്ച് പോസ്റ്റ് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ കരാറുകാരൻ അറിയിച്ചതെന്ന് പഞ്ചായത്തംഗം കെ.എം. പ്രസൂണ്‍ പറയുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥൻമാരുടെ കെടുകാര്യസ്ഥതമൂലമാണ് നടപടിയില്ലാത്തതെന്നാണ് ആരോപണം. 98 ലക്ഷം രൂപ മുടക്കി ബിഎംബിസി നിലവാരത്തിലാണ് റോഡ് റീ ടാറിംഗ് നടത്തുന്നത്. 20 ഇലക്ട്രിക് പോസ്റ്റുകളാണ് ഇവിടെ റോഡിൽ നിൽക്കുന്നത്. ഇത് പൂർണമായും മാറ്റി സ്ഥാപിച്ചാൽ മാത്രമേ റോഡിൽ ഗതാഗതം സുഗമമാകു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരേ പരാതി നൽകുമെന്നും പ്രസൂണ്‍ അറിയിച്ചു.
Read Moreഅഴീക്കോട്-മുനമ്പം ജങ്കാർ സർവീസ് മുടങ്ങിയിട്ട് ഒന്നേമുക്കാൽ വർഷം; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ യാത്രക്കാരുടെ പ്രതിഷേധം
വൈപ്പിൻ: ജെട്ടിയിൽ നാലുകുറ്റികൾ തറയ്ക്കുന്നതിനായി അഴീക്കോട്-മുനന്പം ജങ്കാർ സർവീസ് നിർത്തിച്ചിട്ട് ഒന്നേമുക്കാൽ വർഷം. സർവീസ് പുനരാരംഭിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. മുനന്പം-അഴീക്കോട് മത്സ്യമേഖലയ്ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്. ജങ്കാർ വിഷയത്തിൽ ജനങ്ങളുടെ ദുരിതമറിയാതെ ഉത്തരവാദിത്വപ്പെട്ട തൃശൂർ ജില്ലാപഞ്ചായത്ത് ഒളിച്ചുകളിക്കുകയാണെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അഴീക്കോട് ജങ്കാർ ജെട്ടിയിലെ നാലു കുറ്റികൾ ബാർജ് ഇടിച്ച് തകരാറിലായതിനാൽ ഇവ മാറ്റി സ്ഥാപിക്കാൻ ജില്ലാപഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് 38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. പദ്ധതി തുക ജിഎസ്ടി ഉൾപ്പെടെ ഓണ്‍ ഫണ്ടിൽ നിന്നു നൽകാൻ പഞ്ചായത്ത് സമ്മതിക്കുകയും ചെയ്തുവത്രേ. ഇതുപ്രകാരം ഒരാൾ കരാറെടുത്തിരുന്നെങ്കിലും വർക്ക് ഏറ്റെടുക്കാതെ മുങ്ങിയെന്നാണ് ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. പുതിയ കരാറുകാരൻ വരുമെന്നും ഇവർ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം ഒരു വർഷത്തോളമായിട്ടും കുറ്റികൾ മാറ്റി സ്ഥാപിക്കാൻ ആരും എത്തിയില്ല. നാലുകുറ്റികൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരിൽ…
Read More“ഉമ്മയ്ക്ക് മെസേജ് അയയ്ക്കുക്കുന്നവൻ നീയാണല്ലേ’; പേര് ചോദിച്ച് യുവാവിനു നേരേ ആക്രമണം; പ്രതികളെ പോലീസ് തെരയുന്നു
മട്ടാഞ്ചേരി: സിനിമ കാണാനെത്തിയ യുവാവിനെ പേര് ചോദിച്ച് മർദിച്ചതായി പരാതി.സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ തുണ്ടിപ്പറമ്പ് സ്വദേശി ജഗദീഷി(38)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പനയപ്പിളളി ഇവിഎം തിയേറ്ററിലാണ് സംഭവം. ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുകയായിരുന്ന ജഗദീഷിന്റെ അടുത്തെത്തി അക്രമിസംഘം പേര് ചോദിക്കുകയും പേര് കേട്ടപാടെ മുഖത്ത് അടിക്കുകയും വലിച്ചിഴച്ച് പുറത്തു കൊണ്ടുവന്ന് സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു. അവശനായ യുവാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്നീട് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “ഉമ്മയ്ക്ക് മെസേജ് അയയ്ക്കുക്കുന്നവൻ നീയാണല്ലേ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദമെന്ന് ചികിത്സയിൽ കഴിയുന്ന ജഗദീഷ് പറഞ്ഞു. യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമേക്കപ്പ് ആർട്ടിസ്റ്റിന്റെ കൊലപാതകം; കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി, ഇനി വസ്ത്രം
കൊച്ചി: തെങ്ങോടിലെ വാടകവീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയ സാഹചര്യത്തിൽ ഇനി അന്വേഷണ സംഘത്തിന്റെ ദൗത്യം കൃത്യം നടന്ന സമയം ചണ്ഡിരുദ്ര ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തുകയെന്നതാണ്. ഇതിനായി ഇന്നു പ്രതി ചണ്ഡിരുദ്രയെ തെളിവെടുപ്പിനായി കൊണ്ടുപോകും. കൊലപാതകം നടന്ന വീടിനോടു ചേർന്ന കുറ്റിക്കാട്ടിൽനിന്നാണ് കത്തി കണ്ടെടുത്തത്. തെളിവെടുപ്പിനിടെ പ്രതി ചണ്ഡിരുദ്രയാണ് കത്തി ഉപേക്ഷിച്ച സ്ഥലം പോലീസിനു കാണിച്ചു കൊടുത്തത്. കുറ്റിക്കാട്ടിലേക്ക് കത്തി എറിഞ്ഞശേഷം ചണ്ഡിരുദ്ര സ്വദേശമായ സെക്കന്ദരാബാദിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന കിടപ്പുമുറിയിലെ തെളിവെടുപ്പിനിടെ വിജയ് ശ്രീധറിനെ കുത്തിക്കൊന്ന രീതിയും പ്രതി കാണിച്ചുകൊടുത്തു. മദ്യപാനത്തിനിടെ പുലർച്ചെ ഒന്നരയ്ക്കാണ് വിജയിയെ കുത്തിയത്. കിടക്കയിലേക്ക് വീണ വിജയ് അബോധാവസ്ഥയിലായതോടെ ചണ്ഡിരുദ്ര പുറത്തിറങ്ങി കത്തി വലിച്ചെറിഞ്ഞു. ബാഗുമെടുത്തു മൂന്ന് കിലോമീറ്റർ നടന്നു കാക്കനാട് ഐഎംജി ജംഗ്ഷനിലെത്തി. അവിടെനിന്നു പുലർച്ചെ കാക്കനാട് വഴിയുള്ള ആദ്യ ബസിൽ എറണാകുളത്തെത്തിയാണ് ട്രെയിൻ…
Read Moreനെടുമ്പാശേരിയിൽ വർണമഴ! മനുഷ്യ ശരീരത്തെയും കാർഷികോത്പന്നങ്ങളെയും ഇവ പ്രതികൂലമായി ബാധിക്കുമോ? നാട്ടുകാർ ഭീതിയിൽ
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി ഉണ്ടാകുന്ന വർണമഴ മൂലം നാട്ടുകാർ ഭീതിയിൽ. രാവിലെ ഏഴു മുതൽ പത്തു വരെയുള്ള സമയത്താണ് തുള്ളി തുള്ളിയായി വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള വെള്ളത്തുള്ളികൾ വീഴുന്നത്. വ്യക്ഷങ്ങൾ, പച്ചക്കറി ചെടികൾ, വാഴകളുടെ ഇലകൾ എന്നിവിടങ്ങളിൽ ഇവ വ്യക്തമായി കാണാവുന്നതാണ്. ഇതു സംബന്ധിച്ച് വ്യക്തമായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആരോഗ്യ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. മനുഷ്യ ശരീരത്തെയും കാർഷികോത്പന്നങ്ങളെയും ഇവ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നെടുമ്പാശേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതൽ കാണുന്നത്.
Read Moreമൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുപ്പത്തിയൊന്നു റോഡുകൾക്കായി 3.25 കോടി അനുവദിച്ചു
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിൽ 19 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2.25 കോടിയും വെള്ളപ്പൊക്കത്തെത്തുടർന്നു തകർന്ന 12 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കു ദുരന്തനിവാരണ വകുപ്പിൽനിന്ന് ഒരു കോടി രൂപയും ഉൾപ്പെടെ 31 റോഡുകൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി എൽദോ ഏബ്രഹാം എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. മൂവാറ്റുപുഴ 130 ജംഗ്ഷൻ-അഞ്ചൽപെട്ടി റോഡിലെ ഓട നവീകരണത്തിന് 15 ലക്ഷം, പിറവം റോഡിലെ ഓട നവീകരണത്തിന് 10 ലക്ഷം, കക്കടാശേരി-കാളിയാർ റോഡിലെ അറ്റകുറ്റപ്പണികൾക്ക് 25 ലക്ഷം, കക്കടാശേരി-കാളിയാർ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കട്ട വിരിക്കുന്നതിന് 25 ലക്ഷം, മൂവാറ്റുപുഴ-തേനി റോഡിന്റെ ഭാഗമായ കിഴക്കേക്കര ജംഗ്ഷനിൽ ഓട നിർമിക്കുന്നതിന് 15 ലക്ഷം, മാറാടി-പെരുവംമൂഴി റോഡ് നവീകരണത്തിന് 10 ലക്ഷം, വലിയപാടം-മാറാടി റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിന് 20 ലക്ഷം, അന്പലംപടി-റാക്കാട് റോഡ് നവീകരണത്തിന്…
Read Moreഒറ്റയാൾ പോരാട്ടം @ 40; തെരുവിനെ അരങ്ങാക്കി, നീറുന്ന ആനുകാലികവിഷങ്ങൾ ഉയർത്തി പ്രതിഷേധിക്കുന്ന ബബിൽ പെരുന്നയുടെ ഒറ്റയാൾ പോരാട്ടത്തിന് നാൽപതാണ്ട്; തളരും വരെ ആടാൻ ഉറച്ച കലാകരനെക്കുറിച്ചറിയാം
ജോണ്സണ് വേങ്ങത്തടം കൊച്ചി: നീറുന്ന ആനുകാലിക വിഷയങ്ങൾ ഉയർത്തി തെരുവ് അരങ്ങാക്കി പ്രതിഷേധിക്കുന്ന ബബിൽ പെരുന്നയുടെ ഒറ്റയാൾ പോരാട്ടം നാൽപതാണ്ട് പിന്നിടുന്നു. ഇതൊരു സമർപ്പണമാണ്. സ്വന്തം സന്പത്തും ജീവിതവും പോരാട്ടത്തിനു നൽകിയ വ്യക്തി. ജനക്കൂട്ടത്തിലേക്കു കടന്നുചെന്ന് ആനുകാലിക വിഷയങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നയാൾ. ഇതു ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ വർഗീസ് ഉലഹന്നാൻ എന്ന ബബിൽ പെരുന്ന. പ്രായം 54. ഇതിനകംതന്നെ പ്രതിഷേധാഗ്നി പടർത്തുന്ന നിരവധി വിഷയങ്ങൾ ബബിൽ സമൂഹ മനസിലുണർത്തിയിട്ടുണ്ട്. ഇന്നലെ ഗാന്ധിജിയുടെ ചരമവാർഷിക ദിനത്തിൽ ഗാന്ധിജിയെ സ്മരിച്ചു ബബിൽ പെരുന്ന ഹൈക്കോടതി ജംഗ്ഷനിലും മറ്റു നഗരകേന്ദ്രങ്ങളിലും പാടി അഭിനയിച്ചു. മാനവസ്നേഹം ജനഹൃദയങ്ങളിൽ ഉണരാൻ സന്ദേശമേകുകയായിരുന്നു ഒറ്റയാൾ നാടകത്തിലൂടെ മിമിക്രി കലാകാരൻ കൂടിയായ ബബിൽ. ഒരു വയോധികന്റെ വേഷത്തിൽ ഗാന്ധിജിയെ സ്മരിച്ചു നടന്നുനീങ്ങുന്ന രംഗം കാഴ്ചക്കാരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നതായി. തിരക്കഥയോ സംഭാഷണമോ മുൻകൂട്ടി തയാറാക്കാതെയാണ് അവതരണം. പ്രത്യേകം…
Read More