ഹരുണി സുരേഷ് വൈപ്പിൻ: മാസങ്ങൾക്കു മുന്‍പ് മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തീരത്ത് ഇതര സംസ്ഥാനക്കാരനായ ഒരച്ഛന്റെ തീരാത്ത കാത്തിരിപ്പ്. കഴിഞ്ഞ ആറിനു പുലർച്ചെ ചേറ്റുവ തീരത്തുവച്ച് കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ പശ്ചിമബംഗാൾ ഗണേഷ്പൂർ സ്വദേശി വിപിൻദാസി(20)ന്റെ പിതാവ് സുനിൽദാസാണ് മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ 39 ദിനങ്ങളായി മുനന്പം ഹാർബറിൽ കാത്തിരിപ്പു തുടരുന്നത്. നാട്ടിൽ വിപിൻദാസിനെ കാത്തിരിക്കുന്ന മാതാവ് നബൂളിനോടും സുനിൽദാസ് പറഞ്ഞിരിക്കുന്നത് നമ്മുടെ മകൻ തിരിച്ചെത്തുമെന്ന് തന്നെയാണ്. ദുഖത്തെ അകറ്റി ആത്മവിശ്വാസം വിരിയുന്ന പുഞ്ചിരിയുമായി ഈ വയോധികന്റെ കാത്തിരിപ്പു കാണുന്പോൾ മറ്റുള്ളവർക്ക് അതിശയമാണ്. അതുകൊണ്ടുതന്നെ ഇനി ഈ കാത്തിരിപ്പിന് അർഥമില്ലെന്നു പറഞ്ഞു സുനിൽദാസിനെ പിന്തിരിപ്പിക്കാന്നു ആർക്കുമാകുന്നില്ല. മകനെയും കൂട്ടിയല്ലാതെ നാട്ടിൽ ചെന്നാൽ കുടുംബത്തോട് എന്തുപറയുമെന്ന ചിന്തയും ഇടക്കിടെ ഇയാളെ അലട്ടുന്നുണ്ട്. കാണാതായ വിപിൻദാസിന്റെ മുനന്പത്തുള്ള സുഹൃത്തുക്കളാണ്…
Read MoreCategory: Kochi
പ്രളയ ദുരിതാശ്വാസം: നിർബന്ധിത ശമ്പളപ്പിരിവ് കൊള്ളയെന്ന് ഹൈക്കോടതി
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി പരാമർശം. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമർശം. പ്രളയത്തിന് കൈത്താങ്ങേകാൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം നൽകി സഹായിക്കാനാണ് മുഖ്യമന്ത്രി പോലും ആഹ്വാനം ചെയ്തത്. നിർബന്ധിത പണപ്പിരിവിന് അദ്ദേഹം അഹ്വാനം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ നിർബന്ധമായും പണം നൽകണമെന്ന ദേവസ്വം ബോർഡിന്റെ ഉത്തരവ് കൊള്ളയായി കണക്കാക്കണമെന്നാണ് കോടതി പരാമർശിച്ചത്. കോടതി പരാമർശം വന്നതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മുൻപ് മലബാർ ദേവസ്വം ബോർഡും സമാനരീതിയിൽ ഒരു മാസത്തെ ശന്പളം നൽകണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
Read Moreപ്രളയത്തില്‍ നഷ്ടപ്പെട്ട കണ്സഷന് കാര്‍ഡുകള്‍ക്ക് പകരം പുതിയ കാർഡിന് പിഴ ഈടാക്കി കെഎസ്ആർടിസി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ആലുവ/പെരുന്പാവൂർ: പ്രളയത്തില്‍ നഷ്ടപ്പെട്ട കണ്സഷന് കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിനു വിദ്യാര്‍ഥികളുടെ പക്കൽ നിന്നും 500 രൂപ പിഴയായി ഈടാക്കുന്നതായി ആക്ഷേപം. കൂടാതെ എത്ര ദിവസത്തേയ്ക്കായിരുന്നോ നേരത്തേ കണ്സഷൻ അനുവദിച്ചിരുന്നത് ആ ദിവസത്തിനു ശേഷമേ പുതിയ കണ്സഷൻ നൽകുന്നുള്ളുവെന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ എടിഒ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് സീനിയര്‍ സൂപ്രണ്ട് റോയ് എസ്. ജോണ്‍സണുമായി നടന്ന ചര്‍ച്ചയില്‍ ഇന്നുമുതല്‍ പിഴതുക ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ ഉറപ്പ് നല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ല എന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യക്തമാക്കി. പോലീസും സമരക്കാര്‍ക്ക് വ്യക്തമായ ഉറപ്പ് നല്കാന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നു മുതല്‍ പിഴതുക ഒഴിവാക്കിയതായി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധനം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read Moreപ്രതികളുമായി തെളിവെടുപ്പിനെത്തിയ പോലീസ് നാട്ടുകാരെ അസഭ്യം പറഞ്ഞതായി ആക്ഷേപം
പെരുന്പാവൂർ: മോഷണക്കേസിലെ പ്രതികളുമായി തെളിവെടുപ്പിനെത്തിയ പോലീസ് നാട്ടുകാരേ അസഭ്യം പറഞ്ഞതായി ആക്ഷേപം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് കൂവപ്പടി വാർഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അയ്മുറി കയ്യുത്തിയാലിലെ അഞ്ച് വീടുകളിൽ നിന്നും സ്വർണവും മറ്റും കവർച്ച ചെയ്ത കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം കോടനാട് പോലീസ് പിടികൂടിയിരുന്നു. പ്രതികളായ പനിച്ചയം സ്വദേശി ബിജു, പാലാ സ്വദേശി ഹരിഗോവിന്ദൻ എന്നിവരെയാണ് തെളിവെടുപ്പിനായി ഇന്നലെ അയ്മുറിയിൽ എത്തിച്ചത്. ഈ സമയം അവിടെ ഉണ്ടായിരുന്ന കൂവപ്പടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ആന്റു ഉതുപ്പാനെയും നാട്ടുകാരെയും എസ്ഐ ഉൾപ്പെടെയുള്ളവർ അസഭ്യം ചൊരിഞ്ഞെന്നാണ് ആക്ഷേപം. വേറെ പ്രതി ഉണ്ടോ എന്ന നാട്ടുകാരുടെ ചോദ്യമാണ് തെറിയഭിഷേകത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്ന് നാട്ടുകാരും കോൺഗ്രസ് കൂവപ്പടി വാർഡ് കമ്മിറ്റിയും പറഞ്ഞു.
Read Moreവാർത്ത തുണയായി; പശുക്കളും സഹായങ്ങളും കിട്ടും; ബാലന് പ്രളയദുഃഖത്തെ അതിജീവിക്കും
സിജോ പൈനാടത്ത് കൊച്ചി: പ്രളയം പകര്‍ന്ന സങ്കടജീവിതത്തെ ബാലന് അതിജീവിക്കും. ജീവനോപാധിയായിരുന്ന പശുക്കളും താമസിച്ചിരുന്ന കൊച്ചുകൂരയും പ്രളയം കൊണ്ടുപോയപ്പോള്‍ അവയുടെ തൊഴുത്തില്‍ അന്തിയുറങ്ങേണ്ടിവന്ന ബാലനു കൈത്താങ്ങാകാന്‍ സുമനസുകളെത്തി.നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര ആളംതുരുത്തില്‍ താമസിക്കുന്ന കരുവേലിപ്പാടം ബാലന്റെ ജീവിതകഥ കഴിഞ്ഞ ദിവസം “രാഷ്ട്രദീപിക’യിലൂടെ അറിഞ്ഞവരാണു സഹായഹസ്തങ്ങളുമായി എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, ബാലനു കറവയുള്ള രണ്ടു പശുക്കളെ നല്‍കും. സിയാലിന്റെ ഏവിയേഷന്‍ കോഴ്സില്‍ അധ്യാപകനായ കൊച്ചി സ്വദേശി ബിജുവും വാര്‍ത്ത കണ്ടു ബാലനു പശുവിനെ വാങ്ങി നല്കാന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. വീടു നിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യമായ തുക ഉടന്‍ അനുവദിക്കുമെന്നു ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ബാലന്റെ താമസസ്ഥലത്തെത്തിയാണു പശുക്കളെ നല്‍കാനുള്ള സന്നദ്ധതയറിയിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളിയുടെ നേതൃത്വത്തില്‍ ബാലന്റെ കുടുംബത്തിന് ആവശ്യമായ വീട്ടുപകരണങ്ങള്‍, കട്ടില്, പാത്രങ്ങള്‍,…
Read Moreസമൂഹമാധ്യമത്തിൽ അശോകസ്തംഭത്തെ അപകീർത്തിപ്പെടുത്തിയാൾ അറസ്റ്റിൽ; ചെല്ലാനം സ്വദേശി ഈശി സെബാസ്റ്റ്യനാണ് പിടിയിലായത്
പള്ളുരുത്തി: സമൂഹമാധ്യമത്തിലൂടെ വഴി അശോകസ്തംഭത്തെ അപകീർത്തിപ്പെടുത്തിയാൾ അറസ്റ്റിൽ. ചെല്ലാനം സ്വദേശി ഈശി സെബാസ്റ്റ്യനാണ്(42) പിടിയിലായത്. അശോകസ്തംഭത്തിലെ സിംഹത്തിന്റെ സ്ഥാനത്ത് ചോര ചിന്തുന്ന ചെന്നായയും അശോകചക്രത്തിന്നടുത്ത് തലയോട്ടിയും ചേർത്താണ് ഇയാൾ ദേശീയചിഹ്നത്തെ വികൃതമാക്കിയത്. പരാതി ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreരാത്രി കാൽതെറ്റി യുവാവ് പൊട്ടക്കിണറ്റിൽ; രാവിലെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു ; വീണത് എങ്ങനെയാണെന്ന് ഓർക്കുന്നില്ലെങ്കിലും നന്നായി മദ്യപിച്ചിരുന്നാതായി ഓർത്തെടുത്ത് യുവാവ്
കളമശേരി: കളമശേരിയിൽ പൊട്ടക്കിണറ്റിൽ കാൽ തെറ്റി വീണ് ഒരു രാത്രി ചെലവഴിച്ച യുവാവിനെ ഏലൂർ അഗ്നി രക്ഷാ നിലയം രക്ഷിച്ചു. കളമശേരി ഗ്ലാസ് കോളനി അമ്പാട്ട് വീട്ടിൽ ഷിജു ജോസഫാണ് അബദ്ധത്തിൽ ഇന്ന് രാവിലെ കിണറ്റിൽ വീണത്. പ്രീമിയർ കവലയ്ക്കും കളമശേരി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലോറി പാർക്കിംഗിന് അടുത്താണ് അപകടം നടന്നത്. മയിലാടുംകുന്ന് എന്നറിയപ്പെടുന്ന കാടുപിടിച്ച ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് യുവാവ് ഇന്നലെ രാത്രി വീണത്. രാത്രി നല്ല രീതിയിൽ മദ്യപിച്ചിരുന്നതായി യുവാവ് പറഞ്ഞു “എങ്ങനെയാണ് പറമ്പിൽ എത്തിയതെന്ന് ഓർക്കുന്നില്ല’ വീണതേ ബോധം പോയി. ബോധം വീണപ്പോൾ മുതൽ കിണറിന്റെ ഭിത്തിയിൽ ഇടിച്ചും കരഞ്ഞും ശബ്ദം ഉണ്ടാക്കുകയായിരുന്നു. രാവിലെ ഒൻപതോടെ ശബ്ദം കേട്ട നാട്ടുകാരും ലോറി ഡ്രൈവർമാരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
Read Moreആകെയുള്ള അഞ്ച് സെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ദാനം ചെയ്ത് ജോർജും ഭാര്യയും
കളമശേരി: തുണിമില്ലിൽ രണ്ടുപതിറ്റാണ്ടു പണിയെടുത്തു വാങ്ങിയ ആകെയുള്ള അഞ്ച് സെന്റ് ഭൂമിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജോർജ്. ഇന്നലെ ആലുവ താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലാണ് വാടകവീട്ടിൽ താമസിക്കുന്ന പാലാരിവട്ടം മാളിയേക്കൽ എം.ഡി. ജോർജും ഭാര്യ തങ്കമ്മയും ആകെയുള്ള അഞ്ച് സെന്റ് ഭൂമിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പറവൂർ താലൂക്കിൽ പെടുന്ന ഏലൂർ പാതാളം എെഎസി കമ്പനിക്ക് പിന്നിലുള്ള സ്ഥലത്തിന്റെ രേഖകൾ മന്ത്രി ഇ.പി. ജയരാജന് കൈമാറിയത്. ഇപ്പോൾ പാനായിക്കുളം കൊടുവഴങ്ങ റോഡിൽ വാടകക്ക് താമസിക്കുകയാണ് ഇരുവരും. 23 വർഷം മുമ്പ് നോർത്ത് കളമശേരി ചാക്കോളാസ് കോട്ടൺ മില്ലിൽ ജോലിയുണ്ടായിരുന്നപ്പോൾ പുതിയറോഡ് സ്വദേശി ജേക്കബിൽ നിന്നും വാങ്ങിയ പാടശേഖരമാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഇതുവരെ ജോർജ് കരം അടച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് സ്ഥലം വാങ്ങിയപ്പോൾ നൽകിയ പണം തിരിച്ച്…
Read Moreലോഡ്ജുകൾ കേന്ദ്രീകരിച്ച് ചീട്ടുകളി; സംഘം പ്രവർത്തിച്ചത് പ്രളയം മുതലെടുത്ത്; അറസ്റ്റിലായവരുടെ പക്കൽ നിന്ന് മൂന്നു ലക്ഷം രൂപയും വിദേശമദ്യവും പിടിച്ചെടുത്തു
കൊച്ചി: നഗരത്തിലെ സ്വകാര്യ ലോഡ്ജുകൾ കേന്ദ്രീകരിച്ചു വൻതുകവച്ചു ചീട്ടുകളി നടത്തി വന്നിരുന്ന സംഘം പ്രവർത്തിച്ചതു പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തങ്ങളിലേക്കു പോലീസിന്റെ ശ്രദ്ധ മാറിയ സന്ദർഭം മുതലെടുത്ത്. ചീട്ടുകളി നടത്തി വരികയായിരുന്ന രണ്ടു സംഘങ്ങളിൽപ്പെട്ട 13 പേരെയാണു കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. രണ്ട് സംഘങ്ങളിൽനിന്നുമായി മൂന്നേകാൽ ലക്ഷം രൂപയും മുന്തിയ ഇനം വിദേശമദ്യക്കുപ്പികളും നിരവധി മൈാബൈൽ ഫോണുകളും വിദേശനിർമിത ചീട്ടുകളും പോലീസ് കണ്ടെടുത്തിരുന്നു. തൃക്കാക്കര സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ലോഡ്ജിൽനിന്നു തമ്മനം സ്വദേശികളായ സനൽ (37), സിയാദ് (43), തലയോലപ്പറന്പ് സ്വദേശി ഷുക്കൂർ (47), മുളവുകാട് സ്വദേശി രാജേഷ് (47) എന്നിവരും നോർത്ത് റെയിവേ സ്റ്റേഷനു സമീപമുള്ള നക്ഷത്ര ഹോട്ടലിൽനിന്നു പോണേക്കര സ്വദേശി റസീക്ക്(37), കൊല്ലം സ്വദേശി ഷാനവാസ് (38), കലൂർ സ്വദേശികളായ നിഷാദ് (43), സാദിക്ക് (44), അസീസ്(45), കാക്കനാട് സ്വദേശി മജീദ്…
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ സുഹൃത്തെന്ന് പറഞ്ഞ് തട്ടിപ്പ് ; പിടിയിലായ പ്രതി ഇത്തരത്തിൽ നിരവധി തട്ടിപ്പു നടത്തിയതായി പോലീസ്; തട്ടിപ്പ് സാധനങ്ങൾ നൽകിയിരുന്നത്…
കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പു നടത്തിയ സംഭവത്തിൽ പിടിയിലായ പ്രതി പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സാന്പത്തിക തട്ടിപ്പുകളും നടത്തിയെന്നു സംശയം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പു നടത്തിയ ചന്തിരൂർ കൊച്ചുതുരുത്തേൽ ഫെലിക്സ് (50) ആണു കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർക്കു നൽകാനെന്നു പറഞ്ഞു എറണാകുളത്തെ ഒരു പ്രമുഖ കാർ വ്യവസായിയെ കബളിപ്പിച്ചു ഗൃഹോപകരണങ്ങൾ വാങ്ങി എന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. ചന്ദിരൂർ സ്വദേശി ആണെങ്കിലും കൊച്ചിയിൽ സ്ഥിരതാമസമാക്കിയ പ്രതി ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനൊപ്പമാണ് ഉദ്യോഗസ്ഥരുടെ പേരിൽ സാന്പത്തിക തട്ടിപ്പുകളും ഇയാൾ നടത്തിയെന്ന സൂചന അധികൃതർക്കു ലഭിച്ചത്. തട്ടിപ്പിലൂടെ നേടിയെടുക്കുന്ന സാധനങ്ങൾ…
Read More