കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കമിട്ട് 29ന് കൊച്ചിയിലെത്തുന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുക 24,970 വനിതാ ഭാരവാഹികളെ. രാഹുലിന്റെ താത്പര്യ പ്രകാരമാണ് വനിതാ ഭാരവാഹികളുമായി കൂടിക്കാഴ്ച ഒരുക്കിയിട്ടുള്ളതെന്നാണു വിവരം. രാഹുൽ ഗാന്ധിയെ വരവേൽക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും 15ന് ഡിസിസി ഓഫീസിൽ സ്വഗതസംഘ രൂപീകരണ യോഗം നടക്കുമെന്നും ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു. 29ന് എറണാകുളം മറൈൻ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രയും വനിതാ വൈസ് പ്രസിഡൻറുമാരും ഉൾപ്പെടെ അരലക്ഷത്തോളം പ്രതിനിധികളെയാകും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുക. ഇതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകും. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്റ് പദവികളിലേക്കു വനിതകളെ പാർട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തിൽ വനിതകൾക്കു പ്രാമുഖ്യം നൽകിയ കെപിസിസി നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുൽ, അവരെ അഭിസംബോധന…
Read MoreCategory: Kochi
പരീക്ഷ ജയിച്ചവർമതി; കണ്ടക്ടർമാർക്ക് പിന്നാലെ എം പാനൽ ഡ്രൈവർമാരുടെ പിടിക്കാൻ ലിസ്റ്റ് ചോദിച്ച് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിയിൽ എം പാനൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ പട്ടിക നൽകണമെന്ന് ഹൈക്കോടതി കോർപ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്സി ലിസ്റ്റിലുള്ള ഡ്രൈവർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. കേസ് ഇനി പരിഗണിക്കുന്പോൾ പട്ടിക സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. അടുത്തിടെ പിഎസ് സി ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടർമാരുടെ ഹർജി പരിഗണിച്ച് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് 4,071 താത്കാലിക കണ്ടക്ടർമാരെ കോർപ്പറേഷന് പിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരും കോടതിയെ സമീപിച്ചത്. കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള ഉത്തരവിന് കോർപ്പറേഷൻ രണ്ടുമാസം സാവകാശം തേടിയെങ്കിലും രൂക്ഷ വിമർശനം ഉന്നയിച്ച് കോടതി തള്ളിക്കളയുകയായിരുന്നു. പിന്നീട് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടർമാർക്ക് കോർപ്പറേഷൻ നിയമന ഉത്തരവ് നൽകുകയും ചെയ്തു.
Read Moreസ്ത്രീവിരുദ്ധ പരാമർശം: കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി; അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം
കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ നടത്തിയ പ്രസംഗത്തിലാണ് കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. ഇതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreപൊതുസമൂഹത്തിൽനിന്നു ഹർത്താൽ വിരുദ്ധ നീക്കമുണ്ടായത് സ്വാഗതാർഹം
വാഴക്കുളം: ദേശീയ പണിമുടക്ക് ദിനങ്ങളിൽ ഹർത്താൽ വിരുദ്ധ നീക്കം പൊതുസമൂഹത്തിൽനിന്ന് ഉണ്ടായതു സ്വാഗതാർഹമെന്ന് വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ. വാഴക്കുളത്ത് ദേശീയ പണിമുടക്ക് ദിവസങ്ങളിൽ കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുകയും വാഹനങ്ങൾ തടസമില്ലാതെ ഓടുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 16ന് വാട്ട്സാപ്പ് ഹർത്താലിന്റെ പേരിൽ വാഴക്കുളത്ത് കടകൾ അടപ്പിക്കാൻ എത്തിയ അക്രമികളെ നേരിട്ടുകൊണ്ടാണ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ നീക്കത്തിന് തുടക്കംകുറിച്ചത്. തുടർന്ന് ഹർത്താലുകൾക്കെതിരേ ഒപ്പുശേഖരണവും വിപുലമായ കാന്പയിനുകളും നടത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഹർത്താലുകളോട് സഹകരിക്കില്ലെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി അറിയിച്ച് നടത്തുന്ന ഹർത്താലുകളിൽ രാവിലെ ഒന്പതു മുതൽ 11 വരെ കടകളടച്ചിട്ട് സഹകരിക്കുമെന്നുമാണ് വ്യാപാരികളുടെ തീരുമാനം. പൈനാപ്പിൾ മേഖലയായ വാഴക്കുളത്ത് ഓരോ ഹർത്താലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കും വ്യാപാരികൾക്കും ഉണ്ടാക്കുന്നത്. തുടരെയുള്ള ഹർത്താലുകൾമൂലം വാഴക്കുളത്തെ പൈനാപ്പിൾ വിപണിക്ക് ചുരുങ്ങിയത് 50 കോടിയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നു…
Read Moreബസ് സ്റ്റോപ്പുകൾക്കു മുന്നിൽ അനധികൃത പാർക്കിംഗ്; യാത്രക്കാർ ദുരിതത്തിൽ; ആളെകയറ്റാൻ റോഡിന്റെ മധ്യഭാഗത്ത് ബസ് നിർത്തേണ്ട അവസ്ഥ
മൂവാറ്റുപുഴ: നഗരത്തിലെ ബസ് സ്റ്റോപ്പുകൾക്ക് മുന്നിൽ അനധികൃത പാർക്കിംഗ് വ്യാപകമായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നെഹ്റു പാർക്കിലും വെള്ളൂർകുന്നത്തുമാണ് അനധികൃത പാർക്കിംഗ് വ്യാപകമായിരിക്കുന്നത്. ഇവിടെയെത്തുന്ന ബസുകൾക്ക് യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും റോഡിന്റെ മധ്യഭാഗത്ത് നിർത്തേണ്ട അവസ്ഥയാണ്. ബസ് കാത്തുനിൽക്കുന്നവർ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ടിവരുന്നത് അപകടങ്ങൾക്കിടയാകുന്നുണ്ട്. പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർന്നിരിക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്. സന്ധ്യയാകുന്നതോടെ ഇവിടം മദ്യപാനികൾ കൈയടക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ബസ് കാത്തു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്കിലാകുന്ന നഗരത്തിൽ ബസ് സ്റ്റോപ്പുകൾക്കു മുന്നിൽ ബസുകൾ നിർത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് പോലീസിനു പുറമെ ഗാർഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റോപ്പുകൾക്കു മുന്നിലെ പാർക്കിംഗ് തടയാൻ ഇവർ ശ്രമിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പലപ്പോഴും ബസുകൾക്ക് പിന്നാലെ യാത്രക്കാർ ഓടുന്ന സ്ഥിതിയാണ്. കച്ചേരിത്താഴത്ത് ആധുനിക സംവിധാനത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് അധികൃതർ…
Read Moreപണിമുടക്ക് ദിവസത്തെ നഷ്ടം നികത്താൻ ചീട്ടുകളി; പണം പലിശയ്ക്ക് നൽകുന്ന സംഘത്തെത്തേടി പോലീസ്
കൊച്ചി: ബ്ലേഡ് മാഫിയയെ തുരത്താനുള്ള നടപടികൾ പോലീസ് ശക്തമാക്കുന്പോഴും പുതിയ രൂപത്തിലും ഭാവത്തിലും ബ്ലേഡുകാർ വീണ്ടും രംഗത്ത്. ചീട്ടുകളിക്കുപോലും പണം പലിശയ്ക്കു നൽകുന്ന ചില സംഘം കൊച്ചിയിൽ തലപൊക്കിയതായാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. മുച്ചീട്ടുകളി വ്യാപകമായ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ പിടിച്ചെടുത്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. മുന്തിയ വാഹനങ്ങളും വീടുകൾവരെയും പന്തയംവച്ച് ചീട്ടുകളിൽ ഏർപ്പെട്ടവരും ഏറെയായിരുന്നു. പോലീസ് നിരീക്ഷണം കൂടിയതോടെ ഏതാനും നാളുകൾമുന്പുവരെ ഇത്തരം ചീട്ടുകളി ഒരു പരിധിവരെ കുറഞ്ഞിരുന്നെങ്കിലും നിലവിൽ വർധിക്കുന്നതായും സൂചനയുണ്ട്. പോലീസിന്റെ വലയിൽ അകപ്പെടാതിരിക്കാൻ പല മാർഗങ്ങളിലൂടെയാണ് ചീട്ടുകളി സംഘത്തിന്റെ പ്രവർത്തനം. ഇവർക്കു പലിശയ്ക്ക് പണം നൽകുന്നവരാകട്ടെ ഇവയ്ക്ക് മറപിടിക്കുകയാണത്രേ. എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കുന്ന സംഘവും സജീവം. പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിൽ പലിശയ്ക്കു പണമെടുത്ത് മുച്ചീട്ട് കളിച്ച അഞ്ചംഗ…
Read Moreവരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിൽ മുൻ മന്ത്രി കെ. ബാബുവിനു ജാമ്യം
മൂവാറ്റുപുഴ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ച കേസിൽ മുൻ മന്ത്രി കെ. ബാബുവിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. 2007 ജൂലൈ ഒന്നു മുതൽ 2016 മേയ് 31 വരെയുള്ള കാലയളവിൽ 25,82,069 രൂപ അധിക വരുമാനമുണ്ടാക്കി അഴിമതി നിരോധനവകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നു കണ്ടെത്തിയതിനെ ത്തുടർന്നാണ് എറണാകുളം വിജിലൻസ് സ്പെഷൽ സെൽ മൂവാറ്റുപുഴ വിജലിൻസ് കോടതി മുന്പാകെ കുറ്റപത്രം ഹാജരാക്കിയത്. 49.45 ശതമാനം അധിക വരുമാനമാണ് കെ. ബാബു ഈ കാലയളവിൽ സന്പാദിച്ചത്. 52 പ്രമാണങ്ങളും കുറ്റപ്പത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. കെ. ബാബുവിനോടൊപ്പം പ്രതി ചേർക്കപ്പെട്ട ബാബുറാം, കെ.സി. മോഹനൻ എന്നിവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തൂറ പ്രതികരണവേദി തൃശൂർ വിജിലൻസ് കോടതി മുന്പാകെയാണ് പരാതി നൽകിയിരുന്നത്. പിന്നീട് വിജിലൻസ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ഏപ്രിൽ 29ന് കേസ് വീണ്ടും പരിഗണിക്കും.
Read Moreനെല്ലിക്കുഴിയിൽ പണിമുടക്ക് അനുകൂലികൾ സ്കൂൾ ഗേറ്റും ഓഫീസും താഴിട്ടുപൂട്ടി
കോതമംഗലം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ നെല്ലിക്കുഴിയിൽ സ്കൂൾ പ്രവർത്തിക്കാതിരിക്കാൻ ഗേറ്റും ഓഫീസും പണിമുടക്ക് അനുകൂലികൾ താഴിട്ടുപൂട്ടി. നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ഇന്നലെ രാവിലെ അധ്യാപകരെത്തിയപ്പോഴാണ് പതിവ് താഴിനു പുറമെ മറ്റൊരു താഴ്കൂടിയിട്ട് ഗേറ്റ് പൂട്ടിയിരിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് പിടിഎ ഭാരവാഹികളും പോലീസും സ്ഥലത്തെത്തി. പോലീസിന്റെ നിർദേശ പ്രകാരം താഴു പൊളിച്ചാണ് ഗേറ്റ് തുറന്ന അകത്തു കടന്നത്. പിന്നീടാണ് ഓഫീസും പുറമേ നിന്നുള്ളവർ പൂട്ടിയതായി കണ്ടത്. മൂന്ന് ചെറിയ താഴുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ഉപയോഗിച്ചിരുന്ന വലിയ താഴ് നീക്കം ചെയ്തിരുന്നു. വീണ്ടും പോലീസെത്തി താഴ് തകർത്താണ് ഓഫീസും തുറന്നത്. പണിമുടക്ക് ദിവസങ്ങളിൽ സ്കൂൾ തുറക്കുന്നത് തടയാനാണ് ഗേറ്റും വാതിലും പൂട്ടിയതെന്നാണ് സംശയിക്കുന്നത്. പോലീസ് വിശദമായി അന്വേഷിക്കണമെന്നാണ് പിടിഎയുടെ ആവശ്യം. ഓഫീസിന്റെ വാതിൽ പൂട്ടാൻ പതിവായി ഉപയോഗിച്ചിരുന്ന വലിയ താഴ് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തകർത്തതിന്റെ ലക്ഷണമൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. താക്കോൽ…
Read Moreകൊച്ചിയിൽ ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതികളെത്തേടി പോലീസ്
കൊച്ചി: ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്, പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി സൂചന. ചന്ദനത്തിന്റെ ശിൽപ്പവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണു വിവരം. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി രണ്ടംഗ സംഘമാണു തട്ടിപ്പ് നടത്തിയതെന്നാണു സൂചന. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽനിന്നുമാണു പ്രതികളെ സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചത്. ഇവരെ കുടുക്കുവാനുള്ള അന്വേഷണം ഉൗർജിതമാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സെൻട്രൽ പോലീസ് വ്യക്തമാക്കി.
Read More