പള്ളുരുത്തി: റോഡരികിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടകവസ്തു കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്റിനു സമീപം പ്രധാന റോഡിന് സമീപത്താണ് ഒരു ചാക്ക് നിറയെ ഉഗ്ര ശബ്ദത്തോടെ പൊട്ടുന്ന രീതിയിലുള്ള ഗുണ്ട് ഇന്ന് രാവിലെയോടെ നാട്ടുകാർ കണ്ടെത്തിയത്. കാൽനട, വാഹന യാത്രികർ ഉൾപ്പെടെ നൂറ് കണക്കിനുപേർ യാത്ര ചെയ്യുന്ന റോഡിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. ഏതാനും ദിവസങ്ങളായി ചാക്ക് റോഡരികിൽ ഇരിക്കുന്നതായി കാണുന്നുണ്ടെങ്കിലും ആരെങ്കിലും മാലിന്യം നിക്ഷേപിച്ചതായിക്കുമെന്ന് കരുതി നാട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഫോടകവസ്തു സ്റ്റേഷനിൽ എത്തിച്ച് നിർവീര്യമാക്കി.
Read MoreCategory: Kochi
കോതമംഗലം പള്ളി തർക്കം: യാക്കോബായ സഭയുടെ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭ നൽകിയ പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്ന് ഹർജിക്കാരനോട് കോടതി. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് പോലീസ് സംരക്ഷണം നൽകിയത് ചോദ്യം ചെയ്താണ് ഹർജി. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് നിയമപരമായി അധികാരം നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ ഇതുവരെ വിധി നടപ്പാക്കാനായിട്ടില്ല.
Read Moreബിജെപി നേതൃയോഗത്തിൽ ശബരിമല വിഷയം വീണ്ടും കത്തും; പോരിനുറച്ച് മുരളിധരൻ വിഭാഗം
സ്വന്തം ലേഖകൻ കൊച്ചി: തൃശൂരിൽ ഇന്നു ബിജെപി നേതൃയോഗങ്ങൾ ചേരുന്പോൾ ഇരുവിഭാഗങ്ങളും ചേരിത്തിരിഞ്ഞു ശബരിമലവിഷയം കത്തിക്കും. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ശബരിമല വിഷയം കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന നിലപാടുമായി മുൻ സംസ്ഥാന പ്രസിഡന്റ് മുരളീധരനോടു കൂറുപുലർത്തുന്ന വിഭാഗം രംഗത്തിറങ്ങും. ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരം പരാജയമായതു ശ്രീധരൻപിള്ളയുടെ കഴിവുകേടാണെന്നു വാദിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാനപ്രസിഡന്റിന്റെ അനാവശ്യപ്രസ്ഥാവനകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കി എന്നു വാദിക്കാനും ഇവർ ശ്രമിക്കും. എന്നാൽ, സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കാനും തിരിച്ചടിക്കാനും ഒരു വിഭാഗം രംഗത്തുണ്ട്. സെക്രട്ടറിയേറ്റ് നടയിലെ സമരം പരാജയപ്പെടുത്താൻ കച്ചക്കെട്ടിയിറങ്ങിയതിനെതിരേ പ്രസിഡന്റിനോടു കൂറുപുലർത്തുന്നവർ ശ്രമിക്കും. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചയും പ്രധാനമന്ത്രി മോദിയുടെ വരവ് വിജയിപ്പിക്കാനുള്ള നീക്കവും ചർച്ച ചെയ്യപ്പെടും. ലോകസഭതെരഞ്ഞെടുപ്പിൽ പ്രമുഖരെ സ്ഥാനാർഥിയാക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. എല്ലാസീറ്റിലും പരമാവധി ശക്തി തെളിയിക്കണം. അതിനായി ആരും മാറിനിൽക്കാൻ…
Read Moreമുനന്പം മനുഷ്യക്കടത്ത് ; “ദയമാത’ ബോട്ടിൽ കടൽ കടന്നവരുടെ പട്ടികയുമായി പോലീസ്
ആലുവ: മുനന്പം ഫിഷിംഗ് ഹാർബറിൽനിന്നും “ദയമാത’ ബോട്ടിൽ കടൽ കടന്നവരുടെ പട്ടിക തയാറാക്കി പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡൽഹിയിലടക്കം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്തിനിരയായവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിലധികം പേരും ന്യൂഡൽഹി അംബേദ്കർ കോളനിയിൽനിന്നും ഓസ്ട്രേലിയക്ക് പോയതായി സമീപവാസികൾ പറഞ്ഞ തമിഴ് വംശജരാണ്. കേരള പോലീസ് അംബേദ്കർ കോളനി കേന്ദ്രീകരിച്ച് നിരീക്ഷണം തുടരുന്നതിനാൽ കടൽ കടന്നവരുടെ ബന്ധുക്കളും സഹായികളും രംഗത്തു വരാതെ ഒഴിഞ്ഞു കഴിയുകയാണ്.എറണാകുളം റൂറൽ പോലീസിലെ പ്രത്യേക സംഘമാണ് ഡൽഹിയിൽ അന്വേഷണം നടത്തി വരുന്നത്. ഡൽഹി പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആദ്യം കസ്റ്റഡിയലെടുത്തത് മുനന്പത്ത് നിന്നും ബോട്ടിൽ കയറാത മടങ്ങിയ പ്രഭു ദണ്ഡപാണിയെയാണ്. ഇയാളെ വടക്കേക്കര സിഐയുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിനിടയിൽ ഇയാളിൽനിന്നും ലഭിച്ച വിവരത്തേത്തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനുഷ്യക്കടത്തിന്റെ…
Read Moreഭാഗ്യക്കുറി സമ്മാനഘടനയിലെ മാറ്റം; മൂന്നു ലക്ഷത്തോളം ചെറുകിട വില്പനക്കാർക്ക് പ്രഹരമായി; പരിഷ്കാരം കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് തൊഴിലാളികൾ പറയുന്നതിങ്ങനെ….
ജോണ്സണ് വേങ്ങത്തടം കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയിൽ വൻമാറ്റം വരുത്തിയപ്പോൾ ലോട്ടറി വിറ്റു ജീവിക്കുന്ന മൂന്നു ലക്ഷത്തോളം വരുന്ന ചെറുകിട വില്പനക്കാർക്കു കനത്ത തിരിച്ചടി. ജനുവരി ഒന്നുമുതൽ ലോട്ടറി സമ്മാനങ്ങളിൽ മാറ്റം വന്നപ്പോൾ വഴി നീളെ നടന്നു വില്പന നടത്തുന്നവർക്കാണ് കനത്ത പ്രഹരമായത്. സ്ത്രീശക്തി, അക്ഷയ, കാരുണ്യ, കാരുണ്യപ്ലസ്, നിർമൽ, പൗർണമി, വിൻവിൻ തുടങ്ങിയ ലോട്ടറികളുടെ സമ്മാനഘടനയിലാണ് മാറ്റം വരുത്തിയത്. വിൻ – വിൻ ,പൗർണ്ണമി, സ്ത്രീശക്തി,കാരുണ്യ,കാരുണ്യ പ്ലസ്,നിർമൽ,അക്ഷയ തുടങ്ങിയ ലോട്ടറികളുടെ രണ്ടാം സമ്മാനത്തുക ഗണ്യമായി കുറച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ പരിഷ്ക്കരണ നടപടി ആരംഭിച്ചത്. അതേ സമയം 5000 രൂപയുടെ സമ്മാനത്തുകയിൽ മാത്രമാണ് എണ്ണത്തിൽ നേരിയ വർധനവ് വരുത്തിയിരിക്കുന്നത്. എന്നാൽ മറ്റുസമ്മാനങ്ങളുടെ എണ്ണം കുറച്ചു കൊണ്ടാണ് 5000 ത്തിന്റെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്. പല ടിക്കറ്റുകളുടെയും രണ്ടായിരത്തിന്റെ സമ്മാനം വെട്ടിക്കുറച്ചു. 2018 ഡിസംബറിൽ സ്ത്രീശക്തി ലോട്ടറിയ്ക്കു മൊത്തം 243013…
Read Moreബിഗ്ബജറ്റ് ചിത്രമായ മധുരരാജയിലെ ഐറ്റം ഡാൻസിന് ചുവടുവയ്ക്കാൻ സണ്ണി ലിയോണ്‍ കൊച്ചിയിൽ
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിൽ. മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയിൽ അഭിനയിക്കുന്നതിനായാണ് താരം എത്തിയത്. ഇന്നു പുലർച്ചെ കൊച്ചിയിലെത്തിയ താരത്തെ വൻ ആവേശത്തോടെയാണ് ആരാധകരും അണിയറപ്രവർത്തകരും സ്വീകരിച്ചത്. അടുത്ത മൂന്നുദിവസം നടി കൊച്ചിയിലുണ്ടാകുമെന്നാണു വിവരം. തിയറ്ററുകളിൽ ഓളം തീർത്ത മമ്മൂട്ടി-വൈശാഖ് ടീമിന്റെ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണു മധുരരാജ. ചിത്രത്തിലെ ഒരു ഐറ്റം ഗാനരംഗത്തിലാണു സണ്ണി ലിയോണ്‍ എത്തുക എന്നാണു സൂചന. സിനിമയുടെ കഥാഗതിയെ ഏറെ സ്വാധീനിക്കുന്ന ഗാനമാണിതെന്നാണു വിവരം. മലയാള സിനിമയിൽ ചരിത്രമായി മാറിയ പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണു മധുരരാജയുടെ വരവ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നുണ്ട്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതെന്നാണു സൂചന. സിനിമയുടെ…
Read Moreമുനമ്പം തീരത്ത് സുരക്ഷ ശക്തമാക്കണം; അഴിമുഖത്തെക്കുറിച്ച് പരമ്പരാഗത മത്സ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്ന ചില സത്യങ്ങൾ ഇങ്ങനെ…
വൈപ്പിൻ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ കരിനിഴൽ വീഴ്ത്തിയ മുനന്പം അഴിമുഖത്തു സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. സമുദ്രാതിർത്തി കടന്നെത്തുന്നവർക്കു മുനന്പം അഴിയിൽകൂടി യാതൊരു പ്രതിബന്ധവും കൂടാതെ അനായാസം ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്ന സ്ഥിതിയാണു നിലവിലുള്ളതെന്നു പരന്പരാഗത മത്സ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിനു മത്സ്യബന്ധന യാനങ്ങൾ യാതൊരു പരിശോധനകളുമില്ലാതെ രാപകൽ വ്യത്യാസമെന്യേ മുനന്പത്തു കടലിലേക്കു പോകുകയും വരികയും ചെയ്യുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും രംഗത്തുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം പരിമിതമാണ്. ട്രോളിംഗ് നിരോധനകാലത്തു ബോട്ടുകൾ കടലിൽ പോകുന്നതു തടയാനും അപകടത്തിൽപ്പെടുന്ന മത്സ്യബന്ധന യാനങ്ങളെ രക്ഷപ്പെടുത്താനുമായി മാത്രം ഇവരുടെ സേവനങ്ങൾ ഒതുങ്ങിനിൽക്കുന്നു. സുരക്ഷാ നിരീക്ഷണങ്ങൾക്കുള്ള ആധുനിക സംവിധാനങ്ങളൊന്നുംതന്നെ ഇവരുടെ കൈവശമില്ല. മുനന്പത്തുള്ളമത്സ്യബന്ധന യാനങ്ങളിൽ ഭൂരിഭാഗവും ബേനാമി ഉടമസ്ഥതയിലുള്ളതാണ്. യഥാർഥ ഉടമയാരെന്നോ എവിടെ നിർമിച്ചുവെന്നോ യാനങ്ങളുടെ ഘടന എന്താണെന്നോ ആരെല്ലാമാണു മത്സ്യബന്ധനം നടത്തുന്നതെന്നോ ഒന്നുംതന്നെ ഒരു സർക്കാർ ഏജൻസിക്കും അറിയാൻ പാടില്ല. പല ബോട്ടുകൾക്കും ഫിഷറീസിന്റെ…
Read Moreതാത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടിട്ടും കെഎസ്ആർടിസി ഓടുന്നില്ലേയെന്ന് ഹൈക്കോടതി
കൊച്ചി: താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടിട്ടും കെഎസ്ആർടിസി സർവീസുകൾ നടക്കുന്നില്ലേയെന്ന് ഹൈക്കോടതി. ജോലി നഷ്ടമായ താത്കാലിക ജീവനക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു. 480 രൂപ വേതനം നൽകി താത്കാലിക കണ്ടക്ടർമാരെക്കൊണ്ട് ദീർഘകാലം ജോലി ചെയ്യിപ്പിച്ച കെഎസ്ആർടിസിയുടെ നടപടി ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടിയാണിതെന്നും കോടതി വ്യക്തമാക്കി. ഒരു ബസിന് അഞ്ച് കണ്ടക്ടർമാർ എന്ന നിലയിൽ കോർപ്പറേഷനിൽ തൊഴിലാളികളുണ്ടായിരുന്നുവെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യം തള്ളിയ കോടതി കണക്കിൽ സുതാര്യത വേണമെന്നും കോർപ്പറേഷൻ ആരെയാണ് പേടിക്കുന്നതെന്നും ചോദിച്ചു.
Read Moreപോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം രക്ഷപ്പെട്ട സംഭവം; പ്രതി ദർവേഷ് മറ്റൊരു കേസിൽ തൃത്താലയിൽ പിടിയിലായി; ചോദ്യം ചെയ്യലിനായി പ്രതിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കസ്റ്റഡി പ്രതിയെ കൊച്ചിയിലെത്തിച്ചു. മറ്റൊരു കേസിൽ തൃത്താല പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷിനെ (21) ഇന്നലെയാണു കൊച്ചിയിലെത്തിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും തുടർന്ന് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതിയെ വിട്ടുകിട്ടാൻ എറണാകുളം സെൻട്രൽ പോലീസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിനായി അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി അനുമതിയോടെയാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്. ഡിസംബർ അഞ്ചിന് പുലർച്ചെ സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നുമാണു പ്രതി രക്ഷപ്പെട്ടത്. കൊച്ചിയിലെ മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെയും കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി മുഹമ്മസ് അസ്ല (19) മിനെയും ഡിസംബർ നാലിന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സ്റ്റേഷനിൽ പാർപ്പിച്ച പ്രതികൾക്ക് രാത്രി ഭക്ഷണവും നൽകി. പിറ്റേന്ന് പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ…
Read Moreമദ്യലഹരിയിൽ അനുജനെ കത്രികയ്ക്ക് കുത്തിക്കൊന്ന സംഭവത്തിൽ സഹോദരൻ പോലീസ് പിടിയിൽ; വാഴക്കുളത്ത് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സത്യവസ്ഥയിങ്ങനെ…
വാഴക്കുളം: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സഹോദരൻ പിടിയിൽ. കൊട്ടളത്തിൽ സോമന്റെ മകൻ ഉണ്ണി (31) കുത്തേറ്റുമരിച്ച സംഭവത്തിൽ സഹോദരൻ അജേഷ് (35) ആണ് പിടിയിലായത്. ഇന്നലെ രാത്രി 7.45 ഓടെ കദളിക്കാട് നെടുമല ഭാഗത്തായിരുന്നു സംഭവം. സംഭവശേഷം ഒളിവിൽ പോയ അജേഷിനെ രാത്രി പതിനൊന്നോടെ തൊടുപുഴയിൽ വച്ച് തന്ത്രപരമായി പിടികൂടുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ഉണ്ണി ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അജേഷുമായി വാക്കുതർക്കമുണ്ടാകുകയായി രുന്നു. പ്ലംബിംഗ് തൊഴിലാളിയായ അജേഷ് ഇന്നലെ ജോലിക്കു പോയിരുന്നില്ല. മദ്യലഹരിയിലായിരുന്ന അജേഷ് വാക്കുതർക്കത്തിനിടയിൽ വീട്ടിൽനിന്ന് കത്രിക എടുത്ത് ഉണ്ണിയെ കുത്തുകയായിരുന്നുവെന്നു പറയുന്നു. ഇവരുടെ മാതാപിതാക്കളും അജേഷിന്റെ ഭാര്യയും പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം. കഴുത്തിനും ദേഹത്തും കുത്തേറ്റു വീണ ഉണ്ണിയെ പുറത്തുപോയിരുന്നവർ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിയിൽ വച്ചുതന്നെ ഉണ്ണിയുടെ മരണം സംഭവിച്ചു. ഉണ്ണിയുടെ മൃതദേഹം പോസ്റ്റുമോർട്ടനു ശേഷം ബന്ധുക്കൾക്കു വിട്ടു…
Read More