ചെറായി: ചെറായിയിലെ ഒരു വീട്ടിൽ നിന്നും 2.4 ലക്ഷം രൂപ വിലവരുന്ന പത്തര പവന്റെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ഹോം നേഴ്സിനെ പോലീസ് 24 മണിക്കൂറിനകം കുന്നംകുളത്തെ ഒരു ലോഡ്ജിൽ നിന്നും അറസ്റ്റ്ചെയ്തു. പാലക്കാട് ത്രിത്താല കൂറ്റനാട് കക്കാട്ടിമല റോഡിൽ ഐഷ എന്ന് വിളിക്കുന്ന മായാചന്ദ്രൻ (53) ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി അഭിലാഷിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. അസുഖം ബാധിച്ച് കിടക്കുന്ന അഭിലാഷിന്റെ അമ്മയെ നോക്കാൻ നിർത്തിയ ഹോംനഴ്സായിരുന്നു പ്രതി . വ്യാഴാഴ്ച രാവിലെ 11 ന് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് രണ്ട് മാലയും ഒരു ജോഡി കമ്മലും മോഷ്ടിച്ചുകൊണ്ട് ഇവർ സ്ഥലം വിടുകയായിരുന്നു. ഇതേ തുടർന്ന് അഭിലാഷ് മുനന്പം പോലീസിൽ നൽകിയ പരാതിയിൽ എസ്ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ ചെറായിയിൽ നിന്നും ടാക്സി വിളിച്ചതായി അറിയാൻ കഴിഞ്ഞു. ടാക്സി…
Read MoreCategory: Kochi
വീട്ടമ്മയുടെ പേരിൽ നഗ്നദൃശ്യം; രണ്ടുവർഷത്തെ നിയമപോരട്ടങ്ങൾക്കൊടുവിൽ ഫോറൻസിക് പരിശോധനയിൽ തന്റെ ചിത്രമല്ലെന്ന് തെളിഞ്ഞു; പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പോലീസ്
കൊച്ചി: വീട്ടമ്മയുടെ പേരിൽ നഗ്നദൃശ്യം പ്രചരിപ്പിച്ച സംഭവത്തിന് പിന്നിൽ ആരെന്ന് അന്വേഷിച്ച് പോലീസ്. തൊടുപുഴ കരിങ്കുന്നം സ്വദേശിനിയായ ശേഭയുടേതെന്ന (36) പേരിൽ രണ്ടുവർഷം മുന്‍പ് പ്രചരിച്ച ചിത്രങ്ങൾ സംബന്ധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ദൃശ്യങ്ങൾ തന്റേതല്ലെന്നു ഫോറൻസിക് പരിശോധനയിലൂടെ ശോഭ തെളിയിച്ചിരുന്നു. ദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക്കാണ് സ്ഥിരീകരിച്ചത്. ആത്മാഭിമാനം സംരക്ഷിക്കാനുള്ള രണ്ടരവർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശോഭയുടെ വിജയം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി ഫലം കാണാതെ വന്നപ്പോൾ ആറുമാസം മുന്‍പ് ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ ഇടപെടലാണ് ശോഭയ്ക്ക് നിർണായകമായത്. വിവാഹശേഷം ഭർത്താവിനെ ബിസിനസിൽ സഹായിക്കുകയായിരുന്ന ശോഭയുടെ ജീവിതം മാറിമറിഞ്ഞത് 2016 നവംബറിൽ വാട്സാപ്പിലൂടെ പ്രചരിച്ച ഒരു അശ്ലീല ദൃശ്യത്തോടെയാണ്. ശോഭയുടേതെന്ന് സൂചിപ്പിച്ച വീഡിയോ പ്രചരിച്ചതോടെ കുടുംബത്തിലും നാട്ടിലും അവർ ഒറ്റപ്പെട്ടു. ഭർതൃവീട്ടിൽ നിന്നും ശോഭയെ പുറത്താക്കുകയും, ഭർത്താവ് വിവാഹമോചന ഹർജി നൽകുകയും ചെയ്തു.തന്റെ നിരപരാധിത്വം…
Read Moreമയക്കുമരുന്നു കേസ്; കേസെടുത്ത ഉദ്യോഗസ്ഥർ തുടരന്വേഷണം നടത്തരുതെന്നു നിർദേശവുമായി ഡിജിപി
ജോൺസൺ വേങ്ങത്തടം മൂവാറ്റുപുഴ: മയക്കുമരുന്നു കേസുകളിൽ ഇനിമുതൽ കേസെടുത്ത ഉദ്യോഗസ്ഥർ തുടരന്വേഷണം നടത്തരുതെന്നു ഡിജിപിയുടെ ഉത്തരവ്. പകരം കേസെടുത്ത ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥർ കേസ് അന്വേഷിക്കണം. മയക്കുമരുന്നു കേസുകളുടെ അന്വേഷണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാകണമെന്നതടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ സർക്കുലർ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു. എൻഡിപിഎസ് കേസുകളുടെ അന്വേഷണത്തിൽ പോലീസ് ഗുരുതരവീഴ്ച വരുത്തുന്നതായി നിരന്തരമായി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണു പുതിയ മാർഗനിർദേശങ്ങൾ. തൊണ്ടി മുതലുകൾ പ്രോപ്പർട്ടി ലിസ്റ്റിൽ ഉൾപ്പെടുത്തി സീൽ ചെയ്ത പായ്ക്കറ്റുകളിലാക്കി കോടതിയിൽ ഹാജരാക്കണം. കേസു ചാർജ് ചെയ്ത് 72 മണിക്കൂറുകൾക്കുള്ളിൽ തൊണ്ടി സാന്പിളുകൾ രാസപരിശോധനയ്ക്കായി ലാബുകളിൽ അയയ്ക്കണം. ബന്ധപ്പെട്ട കോടതിയുടെ കുറിപ്പോടെയായിരിക്കണം ഇത്. എൻഡിപിഎസ് ആക്ടിലെ സെക്ഷൻ 42, 43, 50, 52, 55, 57 വകുപ്പുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സാക്ഷികൾ പ്രതിഭാഗം ചേരുന്ന പ്രവണത ഒഴിവാക്കാൻ…
Read Moreഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി വേണമെന്ന ഡബ്ല്യുസിസിയുടെ ഹർജി നിയമപരമായി നേരിടുമെന്ന് മോഹൻലാൽ
കൊച്ചി: സിനിമ മേഖലയിൽ ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. കൊച്ചിയിൽ അമ്മയുടെ എക്സ്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താൻ ഡിസംബർ ഏഴിന് അബുദാബിയിൽ നടത്തുന്ന താരനിശയെ കുറിച്ചാണ് എക്സിക്യുട്ടീവ് കമ്മിറ്റി ഇന്ന് ചർച്ച ചെയ്തത്. മറ്റു വിഷയങ്ങളൊന്നും ചർച്ചയിൽ വന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. അമ്മ ഷോയ്ക്കും ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കൽ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.
Read Moreകോതമംഗലത്ത് വീട്ടിൽ വ്യാജമദ്യ നിർമാണം; മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കോതമംഗലം: വീട്ടിൽ വ്യാജമദ്യം നിർമിച്ച് വില്പന നടത്തിവന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ എക്സൈസ് പിടിയിൽ. കറുകടം ശ്രിനിലയം വീട്ടിൽ ശ്രീകുമാർ (44)ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഒമ്പതോടെ നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതി പിടിയിലായത്. 20 ലിറ്റർ വാറ്റ് ചാരായവും 15 ലിറ്റർ ഗോവൻ നിർമിത വിദേശമദ്യവും ചാരായത്തിൽ നിറം കലർത്തി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ അര ലിറ്റർ ബോട്ടിലുകളിൽ നിറച്ച അഞ്ച് ലിറ്റർ മദ്യവും പ്രതിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തു. അര ലിറ്ററിന്റെ 170 ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് വ്യാജമദ്യം നിറച്ച് വില്പന നടത്താൻ സൂക്ഷിച്ചിരുന്നതാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പോലീസ് ഉദ്യേഗസ്ഥനായിരുന്ന ഇയാളെ കേസിപ്പെട്ടതിനെ തുടർന്നാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്. കറുകടം അമ്പലം പടിയിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലും പരിശോധന നടത്തും. വിശദമായ പരിശോധനക്കും ചോദ്യം ചെയ്യലിനും ശേഷമേ കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള…
Read Moreനിനക്കായ് ആദ്യമായ്… മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച്, പ്രതിഷേധ ദിനം , ഒപ്പുശേഖരണം, ഭക്തസദസ്; കളളക്കേസിൽ കുടുക്കി ജയിലിലിട്ട കെ. സുരേന്ദ്രനുവേണ്ടി ബിജെപിയുടെ വിവിധ പരിപാടികൾ
കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിലേക്കു ബിജെപി നാളെ മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ചാണു മാർച്ചെന്നു കൊച്ചിയിൽ പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനു ശേഷം പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. സിപിഎമ്മിന്റെ അഴിമതിയെക്കുറിച്ചു സംസാരിക്കുന്ന സുരേന്ദ്രനെ സർക്കാർ കള്ളക്കേസിൽ കുടുക്കിയതാണ്.ഇന്നു തൃശൂർ, കോഴിക്കോട് ജില്ലകളിലെ കമ്മീഷണർ ഓഫീസുകളിലേക്കും മാർച്ച് നടത്തും. 24 മുതൽ 27 വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കും. 25 മുതൽ 30 വരെ ഒപ്പുശേഖരണവും ഡിസംബർ അഞ്ചു മുതൽ 10 വരെ ഭക്തസദസും നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Read Moreവെല്ലുവിളി തുടരുന്നു; ശബരിമല വിഷയത്തില്‍ പ്രക്ഷോഭം നിര്‍ത്തിയാല്‍ സംവാദമാകാമെന്ന് കോടിയേരി
കൊച്ചി: പ്രക്ഷോഭം നിര്‍ത്തിവച്ചാല്‍ ശബരിമല വിഷയത്തില്‍ പരസ്യ സംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്കു മറുപടി പറയുകയായിരുന്നു കോടിയേരി. കഴിഞ്ഞ ദിവസം പരസ്യ സംവാദത്തിനുള്ള കോടിയേരിയുടെ വെല്ലുവിളി ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം നിർത്തിവച്ചാൽ സംവാദമെന്ന നിലപാടുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭം നിര്‍ത്തി സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാടെന്നു കോടിയേരി പറഞ്ഞു.
Read Moreശബരിമല യുവതീ പ്രവേശനം: സ്ത്രീകൾക്കായി രണ്ട് ദിവസം മാറ്റിവയ്ക്കാമെന്ന് സർക്കാർ
കൊച്ചി: ശബരിമലയിൽ സ്ത്രീകളുടെ ദർശനത്തിന് രണ്ട് ദിവസം മാറ്റി വയ്ക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ നൽകിയ ഹർജി കോടതി പരിഗണിച്ചപ്പോഴാണ് സ്റ്റേറ്റ് അറ്റോർണി സർക്കാർ നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ക്ക് സംരക്ഷണം നല്കാന് പോലീസിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൗലിക അവകാശത്തിനൊപ്പം വ്യക്തികളുടെ സുരക്ഷയും പ്രധാനമാണെന്ന് കോടതി ഹർജിക്കാരെ അറിയിച്ചു. യുവതീ പ്രവേശന വിഷയത്തിൽ ഇതുവരെ എന്തുചെയ്തെന്ന് കോടതി ദേവസ്വംബോർഡിനോട് ചോദിച്ചു. യുവതീ പ്രവേശനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയോ എന്നും കോടതി ബോർഡിനോട് ആരാഞ്ഞു. നേരത്തെ, ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശബരിമല കര്‍മ സമിതി പോലുള്ള സംഘടനകളും അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ…
Read Moreഅധികൃതരുടെ അനാസ്ഥ ; ജൈവമാലിന്യ സംസ്കരണ, വൈദ്യുതോത്പാദന യൂണിറ്റ് അനാഥം
പോത്താനിക്കാട്: പൈങ്ങോട്ടൂർ ടൗണിലെ ജൈവ മാലിന്യ സംസ്കരണ വൈദ്യുതോത്പാദന യൂണിറ്റ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അനാഥമായിട്ട് അഞ്ചുവർഷമാകുന്നു. പത്തു വർഷം മുൻപ് ബയോടെക്കിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൈങ്ങോട്ടൂർ പഞ്ചായത്തും സംയുക്തമായി സ്ഥാപിച്ച പ്ലാന്റാണിത്. 18 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇവിടെ പൈങ്ങോട്ടൂരിലെയും പരിസരങ്ങളിലെയും ജൈവ മാലിന്യങ്ങൾ സംസ്ക്കരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ടൗണിലെ മുപ്പതോളം തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യത്തെ അഞ്ചു വർഷം നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇവിടത്തെ പ്ലാന്റ് ഓപ്പറേറ്റർ മരണപ്പെട്ടതിനു ശേഷമാണ്രതേ പ്ലാന്റ് അനാഥമായത്. പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങിയതു മുതൽ ടൗണിലെ മത്സ്യ മാംസ മാർക്കറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങൾ വിജനമായ സ്ഥലങ്ങളിലും ഓടകളിലുമാണ് നിക്ഷേപിക്കുന്നത്. ഇതുമൂലം ടൗണിന്റെ പലഭാഗങ്ങളിലും ദുർഗന്ധത്താൽ മൂക്കുപൊത്തി നടക്കേണ്ട സാഹചര്യമാണുള്ളത്. യോഗ്യതയുള്ള ഒരു പ്ലാന്റ് ഓപ്പറേറ്ററെ എത്രയുംവേഗം നിയമിച്ച് യൂണിറ്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ…
Read Moreതട്ടേക്കാട് രാത്രി സഞ്ചാരിയായ കൂരൻ മാനിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
കോതമംഗലം: തട്ടേക്കാട് മാൻ വർഗത്തിലെ രാത്രി സഞ്ചാരിയായ കൂരമാനിനെ (കൂരൻ) പരിക്കേറ്റ നിലയിൽ കണ്ടെത്തി. തട്ടേക്കാട് ഞായപ്പിളിയിൽ ചെറിയ അരുവിയിലാണ് കൂരമാനെ നാട്ടുകാർ കണ്ടെത്തിയത്. പക്ഷി സങ്കേതത്തിലെത്തിച്ച കൂരമാനിന് വനം വകുപ്പ് പ്രഥമ ശുശ്രൂഷ നൽകി പരിചരിച്ച് വരികയാണ്. കൂരമാൻ സുഖം പ്രാപിച്ചുവരുന്നതായും പൂർണ ആരോഗ്യം പ്രാപിച്ചാൽ വനത്തിൽ തുറന്നുവിടുമെന്നും വനപാലകർ അറിയിച്ചു. മൗസ് ഡിയർ പെണ്‍വർഗത്തിൽപ്പെട്ട കൂരമാനാണ് തട്ടേക്കാട് ക്യാച്ച്മെന്റ് ഏരിയയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പക്ഷികളോ മറ്റോ ആക്രമിച്ച് വെള്ളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. കേരളത്തിലെ വനാന്തരങ്ങളിൽ അങ്ങിങ്ങായി ഇവയെ കാണപ്പെടുന്നുണ്ട്. രാത്രി സഞ്ചാരിയായ കൂരമാനുകളെ സാധാരണയായി അടുത്തു കാണാൻ കഴിയാറില്ല. കുളന്പുള്ള ജീവികളിലും മാൻ വർഗത്തിലും ഏറ്റവും ചെറുതാണ് കൂരമാനുകൾ. സസ്യഭുക്കുകളായ കൂരമാനുകളുടെ പ്രധാന ഭക്ഷണം നിലത്തു വീണു കിടക്കുന്ന പഴങ്ങളും, ഇലകളും, പുല്ലുമാണ് ചാരനിറമുള്ള ഇവയുടെ ദേഹത്ത് വരകളും കാണാം.
Read More