നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ മയക്കുമരുന്ന് വേട്ട കേസുമായി ബന്ധപ്പെട്ട്. നാല് പ്രതികള്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.6 കിലോഗ്രാം ഹാഷിഷുമായി മലപ്പുറം കൂനോൽമാട് പുത്തൂർപളളിക്കൽ പട്ടയിൽ വീട്ടിൽ മുബാഷർ(22) ആണ് കഴിഞ്ഞ ജനുവരി 27 ന് നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായിരുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഹാഷിഷിന് ഒന്നര കോടിയിലേറെ രൂപ വില വരും. ഇതു വിദേശത്ത് എത്തുന്നതോടെ വില പതിന് മടങ്ങായി വര്‍ധിക്കും. മയക്കുമരുന്ന് പൊതികളിലാക്കി ബാഗേജില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബാഗേജ് പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റംസിന് കൈമാറുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് കടത്തിന്റെ കാരിയര്‍ മാത്രമാണെന്ന് വ്യക്തമായിരുന്നു. കേസിന്റെ തുടരന്വേഷണത്തിലാണ് നാല് പ്രതികള്‍ കൂടി…
Read MoreCategory: Kochi
മണിക്കൂറിൽ 40 കിലോമീർ..! ബയോഗ്യാസിൽ പ്രവർത്തിക്കുന്ന സൈക്കിളുമായി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ
കാലടി: ബയോഗ്യാസ് ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന സൈക്കിൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആദിശങ്കര എൻജിനിയറിംഗ് കോളജിലെ നാലാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ. കോളജിലെ ഫാബ് ലാബിൽ നടത്തിയ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ ബയോഗ്യാസ് -മോട്ടോർ സൈക്കിൾ- പൂർണതയിൽ എത്തിയത്. രണ്ടു കിലോഗ്രാം ശേഷിയുള്ള എൽപിജി ഗ്യാസ് സിലിണ്ടറിലാണ് ബയോഗ്യാസ് നിറയ്ക്കുന്നത്. ഇത് ഉപയോഗിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററാണ്. ഗ്യാസ് വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാമെന്നതും സിലിണ്ടറിൽ നിറയ്ക്കുക എളുപ്പമായതിനാലും മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് എറെ ലാഭകരമാണ്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവുമാണ്. ഈ സൈക്കിൾ വികസിപ്പിച്ചെടുക്കാൻ 6,000 രൂപ മാത്രമാണ് ചെലവായതെന്ന് വിദ്യാർഥികൾ പറയുന്നു. എൻജിനീയറിംഗ് വിദ്യാർഥികളായ ആർ. ആരോമൽ, എ.എം. അമൽ, ടി.എം. അമൽജിത്, അമിത് സജി എന്നിവർ അധ്യാപകരായ എൽദോസ് കെ. ജോയ്, വകുപ്പ് മേധാവി…
Read Moreവേണ്ടത്ര ജീവനക്കാരില്ല; താളംതെറ്റി മുളവൂർ കുടുംബക്ഷേമ കേന്ദ്രം; ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി നാട്ടുകാർ
മുവാറ്റുപുഴ: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ മുളവൂർ കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. മുളവൂർ ഹെൽത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പായിപ്ര പിഎച്ച്സിക്കു കീഴിലുള്ള കുടുംബക്ഷേമ കേന്ദ്രത്തിൽ ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ ഒഴിവ് നികത്താത്തതാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്. സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുളവൂർ പ്രദേശത്ത് ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുമടക്കം സർക്കാർ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തേണ്ട സെന്ററിൽ ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്തിലെ നാലും മുതൽ എട്ടുവരെയുള്ള വാർഡുകളിലെ സാധാരണക്കാരായ നൂറുകണക്കിനു ജനങ്ങളാണ് കുടുംബക്ഷേമ കേന്ദ്രത്തം ആശ്രയിക്കുന്നത്. മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കലും വ്യാഴാഴ്ചകളിൽ ജീവിത ശൈലി നിർണയ ക്ലിനിക്കിന്റെ പ്രവർത്തനവുമാണ് പായിപ്ര പിഎച്ച്സിയിൽ നിന്നുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ നടക്കുന്നത്. ഗർഭകാല സംരക്ഷണം, വിളർച്ച രോഗത്തിനുള്ള അയേണ്‍ ആന്‍ഡ് ഫോളിക് ആസിഡ് വിതരണം, താൽക്കാലിക-സ്ഥിര ഗർഭനിരോധന മാർഗങ്ങൾ,…
Read Moreകൊച്ചി കായലിൽ കൊട്ടവഞ്ചിക്കാരുടെ അശാസ്ത്രീയ മത്സ്യബന്ധനം; അധികൃതർ നടപടിയെടുക്കാതെ കണ്ണടയ്ക്കുന്നുവെന്ന് ആക്ഷേപം
വൈപ്പിൻ: കൊച്ചി കായലിൽ കുട്ടവഞ്ചിക്കാർ നടത്തിവരുന്ന അശാസ്ത്രീയ മത്സ്യബന്ധനം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അഖില വൈപ്പിൻ ചെറുവഞ്ചി തൊഴിലാളി സംഘം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊട്ടവഞ്ചിക്കാർ ഉപയോഗിക്കുന്ന വല മൂന്ന് കിലോമീറ്റർ നീളമുള്ളതാണ്. പുഴ അടച്ചാണ് വല നീട്ടുന്നത്. ഇതുമൂലം കായലിൽ നിക്ഷേപിക്കുന്ന ചെറുമത്സ്യങ്ങളും ഞണ്ടുകളും അശാസ്ത്രീയമായ മീൻപിടുത്തം മൂലം നശിക്കുന്നുവെന്നാണ് ചെറുവഞ്ചി മത്സ്യതൊഴിലാളികളുടെ ഭാക്ഷ്യം. കായലിൽ ഇപ്പോൾ ഈ അടുത്തകാലത്തുപോലും കണ്ടിട്ടില്ലാത്ത മത്സ്യവറുതിക്ക് കാരണവും ഈ അശാസ്ത്രീയ മത്സ്യബന്ധനം തന്നെയാണെന്നാണ് ചെറുവഞ്ചി മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. മാത്രമല്ല ഭൂരിഭാഗം പേരും വളരെ അപകടകരമായി കൈക്കുഞ്ഞുങ്ങളുമായാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതിനിടെ നിരവധി കുഞ്ഞുങ്ങൾ കായലിൽ വീണ് മരിച്ചിട്ടുമുണ്ട്. കൂടാതെ പത്തും 12 ഉം വയസുളള ബാലന്മാരും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശ പ്രകാരം അശാസ്ത്രീയമായ മത്സ്യബന്ധനം പാടില്ലെന്ന് ഫിഷറീസ് അധികൃതർ നിഷ്കർഷിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച കൊട്ടവഞ്ചിക്കാരെ…
Read Moreവിമാനത്താവളത്തിലെ വിദേശനാണയ വിനിമയ തട്ടിപ്പ്; കസ്റ്റംസ് റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കും
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ നാണയ വിനിമയ തട്ടിപ്പ് പിടികൂടിയ കേസിൽ കസ്റ്റംസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. റിസർവ് ബാങ്കിന്റെ നിർദേശാനുസരണമായിരിക്കും ഈ കേസിൽ തുടർ നടപടികൾ സ്വീകരിക്കുക. വിമാനത്താവളത്തിൽ വിദേശ നാണയ വിനിമയം നടത്തുന്ന മൂന്ന് സ്ഥാപനങ്ങളിലാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ രണ്ട് വർഷത്തിനിടെ നടത്തിയ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തിരുന്നു.ഈ കാലയളവിൽ മൂന്ന് സ്ഥാപനങ്ങളിലായി 2100 ഓളം ഇടപാടുകൾ നടന്നിട്ടുണ്ട്. വിദേശത്തുനിന്നും വരുന്ന ഒരാൾക്ക് പരമാവധി 25000 രൂപയുടെ വിദേശ കറൻസി മാറിയെടുക്കാനാണ് നിയമപരമായി അനുവാദമുള്ളത്. ഇതിന് പാസ്പോർട്ടിലെ വിവരങ്ങളും നൽകണം. എന്നാൽ ഒരു പാസ്പോർട്ട് ഉപയോഗിച്ചുള്ള ഇടപാടിൽ തന്നെ രണ്ട് മുതൽ പത്ത് വരെ ഇടപാടുകൾ നടന്നിട്ടുള്ളതായാണ് വിവരം. ഇതുവരെയുള്ള കണക്കനുസരിച്ച് എട്ട്…
Read Moreട്രെയിൻ സ്റ്റേഷൻ അടുക്കാറാകുമ്പോൾ കഞ്ചാവ് അടങ്ങിയ ബാഗ് പരിസരത്തെ കാട്ടിലേക്കെറിയും; രാത്രിയിൽ സ്ഥലത്തെത്തി ബാഗ് കണ്ടെത്തും; ആലുവയിൽ കഞ്ചാവുമായി പിടിയിലായ യുവാവ് പറഞ്ഞ തന്ത്രങ്ങൾ കേട്ട് ഞെട്ടി പോലീസ്
കൊച്ചി: ആലുവ മാര്‍ക്കറ്റ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ കഞ്ചാവ് വില്പന നടത്തി വന്നിരുന്നയാള്പിടിയിൽ. കരുമാലൂര്‍ മില്ലുംപടി തേവക്കാട്ടിൽ അഖില്‍ (21) ആണ് ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 25 ചെറിയ പോളിത്തീന്‍ കവറുകളിൽനിന്നായി 65 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണ്. മാര്‍ക്കറ്റിലും പരിസരങ്ങളിലുമുള്ള ഇതരസംസ്ഥാനക്കാര്ക്കിടയിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. തമിഴ്നാട്ടിലെ നാമക്കല്ലില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ചിരുന്ന കഞ്ചാവ് ഒരു പായ്ക്കറ്റിന് 500 രൂപയ്ക്കായിരുന്നു വിൽപന. ബാഗില്‍ രഹസ്യ അറ നിര്‍മിച്ച് അതില്‍ കഞ്ചാവ് നിറച്ച് ട്രെയിനിലെ ഏതെങ്കിലും ഒരു കന്പാർട്ടുമെന്റില്‍ വച്ചശേഷം ഇയാള്‍ മറ്റേതെങ്കിലും കന്പാട്ട്മെന്റില് യാത്ര ചെയ്യും. ബാഗ് പരിശോധനയ്ക്ക് വിധേയമായാലും പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമായത് കാരണം ആലുവ…
Read Moreഭർത്താവില്ലാത്ത സമയത്ത് വീട്ടുടമ വീട്ടിലെത്തി കയറിപ്പിടിച്ചു; ചോദ്യം ചെയ്ത തന്നെ വീട്ടുടമയുടെ ഭാര്യയും മക്കളും ചേർന്ന് മർദിച്ചു; വീട്ടമ്മയുടെ പരാതിയിൽ പറയുന്നതിങ്ങനെ…
ആലുവ: വാടക വീടിന്റെ ഉടമ ഉപദ്രവിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും യുവതിയായ വീട്ടമ്മയുടെ പരാതി. ചൂർണ്ണിക്കര കന്പനിപ്പടിയിലെ വീടിന് മുകളിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിനിയാണ് പരാതിക്കാരി. എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. എസ്പിക്ക് നൽകിയ പരാതി ആലുവ സിഐക്ക് കൈമാറിയിട്ടുണ്ട്. ഭർത്താവില്ലാത്ത സമയത്ത് വീട്ടുടമ വീട്ടിലെത്തി കയറിപ്പിടിച്ചെന്നാണ് യുവതിയുടെ പരാതി. കുതറി മാറി ബഹളം വച്ചപ്പോൾ പ്രതിയുടെ ഭാര്യയും മക്കളുമെത്തി. ഈ സമയം മർദിച്ചെന്ന് ആരോപിച്ച് വീട്ടുടമയുടെ ഭാര്യയും മക്കളും ചേർന്ന് തന്നെ വീണ്ടും മർദിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട് ഒഴിയുന്നത് സംബന്ധിച്ച് പരാതിക്കാരിയുടെ ഭർത്താവും കെട്ടിട ഉടമയുമായി നേരത്തെ തർക്കമുണ്ടായിരുന്നു. ജൂലൈ 10ന് മുന്‍പ് വീടൊഴിയാനും സമ്മതിച്ചിരുന്നതാണ്. യുവതിയും കുടുംബവും വീടൊഴിയുന്നില്ലെന്ന് ആരോപിച്ച് വീട്ടുടമയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടുടമയും കുടുംബവുമാണ്…
Read Moreതീരദേശ പരിപാലന നിയമ ലംഘനം; സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച മരടിലെ ഫ്ലാറ്റുകൾ വിദഗ്ധസംഘം പരിശോധിച്ചു
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിച്ചുനീക്കാൻ നിർദേശിച്ച മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ഫ്ലാറ്റുകള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് പരിസ്ഥിതിയെ എങ്ങിനെ ബാധിക്കുമെന്നു വിലയിരുത്തുന്നതിനായാണ് ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘം ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ലാറ്റുകളിലെത്തിയത്. ഇന്നു രാവിലെ 10.30 ഓടെ എത്തിയ സംഘത്തോടൊപ്പം മരട് മുന്‍സിപ്പാലിയിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അഞ്ച് ഫ്ലാറ്റുകളുടെ പ്ലാനടക്കം വിദഗ്ധ സംഘം ശേഖരിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കി ഐഐടി സംഘം എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നതായാണ് സൂചന. നിലവിൽ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാര്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റേതാണ്…
Read Moreസിമന്റും മെറ്റലും തേടി വീണ്ടും..! പാലാരിവട്ടം മേല്‍പ്പാലത്തിൽ വിജിലന്‍സ് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കൂടുതല്‍ അന്വേഷണങ്ങൾക്കായി വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഇന്നലെ പാലത്തില്‍ വിദഗ്ധ സംഘവുമായെത്തി വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് എന്‍ജിനീയര്‍മാരും തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ പ്രഫസര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. സാമ്പിളുകള്‍ ശനിയാഴ്ച ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. പരിശോധന സംബന്ധിച്ച് സഹായം ആവശ്യമാണെങ്കില്‍ ഐഐടിയെ സമീപിക്കുമെന്നും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായത്തിനായി വിജിലന്‍സ് ഐജി കത്ത് നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു. പാലാരിവട്ടം പാലം 2016 ഒക്ടോബറിലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാല്‍ 2017 ജൂലൈയില്‍ പാലത്തിനന്റെ ഉപരിതലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ദേശീയപാത അഥോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പൊതുമരാമത്ത് വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തി. ഐഐടി…
Read Moreപതിനഞ്ച് ലക്ഷം രൂപ ചെലവിൽ പണി തീർത്ത അങ്കമാലിയിൽ ബസ് ഷെൽറ്റർ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു ; ആർക്കും പ്രയോജനമില്ലാതെ നിർമിക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ തട്ടിപ്പിന്റെ ലക്ഷ്യം ഇതാണ്…
അങ്കമാലി: പതിനഞ്ച് ലക്ഷം രൂപ ചെലവിൽ പണി തീർത്ത ബസ് ഷെൽറ്റർ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിൽ അന്തർ സംസ്ഥാന ബസ് യാത്രക്കാർക്കുവേണ്ടി പണികഴിപ്പിച്ച ബസ് ഷെൽട്ടറിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിട്ടുള്ളത്. 2015ൽ ആണ് പദ്ധതി ആരംഭിച്ചത്. എറണാകുളം, കോട്ടയം ഭാഗങ്ങളിൽനിന്നു ഇതര സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ സ്വകാര്യ സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ച് യാത്രക്കാരെ കയറ്റുന്നതിനു വേണ്ടിയാണ് വൻതുക മുടക്കി ഇത്തരത്തിൽ ബസ് ഷെൽട്ടർ നിർമിച്ചത്. ഇതുവഴി തിരക്കേറിയ ദേശീയ പാതയ്ക്കരികിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതിലെ ഗതാഗത തടസം ഒഴിവാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. യാത്രക്കാർക്ക് കയറി നിൽക്കുന്നതിനുള്ള ഷെൽട്ടിനു മാത്രം 15 ലക്ഷം രൂപയാണ് ചെലവായത്. മറ്റ് അനുബന്ധ സൗകര്യങ്ങൾക്കായി 15 ലക്ഷം രൂപ കൂടി വകയിരുത്തിയിരുന്നു. എന്നാൽ പദ്ധതിയിലെ പോരായ്മകൾ സ്വകാര്യ ബസ് ഉടമകളും പ്രതിപക്ഷ…
Read More