വൈപ്പിൻ: മുനന്പം മത്സ്യബന്ധന മേഖലയിലെ പള്ളിപ്പുറം, മുനന്പം, മാല്യങ്കര മേഖലകളിലെ കായലോരങ്ങളിൽ കൂണുകൾ പോലെ മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്ന അനധികൃത ബോട്ട് നിർമാണ യാർഡുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുനന്പം മനുഷ്യക്കടത്ത് സംഘങ്ങളുടെയും കള്ളക്കടത്ത്കാരുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കന്ന സാഹചര്യത്തിലാണിത്. ഈ മേഖലയിലെ യാർഡുകളിൽ ഭൂരിഭാഗവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവയാണ്. രഹസ്യ അറകളും ആധുനിക സംവിധാനങ്ങളുമുള്ള 20 മീറ്റർ നീളമുള്ള ബോട്ടുകളാണ് ഇപ്പോൾ ഭൂരിഭാഗം യാർഡുകളിലും നിർമിക്കുന്നത്. സാധാരണ ടൂറിസ്റ്റ് ബോട്ടുകളോ യാത്രാ ബോട്ടുകളോ നിർമിക്കുന്ന യാർഡുകളിൽ ഇവയുടെ പ്ലാനും നിർമാണ രീതിയും മുൻകൂട്ടി ഹാജരാക്കി ബന്ധപ്പെട്ട സർക്കാർ ഏജൻസിയിൽനിന്നു മുൻകൂർ അനുമതി വാങ്ങണമെന്നിരിക്കെ മത്സ്യബന്ധന ബോട്ടുകൾക്ക് മാത്രം ഈ നിയമം ബാധകമല്ലാത്തതാണ് അനധികൃത യാർഡുകൾ വളമാകുന്നതെന്ന് പരന്പരാഗത മത്സ്യമേഖലയിലുള്ള യാർഡ് ഉടമകൾ പറയുന്നത്. ഈ സൗകര്യം മുതലെടുത്താണ് മനുഷ്യക്കടത്തുകാരും മറ്റു കള്ളക്കടത്തുകാരും ഇവിടെയെത്തി ബോട്ടുകൾ നിർമിക്കുന്നത്. ഇങ്ങിനെയാണ് 2008ൽ തമിഴ്…
Read MoreCategory: Kochi
വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിൽ
കൊച്ചി: വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിൽ. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്ടൈന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ‘വാലന്റൈന്‍സ് നൈറ്റ് 2019’ലാണ് സണ്ണി പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ വൈകിട്ട് ആറിന് ആരംഭിക്കുന്ന സംഗീതനൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും. ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ സംഗീതനൃത്ത പരിപാടി അവതരിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങി വലിയ താരനിര ‘വാലന്റൈന്‍സ് നൈറ്റ് 2019’ന്റെ ഭാഗമാകും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
Read Moreകിടപ്പുമുറിയിലെ ദൃശ്യങ്ങൾ പകർത്തിയ വയനാട് സ്വദേശി ഹരി പോലീസ് പിടിയിൽ; മുറിയുടെ വെന്റിലേഷനിൽ കാമറ ഒളിപ്പി നിലയിലായിരുന്നു
കൊച്ചി: ഒളികാമറയിലൂടെ കിടപ്പുമുറിയിലെ ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട് സ്വദേശി ഹരിയെയാണ് ഇന്നലെ ചേരാനെല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കൽനിന്നു രണ്ടു മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചേരാനെല്ലൂരിലെ ഒരു വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരനായ ഹരി പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. സമീപത്തെ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. ഇന്നലെ ഉച്ചയോടെ വെന്റിലേറ്ററിന് സമീപം കാമറ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിസരവാസികളെ കാര്യം ധരിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
Read Moreചന്ദ്രബോസ് കൊലക്കേസ്; കോടതി ഉപാധികളോടെ നിസാം അമ്മയെ കാണാൻ കൊച്ചിയിലെത്തി
കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലുള്ള അമ്മയെ കാണാൻ മൂന്ന് ദിവസത്തേക്കു ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാത്രിയാണ് നിസാമിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും എറണാകുളം സബ്ജയിലിൽ എത്തിച്ചത്. രാവിലെ കലൂരിലുള്ള ഫ്ളാറ്റിലേക്കു കൊണ്ടു പോയി. രാവിലെ പത്തു മുതൽ അഞ്ചു വരെ നിസാമിന് അമ്മയ്ക്കൊപ്പം ഫ്ളാറ്റിൽ ചെലവഴിക്കാം. അഞ്ചിനു ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. അമ്മ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്. 2015 ജനുവരി 29 നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ കാറിലെത്തിയ നിസാം ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർ കൊണ്ടിടിപ്പിച്ചതിന് ശേഷം വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു.…
Read Moreഇന്ധനവില കുതിക്കുന്നു; പത്തു ദിവസത്തിനുള്ളിൽ കൂടിയത് മൂന്നു രൂപയിലധികം
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും മൂന്നൂ രൂപയിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ 10 മുതലാണ് ഇന്ധനവിലയിൽ വർധനവ് തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ വർധനവുണ്ടാകാൻ തുടങ്ങിയപ്പോഴാണ് രാജ്യത്തും ഇന്ധനവിലയിൽ വർധനവുണ്ടായത്. ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയും എക്സ്പോർട്ടിംഗ് കണ്ട്രീസ്) രാജ്യങ്ങൾ എണ്ണ ഉത്പാദനം കുറച്ചതാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിക്കാൻ കാരണം. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 73.08 രൂപയും ഡീസലിന് 69.41 രൂപയുമാണ്. ഇന്നലെ ഇത് 72.89 രൂപയും 69.14 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 74.33 രൂപയും ഡീസലിന് 70.57 രൂപയുമാണ്. ഇന്നലെ ഇത് യഥാക്രമം 74.14 രൂപയും 70.30 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോളിന് 73.20…
Read Moreശബരിമലയിലേക്ക് പോകേണ്ട; ശബരിമല ദർശനം അനുവദിക്കണമെന്ന് കാട്ടി സുരേന്ദ്രന് നൽകിയ ഹർജി കോടതി തള്ളി
കൊച്ചി: ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജി തള്ളി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരേന്ദ്രന്റെ ആവശ്യം തള്ളിയ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ റാന്നി കോടതിയെ സമീപിച്ചത്. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.
Read Moreമുനമ്പം മനുഷ്യക്കടത്ത്; ഡൽഹിയിൽ പിടിയിലായ ആളുമായി അന്വേഷണസംഘം കൊച്ചിയിൽ
ആലുവ: മുനന്പത്തുനിന്നുള്ള മനുഷ്യക്കടത്തിന്റെ അന്വേഷണം സ്ഥിരീകരിച്ച് കേരള പോലീസ്. മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി കഴിഞ്ഞു. ഡൽഹിയിൽ പിടിയിലായ പ്രതിയിൽ നിന്നും ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരാളിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. പോകാൻ തയാറായ ആളുകളിൽ നിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായിട്ടാണ് വിവരം. 200നും 300 നും ഇടയിൽ ആളുകൾ കുറഞ്ഞതു പോയിട്ടുണ്ടെന്നാണ് അറിയുന്നത്. ന്യൂഡൽഹിയിലെ അംബേദ്കർ കോളനിയിൽ കേരള പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായ മുനന്പത്തുനിന്നും യാത്ര പോകാൻ കഴിയാതെ മടങ്ങിയെത്തിയ ശ്രീലങ്കൻ അഭയാർഥി ദീപക്കുമായി അന്വേഷണസംഘത്തിലെ ഒരു വിഭാഗം കൊച്ചിയിൽ തിരിച്ചെത്തി. ഇന്നു രാവിലെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വടക്കേക്കര സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാക്കും. ആലുവ വെസ്റ്റ് എസ്ഐ സാബുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു…
Read Moreചികിത്സയുടെ ഭാഗമായ മരുന്നുകൾക്കു നികുതി പാടില്ല; ആശുപത്രികൾ ധർമ്മ സ്ഥാപനമല്ലെങ്കിലും മരുന്നു വിൽക്കാനുള്ള ബിസിനസ് സ്ഥാപനമായി മാത്രം കാണാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കു നൽകുന്ന മരുന്നിനും ജീവൻ രക്ഷിക്കാൻ പിടിപ്പിക്കുന്ന ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ സാമഗ്രികൾക്കും നികുതി ഈടാക്കാനാവില്ലെന്നു ഹൈക്കോടതി. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയുടെ ഭാഗമായി നൽകുന്ന മരുന്നുകളും മറ്റും നൽകുന്നതു വില്പനയായി കണക്കാക്കാൻ കഴിയില്ല. ഇതിന്റെ തുക ആശുപത്രി ബില്ലിനൊപ്പം ഈടാക്കുന്പോൾ കേരള വാറ്റ് പ്രകാരമുള്ള നികുതി ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി. അവശ്യ മരുന്നുകൾക്കും ജീവൻ രക്ഷാ ഉപകരണങ്ങൾക്കുമൊക്കെ നികുതി ഏർപ്പെടുത്തുന്നതിനെതിരായ ഒരുകൂട്ടം ഹർജികളിലാണു ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. ആശുപത്രികളിലെത്തിക്കുന്ന രോഗികൾക്കു മതിയായ ചികിത്സയാണു നൽകുന്നത്. രോഗിയുടെ താത്പര്യപ്രകാരമല്ല, ഡോക്ടറുടെയോ സർജന്റെയോ വിദഗ്ധോപദേശ പ്രകാരമാണു മരുന്നു നൽകുന്നത്. ഇതിന്റെ സേവന സ്വഭാവം പരിഗണിക്കുന്പോൾ മരുന്നിന്റെ വില അപ്രസക്തമാണ്. ആശുപത്രികൾ പൂർണമായും ധർമസ്ഥാപനമല്ലെങ്കിൽ പോലും മരുന്നു വിൽക്കാനുള്ള ബിസിനസ് സ്ഥാപനമായി മാത്രം കാണാനാവില്ല. ചികിത്സയുടെ ലക്ഷ്യം രോഗം ഭേദമാക്കുകയെന്നതാണ്. ഇതിനു നൽകുന്ന മരുന്നുകളുടെ വിലയ്ക്കു ചികിത്സയെന്ന…
Read Moreആസിഡ് ആക്രമണം; കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയെന്നു ഡോക്ടർമാർ; ആസിഡ് ആക്രമത്തെക്കുറിച്ച് കുട്ടികളുടെ മാതാവ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: ഭാര്യയുടേയും നാലു മക്കളുടെയും ദേഹത്ത് ആസിഡ് വീണു ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രണ്ട് കണ്ണിന്റെയും കോർണിയ (കറുത്ത ഭാഗം)യ്ക്കു മുറിവുളളതിനാൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുവാൻ സാധ്യതയുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്്ടർമാർ അറിയിച്ചു. പിറവം രാമമംഗലം മൂട്ടമലയിൽ റെനിയുടെ ഭാര്യ സ്മിത (35), മക്കളായ നെവിൻ (14), സ്മിന (13) സ്മിജു (12) സ്മിനു(5) എന്നിവരെയാണ് റെനി ആസിഡ് ഒഴിച്ച് പൊള്ളലേപ്ച്ചിത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിനു രാമമംഗലത്ത് സ്മിത താമസിക്കുന്ന ഒറ്റമുറി വിട്ടിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സ്മിത പറയുന്നതിങ്ങനെ: കൂലിപ്പണിക്കാരനായ റെനി എന്നും മദ്യപിച്ചെത്തി ബഹളം വയ്ക്കുക പതിവായിരുന്നു. ഇയാളിൽനിന്നു മാറി താമസിക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് ഭക്ഷണം നൽകുവാനും കിടക്കുവാനും മാർഗമില്ലാതിരുന്നതിനാൽ നെവിൻ പഠിക്കുന്ന പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ ഫിസിക്കൽ അധ്യാപകൻ പി.പി. ബാബുവിന്റെ നേതൃത്വത്തിൽ ഇവർക്ക് ഒരു വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനിച്ചു.…
Read Moreകൊച്ചിക്കാര്‍ക്കു സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടി! കൊച്ചിക്കാരുടെ സുരക്ഷിതബോധം വളരെ താഴ്ന്നതാണെന്ന് പഠനറിപ്പോര്‍ട്ട്
കൊച്ചി: വാഹനം ഓടിക്കുന്പോൾ കൊച്ചിയിലെ 70 ശതമാനത്തിലധികം പേരും സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്നു പഠനം. ഇന്ത്യയിലെ സീറ്റ് ബെൽറ്റ് ഉപയോഗവും കുട്ടികൾക്കുള്ള റോഡ് സുരക്ഷയും എന്ന വിഷയത്തിൽ നിസാൻ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി കൊച്ചി ഉൾപ്പെടെ രാജ്യത്തെ പത്തു നഗരങ്ങളിൽ നടത്തിയ പഠനത്തിലാണു കൊച്ചിക്കാരുടെ സുരക്ഷിതബോധം വളരെ താഴ്ന്നതാണെന്ന കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം കാറുകളിലും സീറ്റ് ബെൽറ്റ് സൗകര്യം ഉണ്ടെങ്കിലും അത് ഉപയോഗിക്കാത്തവരാണ് അധികവും. സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിയമപ്രകാരം നിർബന്ധമാണെന്ന് അറിയാത്തവർ 40 ശതമാനമാണ്. നഗരത്തിലെ റോഡുകൾ കുട്ടികൾക്ക് സുരക്ഷിതമല്ലെന്നു സർവേയിൽ പങ്കെടുത്ത 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരുതവണ പോലും ചോദ്യമുണ്ടായിട്ടില്ലെന്നു 90 ശതമാനത്തിലധികം പേരും പറയുന്നു. കുട്ടികൾക്കായി ശക്തമായ റോഡ് സുരക്ഷാ നിയമം വേണമെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.…
Read More