കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി ഹർത്താൽ നടത്തുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ അതീവ ഗുരുതര പ്രശ്നമാണെന്നും ഒരു വർഷം 97 ഹർത്താൽ നടന്നെന്നത് അവിശ്വസനീയമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഹർത്താൽ സംസ്ഥാനത്തിന് വലിയ സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർത്താലുകൾക്കെതിരേ സർക്കാർ എന്തു നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർത്താലിൽ വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ സർക്കാർ തയാറാണോയെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനു മറുപടിയായി വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ തയാറാണെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. നഗരങ്ങളേക്കാൾ കൂടുതൽ ഗ്രാമങ്ങളെയാണ് ഹർത്താൽ ബാധിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർത്താൽ പ്രഖ്യാപിക്കുന്നവർ ഏഴു ദിവസം മുന്‍പ് ഔദ്യോഗികമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമനിർമാണം സർക്കാരിനു…
Read MoreCategory: Kochi
ചോർന്നൊലിച്ച് കുടിവെള്ളക്ഷാമം; മോറക്കാല പള്ളിമുകൾ കോളനിയിൽ നിർമാണം പൂർത്തിയാകും മുമ്പേ ചോർന്നൊലിച്ചു കുടിവെള്ള ടാങ്ക്
കിഴക്കമ്പലം: മോറക്കാല പള്ളിമുകൾ കോളനിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിർമിച്ച കുടിവെള്ള ടാങ്ക് നിർമാണം പൂർത്തിയാകുന്നതിന് മുന്‍പുതന്നെ ചോർന്നൊലിക്കുന്നതായി പരാതി. ടാങ്ക് വാർത്ത ശേഷം വെള്ളം കെട്ടിനിർത്തിയപ്പോഴാണ് ടാങ്ക് ചോർന്നൊലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിലവിലുണ്ടായിരുന്ന ടാങ്ക് പൊളിച്ച് മാറ്റിയാണ് 20,000 ലിറ്റർ വെള്ളം കൊള്ളുന്ന പുതിയ ടാങ്ക് നിർമിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ കോളനിയാണ് പള്ളിമുകൾ കോളനി. വേനൽ ശക്തമാകുന്നതോടെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഇവിടെ പട്ടികജാതി കോർപറേഷൻ ഒരു കോടി മുടക്കി നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കെല്ലിനാണ് നിർമാണച്ചുമതല. നിർമാണത്തിലെ അപാകതയെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നിർമാണം നിർത്തിവയ്ക്കാനും ഫൗണ്ടേഷൻ ഒഴികെ ബാക്കിയുള്ളഭാഗം പൊളിച്ച് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ടന്നു നാട്ടുകാർ പറഞ്ഞു. ഐരാപുരം കോളനിത്താഴം കുളത്തിൽ നിന്നാണ് ഇങ്ങോട്ട് വെള്ളം എത്തിക്കാൻ…
Read Moreഈ സർക്കാരിന്റെ കാലത്ത് പട്ടയം കിട്ടിയവരുടെ എണ്ണം ലക്ഷം കവിഞ്ഞെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ
കൊച്ചി: ഈ മാസം പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് പട്ടയം നൽകുന്നത് 1,05,000 ആകുമെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടര വർഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്. ഭൂമിയില്ലാത്തവർക്ക് ഭൂമിയെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിലൂടെയുള്ള പ്രവർത്തനങ്ങളാണ് നേട്ടത്തിനു പിന്നില്ലെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ ജില്ലയിലെ ആറാമത് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 82 ലക്ഷത്തിലധികം ആളുകൾ ഭൂമിയുടെ ഉടമകളായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇനിയും പലർക്കും പട്ടയം ലഭിക്കാനുണ്ട്. പല വകുപ്പുകളിലായി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ജോലികൾ കഴിയുന്നത്ര വേഗത്തിൽ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലയിൽ ജൂണ്‍ മാസത്തിനകം അടുത്ത പട്ടയമേളയ്ക്കുള്ള തയാറെടുപ്പുകൾ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണയന്നൂർ താലൂക്കിലെ വടുതല മണിയത്ത് പറന്പ് ദാക്ഷായണി തങ്കപ്പന് പട്ടയം നൽകി മന്ത്രി പട്ടയ വിതരണ മേള ഉദ്ഘാടനം…
Read Moreവിസ തട്ടിപ്പ് കേസ് ; പ്രതികളുടെ അറസ്റ്റ് തടയാൻ തമിഴ്നാട് പോലീസ് ശ്രമിച്ചെന്ന്
കൊച്ചി: ഓസ്ട്രേലിയയിൽ തൊഴിൽവിസ നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ യുവതിയടക്കമുള്ള പ്രതികളെ പിടികൂടിയത് അതിസാഹസികമായി. വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ ദിവസങ്ങൾ നീണ്ടുനിന്ന നിരീക്ഷണങ്ങൾക്കൊടുവിലാണു പോലീസ് വലയിലാക്കിയത്. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒബോഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെൻറ് സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര ഇ. നായർ (26), സിഇഒ കോയന്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളന്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിന് ഇരയായ ഏതാനുംപേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. പലതവണ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തുടങ്ങിയ…
Read Moreകഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 800 കോടിയുടെ ലഹരി വസ്തുക്കൾ; ലഹരിക്കടത്തിന്റെ മുഖ്യകേന്ദ്രം കൊച്ചി
കൊച്ചി: എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടികൂടിയത് 800 കോടി രൂപയുടെ ലഹരി വസ്തുക്കൾ. 7573 കേസുകളിലായി ഇത്രയധികം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയപ്പോൾ 7802 പേരെ അറസ്റ്റ് ചെയ്തതായും എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2014 ൽ 900 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്നിടത്താണു നാലു വർഷത്തിനിപ്പുറം കേസുകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചത്. കഴിഞ്ഞ വർഷം 1883 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോൾ 2186 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്‍ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വിവിധ കേസുകളിലായി 995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചു.…
Read Moreപട്ടേൽ പ്രതിമയ്ക്കു പൊതുമേഖല എണ്ണക്കന്പനികളുടെ വക കോടി; വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി രാജു നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ ഗുജറാത്തിലെ നർമദ നദിക്കരയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്കു (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പൊതുമേഖല എണ്ണക്കന്പനികൾ നല്കിയ കോടികളുടെ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസിഎൽ) ചേർന്നു പട്ടേൽ പ്രതിമയ്ക്കായി ചെലവഴിച്ചത് 180 കോടി രൂപ. ഏറ്റവും വലിയ പൊതുമേഖല എണ്ണക്കന്പനിയായ ഐഒസി മാത്രം പട്ടേൽ പ്രതിമ നിർമിക്കാൻ നല്‍കിയത് 90 കോടി രൂപയാണ്. പ്രതിമാ നിർമാണത്തിനു മേൽനോട്ടം വഹിച്ച സർദാർ വല്ലഭായ് പട്ടേൽ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണു തുക കൈമാറിയതെന്നു വിവരാവകാശ നിയമപ്രകാരം ഐഒസി നല്കിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. 2016-17, 2017-18 സാന്പത്തിക വർഷങ്ങളിൽ രണ്ടു തവണയായാണു തുക കൈമാറിയത്. എച്ച്പിസിഎലും ഭാരത് പെട്രോളിയം കോർപറേഷനും രണ്ടു തവണയായി 45 കോടി…
Read Moreവരേണ്യവർഗക്കാർക്കുള്ളതാണു സമകാലീനകലയെന്ന പൊതുബോധത്തെ ബിനാലെ തകർത്തുവെന്ന് അമിതാബ് കാന്ത്
കൊച്ചി: സമകാലീനകല സമൂഹത്തിലെ വിശിഷ്ട വ്യക്തികൾക്കു മാത്രമുള്ളതാണെന്ന പൊതുബോധത്തെ തകർക്കുന്നതാണു കൊച്ചി-മുസിരിസ് ബിനാലെയെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. ധനികരുടെ പിടിയിൽനിന്നു കലയെ രക്ഷിക്കുകയാണു ബിനാലെ ചെയ്തിരിക്കുന്നതെന്ന് അമിതാബ് കാന്ത് ചൂണ്ടിക്കാട്ടി. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം സന്ദർശിക്കാൻ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ മൃദു ശക്തിയെ പൂർണമായും പ്രതിനിധീകരിക്കുന്ന ഒന്നാണ് കൊച്ചി ബിനാലെയെന്നും രാജ്യത്തിന് വെളിയിൽനിന്നുള്ള കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കല, സംസ്ക്കാരം എന്നിവയുമായി കൂടിച്ചേർന്നാണ് അത് നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളർന്നു വരുന്ന കലാകാരൻമാർക്കു പ്രചോദനമാണു ബിനാലെയെന്നു ജനാധിപത്യ മഹിള അസോസിയേഷന്റെ ദേശീയ സെക്രട്ടറിയായ സുഭാഷിണി അലി പറഞ്ഞു. യുവാക്കൾ, മധ്യവയസ്കർ, വൃദ്ധർ, പ്രാദേശികവാസികൾ, വിദേശികൾ തുടങ്ങി പൊതുസമൂഹത്തിൻറെ പരിച്ഛേദമാണ് ഇവിടെ സന്ദർശിക്കാനെത്തുന്നതെന്നും അവർ പറഞ്ഞു. മികച്ച ക്യൂറേഷനാണ് ബിനാലെയുടെ പ്രത്യേകത. ഇതു കൂടാതെ വേദികളുടെ തനത് ഭംഗി…
Read Moreസിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; നിർമാതാവിനെ ചോദ്യം ചെയ്യും
കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി നിർമാതാവ് പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ തുടർ നടപടികൾ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പോലീസ്. പരാതിയുമായി ബന്ധപ്പെട്ട് നിർമാതാവിനെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്യും. പരാതിയിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളിൽതന്നെ നിർമാതാവിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുമെന്നും പോലീസ് പറഞ്ഞു. തൃശൂർ സ്വദേശിനിയായ 25-കാരിയാണ് എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകിയത്. 2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രാഥമിക അന്വേഷണം നടത്തിയാലെ വിശദമായ വിവരങ്ങൾ ലഭ്യമാകൂവെന്നും നോർത്ത് പോലീസ് അറിയിച്ചു.
Read Moreബ്യൂട്ടിപാർലർ വെടിവയ്പ്; ദുരൂഹതകൾ ഒഴവാക്കാൻ നടിയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: ബ്യൂട്ടി പാർലറിനുനേരെ വെടിവയ്പ്പുണ്ടായ സംഭവത്തിൽ ഉടമയും നടിയുമായ ലീന മരിയ പോളിനെ രണ്ടാമതും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സംഭവുമായി ബന്ധപ്പെട്ട ചില ദുരൂഹത മാറ്റുന്നതിനും തുടർ അന്വേഷണങ്ങൾക്കുമായി നടിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ആദ്യ മൊഴിയെടുക്കലിൽ കൂടുതൽ പരിശോധന നടത്തിയ പോലീസിനു ചില കാര്യങ്ങളിൽ സംശയം ഉള്ളതായാണു വിവരം. ഇതുൾപ്പെടെ കൂടുതൽ കാര്യങ്ങളിൽ വ്യക്തതവരുത്താണാണ് നടിയെ രണ്ടാമതും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽതന്നെ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നാണു കരുതുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വെടിവയ്പിനു പിന്നിൽ മുംബൈ അധോലോക നായകൻ രവി പൂജാരിക്കു പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി രൂപ ആവശ്യപ്പെട്ടു തനിക്കു ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി ആദ്യ ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതുൾപ്പെടെ അന്വേഷണ വിധേയമാക്കിയ പോലീസ് നടിയുടെ മൊഴി പൂർണമായും മുഖവിലയ്ക്കെടുത്തിരുന്നില്ല.…
Read Moreപിന്നിലൂടെ എത്തി കടന്നുപിടിച്ചു! പുതുവർഷരാത്രിയിൽ റിസോർട്ട് ജീവനക്കാരിക്കുനേരേ മാനഭംഗശ്രമം: സംഭവം ചെറായിയില്‍
ചെറായി: പുതുവർഷ രാത്രിയിൽ യുവതിയായ റിസോർട്ട് ജീവനക്കാരിക്കുനേരേ മാനഭംഗശ്രമത്തിനു മുതിർന്ന ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ചെറായി ബീച്ച് റിസോർട്ട് ജീവനക്കാരനായ മാവേലിക്കര ഭരണിക്കാവ് സ്വദേശി മങ്ങാട്ട് ശ്രീവിഷ്ണു (25) ആണ് അറസ്റ്റിലായത്. യുവതി മുനന്പം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് എസ്ഐ ടി.വി.ഷിബുവാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രാത്രി 11.30ഓടെ റിസോർട്ടിൽ ആഘോഷം നടന്നയിടം വൃത്തിയാക്കുന്നതിനിടയിൽ പ്രതി പിന്നിലൂടെ എത്തി കടന്നുപിടിച്ചെന്നാണ് പരാതി. സ്ത്രീകൾക്ക് മാനഹാനി വരുത്തുന്നതിനെതിരേയുള്ള വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. സമാനമായ സംഭവത്തിൽ പ്രതിക്കു കായംകുളം കുറത്തിയാട് പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റൊരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതയിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More