ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് തു​ട​രു​ന്നു; ഇ​ന്ന് വ​ർ​ധി​ച്ച​ത് പെ​ട്രോ​ളി​ന് 18 പെ​സ​യും ഡീ​സ​ലി​ന് 22 പൈ​സ​യും

കൊ​ച്ചി: ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 18 പൈ​സ​യും ഡീ​സ​ലി​ന് 22 പൈ​സ​യു​മാ​ണു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 85.64 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഡീ​സ​ൽ വി​ല 78.81 രൂ​പ​യു​മാ​യി. ന​ഗ​ര​ത്തി​നു പു​റ​ത്ത് ഡീ​സ​ൽ വി​ല 79 രൂ​പ ക​ട​ന്നും മു​ന്നേ​റു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 86.83 രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ൽ വി​ല 79.93 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല 85.75 രൂ​പ​യും ഡീ​സ​ൽ വി​ല 78.93 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​നു പു​റ​ത്ത് പെ​ട്രോ​ൾ വി​ല 86 രൂ​പ​യും ഡീ​സ​ൽ വി​ല 79 രൂ​പ​യും ക​ട​ന്നു.

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യാ​യ സ്ത്രീ​യെ റിസോട്ടിലെത്തിച്ച് പീഡിപ്പിച്ചു; പെരുന്പാവൂർ സ്വദേശി അറസ്റ്റിൽ

വൈ​പ്പി​ൻ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യാ​യ സ്ത്രീ​യെ ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെരുന്പാവൂർ പാ​റ​പ്പു​റം മാ​ലേ​ത്ത് വീ​ട്ടി​ൽ മൂ​സ​യു​ടെ മ​ക​ൻ ബാ​ബു(36) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം സ്വ​ദേ​ശി​നിയാ​യ യു​വ​തി പെ​രു​ന്പാ​വൂ​ർ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​നു കേ​സെ​ടു​ത്ത് മു​ന​ന്പം പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​ത് മു​ന​ന്പം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണി​ത്. 2017 മാ​ർ​ച്ച് മു​ത​ൽ 2018 ഓഗ​സ്റ്റ് മാ​സം വ​രെ വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. യു​വാ​വ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ പ്ര​തി വീ​ണ്ടും പ​രാ​തി​ക്കാ​രി​യു​ടെ പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി ഇയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ…

Read More

പ്ര​ള​യ​ദു​രി​തം അ​തി​ജീ​വി​ക്കാ​ൻ  ബാ​ങ്കിം​ഗ് മേ​ഖ​ല​യു​ടെ സ​ഹാ​യം അ​നി​വാ​ര്യമെന്ന് ജി​ല്ലാ ക​ള​ക്ട​ർ

കൊ​ച്ചി: പ്ര​ള​യ​ദു​രി​ത​ത്തെ അ​തി​ജീ​വി​ക്കാ​ൻ ജി​ല്ല​യ്ക്കു ബാ​ങ്കിം​ഗ് മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യം എ​ല്ലാ മേ​ഖ​ല​ക​ളെ​യും ബാ​ധി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യി. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ്തം​ഭി​ച്ചു. സാ​ന്പ​ത്തി​ക​സ്രോ​ത​സു​ക​ളെ​ല്ലാം പെ​ട്ടെ​ന്ന് നി​ശ്ച​ല​മാ​യി. ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​തു​ൾ​പ്പെ​ടെ വീ​ടി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും പൊ​തു​മു​ത​ലി​നും ജീ​വ​നോ​പാ​ധി​ക​ൾ​ക്കു​മു​ണ്ടാ​യ ന​ഷ്ടം ക​ന​ത്ത​താ​ണ്. പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ​ക്ക് സ​മൂ​ഹ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ന്നും പൊ​തു​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കാ​ൻ ബാ​ങ്കിം​ഗ് മേ​ഖ​ല രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്കിം​ഗ് സ​മി​തി​യു​ടെ ജി​ല്ലാ ക്രെ​ഡി​റ്റ് പ്ലാ​ൻ അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല​യി​ലെ ബാ​ങ്ക് നി​ക്ഷേ​പം 5.17 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ആ​കെ​യു​ള്ള 1,094 ശാ​ഖ​ക​ളി​ലാ​യി 90533.65 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണു​ള്ള​ത്. ഇ​തി​ൽ എ​ൻ​ആ​ർ​ഐ നി​ക്ഷേ​പം 28391.15 കോ​ടി രൂ​പ​യാ​ണ്. വാ​യ്പ​യി​ന​ത്തി​ൽ 72324.9 കോ​ടി രൂ​പ​യാ​ണ്…

Read More

ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​ച​ര​ണം;  രം​ഗ​ശ്രീ​യു​ടെ ‘അ​തി​ജീ​വ​നം’ ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി

കൊ​ച്ചി: ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ‘അ​തി​ജീ​വ​നം’ എ​ന്ന പേ​രി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന തെ​രു​വു നാ​ട​കം ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി. കു​ടും​ബ​ശ്രീ​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ രം​ഗ​ശ്രീ അ​ണി​യി​ച്ചൊ​രു​ക്കി​യ നാ​ട​കം ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നും ന​വ​കേ​ര​ള നി​ർ​മി​തി​ക്കു​മാ​യു​ള്ള പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ഇ​റ​ക്കി​യ​ത്. 250 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. അ​ടു​ത്ത മാ​സം മൂ​ന്നി​ന് ന​റു​ക്കെ​ടു​ക്കു​ന്ന ലോ​ട്ട​റി​യി​ൽ ല​ക്ഷം പേ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. പ്ര​ള​യ​ത്തി​ന്‍റെ ഭീ​ക​ര​ത​യും ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ്യ​ക്ത​മാ​ക്കു​ന്ന 15 മി​നി​റ്റു​ള്ള നാ​ട​കം പ്ര​ള​യ​കാ​ല​ത്ത് ക്യാ​ന്പു​ക​ളി​ലു​ണ്ടാ​യ മ​തേ​ത​ര കൂ​ട്ടാ​യ്മ​യും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പി​ന്നീ​ടു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളും അ​വ​ത​ര​ണ​ത്തി​ലൂ​ടെ എ​ത്തു​ന്നു. പ്ര​കൃ​തി​സം​ര​ക്ഷ​ണം എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലി​ലൂ​ടെ​യാ​ണ് നാ​ട​കം അ​വ​സാ​നി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സി​ന്നി ജോ​സ​ഫ്, നീ​ന ഗി​രീ​ഷ്, ജീ​ജ ഷി​ജു, സിം​ല മോ​ൾ, സി​ന്ധു മോ​ഹ​ന​ൻ, മോ​ള​മ്മ…

Read More

വി​വാ​ഹേ​ത​ര ലൈം​ഗി​ക​ബ​ന്ധം; യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ പു​തി​യ​നി​യ​മം കു​ടും​ബ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​മോയെന്ന ആശങ്കയിൽ വ​നി​താ ക​മ്മീ​ഷ​ൻ

കൊ​ച്ചി: വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം ക്രി​മി​ന​ൽ കു​റ്റ​മ​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ രാ​ജ്യ​മെ​ന്ന നി​ല​യി​ൽ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും വി​ധി​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നു വ​നി​താ​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. ഏ​റെ​യും യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ പു​തി​യ​നി​യ​മം കു​ടും​ബ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​മോ എ​ന്നാ​ണ് ആ​ശ​ങ്ക. സ്ത്രീ​ക​ളെ അ​ന്ത​സി​ല്ലാ​ത്ത​വ​രും കു​റ്റ​ക്കാ​രു​മാ​യി​ട്ടാ​യി​രു​ന്നു 497-ാം വ​കു​പ്പ് നോ​ക്കി​ക്ക​ണ്ടി​രു​ന്ന​ത്. പു​തി​യ നി​യ​മ​ത്തി​ലൂ​ടെ അ​തി​നു മാ​റ്റം​വ​രി​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്നും അ​ധ്യ​ക്ഷ പ​റ​ഞ്ഞു.

Read More

ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ർ​ട്ട് പിടിച്ചെടുക്കാൻ പാടില്ല; വി​ജി​ല​ൻ​സ് കേ​സി​ന്‍റെ പേരിൽ പാസ്പോർട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി

കൊ​ച്ചി: വി​ജി​ല​ൻ​സ് കേ​സി​ന്‍റെ പേ​രി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചെ​ല​വ​ന്നൂ​ർ കാ​യ​ൽ കൈ​യേ​റി ബോ​ട്ടു ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ചെ​ന്ന കേ​സി​ൽ ജ​യ​സൂ​ര്യ​ക്കെ​തി​രേ വി​ജി​ല​ൻ​സ് സം​ഘം കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. കു​റ്റ​പ​ത്ര​ത്തി​ന്മേ​ൽ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​ൽ പാ​ടി​ല്ലെ​ന്നാ​ണു ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ച​ല​ച്ചി​ത്ര താ​ര​മാ​യ ത​നി​ക്കു ഷൂ​ട്ടിം​ഗി​നും മ​റ്റു​മാ​യി വി​ദേ​ശ​യാ​ത്ര​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജ​യ​സൂ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

Read More

ഭീ​തി​യു​ടെ വിള്ളൽ ;  പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ  കു​രു​ട്ടാ​യി​മ​ല വി​ണ്ടു​കീ​റി: ജ​നം ആശങ്കയി​ൽ

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ കു​രു​ട്ടാ​യി​മ​ല വി​ണ്ടു​കീ​റി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ 22-ാം വാ​ർ​ഡി​ൽ കു​രു​ട്ടാ​യി​മ​ല​യു​ടെ ഒ​രു ഭാ​ഗ​മാ​ണ് വി​ണ്ടു​കീ​റി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മ​ല​യി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​ച്ച​പ്പോ​ഴാ​ണ് മ​ല ര​ണ്ടാ​യി വി​ണ്ടി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​കാം മ​ല വി​ണ്ടു​കീ​റി​യ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് സ്ഥ​ല​ത്തു വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യാ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കൂ. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഏ​റി​യ ഭാ​ഗ​വും മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഈ ​മ​ല​ക​ളെ​ല്ലാം ഇ​ല്ലാ​താ​ക്കാ​ൻ മ​ണ്ണു മാ​ഫി​യ​യും ക​രി​ങ്ക​ൽ ക്വാ​റി മാ​ഫി​യ​യും ശ്ര​മി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചാ​ര​പ്പാ​ട് മ​ല, തൃ​ക്ക​ള​ത്തൂ​ർ മ​ല, ഇ​പ്പോ​ൾ കു​രു​ട്ടാ​യി​മ​ല​യും ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. കു​ടി​വെ​ള്ള​ത്തി​നു ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ മ​ല​ക​ൾ പൂ​ർ​ണ​തോ​തി​ൽ നി​ല​നി​ന്നി​രു​ന്ന സ​മ​യ​ത്ത് കി​ണ​റു​ക​ളി​ൽ ധാ​രാ​ളം വെ​ള്ളം ല​ഭി​ക്കു​മാ​യി​രു​ന്നു. മ​ല തു​ര​ക്ക​ൽ ആ​രം​ഭി​ച്ച​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​താ​യി നാ​ട്ടു​കാ​ർ…

Read More

പ്രളയത്തിൽ എല്ലാം നഷ്ടമായി  തൊഴുത്തിൽ അന്തിയുറങ്ങുന്ന  ബാ​ല​നു പ​ശു​ക്ക​ളെ വാ​ങ്ങാൻ  സഹായവുമായി ഫാ.റ്റൂ​ബി​യും; ബാ​ല​ന്‍റെ ജീ​വി​ത​ക​ഥ ‘രാഷ്‌ട്ര ദീ​പി​ക’​യി​ലൂ​ടെ അ​റി​ഞ്ഞാണ് സഹായവുമായി ഫാദർ എത്തിയത്

കൊ​ച്ചി: പ്ര​ള​യ​ത്തി​ൽ ജീ​വി​തോ​പാ​ദി​യാ​യ പ​ശു​ക്ക​ളെ ന​ഷ്ട​മാ​യി തൊ​ഴു​ത്തി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ബാ​ല​നെ തേ​ടി സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തു​ട​രു​ന്നു. ചെ​റാ​യി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​റ​വ​യു​ള്ള ര​ണ്ടു പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നു 40,000 രൂ​പ​യു​ടെ ചെ​ക്ക് ഇ​ന്ന​ലെ നോ​ർ​ത്ത് പ​റ​വൂ​ർ ചി​റ്റാ​ട്ടു​ക​ര ആ​ളം​തു​രു​ത്തി​ൽ താ​മ​സി​ക്കു​ന്ന ക​രു​വേ​ലി​പ്പാ​ടം ബാ​ല​നു കൈ​മാ​റി. ബാ​ല​ന്‍റെ ജീ​വി​ത​ക​ഥ ‘രാഷ്‌ട്ര ദീ​പി​ക’​യി​ലൂ​ടെ അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണു സ​ഹാ​യം കൈ​മാ​റി​യ​തെ​ന്നു വി​കാ​രി ഫാ. ​റ്റൂ​ബി ഇ​ട​മ​റു​ക് അ​റി​യി​ച്ചു. പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ ബാ​ല​ന്‍റെ വീ​ടു​നി​ർ​മാ​ണ​ത്തി​നു സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും ഫാ. ​റ്റൂ​ബി പ​റ​ഞ്ഞു. പ​റ​വൂ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫാ. ​റ്റൂ​ബി സ​ജീ​വ​മാ​യി​രു​ന്നു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളും എ​ത്തി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വീ​ടു​ക​ളി​ലേ​ക്കു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു​വരു​ന്നു​ണ്ട്. പ്ര​ള​യം ദു​രി​തം വി​ത​ച്ച ചേ​ന്ദ​മം​ഗ​ല​ത്തെ…

Read More

കളമശേരി നഗരസഭയിലെ എ​ൻജി​നീ​യ​റുടെ ഗ്രേ​ഡ് പ്ര​മോ​ഷ​ൻ ആ​ഘോ​ഷം; ഓഫീസ് അടച്ച് ജീവനക്കാർ പുറത്ത് പോയത് വിവാദമാകുന്നു

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭ​യി​ലെ കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ലെ എ​ൻജിനീ​യ​ർ ഗ്രേ​ഡ് പ്ര​മോ​ഷ​ൻ ആ​ഘോ​ഷി​ക്കാ​നാ​യി ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​രെ​യും കൊ​ണ്ട് പു​റ​ത്ത് പോ​യ​ത് വി​വാ​ദ​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മ​ണി മു​ത​ൽ ര​ണ്ട​ര മ​ണി വ​രെ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ കെ​ട്ടി​ട​വി​ഭാ​ഗ​ഓ​ഫീ​സ് അ​ട​ച്ചി​ട്ടാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മ​റ​റു​മാ​യി പോ​യ​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ കൗ​ൺ​സി​ൽ യോ​ഗം ന​ട​ക്കു​മ്പോ​ഴാ​ണ് ഈ ​സം​ഭ​വം . വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന​ലെ ഒ​ന്ന​ര​യോ​ടെ എ​ത്തി​യ​വ​ർ ര​ണ്ട​ര​യാ​യി​ട്ടും ജീ​വ​ന​ക്കാ​ർ എ​ത്താ​ത്ത​ത് കാ​ര​ണം ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ​ത്തി ഓ​ഫീ​സ് തു​റ​ക്കു​ക​യാ​യി​രു​ന്നു. എഇയ്ക്ക് ​ല​ഭി​ച്ച ഗ്രേ​ഡ് പ്ര​മോ​ഷ​ൻ ആ​ഘോ​ഷി​ക്കാ​നാ​ണ് ഓ​ഫീ​സ് സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി സ്ഥ​ലം വി​ട്ട​ത്. അ​തി​നി​ടെ ബ​ഹ​ളം വ​ച്ച വ​രോ​ട് പി​ന്നെ​ക്കാ​ണാ​മെ​ന്ന മ​റു​പ​ടി ചി​ല ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ജീ​വ​ന​ക്കാ​ർ മാ​റി മാ​റി​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പോ​കാ​റ്. അ​തി​നാ​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​റി​ല്ല. ഇ​ത്ത​വ​ണ കൗ​ണ്ട​റു​ക​ൾ എ​ല്ലാം അ​ട​ച്ചി​ട്ടാ​ണ് ജീ​വ​ന​ക്കാ​ർ പു​റ​ത്തു​പോ​യ​ത്.

Read More

ഇ​വ​രെ കൊ​ണ്ട് തോ​റ്റു…. ടെ​ലി​ഫോ​ണ്‍ ബില്ല് അ​ട​ച്ചാ​ലും വി​ച്ഛേ​ദി​ക്കാ​ൻ ഓ​ടി​വ​രും; ബിഎസ്എന്‍എല്‍ ഓഫീസിലെത്തി വിവരം തിരക്കിയപ്പോള്‍ രാമന്‍ നായര്‍ക്ക് കിട്ടിയത് വിചിത്ര മറുപടി

മൂ​വാ​റ്റു​പു​ഴ: ടെ​ലി​ഫോ​ണ്‍ ചാ​ർ​ജ് അ​ട​ച്ചാ​ലും ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന​താ​യി പ​രാ​തി. മാ​സ​വാ​ട​ക ഒ​രു ആ​ഴ്ച മു​ന്പേ അ​ട​ച്ചെ​ങ്കി​ലും ഇ​തൊ​ന്നും ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ ത​ട​സ​മാ​കി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. വാ​ട​ക അ​ട​ച്ച​കാ​ര്യം പ​റ​യു​ന്പോ​ൾ കൈ​മ​ല​ർ​ത്തു​ക​യും ചെ​യ്യും. മാ​സ​വാ​ട​ക അ​ട​ച്ചി​ട്ടും ടെ​ലി​ഫോ​ണ്‍ ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി രം​ഗ​ത്തു വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ക​ച്ചേ​രി​ത്താ​ഴം ഉ​ഷ ഡീ​ല​ർ ഉ​ട​മ പി.​കെ. രാ​മ​ൻ നാ​യ​രെ​യാ​ണ് ടെ​ലി​ഫോ​ണ്‍ വ​കു​പ്പ് വ​ട്ടം​ക​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ 18 ന് ​മു​ന്പ് വാ​ട​ക​യാ​യ 565 രു​പ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ ബി​ല്ലി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ഞ്ചി​നു ത​ന്നെ മാ​ർ​ക്ക​റ്റ് പോ​സ്റ്റ് ഓ​ഫീ​സി​ൽ പ​ണം അ​ട​ച്ചു ര​സീ​സ് വാ​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ടെ​ലി​ഫോ​ണ്‍ ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി സ്ഥാ​പ​ന​ത്തി​ൽ ലാ​ൻ​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന രാ​മ​ൻ നാ​യ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ​ത്തി വി​വ​രം തി​ര​ക്കി​യ​പ്പോ​ഴു​ള്ള മ​റു​പ​ടി​യാ​ണ് വി​ചി​ത്ര​മാ​യ​ത്. പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ ആ​രു​ടെ​യും…

Read More