ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ജ​ന​ലി​ന്‍റെ ഷ​ട്ട​ർ വീ​ണ് ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി ക​ലയുടെ  വി​ര​ൽ അ​റ്റു 

ക​ള​മ​ശേ​രി: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ജ​ന​ലി​ന്‍റെ ഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി ക​ല (39)യു​ടെ വി​ര​ലാ​ണ് അ​റ്റ​ത്. ഷ​ട്ട​ർ ഉ​യ​ർ​​ത്തി വ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.ഇ​ന്‍റ​ർസി​റ്റി​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോ​കു​വേ ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. യുവതി ക​ള​മ​ശേ​രി​യി​ൽ ഇ​റ​ങ്ങി പ​ത്ത​ടി​പ്പാ​ല​ത്തെ കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​. ഇൗ ​സം​ഭ​വ​ത്തെ തു​ട​ർ​ന്നു രാ​വി​ല​ത്തെ ഇ​ന്‍റ​ർ​സി​റ്റി അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി.

Read More

ജീ​വ​ന​ക്കാ​ര​ൻ പൂ​ട്ടി വീ​ട്ടി​ൽ പോ​യി; ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ ശുചിമുറിയിൽ സ്ത്രീ ​ കു​ടു​ങ്ങി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ

കൂ​ത്താ​ട്ടു​കു​ളം: സ്വ​കാ​ര്യ ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ വ​നി​താ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക കൃ​ത്യ​ത്തി​നു ക​യ​റി​യ സ്ത്രീ​യെ പൂ​ട്ടി​യി​ട്ട് ജീ​വ​ന​ക്കാ​ര​ൻ വീ​ട്ടി​ൽ പോ​യി. വാ​യു​സ​ഞ്ചാ​രം കു​റ​വാ​യ ശീ​തീ​ക​രി​ച്ച മു​റി​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ കു​ടു​ങ്ങി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ. വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ ന​ട​ന്ന സം​ഭ​വം ഏ​ഴോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ശു​ചി​മു​റി​യു​ടെ വാ​തി​ലും പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് ശു​ചി​മു​റി​യു​ടെ അ​ക​ത്തു​ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​ന്നു. സം​ഭ​വമ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ജീ​വ​ന​ക്കാ​ര​നെ​ത്തി​യാ​ണ് സ്ത്രീ​യെ മോ​ചി​പ്പി​ച്ച​ത്. ബ​സ്‌ സ്റ്റാ​ൻ​ഡിൽ കട ന​ട​ത്തു​ന്ന സ്ത്രീ​യാ​ണ് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യി​ൽ ബന്ദിയാ​ക്ക​പ്പെ​ട്ട​ത്.

Read More

ഓ​ണ്‍​ലൈ​ൻ ടാ​ക്സി പ​ണി​മു​ട​ക്ക് തു​ട​രു​ന്നു; ക​മ്പ​നി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം;സമരത്തിൽ പങ്കെടുക്കുന്നത് അയ്യായിരത്തോളം ടാക്സികൾ

കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്നു ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം ഇ​രു​പ​ത്തി​യാ​റു​ല​ക്ഷം രൂ​പ​യു​ടേ​തെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ. ജി​ല്ല​യി​ലെ അ​യ്യാ​യി​ര​ത്തോ​ളം​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളാ​ണു പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദി​വ​സേ​ന ഒ​രോ ഡ്രൈ​വ​ർ​മാ​ർ​ക്കും ശ​രാ​ശ​രി 2000 രൂ​പ​യു​ടെ ഓ​ട്ടം ല​ഭി​ച്ചി​രു​ന്നു. ഈ ​വ​രു​മാ​ന​ത്തി​ന്‍റെ 26 ശ​ത​മാ​നം തു​ക​യാ​ണ് ക​ന്പ​നി​ക​ൾ ക​മ്മീ​ഷ​നാ​യി വാ​ങ്ങി​യി​രു​ന്ന​ത്. ഒ​രോ ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ ശ​രാ​ശ​രി 520 രൂ​പ​വീ​തം ക​മ്മീ​ഷ​നാ​യി​മാ​ത്രം ക​ന്പ​നി​ക​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​മ്മീ​ഷ​ൻ വ​രു​മാ​നം നി​ല​ച്ച​തോ​ടെ ഏ​ക​ദേ​ശം 26 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്നു ക​ന്പ​നി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ദി​ന​വും നൂ​റു​ക​ണ​ക്കി​നു​പേ​ർ വ​ന്നു​പോ​കു​ന്ന കൊ​ച്ചി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ണി​മു​ട​ക്ക് സാ​ര​മാ​യി​ത​ന്നെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ, സ്വ​കാ​ര്യ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ,…

Read More

പ​ച്ചാ​ള​ത്ത്കാ​ർ​പോ​ർ​ച്ചി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച സം​ഭ​വം; പ്ര​തി എ​ത്തി​യ​ത് ബു​ള്ള​റ്റി​ൽ;  സിസിടിവി ദൃശ്യത്തിൽ കണ്ട കാഴ്ചയിങ്ങനെ…

കൊ​ച്ചി: പ​ച്ചാ​ള​ത്ത് കാ​ർ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. തീ​വ​ച്ച പ്ര​തി എ​ത്തി​യ​ത് ബു​ള്ള​റ്റി​ലാ​ണെ​ന്നും ഇ​യാ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ മു​ഖം തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ലെ​ന്നും എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി​സി​ടി​വി കാ​മ​റ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്കും പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ങ്കി​ലും ചി​ല​രെ സം​ശ​യി​ക്കു​ന്ന​താ​യും ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബു​ള്ള​റ്റി​ന്‍റെ ന​ന്പ​ർ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്ക​കം പ്ര​തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പി.​ജെ. ആ​ന്‍റ​ണി ഗ്രൗ​ണ്ടി​നു സ​മീ​പം സാ​യ് ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന സാ​യ് പ്ര​സാ​ദ് എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മാ​രു​തി സ്വി​ഫ്റ്റ് ഡി​സൈ​ർ കാ​ർ, ബൈ​ക്ക്, സ്കൂ​ട്ട​ർ എ​ന്നി​വ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ക​ത്തി​ന​ശി​ച്ച​ത്. അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി…

Read More

ജയിൽ മോചിതനായ  കെ. ​സു​രേ​ന്ദ്ര​നു സം​സ്ഥാ​ന​ത്ത് സ്വീ​ക​ര​ണം ഒ​രു​ക്കാ​ൻ ഒ​രു​ങ്ങി ബി​ജെ​പി

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ ജ​യി​ൽ മോ​ചി​ത​നാ​കു​ന്പോ​ൾ വ​ൻ​വ​ര​വേ​ൽ​പ് ന​ൽ​കാ​നൊ​രു​ങ്ങി ബി​ജെ​പി. പൂ​ജ​പ്പൂ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ൽ​നി​ന്നു​ള്ള സ്വീ​ക​ര​ണ​ത്തി​നു പു​റ​കെ സം​സ്ഥാ​ന​ത്തു​ട​നീ​ളം സ്വീ​ക​ര​ണം ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, ഒ​രു​വി​ഭാ​ഗം സു​രേ​ന്ദ്ര​നെ ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​തി​ൽ അ​സ്വ​സ്ഥ​രാ​ണ്. ഇ​വ​ർ ഇ​തി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. തീ​ർ​ത്ഥാ​ട​ക​യെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ സു​രേ​ന്ദ്ര​നു ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. ജാ​മ്യ വ്യ​വ​സ്ഥ​ക​ളെ​ല്ലാം ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ റാ​ന്നി കോ​ട​തി​യി​ൽ പൂ​ർ​ത്തി​ക​രി​ച്ചെ​ങ്കി​ലും ജാ​മ്യ ഉ​ത്ത​ര​വ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ൾ ഏ​ഴു മ​ണി ക​ഴി​ഞ്ഞ​തി​നാ​ൽ സു​രേ​ന്ദ്ര​ന് പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല. 21 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു സു​രേ​ന്ദ്ര​നു ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ സു​രേ​ന്ദ്ര​ന്‍റെ അ​റ​സ​റ്റ് ബി​ജെ​പി​യി​ൽ വ​ലി​യ ചേ​രി​തി​രി​വി​നും കാ​ര​ണ​മാ​യി. അ​റ​സ്റ്റി​നെ​തി​രേ പാ​ർ​ട്ടി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു വി. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള​ള​വ​രു​ടെ വി​മ​ർ​ശ​നം. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ ജ​യി​ൽ​മോ​ചി​ത​നാ​യെ​ത്തു​ന്ന സു​രേ​ന്ദ്ര​ന് വി​വി​ധ ജി​ല്ല​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​ത്.…

Read More

ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം തട്ടിച്ച സം​ഭ​വം; പ്ര​തി​ വിനിഷിനെ പോലീസ് അറസ്റ്റു ചെയ്തു 

കൊ​ച്ചി: ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു നി​ര​വ​ധി​പേ​രി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​ർ ഷ​നാ​സ് പാ​ർ​ക്കി​ൽ വി​നീ​ഷി​നെ (26) ആ​ണ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി​പേ​രി​ൽ​നി​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് ല​ക്ഷം രൂ​പ​വീ​തം വാ​ങ്ങി​യ​ശേ​ഷം അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ ഇ​യാ​ൾ നാ​ട് വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​വ​ന്ത്ര​യി​ലെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ട​വ​ന്ത്ര വ്യാ​പാ​ര​ഭ​വ​നി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ത​ങ്ക​ച്ച​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദി​നേ​ശ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ഹേ​ഷ്, പ്ര​ശാ​ന്ത് എ​ന്നി​വ​ർ…

Read More

കിടപ്പാടം നഷ്ടമായ പ്രീത ഷാജിയുടെ കുടുംബത്തിനുവേണ്ടിപ്ര​തി​രോ​ധ ക​ണ്‍​വ​ൻ​ഷ​ൻ

കൊ​ച്ചി: ബാ​ങ്ക് വാ​യ്പ​യ്ക്ക് ജാ​മ്യം നി​ന്ന​തി​ന്‍റെ പേ​രി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്തെ പ്രീ​ത ഷാ​ജി​യു​ടെ കു​ടും​ബ​ത്തി​നു​വേ​ണ്ടി സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ത്തി​ന് രാ​വി​ലെ 10ന് ​ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ. ​വാ​സു, കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഈ ​കു​ടും​ബ​ത്തെ കു​ടി​യി​റ​ക്കി കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന ബാ​ങ്ക്-​ഡി​ആ​ർ​ടി-​റി​യ​ലെ​സ്റ്റേ​റ്റ് റാ​യ്ക്ക​റ്റി​നെ​തി​രെ​യാ​ണ് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തെ​ന്ന് സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നീ​തി​ക്ക് കാ​വ​ൽ, പ്രീ​ത ഷാ​ജി​ക്ക് കാ​വ​ൽ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. കി​ട​പ്പാ​ടം ഒ​ഴി​യേ​ണ്ടി​വ​ന്നെ​ങ്കി​ലും കോ​ട​തി​യി​ലു​ള്ള വി​ശ്വാ​സം ഇ​നി​യും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്രീ​ത ഷാ​ജി പ​റ​ഞ്ഞു. ച​തി​യി​ൽ​പ്പെ​ടു​ത്തി കി​ട​പ്പാ​ടം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് കൂ​ട്ടു​നി​ന്ന സാ​ജ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്. നീ​തി ല​ഭി​ക്കും​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും പ്രീ​ത ഷാ​ജി…

Read More

കൊച്ചിയിലെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ അനിശ്ചിതകാല പ​ണി​മു​ട​ക്കി​ൽ വ​ല​ഞ്ഞ് യാ​ത്രി​ക​ർ

കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ആ​രം​ഭി​ച്ച അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ൽ വ​ല​ഞ്ഞ് യാ​ത്രി​ക​ർ. ഇ​ന്ന​ലെ വൈ​കി​ട്ടു​മു​ത​ലാ​ണ് അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. ദി​ന​വും നൂ​റു​ക​ണ​ക്കി​നു​പേ​ർ വ​ന്നു​പോ​കു​ന്ന കൊ​ച്ചി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ദി​വ​സേ​ന നി​ര​വ​ധി​പേ​ർ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു വ​രു​ന്ന​വ​ർ, വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ടാ​ക്സി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​നു സ​മീ​പം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന കേ​ര​ളാ ഓ​ണ്‍​ലൈ​ൻ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ വ​ർ​ഗീ​സി​നെ ഇ​ന്ന​ലെ വൈ​കി​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. ഏ​ക​ദേ​ശം അ​യ്യാ​യി​ര​ത്തോ​ളം ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നേ​രി​ട്ടും അ​തി​നു​മു​ന്പ്…

Read More

ഓർമകൾ പങ്കുവച്ച് മട്ടാഞ്ചേരിയിൽ ജൂതരുടെ ഒത്തുചേരൽ;  യ​ഹൂ​ദ​രു​ടെ സി​ന​ഗോ​ഗ് മ​ട്ടാ​ഞ്ചേ​രി​യി​ൽ സ്ഥാ​പി​ച്ചി​ട്ട് 450 വ​ർ​ഷം പിന്നുടമ്പോൾ…

പ​ള്ളു​രു​ത്തി: കൊ​ച്ചി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ജൂ​ത​രു​ടെ പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രു​ടെ സം​ഗ​മ​വേ​ദി​യാ​യി മ​ട്ടാ​ഞ്ചേ​രി. യ​ഹൂ​ദ​രു​ടെ സി​ന​ഗോ​ഗ് മ​ട്ടാ​ഞ്ചേ​രി​യി​ൽ സ്ഥാ​പി​ച്ചി​ട്ട് 450 വ​ർ​ഷം ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഒ​ത്തു​ചേ​ര​ൽ. പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് മ​ട്ടാ​ഞ്ചേ​രി​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​സ്രാ​യേ​ൽ, കാ​ന​ഡ, ല​ണ്ട​ൻ, ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 175ഉം ​കേ​ര​ള​ത്തി​ലെ ജൂ​ത​രു​മ​ട​ക്കം 200ഓ​ളം പേ​രാ​ണ് ഒ​ത്തു​ചേ​ർ​ന്ന​ത്. സി​ന​ഗോ​ഗി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ആ​ൽ​വി​ള​ക്കി​ൽ തി​രി​തെ​ളി​ച്ച് മൂ​ന്നു​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ജൂ​ത​രു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​മാ​യ ‘സിം​ഹാ​തോ​റ’ ആ​ഘോ​ഷ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ 82 ദീ​പ​ങ്ങ​ളാ​ണ് പ്ര​ത്യേ​കം സ്ഥാ​പി​ച്ച ആ​ൽ​വി​ള​ക്കി​ൽ തെ​ളി​ച്ച​ത്. ഇ​വി​ടെ ജീ​വി​ച്ചി​രു​ന്ന 82 ജൂ​ത​കു​ടും​ബ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ആ​ൽ​വി​ള​ക്ക്. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഇ​സ്രാ​യേ​ൽ അം​ബാ​സഡ​ർ റ​യ്ന ഡെ​വി​ൻ​സ്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ൽ​വി​ള​ക്ക് ജൂ​ത​പ്പ​ള്ളി കൂ​റേ​റ്റ​ർ ജോ​യി കാ​ന​ഡ​ക്കാ​രി ലോ​റി​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തെ​ളി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ൽ ഇ​വ​ർ പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളൊ​രു​ക്കും. വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ൽ ജൂ​ത​രു​ടെ പ്രാ​ർ​ഥ​ന​യാ​യ സ​ബാ​ത്ത് ന​ട​ക്കും. ഒ​ന്ന​ര…

Read More

പത്താകുളങ്ങര ബീച്ചിൽ  യുവാവിനെ സംഘം ചേർന്ന് കുത്തികൊലപ്പെടുത്തിയ സംഭവം: ഒ​ളി​വി​ലാ​യിരുന്ന പ്രതി സ​രു​ണ്‍ കീ​ഴ​ട​ങ്ങി

വൈ​പ്പി​ൻ: പത്താകുളങ്ങര ബീച്ചിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് അ​ഞ്ച​ല​ശേ​രി സ​രു​ണ്‍(24) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. നെ​ടു​ന്പാ​ശേരി​യി​ലെ സി​എഎ​ഫ്എ​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ട് തൃ​ശി​നാ​പ്പി​ള്ളി ചെ​ട്ടി​പ്പാ​ള​യം സ്വ​ദേ​ശി ഗ​ജേ​ന്ദ്ര​നാണ്(35) പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ൽ കുത്തേറ്റ് മരിച്ചത്. ഏ​ഴം​ഗ​സം​ഘ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ആ​റാം പ്ര​തിയാണ് സരുൺ. പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ക​ഴി​ഞ്ഞ രാ​ത്രി മു​ന​ന്പം എ​സ്ഐ ടി.​വി. ഷി​ബു​വി​ന്‍റെ മു​ന്നി​ൽ പ്ര​തി കീ​ട​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​ന്ന് ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More