പ​ച്ച​ക്കൊ​ടി വീ​ശി മു​ഖ്യ​മ​ന്ത്രി, കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ട​ത്തേ​ക്ക്; 25 വ​രെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പാ​ർ​ക്കി​ഗും സൗ​ജ​ന്യം

കൊ​ച്ചി: ന​ഗ​ര​ത്തി​ര​ക്ക് വി​ട്ടു കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ട​ത്തേ​ക്കു യാ​ത്ര തു​ട​ങ്ങി. പു​തി​യ മെ​ട്രോ പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​ധ്യ​ക്ഷ​നാ​യി. മ​ഹാ​രാ​ജാ​സ് കോ​ള​ജ് മു​ത​ൽ തൈ​ക്കൂ​ടം വ​രെ 5.65 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്കു കൂ​ടി​യാ​ണു മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. ഈ ​പാ​ത​യി​ൽ അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഉ​ദ്ഘാ​ട​ന ദി​വ​സം ര​ണ്ടു സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കൂ. യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ​ർ​വീ​സ് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​നു തു​ട​ങ്ങും. പേ​ട്ട-​എ​സ്എ​ൻ ജം​ഗ്ഷ​ൻ മെ​ട്രോ പാ​ത​യു​ടെ​യും കൊ​ച്ചി വാ​ട്ട​ർ മെ​ട്രൊ​യു​ടെ ആ​ദ്യ ടെ​ർ​മി​ന​ലി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും. തു​ട​ർ​ന്നു മു​ഖ്യാ​തി​ഥി​ക​ളെ​യും വ​ഹി​ച്ചു മെ​ട്രോ ട്രെ​യി​ൻ തൈ​ക്കൂ​ട​ത്തേ​ക്ക് ആ​ദ്യ സ​ർ​വീ​സ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കൊ​പ്പം ന​ഴ്സു​മാ​രും തു​ട​ർ​ന്നു വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളും ആ​ദ്യ​ദി​ന​ത്തി​ലെ മെ​ട്രോ സ​ർ​വീ​സി​ൻ​റെ ഭാ​ഗ​മാ​വും. എ​റ​ണാ​കു​ളം…

Read More

 കൊച്ചി മേ​യ​ര്‍​ക്കെ​തി​രെ എൽഡിഎഫിന്‍റെ  അ​വി​ശ്വാ​സം; നി​ര്‍​ണാ​യ​ക യോ​ഗം നാ​ളെ

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​നെ​തി​രെ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ നോ​ട്ടീ​സി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് 12നു ​ന​ട​ക്കാ​നി​രി​ക്കെ യു​ഡി​എ​ഫി​ന്‍റെ നി​ര്‍​ണാ​യ​ക പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം നാ​ളെ ചേ​രും. അ​വി​ശ്വാ​സ​ത്തി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ര്‍​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. എ​ങ്കി​ലും അ​ധി​കാ​ര​മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം. 74 അം​ഗ​ങ്ങ​ളു​ള്ള കൗ​ണ്‍​സി​ലി​ല്‍ നാ​ല് അം​ഗ​ങ്ങ​ളു​ടെ വ്യ​ത്യാ​സം മാ​ത്ര​മേ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ളു. ര​ണ്ട് അം​ഗ​ങ്ങ​ള്‍ ബി​ജെ​പി​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. യു​ഡി​എ​ഫി​ല്‍ നി​ന്നു​ള്ള മൂ​ന്നു പേ​രെ​യെ​ങ്കി​ലും വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു​വി​ട്ടു നി​ര്‍​ത്തി​ക്കാ​നാ​യാ​ല്‍ ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​നാ​കും. ര​ണ്ടു ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ മ​ന​സ് മേ​യ​ര്‍​ക്ക് എ​തി​രാ​യ​തി​നാ​ല്‍ അ​തി​ന്‍റെ ആ​നു​കൂ​ല്യ​വും എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ധി​കാ​ര​മാ​റ്റം വൈ​കു​ന്ന​തി​ല്‍ അ​സം​തൃ​പ്ത​രാ​യ അ​ഞ്ചോ​ളം ഐ ​ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു​നി​ന്നേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് എ​ല്‍​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. 12ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍…

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ  ഭക്ഷണ അവശിഷ്ടം തള്ളൽ;  പ​ള്ളി​ക്കു​ന്നി​ൽ ര​ക്ഷ​യി​ല്ലതെ​രു​വു​നാ​യ്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു

പ​ള്ളി​ക്കു​ന്ന്: പ​ള്ളി​ക്കു​ന്നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കൗ​ണ്ട​റി​ൽ നി​ന്നു​ള്ള മാ​ലി​ന്യം സ​മീ​പ​ത്തു ത​ന്നെ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് തെ​രു​വ്നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ക്കു​വാ​ൻ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന തെ​രു​വ്നാ​യ്ക്ക​ളാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. ജ​യ്ജ​വാ​ൻ റോ​ഡ്, കാ​ന​ത്തൂ​ർ റോ​ഡ്, പ​ള്ളി​ക്കു​ന്ന് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് കാ​ൽ​ന​ട​യാ​ത്ര​യാ​യി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ന്ന​ലെ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ക​ടി​യേ​റ്റു. മാ​ല​തി മ​ന്ദി​ര​ത്തി​ലെ അം​ബു​ജാ​ക്ഷി​ക്കാ​ണ് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Read More

 ഓ​ണം ഓ​ഫ​റു​മാ​യി കൊ​ച്ചി  മെ​ട്രോ; 18 വ​രെ യാ​ത്ര നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ; മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം  മെ​ട്രോ പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം, ഓ​ണാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് നാ​ലു മു​ത​ൽ 18 വ​രെ 14 ദി​വ​സം യാ​ത്രാ നി​ര​ക്കി​ൽ കെ​എം​ആ​ർ​എ​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ന്പ​ത് ശ​ത​മാ​ന​മാ​ണ് നി​ര​ക്കി​ള​വ്. ക്യൂ​ആ​ർ കോ​ഡ് ടി​ക്ക​റ്റ്, കൊ​ച്ചി വ​ണ്‍ കാ​ർ​ഡ്, ട്രി​പ്പ് പാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​മാ​സം 18 വ​രെ ഇ​ള​വ് ല​ഭ്യ​മാ​കും. നി​ല​വി​ൽ ട്രി​പ്പ് പാ​സ് ഉ​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​ന്പ​ത് ശ​ത​മാ​നം നി​ര​ക്ക് ക്യാ​ഷ് ബാ​ക്കാ​യി ല​ഭി​ക്കും. 25 വ​രെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പാ​ർ​ക്കിം​ഗും സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം പാ​ത​യി​ൽ ആ​ദ്യ ദി​നം ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും കെ​എം​ആ​ർ​എ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പു​തി​യ പാ​ത​യി​ൽ ന​ഴ്സു​മാ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക​യാ​ത്ര ന​ട​ത്തും. ഈ ​ദി​വ​സം കൊ​ച്ചി വ​ണ്‍ കാ​ർ​ഡ് വാ​ങ്ങു​ന്ന ന​ഴ്സു​മാ​ർ​ക്ക് ക്യാ​ഷ് ബാ​ക്ക് ഓ​ഫ​റു​മു​ണ്ട്. കൊ​ച്ചി: മെ​ട്രോ…

Read More

ചെ​റാ​യി​യിൽ ഏ​ഴം​ഗ ശ്രീ​ല​ങ്ക​ൻ സം​ഘ​മെ​ത്തി​യ സം​ഭ​വം; ഐ​ബി​യും പോ​ലീ​സും അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

വൈ​പ്പി​ൻ: ചെ​റാ​യി ബീ​ച്ചി​ൽ ഏ​ഴം​ഗ ശ്രീ​ല​ങ്ക​ൻ സം​ഘ​മെ​ത്തി​യെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ​ബി​യും ര​ഹ​സ്യ​പോ​ലീ​സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ​മാ​സം 31ന് ​ബീ​ച്ചി​ലെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ളും മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പു​രുഷ​ൻ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘം താ​മ​സി​ക്കാ​ൻ ഹോം ​സ്റ്റേ അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ്രീ​ല​ങ്ക​ക്കാ​രെ​ന്ന് മ​ന​സി​ലാ​യ​ത്. ഹോം​സ്റ്റേ​യി​ൽ മു​റി​ക​ൾ ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കു​ന്ന ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്മാ​രു​ടെ പ​ക്ക​ൽ എ​ത്തി​യ​ത് ര​ണ്ടം​ഗ പു​രു​ഷ​ൻ​മാ​രാ​ണ്. ആ​ദ്യം ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഐ​ഡി പ്രൂ​ഫ് ചോ​ദി​ച്ച​പ്പോ​ൾ ത​മി​ഴ​ര​ല്ല ശ്രീ​ല​ങ്ക​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഐ​ഡി ഒ​ന്നും കൈ​വ​ശ​മി​ല്ലെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു. എ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഫോ​ട്ടോ ആ​യാ​ലും മ​തി​യെ​ന്ന് പ​റ​ഞ്ഞ് ഏ​ജ​ന്‍റ് മൊ​ബൈ​ലി​ൽ ഇ​വ​രു​ടെ ഫോ​ട്ടോ​യെ​ടു​ത്തു. മ​റ്റു​ള്ള​വ​രെ​യും കൂ​ട്ടി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ​വ​ർ പി​ന്നീ​ട് എ​ത്തി​യി​ല്ല. ഇ​വ​ർ വാ​ഹ​ന​ത്തി​ൽ മ​റൈ​ൻ ഡ്രൈ​വി​ൽ ബോ​ട്ടിം​ഗി​നു പോ​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​യ​റി​​പ്പോ​യ വാ​ഹ​നം, മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ…

Read More

കൊ​ച്ചി മെ​ട്രോ;  മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഷ​നി​ൽ​നി​ന്നു തൈ​ക്കൂ​ട​ത്തേ​ക്കുള്ള  സു​ര​ക്ഷാ പ​രി​ശോ​ധ​ന തുടങ്ങി

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഷ​നി​ൽ​നി​ന്നു തൈ​ക്കൂ​ട​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള മെ​ട്രോ റെ​യി​ൽ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും പ​രി​ശോ​ധ​ന ഇ​ന്ന് പൂ​ർ​ത്തി​യാ​കും. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ട് സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​മ്മീ​ഷ​ണ​ർ കെ.​എ. മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം സം​ഘം അ​നു​മ​തി ന​ൽ​കു​ന്ന മു​റ​യ്ക്കാ​കും ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ന​ട​ത്തു​ക. മ​ഹാ​രാ​ജാ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു തൈ​ക്കൂ​ടം വ​രെ അ​ഞ്ചു സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പാ​ത​യു​ടെ നീ​ളം 5.65 കി​ലോ​മീ​റ്റ​റാ​ണ്. സ്റ്റേ​ഷ​നു​ക​ളു​ടേ​ത​ട​ക്കം നി​ർ​മാ​ണ ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി പ​രീ​ക്ഷ​ണ​യോ​ട്ട​വും ക​ഴി​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്ത് മെ​ട്രോ​യി​ലെ ആ​ദ്യ കാ​ൻഡിലി​വ​ർ പാ​ലം കൂ​ടി ഈ ​പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. സൗ​ത്ത്, ക​ട​വ​ന്ത്ര മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ തൂ​ണി​ല്ലാ​തെ അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ന് 90 മീ​റ്റ​റാ​ണു നീ​ളം. പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​നി​ടെ ര​ണ്ടു ട്രെ​യി​നു​ക​ൾ…

Read More

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാലം അ​ഴി​മ​തി; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാങ്ങാൻ വി​ജി​ല​ൻ​സ് സംഘം

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി വി​ജി​ല​ൻ​സ് സം​ഘം. നാ​ലു പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സ​മ​ർ​പ്പി​ക്കും. കേ​സി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് പ്ര​തി​ക​ൾ ഒ​രു​കാ​ര്യ​വും പ​റ​യു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ വി​ജി​ല​ൻ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേണമെന്ന് ഇ​ന്ന​ലെ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്, പാ​ലം നി​ർ​മാ​ണ ക​രാ​റു​കാ​രാ​യ ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ട്സ് എം​ഡി സു​മി​ത് ഗോ​യ​ൽ, റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ കേ​ര​ള​യു​ടെ(​ആ​ർ​ബി​ഡി​സി​കെ) മു​ൻ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ എം.ടി. ത​ങ്ക​ച്ച​ൻ, കി​റ്റ്കോ ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ന്നി പോ​ൾ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. സെ​പ്റ്റംബ​ർ 12 വ​രെ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സി​ന്‍റെ ആ​വ​ശ്യ​മെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി അ​ന്നേ​ദി​നം…

Read More

പാലാരിവട്ടം മേൽപ്പാലം;  കേ​സി​ൽ ആ​കെ​യു​ള്ള​ത് 17 പ്ര​തി​ക​ൾ; കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ജൂ​ണ്‍ നാ​ലി​ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്‍​സ​ൾ​ട്ട​ൻ​സി​യും ഉ​ൾ​പ്പെ​ടെ 17 പേ​രെ പ്ര​തി ചേ​ർ​ത്താ​ണ് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നു പാ​ലം നി​ർ​മാ​ണ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ടി.​ഒ. സൂ​ര​ജ്, സു​മി​ത് ഗോ​യ​ൽ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​രെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. സു​മി​ത് ഗോ​യ​ലി​ന്‍റെ​യും സൂ​ര​ജി​ന്‍റെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ദ്ധ്യ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സൂ​ര​ജി​നോ​ട് അ​ന്വേ​ഷ​ണ​സം​ഘം നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ളി​ലേ​ക്ക് വി​ജി​ല​ൻ​സ് ക​ട​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17 പേ​രെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ വി​ജി​ല​ൻ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഫൈ​ള ഓ​വ​ർ കോ​ണ്‍​ട്രാ​ക്ട​ർ ആ​ർ​ഡി​എ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​മി​ത് ഗോ​യ​ൽ, കി​റ്റ്കോ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി​റി​യ​ക്…

Read More

സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു; പവന് 80 രൂപ കുറഞ്ഞ്  വി​ല 28,480 രൂപ; വിലകുറയലിനെക്കുറിച്ച് കച്ചവടക്കാർ പറ‍യുന്നതിങ്ങനെ…

കൊ​ച്ചി: ദി​ന​വും റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ർ​ണ വി​ല പ​വ​ന് 28,480 രൂ​പ​യാ​യി. ര​ണ്ടു ദി​വ​സ​ത്തെ വ്യാ​പാ​ര​ത്തി​നി​ടെ മാ​ത്രം 400 രൂ​പ​യു​ടെ കു​റ​വാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ പ​വ​ന് 320 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 28,880 രൂ​പ​യാ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് വി​ല. രൂ​പ ക​രു​ത്താ​ർ​ജി​ച്ച​താ​ണ് സ്വ​ർ​ണ വി​ല കു​റ​യാ​ൻ കാ​ര​ണം. ആ​ഗോ​ള, രാ​ജ്യാ​ന്ത​ര വി​ഷ​യ​ങ്ങ​ൾ അ​തേ​പ​ടി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ സ്വ​ർ​ണ​വി​ല ഒ​രു പ​രി​ധി ക​ഴി​ഞ്ഞ് കു​റ​യി​ല്ലെ​ന്നാ​ണു വി​പ​ണി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

Read More

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി; കാരിച്ചാൽ ചുണ്ടനിൽ തുഴയാൻ കേരള പോലീസും; ടീ​മി​ന്‍റെ തീം ​സോം​ഗ് പു​റ​ത്തി​റ​ക്കി

കൊ​ച്ചി: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള പോ​ലി​സ് ടീ​മി​ന്‍റെ ഒൗ​ദ്യോ​ഗി​ക തീം ​സോം​ഗ് പു​റ​ത്തി​റ​ക്കി. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സി​പി കെ. ​ലാ​ൽ​ജി ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളിം​പി​ക്സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു. ഐ ​പി​എ​ൽ, ഒ​ളി​ന്പി​ക്സ് ഡേ, ​സ്വ​ച്ഛ് ഭാ​ര​ത് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ പ​രി​പാ​ടി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ ശ​ര​ത് മോ​ഹ​നാ​ണ് തീം ​സോം​ഗി​ൻ​റെ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. നെ​ഹ്റു ട്രോ​ഫി​യി​ൽ തു​ഴ എ​റി​യു​ന്ന പോ​ലീ​സി​ലെ പു​രു​ഷ വ​നി​താ ടീ​മു​ക​ൾ​ക്ക് ഗാ​നം പ്ര​ചോ​ന​മാ​യി​രി​ക്കു​മെ​ന്ന് എ​സി​പി ലാ​ൽ​ജി പ​റ​ഞ്ഞു. ഷീ ​മീ​ഡി​യാ​സി​നു വേ​ണ്ടി കെ.​എ​സ്. സു​ജ​യാ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ധീ​ഷ് കു​മാ​റാ​ണ് ഗാ​യ​ക​ൻ. എം.​എ​ച്ച്. ധ​നു​ഷ് ഓ​ർ​ക്ക​സ്ട്രേ​ഷ​നും ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ കാ​മ​റ​യും റെ​നി എ​ഡി​റ്റി​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ വ​ള്ള​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സി​നെ പ്ര​തി​നി​ധി​ക​രി​ച്ച്…

Read More