കൊച്ചി: അന്തരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. ഭൗതിക ശരീരം യൂണിവേഴ്സിറ്റി കോളജിലും കലാഭവൻ തിയറ്ററിലും ഇന്ന് പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുമലയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും. സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. അപകടത്തിൽ രണ്ടുവയസുകാരിയായ മകൾ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
Read MoreCategory: Kochi
പാലം വിഭാവനം ചെയ്തിട്ട് 54 വർഷം; ശിലാസ്ഥാപനം നടത്തിയിട്ട് ഏഴുവർഷം; എന്നിട്ടും പാലമായില്ല; ചേന്നൂർ-കോതാട് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം
ചേന്നൂർ-കോതാട് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിനു കുറുകെ തീർത്ത മനുഷ്യച്ചങ്ങല. – അഖിൽ പുരുഷോത്തമൻ. കൊച്ചി: 45 വർഷം മുന്പ് വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായുള്ള ചേന്നൂർ-കോതാട് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിനു കുറുകെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. ചേന്നൂർ-കോതാട് പാലം ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചേന്നൂർ, കോതാട് നിവാസികളായ എണ്ണൂറിലധികം പേർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി. 2005 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലം ഉടൻ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാലം വരുന്ന കടമക്കുടി പഞ്ചായത്ത് ജിസിഡിഎയുടെ പരിധിയിൽ വരുന്നതിനാൽ 2006 മുതൽ ഈ പാലം ജിസിഡിഎയുടെ പരിഗണനയിൽ വന്നു. കിറ്റ്കോ തയാറാക്കിയ എസ്റ്റിമേറ്റും അലൈൻമെന്റും 2011ൽ ജിഡ അംഗീകരിക്കുകയും സർക്കാർ ഭരണാനുമതി…
Read Moreചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററിലെത്തി; മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വിനയന്റെ മൊഴിയെടുക്കാനൊരുങ്ങി സിബിഐ
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. വിനയനോട് ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു. മണിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിനയൻ സംവിധാനം ചെയ്ത “ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സിബിഐയുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.
Read Moreകോടികളുടെ പലിശ ഇടപാട് കേസ്; മഹാരാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു: കോടതിയിൽ പ്രോസിക്യൂട്ടറുടെ പ്രതിഷേധം; തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ നടന്ന സംഭവവികാസങ്ങൾ ഇങ്ങനെ….
കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ മഹാരാജ മഹാദേവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ ജാമ്യത്തിനുശേഷം പത്ത് ദിവസത്തേക്കാണ് തോപ്പുംപടി മജിസ്ട്രേറ്റ് കോടതി മഹാരാജിനെ കസ്റ്റഡിയിൽ വിട്ടത്. മഹാരാജിനെ കസ്റ്റഡയിൽ വിട്ടശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും കോടതി കേൾക്കാൻ തയാറായില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്പോൾ വിശദമായ വാദം കേൾക്കാൻ ആവില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. ഇതോടെ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. കോടതിക്കുള്ളിൽ പരസ്യമായി പ്രോസിക്യൂട്ടർ പ്രതിഷേധിച്ചു. ഇതോടെ മജിസ്ട്രേറ്റ് കോടതി നടപടികൾ നിർത്തിവച്ചു ഇറങ്ങിപ്പോയി. മഹാരാജ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണുചെന്നൈയിലെ വിതുരംപാക്കത്തുനിന്നു പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഹാരാജയെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ട് എത്തിച്ച ഇയാളെ രാവിലെയോടെയാണ് റോഡ് മാർഗം കൊച്ചിയിലെത്തിച്ചത്. കഴിഞ്ഞ ജൂലൈയിൽ…
Read Moreദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട; ഇരുന്നൂറു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് എത്തുന്നു; കൊച്ചികാരനുൾപ്പെടുന്ന സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ്
കൊച്ചി: കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ ( മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ ) സംബന്ധിച്ച് വിലയിരുത്തലുകൾക്കായി എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് എത്തുന്നു. നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്ത് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട നടന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്വേഷണ പുരോഗതി അറിയുന്നതിനുമായി എക്സൈസ് കമ്മീഷ്ണർ നേരിട്ടെത്തുന്നത്. അതിനിടെ, മയക്കുമരുന്ന് കടത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടുപേരെ എക്സൈസ് സംഘം തിരിച്ചറിഞ്ഞു. ഇതിൽ ഒരാൾ കൊച്ചിക്കാരനാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എറണാകുളം ഡിവിഷണൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 200 കോടിയുടെ 32 കിലോ തൂക്കം വരുന്ന എംഡിഎംഎ എറണാകുളം എംജി റോഡിൽ ഷേണായീസിനു സമീപം…
Read Moreഅങ്കമാലിയിൽ പ്രളയ സഹായത്തിനെന്ന വ്യാജേന എംഎൽഎയുടെ പേരിൽ പിരിവും അപേക്ഷയും; പിന്നില് സിപിഎമ്മുകാരാണെന്ന് യൂത്ത് കോൺഗ്രസ്
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ റോജി എം. ജോൺ എംഎൽഎയുടെ പേരിൽ പ്രളയബാധിതരെ സഹായിക്കാനെന്ന വ്യാജേന പിരിവുകാരും സഹായം നൽകാമെന്ന വാഗ്ദാനവുമായി അപേക്ഷ വാങ്ങി കബളിപ്പിക്കുന്ന സംഘവും സജീവമെന്ന് ആക്ഷേപം. പാറക്കടവ് പഞ്ചായത്തിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ നടന്നിട്ടുള്ളത്. തകർന്ന വീടുകൾ എംഎൽഎ ശരിയാക്കിത്തരും എന്ന് പറഞ്ഞാണ് അപേക്ഷകൾ എഴുതി വാങ്ങുന്നത്. എംഎൽഎയുടെ ദുരിതാശ്വാസ സഹായനിധി എന്നും പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്. സംഭവത്തിനു പിറകിൽ സിപിഎമ്മുകാരാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ പിരിവ് തകൃതിയായ് നടന്നെന്നും യാതൊരുവിധ പണപ്പിരിവും നടത്താതെ അങ്കമാലിയിൽ നടപ്പാക്കിയ “അതിജീവനം’ പരിപാടി വിജയിച്ചതിൽ വിളറി പൂണ്ടാണ് സിപിഎം ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തട്ടിപ്പുകാരെ പിടികൂടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Read Moreവന്യജീവികളെ തടയാൻ ഫണ്ടില്ലെങ്കിലും വനത്തിൽ ലക്ഷങ്ങളുടെ കെട്ടിടനിർമാണം നടത്തി പണം ധൂർത്തടിക്കുന്നു; വനംവകുപ്പിനു ധൂർത്ത് ചർച്ചയാവുന്നു
ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: വന്യജീവികളെ തടഞ്ഞു കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കാത്ത വനംവകുപ്പ് വനത്തിനുള്ളിൽ ലക്ഷങ്ങളുടെ കെട്ടിടനിർമാണം നടത്തി പണം ധൂർത്തടിക്കുന്നു. മലയാറ്റൂർ, കോതമംഗലം, ഡിവിഷനുകളിൽനിന്നു ജനസംരക്ഷണ സമിതിക്കുലഭിച്ച വിവരാവകാശ മറുപടിയിലാണ് വനംവകുപ്പിന്റെ ധൂർത്തിന്റെ ചിത്രം വ്യക്തമാകുന്നത്. വന്യജീവി ആക്രമണം നിരന്തരമുള്ള സ്ഥലങ്ങളിൽ പോലും ഫെൻസിംഗ് സ്ഥാപിക്കാനും സ്ഥാപിച്ച ഫെൻസിംഗുകൾക്കു സംരക്ഷണം നൽകാൻ ഗാർഡുകളെ നിയമിക്കാനും ഫണ്ടില്ലെന്നു പറയുന്പോഴാണു വനംവകുപ്പ് നിർമാണ പ്രവൃത്തികൾ പൊടിപൊടിക്കുന്നത്. മലയാറ്റൂർ ഡിവിഷനിൽ വനത്തിനുള്ളിലെ കെട്ടിട നിർമാണപ്രവൃത്തികൾക്കായി 73,11,325 രൂപയും മറ്റു നിർമാണങ്ങൾക്കായി 95,35,902 രൂപയും ചെലവഴിച്ചപ്പോൾ കോതമംഗലം ഡിവിഷനു കീഴിൽ 42,88,249 രൂപയുടെ നിർമാണമാണു നടന്നത്. ബ്ലാവന പാലത്തിന് അനുമതി കൊടുക്കാതെ തടസംനിൽക്കുന്ന വനം വകുപ്പ് ബ്ലാവന കടവിനു സമീപം ലക്ഷങ്ങൾ മുടക്കി ക്യാന്പ് ഷെഡ് നിർമിച്ചു. 70,000 രൂപയോളം മുടക്കി ചുറ്റും സോളാർ ഫെൻസിനും നടത്തി. ക്യാന്പ് ഷെഡ് എന്നും…
Read Moreമേയർക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം ; ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സൗമിനി ജെയിൻ മാറിയേക്കും
കൊച്ചി: അധികാര കൈമാറ്റ ഉടന്പടിയുടെ ഭാഗമായി എ ഗ്രൂപ്പുകാരിയായ മേയർ സൗമിനി ജെയിനെ മാറ്റാൻ കോണ്ഗ്രസിനുള്ളിൽ പടയൊരുക്കം. മേയറുടെ ഗ്രൂപ്പിൽ തന്നെയുള്ളവർ ഇതിനായി മുറവിളി ശക്തമാക്കിയിട്ട് നാളേറെയായെങ്കിലും ഫലം കിട്ടാതായതോടെ പാർട്ടിക്കുള്ളിൽ സമ്മർദ്ദതന്ത്രം പയറ്റി കാര്യം നേടിയെടുക്കാനുള്ള ചരടുവലിയിലാണവർ. മേയറെ മാറ്റാനുള്ള സമ്മർദം പല കോണിൽനിന്നു ശക്തമാക്കാൻ ശ്രമിക്കുന്പോൾ സംരക്ഷണ വലയമൊരുക്കി എ ഗ്രൂപ്പിലെ തന്നെ മുതിർന്ന കോണ്ഗ്രസ് നേതാക്കൾ മേയർക്കൊപ്പമുണ്ട്. എന്തു തന്നെയായാലും പാർലമെന്റ് ഇലക്ഷൻ കഴിയുന്നതുവരെ അധികാരമാറ്റം വേണ്ട എന്ന നിലപാടിലാണവർ.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടത്തിൽ മറ്റു കാര്യങ്ങളിലേക്കു നീങ്ങേണ്ടതില്ലെന്നാണു നേതൃത്വത്തിന്റെ നിലപാട്. അതേസമയം അധികാരമാറ്റം സംബന്ധിച്ച ഉന്നതതല ചർച്ചകൾ സമാന്തരമായി നടക്കുന്നുണ്ടെന്ന സംബന്ധിച്ചും വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ 26ന് ഇതുസംബന്ധിച്ച യോഗം എ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തിൽ ചേർന്നെന്നും മേയറോട് രാജി ആവശ്യപ്പെട്ടെന്നുമാണ് വർത്ത. എന്നാൽ യോഗത്തിൽ പങ്കെടുത്തതായി പറയുന്ന…
Read Moreയുഡിഎഫിന്റെ ശീലം വച്ച് എൽഡിഎഫിനെ വിലയിരുത്തരുത്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി വീണ്ടും എക്സൈസ് മന്ത്രി
കൊച്ചി: ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി വീണ്ടും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബ്രൂവറി അനുവദിച്ചതിന്റെ വിശദാംശങ്ങൾ എല്ലാവർക്കും പരിശോധിക്കാവുന്നതാണ്. ഇക്കാര്യത്തിൽ തെറ്റായി ഒന്നും നടന്നിട്ടില്ല. എൽഡിഎഫിന്റെ മദ്യനയം അനുസരിച്ചാണ് അനുമതി നൽകിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്കുള്ള മറുപടി അടുത്ത ദിവസം തന്നെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യഉപഭോഗം കുറയ്ക്കുന്നതിൽ കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് എന്തു നടപടി സ്വീകരിച്ചിരുന്നുവെന്നും മന്ത്രി ചോദിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. യുഡിഎഫിന്റെ ശീലം വച്ച് എൽഡിഎഫിനെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Read Moreപാർക്കിംഗ് ഏരിയായിൽ ഇഷ്ടപ്പെട്ട ബൈക്ക് കണ്ടാൽ അപ്പം പൊക്കും; റോഹനും റിയാസിനെയും കുടുക്കിയത് സിസിടിവി കാമറ; പ്രതികളെക്കുറിച്ച് പോലീസ് പറയുന്നത്
കൊച്ചി: കലൂർ സ്റ്റേഡിയത്തിനു സമീപം വസന്ത് നഗർ റോഡിൽ ജഗ്വർ ആൻഡ് കന്പനി എന്ന സ്ഥാപനത്തിന് സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പാലാരിവട്ടം പോലീസ് പിടികൂടിയ പെരുന്പാവൂർ പാറപ്പുറം കരയിൽ റോഹൻ, മുടിക്കൽ കരയിൽ റിയാസ് എന്നിവരാണ് റിമാൻഡിലായത്. പാലാരിവട്ടം സബ് ഇൻസ്പെക്ടർ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. റോഡ് സൈഡിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷ്ടിക്കുന്നതാണു പ്രതികളുടെ രീതിയെന്നു പോലീസ് പറഞ്ഞു. ബൈക്ക് മോഷണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു മോഷണം പോയ ബൈക്ക് പെരുന്പാവൂർ അല്ലപ്ര ഭാഗത്തു കണ്ടതായി വിവരം ലഭിച്ചു. തുടർന്നു നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു.
Read More