കൊച്ചി: ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്, പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി സൂചന. ചന്ദനത്തിന്റെ ശിൽപ്പവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണു വിവരം. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി രണ്ടംഗ സംഘമാണു തട്ടിപ്പ് നടത്തിയതെന്നാണു സൂചന. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽനിന്നുമാണു പ്രതികളെ സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചത്. ഇവരെ കുടുക്കുവാനുള്ള അന്വേഷണം ഉൗർജിതമാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സെൻട്രൽ പോലീസ് വ്യക്തമാക്കി.
Read MoreCategory: Kochi
കേരളം ഇപ്പോൾ എൻഡിഎയ്ക്ക് പാകമായ അന്തരീക്ഷത്തിൽ; ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റു ധാരണയായെന്നു ശ്രീധരൻപിള്ള
കൊച്ചി: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും സീറ്റുകൾ സംബന്ധിച്ച് എൻഡിഎയിൽ ധാരണയായെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഘടകക്ഷികളുമായി ഇന്നലെ കൊച്ചിയിൽ നടന്ന യോഗത്തിനുശേഷമാണ് ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. ധാരണയായ സീറ്റുകളുടെ പട്ടിക കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയ്ക്കു പാകമായ അന്തരീക്ഷമാണു കേരളത്തിൽ. ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കും. കേരളത്തിലെ ഭരണപരാജയം കൈമുതലാക്കി എൻഡിഎ മുന്നേറും. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ലെന്നു പഴയ പ്രസംഗവിവാദം ഓർമിച്ചു ശ്രീധരൻപിള്ള പറഞ്ഞു. ഫെബ്രുവരി 20നകം ലോക്സഭാ കണ്‍വൻഷനുകൾ പൂർത്തിയാക്കും. ജനാധിപത്യവിരുദ്ധമായ പോലീസ് വേട്ടയാടലിനെതിരേ 16നു 11 ജില്ലകളിൽ ഉപവാസം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളെയാണ് ഉപവാസസമരത്തിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Read Moreപെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി; ഇളവിനു പിന്നിലെ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ…
കൊച്ചി: തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനിയായ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി തിരുവനന്തപുരം വീരണകാവ് ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനിൽ രാജേഷ് കുമാറിനു വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തു. 25 വർഷത്തേക്കു പ്രതിക്ക് ഒരു ശിക്ഷായിളവും നൽകരുതെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്. 2011 മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പ്രതി മോഷണത്തിനാണു പെണ്‍കുട്ടിയുടെ വീട്ടിൽ കയറിയത്. പെണ്‍കുട്ടി ഇവിടെ ഒറ്റയ്ക്കാണെന്നു കണ്ട പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നു വിലയിരുത്തി 2013 ജനുവരിയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു രാജേഷിനു വധശിക്ഷ വിധിച്ചത്. ഇതിനെതിരേ നൽകിയ അപ്പീലിൽ കരുതിക്കൂട്ടിയുള്ള കുറ്റകൃത്യമല്ല ഇതെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. നീതി നടപ്പാക്കാൻ പ്രതിക്കു കർശന വ്യവസ്ഥയോടെയുള്ള ജീവപര്യന്തം തടവു പര്യാപ്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണു വധശിക്ഷ ഇളവു ചെയ്തത്.
Read Moreഎറണാകുളത്ത് ജനജീവിതം സ്തംഭിച്ചു; സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു; കെഎസ് ആർടിസി സർവീസ് നടത്തിയില്ല
കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം എറണാകുളം ജില്ലയിൽ ജന ജീവിതം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതു യാത്ര ക്ലേശം രൂക്ഷമാക്കി. എറണാകുളം ഡിപ്പോയിൽനിന്ന് പന്പ സ്പെഷ്യൽ സർവീസിനു പുറമേ രാവിലെ മറ്റ് സർവീസുകൾ നടത്തിയില്ല. ജീവനക്കാർ എത്താത്തതിനെത്തുടർന്ന് പല സ്വകാര്യ, സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നില്ല. കൊച്ചിയിൽ മെട്രോ സർവീസ് സാധാരണപോലെ നടക്കുന്നുണ്ടെങ്കിലും രാവിലെ യാത്രികരുടെ എണ്ണത്തിൽ കുറവുണ്ടായി.പലയിടങ്ങളിലും സമരാനുകൂലികൾ ജോലിക്കെത്തിയവരെ തടയുന്ന സ്ഥിതി വിശേഷവും ഉടലെടുത്തു. രാവിലെ തൃപ്പൂണിത്തുറയിൽ ചെന്നൈ-തിരുവനന്തപുരം ട്രെയിൻ 20 മിനിട്ടോളം തടഞ്ഞിട്ടു. ഇതേത്തുടർന്ന് പല ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ട്രെയിനുകൾ തടയില്ലെന്നും റെയിൽവേ സ്റ്റേഷനുകൾ പിക്കറ്റ് നടത്തുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും രാവിലെ ട്രെയിൻ തടയുകയായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിലും സ്ഥിതി വിഭിന്നമല്ല. ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ…
Read Moreഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പുതുവത്സരത്തലേന്ന് പീഡിപ്പിച്ചു; പീഡനം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കൊച്ചിയിൽ നടന്ന സംഭവം ഇങ്ങനെ…
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ 5000 രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഏരൂർ കണിയാന്പുഴ സ്വദേശി അഖിൽ (23) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണു ഫേസ്ബുക്ക് വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു സുഹൃത്തിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചശേഷം ജൂണിൽ എളമക്കരയിലുള്ള ഒരു സർവീസ് അപ്പാർട്ട്മെന്റിൽ എത്തിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഓണ്‍ലൈൻ വഴിയാണ് അപ്പാർട്ട്മെന്റിൽ റൂം ബുക്ക് ചെയ്തത്. പുതുവത്സരത്തലേന്നു പെണ്‍കുട്ടി പഠനം കഴിഞ്ഞു തിരികെ വീട്ടിലേക്കു പോകുന്ന സമയത്തു പ്രതി പറവൂർ താലൂക്ക് ഓഫീസ് ഭാഗത്തുവച്ചു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട താലൂക്ക് ഓഫീസ് ജീവനക്കാർ പറവൂർ പോലീസിനെ വിവരം അറിയിക്കുകയും തുടർന്നു കേസെടുത്ത് എളമക്കര…
Read Moreഎറണാകുളത്ത് ഹോം നഴ്സ് യുവാവിനെ കുത്തികൊലപ്പെടുത്തി; സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഹോം നഴ്സ് യുവാവിനെ കുത്തികൊലപ്പെടുത്തി. പള്ളിശേരി റോഡിൽ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകൻ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹോം നഴ്സും തൃശൂർ സ്വദേശിയുമായ ലോറൻസിനെ (54) പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി 10നും 12നും ഇടയിലാണ് കൃത്യം നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: അവിവാഹിതനായ തോബിയാസ് 72 വയസുകാരിയായ അമ്മയ്ക്കൊപ്പമാണ് താമസച്ചിരുന്നത്. കൊല്ലപ്പെട്ട തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവരെ ശുശ്രൂക്ഷിക്കാനായിട്ടാണു ലോറൻസിനെ ജോലിക്കെടുത്തത്. തോബിയാസ് ലഹരിക്ക് അടിമയാണെന്നാണു പോലീസ് പറയുന്നത്. ലഹരിയിൽ പലപ്പോഴും ഇയാൾ വീട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെയും ഇത്തരത്തിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് കത്തി കുത്തിൽ കലാശിക്കുകയുമായിരുന്നെന്നാണു പ്രാഥമിക നിഗമനം. നെഞ്ചിനുതാഴെ ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreഒരാഴ്ച മുൻപ് നോട്ടീസ് നൽകണം! മിന്നൽ ഹർത്താലിന് കടിഞ്ഞാണിടാൻ ഹൈക്കോടതി
കൊച്ചി: ഹര്‍ത്താലിനെതിരെ നിയമനിർമാണം വേണമെന്ന് ഹൈക്കോടതി. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു. ഇനിമുതൽ ഹർത്താൽ നടത്തണമെങ്കിൽ ഏഴു ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമരങ്ങൾ ആരുടെയും മൗലിക അവകാശങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നു നിരീക്ഷിച്ച കോടതി ഹർത്താലുകളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ അത് നടത്തുന്ന പാർട്ടികൾ നൽകേണ്ടി വരുമെന്നും ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
Read Moreജങ്കാർ അടുപ്പിക്കുന്നതിനായി സ്ഥാപിച്ച ഡോൾഫിൻ മൂറിംഗ് വില്ലനാകുന്നു ; റോ-റോ സർവീസ് പൂർണമായി നടത്താൻ കഴിയാതെ കിൻകോ
വൈപ്പിൻ: വൈപ്പിൻ ഫോർട്ട് കൊച്ചി റോ റോ സർവീസിലെ രണ്ടാമത്തെ ജങ്കാർ പൂർണമായും സർവീസിനിറക്കാനാകാതെ കിൻകോ. വൈപ്പിൻ ജെട്ടിയിൽ റോ റോ ജങ്കാർ അടുപ്പിക്കാനായി നിർമിച്ചിട്ടുള്ള ഡോൾഫിൻ മൂറിംഗാണ് ഇപ്പോൾ ജങ്കാർ യാത്രക്ക് തടസമായി നിൽക്കുന്നത്. ഇതിന്റെ നിർമാണം അശാസ്ത്രീയമാണെന്നും ഇത് പൊളിച്ചുനീക്കിയാൽ മാത്രമേ ജങ്കാർ സുരക്ഷിതമായും സുഗമമായും അടുപ്പിക്കാൻ കഴിയുവെന്നാണ് പരിശീലനം സിദ്ധിച്ചവർ പറയുന്നത്. നിർമാണം അശാസ്ത്രീയമാണെന്ന് പറഞ്ഞ് ജങ്കാർ ഓടിക്കുന്നതിനായി പരിശീലനത്തിനെത്തിയ അഞ്ചുപേരിൽ നാലുപേരും ഇതോടെ പരിശീലനം മതിയാക്കി ഇടയ്ക്കുവച്ച് മടങ്ങി. ഇതിനു മുന്‍പ് പരിശീലനം ലഭിച്ചവരുടെയും അഭിപ്രായം ഇത് തന്നെയായിരുന്നു. പക്ഷേ ഫോർട്ടുകൊച്ചി ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള മൂറിംഗ് പ്രശ്നങ്ങളില്ലെന്നും ഇവർ പറയുന്നു. വൈപ്പിനിൽ കായൽ വന്നുചേരുന്നിടത്താണ് ജെട്ടി. ഇവിടെ വലിയതോതിൽ ഒഴുക്കുള്ളതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇതുമൂലം സുരക്ഷിതമായി ജങ്കാർ അടുപ്പിക്കാൻ ഡോൾഫിൻ മൂറിംഗ് തടസമാകുന്നുവെന്നാണ് ഡ്രൈവർമാർ പറയുന്നത്. പരിശീലനത്തിനു എത്തിയവർ തിരിച്ചു പോയതോടെ…
Read Moreഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്
കൊച്ചി: ഓസ്ട്രേലിയയിൽ ജോലിവിസ നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്ത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ കഴിഞ്ഞദിവസം മാത്രം ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ ജില്ലകളിൽ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ മറ്റ് പരാതികൾ അതാത് സ്റ്റേഷനുകളിൽ നൽകാനാണ് ഉദ്യോഗാർഥികളോട് പോലീസ് നിർദേശിച്ചിരിക്കുന്നത്. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒബോഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെൻറ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. മാനേജിംഗ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര ഇ. നായർ (26), സിഇഒ കോയന്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളന്പപാല സ്വദേശി വിഷ്ണു (24) എന്നിവരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകൾക്ക് പുറമെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും…
Read Moreകിഴക്കന്പലത്ത് ബിയർ പാർലറിൽ സംഘർഷം; ഒരാൾകൂടി അറസ്റ്റിൽ; അക്രമത്തിന് പിന്നിലെ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കിഴക്കന്പലം: കിഴക്കന്പലത്ത് ബിയർപാർലറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. വിലങ്ങ് കാവുങ്ങൾപറന്പിൽ സനു (25) ആണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ടു പേരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ചെമ്മലപ്പടി കുടിലിങ്കൽ മനു(21),പുക്കാട്ട് പടി തന്പലക്കാട്ടിൽ അക്ഷയി(18) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. അക്രമശേഷം പലരും ഒളിവിലാണ്. ഇവരുടെ ഫോണ്‍ നന്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഉൗർജിതമാണ്. ഇന്നലെ രാത്രി ഏഴോടെ ഞാറള്ളൂർ കിഴക്കന്പലം ഭാഗത്തുള്ള രണ്ട് വിഭാഗങ്ങളാണ് ഏറ്റുമുട്ടിയത്. പഴങ്ങനാട് കൊറ്റംകുഴി അനിലി(39) നെയാണ് തലയ്ക്ക് പരിക്കേറ്റ് പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് സംഘങ്ങൾ തമ്മിൽ നേരത്തെ ഉണ്ടായിരുന്ന വഴക്ക് ബിയർപാർലറിൽ വച്ച് കണ്ടുമുട്ടിയപ്പോൾ സംഘർഷത്തിൽ എത്തി എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. പിടിയിലായ മൂവരെയും…
Read More