കൊച്ചി: ഇറങ്ങാൻനേരം മുന്നോട്ടുനീങ്ങിയ ട്രെയിനിൽനിന്നും ചാടിയ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് അറ്റുപോയി. പുനലൂർ-ഗുരുവായൂർ പാസഞ്ചറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് മധുര സ്വദേശിനി തലൈമ(32)യുടെ ഇടതു കൈയാണ് അറ്റുപോയത്. ഇന്നു വെളുപ്പിന് ഒന്നരയോടെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇറങ്ങാൻശ്രമിക്കവേ മുന്നോട്ടു നീങ്ങിയ ട്രെയിനിൽനിന്നും യുവതി ചാടിയപ്പോഴുണ്ടായ വീഴ്ചയിൽ ഇവരുടെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. നാടോടികളായ ദന്പതികൾ ഓച്ചിറയിൽനിന്നുമാണ് ട്രെയിനിൽ കയറിയതെന്നാണു വിവരം. നിലവിളി ശബ്ദംകേട്ട് ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ചങ്ങലവലിച്ച് ട്രെയിൻ നിർത്തിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയെ കൈ അറ്റ നിലയിൽ കണ്ടെത്തുകയും കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കൈയുടെ തോളിനും മുട്ടിനും ഇടയിലുള്ള ഭാഗം മുഴുവൻ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തുന്നിച്ചേർക്കൽ സാധ്യമല്ലാത്തതിനാൽ ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തി തോളിന്റെ ഭാഗം അടച്ചതായി ആശുപത്രി അധികൃതർ…
Read MoreCategory: Kochi
ഏഴ് ദിവസങ്ങൾക്കകം; ദിലീപിനെതിരായ നടപടിയിലടക്കം ഉടൻ തീരുമാനം വേണമെന്നാവശ്യപ്പെട്ട് നടിമാർ താരസംഘടനയ്ക്കു കത്തു നൽകി
കൊച്ചി: നടൻ ദിലീപിനെതിരായ നടപടിയിലടക്കം ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാർ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നൽകി. നടിമാരായ രേവതി, പാർവതി, പദ്മപ്രിയ എന്നിവരാണ് കത്തു നൽകിയത്. ഓഗസ്റ്റ് ഏഴിലെ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമായില്ല. ചർച്ചയുടെ തുടർനടപടി അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാർ കത്തു നൽകിയിരിക്കുന്നത്.
Read Moreനിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളുമായി ദിവസങ്ങൾക്കകം പിടിയിലായത് പതിമൂന്നോളം യുവാക്കൾ
കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളുമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ പോലീസിന്റെ വലയിലായത് 13 പേർ. എറണാകുളം നോർത്ത് പോലീസിന്റെ പരിശോധനയിലാണ് യുവാക്കളടക്കം ഇത്രയധികംപേർ കുടുങ്ങിയത്. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഹാൻസുമായി രണ്ടുപേർ ഉൾപ്പെടെ മയക്കുമരുന്നു കേസിൽ ഇന്നലെമാത്രം പത്തുപേരെ നോർത്ത് പോലീസ് പിടികൂടി. 900 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് കൈമാറ്റം ചെയ്യുന്നതിനിടെ കലൂർ മണപ്പാട്ടിപ്പറന്പ് സ്വദേശി ചൂണ്ട ശിഹാബ് (30), പെരുന്പാവൂർ സ്വദേശി അജാസ് (27) എന്നിവരും കഞ്ചാവ് ഉപയോഗിച്ചതിനു വിവിധ സ്ഥലങ്ങളിൽനിന്നായി പാലാരിവട്ടം സ്വദേശി അഖിലേഷ് (20), ഇടപ്പള്ളി സ്വദേശികളായ കൃഷ്ണനുണ്ണി (25), വിനു ജയിംസ് (21), കോതാട് സ്വദേശി ടോണി (20), തൃപ്പൂണിത്തുറ സ്വദേശി അരവിന്ദ് ബാബു (21), വടുതല സ്വദേശി കളായ അമൽ അഗസ്റ്റിനെ (22), ജിതിൻ ജോസ് (21), തൃക്കാക്കര സ്വദേശി അജയ് ജോഷി (18) എന്നിവരെയുമാണ്…
Read Moreപ്രളയം തീർത്ത നേര്യമംഗലത്തെ മണൽത്തീരത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; നിരീക്ഷണം ഏർപ്പെടുത്തി പോലീസ്
കോതമംഗലം: നേര്യമംഗലം പാലത്തിനടിയിൽ പെരിയാർ തീരത്ത് പ്രളയത്തെത്തുടർന്നു രൂപപ്പെട്ട മണൽതീരത്ത് വിനോദത്തിനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പെരിയാർതീരത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നത്. അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ കുടുംബസമേതം ധാരാളം പേർ പുതിയ മണൽ തീരം കാണാനും ആസ്വദിക്കാനും എത്തുന്നുണ്ട്. ഐസ്ക്രീം കടകളുൾപ്പെടെ ഇവിടെ സ്ഥാനംപിടിച്ചു കഴിഞ്ഞു. തണുത്ത കാറ്റും പെരിയാറിന്റെയും വനത്തിന്റെയും സൗന്ദര്യവും ആകർഷണീയമാണ്. സോഷ്യൽ മീഡിയയിലുൾപ്പെടെ നേര്യമംഗലത്ത് പെരിയാർ തീരത്ത് ഉടലെടുത്ത മണൽ തീരം സ്ഥാനം പിടിച്ചതോടെ ദൂരെ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ ആളുകൾ ഇവിടെക്കെത്തി തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും ഏറെ കൗതുകത്തോടെ പുതിയ കാഴ്ച കാണാനെത്തുന്നുണ്ട്. തിരക്ക് വർധിച്ചതോടെ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും പെരിയാറിൽ ശക്തമായ ഒഴുക്കുള്ളതിനാലും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാലും ഇവിടെയെത്തുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമൂഹ്യവിരുദ്ധരെയും കരുതിയിരിക്കണമെന്നാണ് പോലീസ് പറയുന്നത്. മദ്യപാനത്തിനായി ആരെങ്കിലും എത്തിയാൽ അവരെ പിടികൂടാൻ പോലീസും നാട്ടുകാരും…
Read Moreഅഭിമന്യൂ വധം; ലുക്ക് ഒൗട്ട് നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് പോലീസ് ; പ്രതികളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർക്ക് വിളിച്ചറിയിക്കാം
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിൽ അന്വേഷണ സംഘം. പ്രതികൾക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്. ആകെ 30 പ്രതികളുള്ള കേസിൽ എട്ടുപേർക്കെതിരേയാണു ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ടാം പ്രതി ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ് ബിൻ സലീം(25), ഒന്പതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറന്പ് വി.എൻ. ഷിഫാസ്(23), സഹോരങ്ങളും കേസിൽ യഥാക്രമം പത്തും പതിനാറും നന്പർ പ്രതികളായ നെട്ടുർ മസ്ജിദ് റോഡിൽ മേക്കാട്ട് സഹൽ (21), സനിദ് (26), 11 ാം പ്രതി പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽപറന്പിൽ ജിസാൽ റസാഖ് (21), 12ാം പ്രതി ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കാരിപുഴി നന്പിപുത്തലത്ത് മുഹമ്മദ്…
Read Moreഒക്ടോബറിൽ ദേശാടനക്കിളികൾ എത്തിത്തുടങ്ങും; പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതം കാഴ്ചക്കാർക്കായി തുറന്നു
കൊച്ചി: പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതം തുറന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തിയശേഷമാണ് പക്ഷിസങ്കേതം വീണ്ടും കാഴ്ചക്കാർക്കായി തുറന്നുനൽകിയത്. പത്തു ദിവസത്തോളം എടുത്താണു ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തതെന്ന് റേഞ്ച് ഓഫീസർ മണി സുദർശം പറഞ്ഞു. പ്രളയകാലത്ത് ഡാമുകൾ തുറന്നതിനു പിന്നാലെ പെരിയാറിൽ വെള്ളം ഉയർന്നതോടെ പെരുന്പാന്പ്, രാജവെന്പാല, മുള്ളൻ പന്നി, ആമകൾ, മയിൽ തുടങ്ങിയവയെ കൂട്ടിൽനിന്നു സമീപത്തുള്ള കാടുകളിലേക്ക് തുറന്നുവിട്ടിരുന്നു. പത്തു ദിവസത്തോളം എടുത്താണു ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തതെന്നു റേഞ്ച് ഓഫീസർ മണി സുദർശം പറഞ്ഞു. തട്ടേക്കാട് മുതൽ കൂട്ടിക്കൽ വരെയും തട്ടേക്കാട് നിന്ന് മുകളിലേക്കും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ പുഴയിറന്പ് നഷ്ടപ്പെടുകയും പകരം മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വനത്തിൽനിന്നും ഏകദേശം മുന്നൂറ് മുതൽ 500 വരെ മീറ്റർ നീളത്തിൽ പുഴയിലേക്കു മണൽ…
Read Moreചാരക്കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കും; കെ. കരുണാകരനും നമ്പി നാരായണനും വൈകിക്കിട്ടിയ നീതിയെന്ന് വി.ഡി. സതീശൻ
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് വി.ഡി. സതീശൻ എംഎൽഎ. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനും നമ്പി നാരായണനും വൈകിക്കിട്ടിയ നീതിയാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreജനപ്രതിനിധികളുടെയും ബിഎൽഒമാരുടെയും അറിവോടെ അനർഹർ ധനസഹായം കൈപ്പറ്റിയ സംഭവം: വില്ലേജ് ഓഫീസ് മാർച്ച് നാളെ
മൂവാറ്റുപുഴ: ദുരിതബാധിതർക്കുള്ള ധനസഹായം അനർഹർ കൈപ്പറ്റിയതിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ധനസഹായത്തിന് അർഹരായവർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് പരാതി നിലനിൽക്കെയാണ് ചില ജനപ്രതിനിധികളുടെയും ബിഎൽഒമാരുടെയും അറിവോടെ പട്ടികയിൽ കൃത്രിമം കാണിച്ചിരിക്കുന്നത്. വില്ലേജിൽനിന്ന് ലഭിച്ചിരിക്കുന്ന പലരുടേയും വിവരങ്ങൾ അപൂർണമാണ്. ഇവരെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. വെള്ളം കയറാത്ത വീടുകളിലും വാടകക്കാരനും ഉടമസ്ഥനും ധനസഹായം കൈപ്പറ്റിയതായി ആരോപണമുയർന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റി നാളെ രാവിലെ 11 ന് മൂവാറ്റുപുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ജോർജ് തെക്കുംപുറം അറിയിച്ചു. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ സമരം ഉദ്ഘാടനം ചെയ്യും.
Read Moreകളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകി സുബ്രഹ്മണ്യൻ; പ്രളയബാധിതർക്കുള്ള സാധനം വാങ്ങാൻ പോകുമ്പോഴാണ് പണം നഷ്ടപ്പെട്ടതെന്ന് ജെയ്സൺ; സത്യസന്ധതയെ അഭിനന്ദിച്ച് പോലീസും
ഉദയംപേരൂർ: കളഞ്ഞുകിട്ടിയ രൂപ ഉടമയെ കണ്ടെത്തി പോലീസ് തിരികെ നൽകി. ഉദയംപേരൂർ പെട്രോൾപമ്പിന് സമീപത്ത് നിന്ന് ഉദയംപേരൂർ മാടപ്പള്ളി വീട്ടിൽ ബിഎസ്എൻഎൽ ജീവനക്കാരനായ സുബ്രഹ്മണ്യനാണ് റോഡിൽ നിന്നും കളഞ്ഞുകിട്ടിയ അമ്പതിനായിരം രൂപ പോലീസിനെ ഏൽപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദയംപേരൂർ അറക്കത്താഴത്ത് വീട്ടിൽ ജെയിസൺ ഫ്രാൻസിസിന്റേതാണ് നഷ്ടപ്പെട്ട പണം എന്ന് പോലീസ് കണ്ടെത്തി. കോൺട്രാക്ടർ വർക്ക് എടുത്ത് നടത്തുന്ന ജെയ്സൺ ദുരിതബാധിതർക്ക് കിടക്കകളും മറ്റ് സാധനങ്ങളും വാങ്ങാൻ പോകുന്ന വഴിയാണ് പണം നഷ്ടപ്പെട്ടത്. ഉദയംപേരൂർ എസ്ഐ കെ.എ. ഷിബിന്റെ സാന്നിധ്യത്തിൽ സുബ്രഹ്മണ്യൻ ജെയ്സണ് പണം തിരികെ നൽകി. സത്യസന്ധത കാണിച്ച സുബ്രഹ്മണ്യനെ പോലീസ് അഭിനന്ദിച്ചു.
Read Moreചാർട്ടേഡ് അക്കൗണ്ടന്റിനെ കുടുംബസമേതം കാണാതായ സംഭവം; പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്
മൂവാറ്റുപുഴ: ചാർട്ടേഡ് അക്കൗണ്ടന്റിനെ കുടുംബസമേതം കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തമിഴ്നാട്ടിലേയ്ക്ക്. മൂവാറ്റുപുഴ തൃക്കണ്ണാടിപ്പാറ അമ്മിണിക്കുട്ടന്റെ മകൻ ബിജു (45), ഭാര്യ സൂര്യ (40), മക്കളായ അജി, സുജി എന്നിവരെയാണ് കാണാതായത്. കീച്ചേരിപ്പടി വണ്ടിപേട്ടയ്ക്ക് സമീപം ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനം നടത്തിവരികയായിരുന്ന ബിജുവിനെയും കുടുംബത്തെയും കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായിരിക്കുന്നതെന്ന് കാണിച്ച് സഹോദരൻ ബിനുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ബിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇവർ അന്പലങ്ങൾ സ്ഥിരമായി സന്ദർശിക്കുന്നവരായതിനാലാണ് അയൽവാസികൾ പെട്ടെന്ന് അന്വേഷിക്കാതിരുന്നത്. ബിജുവിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടും ഡിലിറ്റ് ചെയ്ത അവസ്ഥയാണ്. തമിഴ്നാട് സ്വദേശിനിയാണ് ബിജുവിന്റെ ഭാര്യ സൂര്യ. ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേയ്ക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്. മൂവാറ്റുപുഴയിലെ നിരവധി വ്യാപാരികളുടെ കണക്കുകൾ നോക്കിയിരുന്ന ബിജുവിനെ കാണാതായതോടെ വ്യാപാര സ്ഥാപന ഉടമകളും ആശങ്കയിലാണ്.
Read More