കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിന് വിന് ലോട്ടറിയുടെ 65 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് കവര്‍ന്ന കേസിലെ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ മലപ്പുറം എടക്കര ചരടികുത്തു സമദാണ് (45) പിടിയിലായത്. ഒന്നാം പ്രതി മലപ്പുറം പോത്തുകല്ല് വെളുമ്പിയം പാടം കല്ലുവളപ്പില്‍ മിഗ്ദാദ് (39) നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. കോട്ടയം ഏറ്റുമാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ആസാം സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനത്തുക ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ അറിയുന്നതിന് ആസാം സ്വദേശി ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ഉടമയെ സമീപിച്ചു. ആസാം സ്വദേശിക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാൽ ലോട്ടറി ടിക്കറ്റ് ബാങ്കിൽ ഏൽപിക്കാനായില്ല. ഹോട്ടലില്‍ അപ്പം സപ്ലൈ ചെയ്യുന്ന മിഗ്ദാദ് വിവരമറിഞ്ഞു സമ്മാനത്തുക മാറിയെടുക്കാന്‍ സഹായിക്കാമെന്നു പറഞ്ഞ് ആസാംകാരനെയും കൂട്ടി എറണാകുളം കച്ചേരിപ്പടിയിലെ ബാങ്കിലെത്തി. ബാങ്ക് അധികൃതരോടു…
Read MoreCategory: Kochi
വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ച സംഭവം; ചെറിയാന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചു സ്കൂൾ അധികൃതരുടെ പരാതി
മൂവാറ്റുപുഴ: പ്ലസ് വണ്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ചു സ്കൂൾ അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മൂവാറ്റുപുഴ ആനക്കാട്ടിൽ മാർട്ടിന്റെ മകൻ ചെറിയാൻ (16) ആണ് മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു പിതാവ് മാർട്ടിനും മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു. ചെറിയാനെ കഴിഞ്ഞ നാലിനു ഉച്ചയോടെ മൂവാറ്റുപുഴയാറിൽ കാണാതാകുകയും അഞ്ചിനു രാവിലെ പുഴക്കരക്കാവ് കടവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നീന്തൽ വശമില്ലാതിരുന്ന ചെറിയാൻ പുഴയിൽ കുളിക്കാൻ പോകാറില്ലെന്നും സംഭവദിവസം കുളിക്കുന്നതിനുള്ള യാതൊരുവിധ സാമഗ്രികളും വീട്ടിൽനിന്ന് കൊണ്ടുപോയിട്ടില്ലെന്നും ഇതേ സ്കൂളിലെ അധ്യാപികകൂടിയായ മാതാവ് ആൻസി പറയുന്നു. ഇതേത്തുടർന്നാണ് സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുന്നത്.
Read Moreമുളന്തുരുത്തിയിൽ ഇടിമിന്നലേറ്റു മരിച്ച വീട്ടമ്മയുടെയും ബന്ധുവിന്റെയും സംസ്കാരം ഇന്ന്
ആന്പല്ലൂർ (കൊച്ചി): മുളന്തുരുത്തി യിൽ ഇടിമിന്നലേറ്റു മരിച്ച വീട്ടമ്മയുടെയും ബന്ധുവായ ആൺകുട്ടിയുടെയും സംസ്കാരം ഇന്ന്. വെട്ടിക്കൽ മണ്ടോത്തുംകുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണു മരിച്ചത്. ലിസിയുടെ സംസ്കാരം ഇന്നു മൂന്നിന് വെട്ടിക്കൽ കാർമേൽകുന്ന് സിംഹാസന പള്ളിയിലും അനക്സിന്റെ സംസ്കാരം ഇന്നു മൂന്നിന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളിയിലും നടക്കും. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു. വീടിന്റ അടുക്കള ഭാഗത്തുനിൽക്കുന്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന ലിസിയുടെ ഏകമകൾ ചിന്നുവിനും പരിക്കുണ്ട്. വീടിന്റെ ചുമരും മേൽക്കൂരയും മിന്നലിൽ വിണ്ടുകീറി. പാന്പ്ര സ്വദേശിയായ ജോണിയുടെ കുടുംബം വെട്ടിക്കലിലെ ചെരുക്കുംകുഴിയിൽ സാബുവിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ്. വെട്ടിക്കൽ സെന്റ് എഫ്രേം സ്കൂൾ ജീവനക്കാരനാണു ജോണി. കടമറ്റം കറുകപ്പിള്ളി പാറനാല്‍ പരേതരായ ബിജു-സാലി ദന്പതികളുടെ മകനാണ് മരിച്ച അനക്സ്. വടവുകോട്…
Read Moreപള്ളിപ്പുറത്തെ വയോധികന്റെ മരണം; ഒരു ദേഷ്യത്തിൽ ചെയ്തു പോയതെന്ന് മകൻ; പോലീസിന്റെ ചോദ്യം ചെയ്യലിൽ പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ…
വൈപ്പിൻ: വയോധികനെ ദൂരൂഹസാഹചര്യത്തിൽ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് മുനന്പം പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിനുശേഷം നിരീക്ഷണത്തിലായിരുന്ന മകൻ രഞ്ജിത്തിനെ (37) ചോദ്യം ചെയ്തതിനെ തുടർന്നാണ് സത്യം പുറത്തായത്. ആദ്യം താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ചോദ്യം ചെയ്യൽ തുടർന്നപ്പോൾ സത്യം പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരസ്പരം വഴക്കടിച്ചപ്പോൾ അബദ്ധത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. സ്ഥിരം മദ്യപാനികളായ ഇരുവരും തനിയെ താമസിക്കുന്നതിനാലും ബഹളം പതിവായതിനാൽ അയൽവാസികൾ ഗൗനിക്കാതെ വന്നതിനാലും സംഭവത്തിനു ദൃക്സാക്ഷികൾ ഇല്ലാതെ പോയതാണ് പോലീസിനു തലവേദനയായത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. പള്ളിപ്പുറം ജനതക്ക് കിഴക്ക് ഓടത്തിങ്കൽ ജോളി (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കളമശേരി മെഡിക്കൽ കോളജിൽ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക്…
Read Moreപീഡാനുഭവസ്മരണ പുതുക്കി നാളെ ദുഃഖവെള്ളി; മലയാറ്റൂർ കുരിശുമുടി ഭക്തിസാന്ദ്രം
മലയാറ്റൂർ: മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ച ക്രിസ്തുവിന്റെ പീഡാനുഭവ നാളുകൾ മനസിലേറ്റി മലയാറ്റൂർ കുരിശുമുടിയിലേക്കു വിശ്വാസികളുടെ തിരക്കേറുന്നു. പീഡാനുഭവത്തെ അനുസ്മരിക്കുന്ന പതിനാല് സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ച് കുരിശുമുടിയിൽ മാർതോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങി, സന്നിധിയിൽ പ്രാർഥിച്ചാണ് തീർഥാടകർ മടങ്ങുന്നത്. ക്രിസ്തുവിന്റെ കാൽകഴുകൽ ശുശ്രുഷയുടെയും അന്ത്യ അത്താഴത്തിന്റെയും അനുസ്മരണ ദിനമായ ഇന്ന് മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും(താഴത്തെ പളളി)പെസഹാ അനുസ്മരണ തിരുക്കർമങ്ങൾ നടന്നു. കുരിശുമുടിയിൽ രാവിലെ നടന്ന കാലുകഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവക്ക് കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ.ആന്റണി വട്ടപ്പറന്പിൽ കാർമ്മികനായി. ഫാ. ജോസഫ് കണ്ണനായ്ക്കൽ വചനസന്ദേശം നൽകി. തുടർന്ന് ആരാധനയും നടന്നു, സെന്റ് തോമസ് പളളിയിൽ(താഴത്തെ പളളി) രാവിലെ നടന്ന കാലുകഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവയ്ക്ക് വികാരി ഫാ. വർഗീസ് മണവാളൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.പോൾസണ്‍ പേരേപ്പാടൻ, ഫാ.സനീഷ് പെരുംഞ്ചേരിൽ എന്നിവർ സഹകാർമ്മികരായി.…
Read Moreകൊച്ചിയിൽ ക്രൂരമർദനമേറ്റ മൂന്നുവയസുകാരന്റെ നില ഗുരുതരം; മാതാപിതാക്കൾക്കെതിരേ വധശ്രമത്തിന് കേസ്
കൊച്ചി: എറണാകുളത്ത് മൂന്നു വയസുകാരനെ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം, കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിക്ക് പരിക്ക് എങ്ങനെ സംഭവിച്ചുവെന്നറിയാൻ മാതാപിതാക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇരുവരും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ബംഗാള്‍ സ്വദേശിയായ കുട്ടിയെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെറസിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ വിശദീകരണം. കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊളളലേറ്റ പാടുകളും കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ട്.
Read Moreപ്രചാരണം കൊഴുപ്പിക്കാൻ കുഞ്ഞുപാട്ടുകാരും; ഹൈബി ഈഡനുവേണ്ടി മകൾ ക്ലാര, ഇന്നസെന്റിനുവേണ്ടി പള്ളിക്കര സ്വദേശികളായ കുട്ടി സഹോദരങ്ങൾ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്തോറും പുതുമയാർന്ന പ്രചാരണ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ. സ്ഥാനാർഥികൾക്കുവേണ്ടി കുരുന്നുകൾ ഗാനം ആലപിക്കുന്നതാണ് എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെ പുതിയ പ്രചാരണ തന്ത്രം. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനുവേണ്ടി പള്ളിക്കരയിലെ കുട്ടി സഹോദരങ്ങളാണ് ഗാനം ആലപ്പിച്ചതെങ്കിൽ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനു വേണ്ടി മകൾ ക്ലാര അന്ന ഈഡൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൈബി ഈഡന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ “ഉള്ളം തൊടും ഹൈബി ഈഡൻ’ എന്ന ഗാനമാണ് ആറു വയസുകാരി ക്ലാര ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ശബ്ദവും വീഡിയോയും ചിത്രീകരിക്കാൻ ഒന്നര മണിക്കൂറിൽ താഴെ മാത്രമേ വേണ്ടിവന്നുള്ളൂ. മെജോ ജോസഫ് ചിട്ടപ്പെടുത്തിയ ഗാനം ഇതിനോടകം തന്നെ വൈറലായി. ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുന്നേ ക്ലാര പാടിയ ‘പറയൂ പറയൂ തത്തമ്മേ’ എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അറിഞ്ഞോ ഇന്നസെന്റാണെ..…
Read Moreവനിതാ വോളിബോളിവോളിന് പിന്നാലെ നാമക്കുഴിയുടെ പെണ്‍പെരുമ ഇനി ഫുട്ബോളിലേക്കും
പിറവം: ഒരു കാലത്ത് വനിതാ വോളിബോളിലൂടെയാണ് നാമക്കുഴിയേക്കുറിച്ചും നാമക്കുഴി സഹോദരിമാരേക്കുറിച്ചും ലോകം അറിഞ്ഞതെങ്കിൽ ഇപ്പോൾ ആ പെരുമ വീണ്ടെടുക്കാൻ കൊച്ചുമിടുക്കികളായ നാലു താരങ്ങൾ ഫുട്ബോളിലൂടെ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഈ അവധിക്കാലത്ത് നാമക്കുഴിയിൽ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ഫുട്ബോൾ പരിശീലിപ്പിക്കുകയാണ് നാലംഗ സംഘം. സഹോദരിമാരായ വെള്ളൂർ കൊട്ടാരത്തിൽവാര്യം ശ്രീവിദ്യ, ശ്രീദേവി, ചന്ദ്രമലയിൽ കാവ്യ മനോജ്, പൂത്താടം മാഞ്ചുവട്ടിൽ അക്ഷര അനിൽ എന്നിവരാണ് നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ മുതൽ അന്‍പതിലധികം കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകിവരുന്നത്. ദേശീയ മത്സരങ്ങളിൽ കേരളത്തിനുവേണ്ടി ഹോക്കി മത്സരങ്ങളിലും സംഘം പങ്കെടുത്തിട്ടുണ്ട്. ഒരേനാട്ടുകാരായ ഇവർ വെള്ളൂരിൽ നിന്നും നാമക്കുഴിയെത്തുന്നതിന് വഴിതെളിഞ്ഞത് ഇവരുടെ പരിശീലകനായിരുന്ന ജോമോൻ ജേക്കബ് വഴിയാണ്. മേവേള്ളൂരിൽ വനിത ഫുട്ബോൾ അക്കാഡമി സ്ഥാപിച്ചതിലൂടെയാണ് നാമക്കുഴി സ്വദേശിയായ ജോമോൻ ഇവരെ കണ്ടെത്തുന്നത്. കഴിഞ്ഞതവണ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കുവേണ്ടി അക്ഷര കളിച്ചിരുന്നു.…
Read Moreനെടുങ്ങാട് സ്കൂളിലെ മോഷണം: സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി; പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ്
വൈപ്പിൻ: നെടുങ്ങാട് സേക്രഡ് ഫാമിലി എൽപി സ്കൂളിൽ കയറി ലാപ്ടോപ് മോഷ്ടിക്കുകയും വാട്ടർ പ്യൂരിഫയർ, മോണിറ്റർ, സിപിയു എന്നിവ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഞാറക്കൽ പോലീസ് അന്വേഷണം തുടങ്ങി. പ്രതികൾ പ്രദേശവാസികളിൽ ചിലരാണെന്നാണ് സൂചന. സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെ എസി വിൻഡോ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. ഇന്നലെയാണ് മോഷണ വിവരമറിയുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി മാനേജർ ഫാ. തോമസ് തറയിൽ പോലീസിനെ അറിയിച്ചു. ഇന്നലെത്തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ഉൗർജിതമാക്കിയതായി എസ്ഐ സംഗീത് ജോബ് അറിയിച്ചു.
Read Moreകൊച്ചിയിൽ യുവതികളെ പെട്രോളൊഴിച്ച് ആക്രമിച്ച സംഭവം; കാമുകന്റെ ആക്രമണം സിനിമാക്കഥയെ വെല്ലും വിധം; പ്രതി മനുവിന്റെ പ്രതികാരത്തിന്റെ തിരക്കഥയെക്കുറിച്ച് പോലീസ് പറയുന്നത്
കൊച്ചി: പനന്പിള്ളിനഗറിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തിയതു സർക്കിൾ ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സയന്റിഫിക്, സൈബർ ടീമുകൾ ഉൾപ്പെട്ട 12 സംഘങ്ങൾ. കൊച്ചി നഗരത്തിലെ ഉൾപ്പെടെ നൂറോളം സ്ഥലങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച അധികൃതർ ഇരുന്നൂറോളംപേരെ ചോദ്യം ചെയ്യുകയും 1200 ഫോണ്‍ വിളികൾ പരിശോധിക്കുകയും ചെയ്തു. യുവതി ജോലി നോക്കുന്നതും താമസിക്കുന്നതും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. ദിവസങ്ങൾ നീണ്ടുനിന്ന പരിശോധനയുടെ ഭാഗമായി പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നെങ്കിലും ഈ സമയത്തിനുള്ളിൽ വിദേശത്തേയ്ക്കു കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പോലീസ് പല തവണ വിളിച്ച് നാട്ടിലെത്തണമെന്നും കീഴടങ്ങണമെന്നും ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇയാൾ ഒഴിവാകുകയായിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രാലയം വഴി പോലീസ് ഇടപെട്ട് കേരളത്തിലെത്തിക്കുകയും നെടുന്പാശേരി വിമാനത്താവളത്തിൽവച്ച് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ…
Read More