കോലഞ്ചേരി: ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച ശേഷം ഒളിവിൽപോയ ‘വ്യാജ കോച്ച്’ പിടിയിൽ. എറണാകുളം കോന്തുരുത്തി ഈവിയത്തറ ഇ.ജി. ഷാജി(47)യെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റു ചെയ്തത്. കേരള ഫുട്ബോൾ അസോസിയേഷന്റെ കോച്ചാണെന്നും കേരള പ്രീമിയർ അക്കാഡമിയിലേക്ക് സെലക്ഷൻ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വയനാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 22 കുട്ടികളെ ഫുട്ബോൾ സെലക്ഷൻ ട്രയൽ നടത്തി പ്രതി പുത്തൻകുരിശിലെത്തിച്ചത്. പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ ഏഴ്, എട്ട് ക്ലാസുകളിൽ ചേർത്ത് പഠിപ്പിക്കുന്നതിനിടെയാണ് പ്രതി ഇവരെ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നടന്ന കൗണ്‍സിലിംഗിനിടെ പീഡന വിവരമറിഞ്ഞ അധ്യാപകർ കഴിഞ്ഞ ഡിസംബർ 17നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി നല്‍കിയത്. പരാതി പുത്തൻകുരിശ് പോലീസിനു കൈമാറിയതോടെ ഒളിവിൽപോയ പ്രതിയെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ കോച്ചിംഗ് സമയത്ത് ടീമിനു പുറംസഹായിയായി നിന്ന…
Read MoreCategory: Kochi
തൃശൂർ നഗരത്തിൽ കണക്ടിംഗ് ലോഡിന്റെ പേരിൽ വൻ കൊള്ള; സെറ്റിൽമെന്റിന് ജീവനക്കാർ വാങ്ങുന്നത് ലക്ഷങ്ങളുടെ കൈക്കൂലി;കൈക്കൂലി നൽകാൻ പണമില്ലാതെ ചില കടകൾ അടച്ചുപൂട്ടി
സ്വന്തംലേഖകൻ തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ നഗരത്തിലെ വ്യാപാരികളെ കണക്ടിംഗ് ലോഡിന്റെ പേരിൽ കൊള്ളയടിക്കുന്നു. സ്ക്വാഡിനെ ഇറക്കി വൻതുക ഫൈനുള്ള ബില്ല് നൽകിയ ശേഷം രഹസ്യമായി സെറ്റിൽമെന്റ് നടത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് കൊള്ള നടത്തി വരുന്നത്. കൈക്കൂലി നൽകാൻ പണമില്ലാതെ നഗരത്തിലെ ചില കടകൾ അടച്ചു പൂട്ടി. വൻ കൊള്ള നടത്തുന്നത് കോർപറേഷൻ മേലധികാരികൾ അറിഞ്ഞിട്ടും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം നിശ്ചിത കണക്ടിംഗ് ലോഡിനാണ് കണക്ഷൻ നൽകുന്നത്. എന്നാൽ ഭാവിയിൽ പലരും കൂടുതൽ പ്ലഗുകളും മറ്റുപകരണങ്ങളും സ്ഥാപിക്കാറുണ്ട്. മീറ്ററിലെ റീഡിംഗ് അനുസരിച്ച് ബില്ലും കൃത്യമായി അടയ്ക്കാറുണ്ട്. എന്നാൽ കണക്ടിംഗ് ലോഡ് കൂടുതലാണെന്ന് പരിശോധന നടത്തി മുന്നറിയിപ്പു നൽകാതെ നേരിട്ടെത്തി ഫൈൻ അടപ്പിക്കാനുള്ള നീക്കമാണ് പുതിയ കൊള്ള നടത്തുന്നതിനുള്ള മാർഗമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പല വ്യാപാരികളും…
Read Moreകത്തിയതോ, കത്തിച്ചതോ? പ്രളയസമയത്ത് 36 ലക്ഷം രൂപയുടെ മദ്യം കാണാതായ തത്തപ്പിള്ളിയിലെ ബിവറേജ് മദ്യശാല കത്തിയതിൽ ദുരൂഹത; തീപിടുത്ത സമയത്ത് അവധിയെടുത്ത ജീവനക്കാരനെ കണ്ടതായി നാട്ടുകാർ
പറവൂർ: തത്തപ്പിള്ളിയിൽ ബിവറേജസ് മദ്യഷാപ്പിന് തീപിടിച്ചതിൽ ഏറെ ദുരൂഹതകളുണ്ടെന്ന് നാട്ടുകാർ ചുണ്ടിക്കാട്ടി. എപ്പോഴും ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ തീപിടുത്തം നടന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. വില്പനശാലയിൽ ജീവനക്കാർ എത്തിയശേഷമാണ് സാധാരണ ഇയാൾ പോകാറുള്ളൂ. പ്രളയ സമയത്ത് മദ്യം മറിച്ചു വിറ്റതായി ആരോപണമുയർന്നതിനേത്തുടർന്ന് 5 ജീവനക്കാർക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. പ്രളയശേഷം നടത്തിയ പരിശോധനകളിൽ 36 ലക്ഷം രൂപയുടെ മദ്യം കാണാതായതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണങ്ങളുണ്ട്. തീപിടുത്ത സമയത്ത് ലീവെടുത്തിരുന്ന ജീവനക്കാർ ഈ ഭാഗത്ത് നാട്ടുകാർ കണ്ടതായും പറയപ്പെടുന്നു. ഈയിടെ പുത്തൻവേലിക്കരയിലെ മദ്യശാല വരാപ്പുഴയിലേക്ക് മാറ്റിയിരുന്നു. ഇതിനു മുൻപേ തത്തപ്പിള്ളി വില്പനശാല വരുമാനക്കുറവായതിനാൽ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. 5 കിലോമീറ്ററിനുള്ളിൽ നാല് വില്പന ശാലയുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ഇതിനാലാണ് തത്തപ്പിള്ളിയിൽ വില്പന കുറയാന്‍ കാരണമെന്നും അത് ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കുറവ് വരുത്തുമെന്നും പറഞ്ഞിരുന്നു. മൊത്തം 12 ജീവനക്കാരാണ്…
Read Moreഎല്ലാത്തിനും സാക്ഷിയായി സിസിടിവി കാമറ; കോതമംഗലത്ത് ബാർഹോട്ടലിലെ സംഘർഷത്തിനിടെ മധ്യവയസ്കൻ മരിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പോലീസിൽ കീഴടങ്ങി പ്രതി
കോതമംഗലം: ബാർഹോട്ടലിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങി. കോതമംഗലത്തത് ബാറിലുണ്ടായ സംഘർഷത്തിൽ സാരമായി പരിക്കേറ്റ കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത് (വസന്തകുമാർ- 47) ആണ് ചികിൽസയിൽ കഴിയവെ ഇന്നലെ മരിച്ചത്. സംഭവത്തിൽ പെരുമ്പാവൂര്‍ മുട്ടക്കൽ സ്വദേശി കോട്ടയം റഫീഖ് എന്നറിയപ്പെടുന്ന പാറയ്ക്കൽ വീട്ടിൽ റഫീഖ് (48) ഇന്ന് പുലർച്ചെ കോതമംഗലം പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം ആറിനാണ് വസന്തിന് മര്‍ദനമേറ്റത്. മര്‍ദനത്തിനിടെ വസന്തിന്റെ പിന്‍വശം ശക്തമായി മതിലിടിച്ചാണ് പരിക്കേറ്റത്. സുഷുമ്നാനാഡി തകര്‍ന്നതിനെ തുടര്‍ന്നു വസന്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു വസന്ത്. എറണാകുളം അമൃതാ ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരണവും സംഭവിച്ചു. റഫീഖിന്റെ ആക്രമണത്തില്‍ വസന്ത് പരിക്കേറ്റ് വീഴുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിരുന്നു. നേരത്തെ വധശ്രമത്തിനാണ്…
Read Moreഅങ്ങനെ ചെയ്യാൻ പാടില്ല; കണ്ടെയ്നർ റോഡിൽ ടോൾ പിരിവ് ധാരണകൾക്ക് വിരുദ്ധം; കരാർ പ്രസിദ്ധപ്പെടുത്തണമെന്ന് എംഎൽഎ
വൈപ്പിൻ: കണ്ടെയ്നർറോഡിലെ ടോൾ പിരിവ് സംബന്ധിച്ച് ജനപ്രതിനിധികളും സമരസമിതി നേതാക്കളുമായി ഉണ്ടാക്കിയ ധാരണ ഒരു കരാറായി എഴുതിതയാറാക്കി പ്രസിദ്ധപ്പെടുത്തണമെന്ന് എസ്. ശർമ്മ എംഎൽഎ ആവശ്യപ്പെട്ടു. കടമക്കുടി, മുളവുകാട്, ചേരാനെല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ് റോഡിനായി സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുത്തിയത്. ഇവരുടെവാഹനങ്ങൾക്കും വീടുനിർമാണത്തിനും മറ്റുമായി എത്തുന്ന വാഹനങ്ങൾക്കും ടോൾ ഈടാക്കരുതെന്നും യഥാസമയം സർവീസ് റോഡിന്റെയും മറ്റും അറ്റകുറ്റപ്പണികൾ നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ടോൾപിരിവ് സംബന്ധിച്ചു നടത്തിയ ചർച്ചകളിൽ അംഗീകരിച്ചിട്ടുള്ളതാണ്. സർവീസ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചതിനുശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാൻ പാടുള്ളൂവെന്ന ആവശ്യവും ദേശീയ പാത അഥോറിറ്റി അംഗീകരിച്ചിരുന്നതാണ്. എന്നാൽ ധാരണകൾക്ക് വിരുദ്ധമായി ഇപ്പോൾ ടോൾ പിരിവ് ആരംഭിച്ചിരിക്കുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
Read Moreപിഎസ്സിയുടെ ഒപ്റ്റോമെട്രിസ്റ്റ് പരീക്ഷാ ചോദ്യപേപ്പർ സിലബസിന് പുറത്തുനിന്ന്; അധികൃതർക്ക് പരാതി നൽകാനൊരുങ്ങി ഉദ്യോഗാർഥികൾ
കൊയിലാണ്ടി: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ ഒപ് ടോമെട്രിസ്റ്റ് ഗ്രേഡ് – രണ്ട് പരീക്ഷയ്ക്കെതിരെ ഉദ്യോഗാർഥികളിൽ നിന്ന് വ്യാപകമായ പരാതി ഉയരുന്നു. പതിനെട്ട് ഒഴിവുകളിലേക്കാണ് നൂറ് കണക്കിന് അപേക്ഷകർ ഓൺലൈൻ ആയി കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയത്. ഒബ്ജക്ടീവ് ടൈപ്പിൽ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. പലരും യാത്രാക്ലേശം ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാണ് പരീക്ഷ കേന്ദ്രത്തിലെത്തിയത്. എന്നാൽ പരീക്ഷാർത്ഥികളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്ന രീതിയിൽ തികച്ചും നിരാശാജനകമായിരുന്നു ചോദ്യപേപ്പർ എന്നാണ് ആക്ഷേപം. 80 ശതമാനം ചോദ്യങ്ങളും പാഠ്യവിഷയങ്ങളിൽ നിന്ന് പുറത്തുള്ളവയാണെന്നും ഇവ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും പി.ജി. ലെവൽ വിദ്യാർത്ഥികൾക്കുമുള്ള (എംഎസ്, ഡിഎൻബി) പരീക്ഷകളിൽ ചോദിക്കേണ്ടവയാണെന്നുമാണ് പരീക്ഷാർത്ഥികൾ ഉന്നയിക്കുന്ന ആക്ഷേപം. ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് 2008 ൽ പിഎസ്സി നടത്തിയ പരീക്ഷയ്ക്കുശേഷം പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ പലരും പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. പ്രാഥമികമായ…
Read Moreഅഭിമന്യു കൊലക്കേസ്; സന്ദേശങ്ങളും രേഖകളും സൂക്ഷിക്കാൻ ടെലിഫോണ്‍ കമ്പനികളോട് ഉത്തരവിട്ട് കോടതി
കൊച്ചി: മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ സാക്ഷികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കേസ് സംബന്ധമായ രേഖകളും പ്രമുഖ ടെലിഫോണ്‍ കമ്പനികളോട് സൂക്ഷിച്ചു വയ്ക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ പ്രതികൾ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് നിര്‍ദേശം.
Read Moreഏലൂർ നഗരസഭ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച സംഭവം; ഹെൽത്ത് ഇൻസ്പെക്ടർ തുക തിരികെ നൽകി
കളമശേരി: ഏലൂർ നഗരസഭ അക്കൗണ്ടിൽ നിന്ന് നാലുമാസം മുമ്പ് പിൻവലിച്ച വാർഡ് ശുചീകരണ പദ്ധതി തുക ഏലൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നഗരസഭ സെക്രട്ടറിയ്ക്കു തിരികെ നൽകി. പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നില്ലെന്ന വാർഡ് കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പണം കൈമാറിയത്. സംഭവത്തെ തുടർന്നു ഹെൽത്ത് ഇൻസ്പെക്ടറെ നിലവിലെ വാർഡുകളുടെ ചുമതലയിൽ നിന്ന് സെക്രട്ടറി മാറ്റി. പകരം നഗരസഭാധ്യക്ഷയുടെ വാർഡിന്റെ ചുമതലയാണ് പ്രധാനമായും നൽകിയിരിക്കുന്നത്. ഇതിനിടയിൽ മറ്റു വാർഡുകളിലെ കണക്കുകളും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. രണ്ട് സാമ്പത്തിക വർഷങ്ങളിലായി കൗൺസിലർ സിജി ബാബുവിന്റെ വാർഡിൽ അനുവദിച്ചിട്ടുള്ള 20,000 രൂപയാണ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു തിരികെ നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ അനുവദിച്ച 10,000 രൂപയിൽ ബാക്കി തുകയായ 5,000 രൂപയും നടപ്പ് സാമ്പത്തിക വർഷത്തിലെ തുകയായ 15,000 രൂപയുമാണ് സെക്രട്ടറിയ്ക്ക്…
Read Moreകോടികളുടെ ചിട്ടിതട്ടിപ്പ് നടത്തി മുങ്ങിയ ഉടമയെപ്പറ്റി വിവരമില്ലെന്ന് പോലീസ്; അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി നിക്ഷേപകർ
പറവൂർ: ആയിരക്കണക്കിനു നിക്ഷേപകരുടെ ചിട്ടിപ്പണവുമായി മുങ്ങിയ തത്വമസി ചിട്ടി സ്ഥാപന ഉടമയെ കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മറ്റ് പോലീസ് ഉന്നതർക്കും നിക്ഷേപകർ പരാതി നല്കി. പണം നഷ്ടമായ അറുപതുപേരുടെ അഡ്രസും നഷ്ടമായ തുകയും രേഖപ്പെടുത്തി കിഴക്കേപ്രം കോട്ടയ്ക്കാപറന്പിൽ ഇന്ദുവിന്റെയും ഭർത്താവ് സുരേഷിന്റെയും നേതൃത്വത്തിലാണ് പരാതി കൊടുത്തത്.2017 ഓഗസ്റ്റിൽ പെരുവാരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചിട്ടിസ്ഥാപനം പൂട്ടി ഉടമ ചെറായി തൈക്കൂട്ടത്തിൽ കിഷോർ സ്ഥലംവിടുകയായിരുന്നു. നിരവധി കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും രണ്ടുവർഷമായി സ്ഥാപന ഉടമയെ പിടികൂടാനായിട്ടില്ല.ഉദ്യോഗസ്ഥരോട് ചോദിക്കുന്പോൾ നടപടികൾ പൂർണമായിട്ടില്ലെന്ന വിവരമാണ് നല്‍കുന്നത്. കേസ് സിബിഐയ്ക്ക് നല്‍കണമെന്ന് പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Read Moreട്രോളിംഗ് നിരോധനം കഴിയാറായി; കടലിൽ പോകാൻ തയാറെടുത്ത് ബോട്ടുകൾ; പെർമിറ്റ് പുതുക്കൽ വൈകിപ്പിച്ച് ഫിഷറീസ് വകുപ്പ്
വൈപ്പിൻ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് ആരംഭിക്കുന്ന പുതിയ സീസണിൽ ഫിഷറീസ് വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം ബോട്ടുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നത് വൈകുന്നെന്ന് മത്സ്യബന്ധന പ്രവർത്തകസംഘം. ഈ മാസം 31 നു ശേഷം ബോട്ടുകളെല്ലാം കടലിൽ പോകാൻ തയാറെടുപ്പുകൾ നടന്നു വരികയാണ്. എന്നാൽ ഇവയിൽ പല ബോട്ടുകൾക്കും ഫിഷറീസ് വകുപ്പ് പെർമിറ്റ് പുതുക്കി നൽകിയിട്ടില്ല. മാത്രമല്ല നിർമാണം കഴിഞ്ഞിറങ്ങിയ നിരവധി ബോട്ടുകൾ വേറെയുമുണ്ട്. ഇവയ്ക്കും ഉദ്യോഗസ്ഥർ പെർമിറ്റ് നൽകുന്നില്ല. പുതിയ ബോട്ടുകൾക്കുള്ള പെർമിറ്റ് ജൂണ്‍ മാസത്തിൽ നൽകാമെന്നായിരുന്നു ഫിഷറീസ് മന്ത്രിയുടെ മുൻ വാഗ്ദാനം എന്നാൽ ജൂലൈ ആയിട്ടും ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണ് സംഘം പറയുന്നത്. മാത്രമല്ല മത്സ്യബന്ധന ബോട്ടുകൾക്കുള്ള പെർമിറ്റ് ഫീസ് 5000ത്തിൽ നിന്ന് അരലക്ഷമാക്കി ഉയർത്തിയ നടപടിയുൾപ്പെടെ മത്സ്യബന്ധന ബോട്ടുടമകൾ പരാതിപ്പെട്ട പല കാര്യങ്ങളിലും ഈ സീസണ് ആരംഭിക്കുന്നതിനു മുന്‍പ് പരിഹാരം കാണാമെന്ന് ഫിഷറീസ് മന്ത്രി ഫെബ്രുവരിയിൽ നടന്ന…
Read More