കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്. കുറ്റം സമ്മതിച്ചാൽ പോലും തെളിവില്ലെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും വ്യക്തമാക്കി. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളിൽ വളരെയേറെ വൈരുധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വൈരുധ്യങ്ങൾ ദൂരീകരിച്ച ശേഷമാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും പോലീസ് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ പുരോഗതിയും ലഭ്യമായ രേഖകളും പോലീസ് കോടതിക്ക് കൈമാറിയിരുന്നു. അതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഈ ഘട്ടത്തിൽ സിബിഐ…
Read MoreCategory: Kochi
മകളെ പീഡിപ്പിച്ച പിതാവിനു ജീവപര്യന്തം തടവും പിഴയും; പ്രതി ഒരുവിധ കാരുണ്യത്തിനും അർഹനല്ലെന്നു നിരീക്ഷിച്ച് കോടതി
കൊച്ചി: മകളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിനു ജീവപര്യന്തം തടവും 30,000 രൂപ പിഴയും ശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കരയിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇതിനുപുറമെ പോക്സോ അടക്കം രണ്ട് വകുപ്പുകളിലായി 20 വർഷം തടവും മൊത്തം പിഴ സംഖ്യ 30,000 രൂപയും വിധിച്ചിട്ടുണ്ട്. 2015 നവംബർ 11മുതൽ തുടർച്ചയായി പ്രതി തന്റെ 12 കാരിയായ മകളെ വീട്ടിൽ പീഡിപ്പിച്ചെന്നാണു കേസ്. പ്രതി പിഴസംഖ്യ അടയ്ക്കുകയാണെങ്കിൽ ഇത് പീഡനത്തിനിരയായ പെണ്കുട്ടിക്കു നൽകാനാണ് കോടതിയുടെ ഉത്തരവ്. സാഹചര്യത്തെളിവുകൾ പരേിശാധിക്കുന്പോൾ പ്രതി ഒരുവിധ കാരുണ്യത്തിനും അർഹനല്ലെന്നു നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 17 സാക്ഷികളെ വിസ്തരിച്ചും 13 രേഖകൾ പരിശോധിച്ചുമാണ് പ്രതിയുടെ കുറ്റകൃത്യം കോടതി തെളിയിച്ചത്. കേസിലെ മറ്റ് മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
Read Moreപ്രളയബാധിതർക്കു നിശ്ചിതകാലം കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവ സൗജന്യമായി നൽകണമെന്ന റിപ്പോർട്ട് നൽകി അമിക്കസ് ക്യൂറി
കൊച്ചി: പ്രളയദുരിത ബാധിതർക്ക് നിശ്ചിതകാലത്തേക്ക് കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവ സൗജന്യമായി നൽകുന്നകാര്യം പരിഗണിക്കണമെന്നു വ്യക്തമാക്കി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. ദുരിതബാധിതർക്ക് പിന്നീട് സഹായം നൽകുന്പോൾ ഇതിനുവന്ന ചെലവ് തിരിച്ചുപിടിക്കാനാവുമെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ദുരിതബാധിതർക്കു മതിയായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബി നൽകിയതുൾപ്പെടെയുള്ള ഹർജികളിൽ നേരത്തെ ഹൈക്കോടതി ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ ദുരന്തബാധിതരെ കൂടി പങ്കെടുപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നെന്ന് ഉറപ്പാക്കാനും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വാർഡ് തല കമ്മിറ്റികൾക്ക് രൂപം നൽകി ഇവരെ സർക്കാർ ജീവനക്കാർക്കൊപ്പം പ്രവർത്തനങ്ങളിലുൾപ്പെടുത്തണം. വാർഡ് മെന്പർ ഉൾപ്പെടെ അഞ്ചുപേരുൾപ്പെട്ട ഈ കമ്മിറ്റിയെ യഥാർഥ ദുരിതബാധിതരെ കണ്ടെത്താൻ ഉപയോഗിക്കാം. നഷ്ടം സംഭവിച്ച ബിസിനസ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്ക്കു…
Read Moreആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ പിടിയിൽ; പത്ത് വർഷത്തിനിടെ പ്രതികൾ മോഷ്ടിച്ചത് 300 പവൻ സ്വർണം
പെരുമ്പാവൂർ: ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന രണ്ടുപേർ കോടനാട് പോലീസിന്റെ പിടിയിലായി. നെടുങ്ങപ്ര പനിച്ചയം സ്വദേശി ബിജു (36), പാലാ അന്തിക്കാട് സ്വദേശി ഹരിഗോവിന്ദൻ (56) എന്നിവരാണ് അറസ്റ്റിലായത്. പത്ത് വർഷമായി ഇവർ മോഷം തുടങ്ങിയിട്ട്. ഏകദേശം 300 ലധികം പവൻ സ്വർണാഭരണങ്ങളും പണവും പ്രതികൾ കവർച്ച ചെയ്തതായി സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടനാട് കുറിച്ചിക്കോട് നിന്ന് ഒരു വർഷം മുൻപ് മോഷണം പോയ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികൾ കുടുങ്ങാൻ ഇടയായത്. മൊബൈൽ പ്രതിയായ ബിജു ഉപയോഗിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെഇത് പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. കോടനാട്, കോട്ടപ്പടി, കുറുപ്പംപടി, തൊടുപുഴ, പാല തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ വൻകവർച്ച നടത്തിയിട്ടുണ്ട്. പനിച്ചയത്ത് ചെരുപ്പ് കട നടത്തുന്ന ബിജു പെരുമ്പാവൂർ എംസി റോഡിൽ എസ്ബി ഐക്ക് സമീപമുള്ള ലോഡ്ജിൽ ചീട്ടുകളിക്കായി എത്താറുണ്ട്. ഇവിടെവച്ചാണ് ഹരിഗോവിന്ദനുമായി…
Read Moreഹർത്താൽ ദിനത്തിൽ പിൻവാതിലിലൂടെ മദ്യവിൽപന; പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥന് ബാർ ജീവനക്കാരുടെ ക്രൂര മർദനം; ചെങ്ങലിലെ ബാറിനെതിരേ വ്യാപക പരാതി
കാലടി: കാലടി ചെങ്ങലിൽ പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാർ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ചതായി പരാതി. തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ ഉച്ചയോടെയാണ് സംഭവം. ബാറുകളിൽ അനധികൃതമായി മദ്യ വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് ആലുവ ഇന്റലിജൻസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധനയ്ക്കെത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി ഹർത്താൽ ദിനത്തിൽ പൂട്ടിയ ചെങ്ങലിലെ ബാറിൽ നിന്നും ഗേറ്റിലൂടെയും മറ്റും മദ്യം വില്പന നടത്തുന്നതായി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിനിടയിൽ മാനേജർ ഉൾപ്പടെയുള്ള മൂന്നംഗ സംഘം മർദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മർദനമേറ്റ എക്സൈസ് ഉദ്യോഗസ്ഥനായ നിസാമിനെ മറ്റൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണക്കുകളിൽ വ്യത്യാസം കണ്ടതിനെത്തുടർന്ന് എക്സൈസ് നിയമപ്രകാരം ബാർ പൂട്ടാൻ നിർദേശം നൽകി. ജോലിക്കിടയിലെ മർദനവും കൃത്യനിർവഹണം തടസപ്പെടുത്തിയതുമായും ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്ന് കാലടി സിഐ സജി മാർക്കോസ് പറഞ്ഞു.
Read Moreപകൽക്കൊള്ളയുടെ നേർച്ചിത്രങ്ങളായി കടമ്പ്രയാർ ടൂറിസം; പദ്ധതിക്കായി സർക്കാരുകൾ തുലച്ചത് കോടികൾ
കിഴക്കന്പലം: കാണാമറയത്തെ കാഴ്ചകൾക്കായി ആരംഭിച്ച കടന്പ്രയാർ ടൂറിസം പദ്ധതിയിൽ സർക്കാരുകൾ തുലച്ചത് കോടികൾ. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെയും ഭരണക്കാരുടെയും പകൽക്കൊള്ളയുടെ നേർച്ചിത്രങ്ങൾ കൂടിയാണ് കടന്പ്രയാർ ടൂറിസം പദ്ധതി. കിഴക്കന്പലം പഞ്ചായത്തിലെ നാലു തോടുകളുടെ സംഗമ കേന്ദ്രമായ കടന്പ്രയാറിൽ 2009 ലാണ് ഇക്കോ ടൂറിസത്തിനായി തുറന്നത്. തനതു പ്രകൃതി വിഭവങ്ങൾ നിലനിർത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയിൽ തോടുകൾ സംഗമിക്കുന്ന പ്രദേശത്ത് ബണ്ടുകൾ നിർമിച്ച് നടപ്പാത ഒരുക്കിയായിരുന്നു തുടക്കം. പിന്നീട് ബോട്ട് സർവീസിനായി ലക്ഷങ്ങൾ ചെലവഴിച്ച് തോടിൽ ഡ്രിഡ്ജിംഗ് നടത്തിയെങ്കിലും ആഴം വർധിച്ചില്ല. മണ്ണ് അടിയുന്നതിനാലാണ് ആഴം വർധിക്കാത്തതെന്ന് ബന്ധപ്പെട്ടവർ നൽകുന്ന മറുപടി. ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ എറണാകുളം ബോട്ട് ജെട്ടിയിലേക്കും ചിത്രപ്പുഴയിലേക്കും ജല ഗതാഗത സൗകര്യം ഒരുങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കടന്പ്രയാറിന്റെ കരയിൽ ഇരുന്നുള്ള മീൻപിടിത്തവും ബോട്ടു സഞ്ചാരവും പ്രദേശത്തെ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ കൃഷിയിറക്കി വിദേശീയരെ കോൾമയിർക്കൊള്ളിക്കാനും…
Read Moreതുച്ഛമായ വരുമാനം; കുടുംബശ്രീ പ്രവർത്തകർ പിൻവാങ്ങി; മരട് നഗരസഭയിൽ മാലിന്യസംസ്കരണം നിലച്ചു; മൂക്കുപൊത്തി ജനം
മരട്: പൊതുനിരത്തു വക്കുകളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം കുമിഞ്ഞുകൂടിയതോടെ മരട് നഗരസഭാ പരിധിയിൽ ജീവിതം ദുസ്സഹമായെന്ന് ആക്ഷേപം. മാലിന്യ ശേഖരണവും സംസ്കരണവും നിലച്ചതോടെ ഇവ ഉപേക്ഷിക്കാൻ ഇടമില്ലാതെ വന്നതാണ് പൊതുസ്ഥലങ്ങൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയത്. നേരത്തെ കുടുംബശ്രീയുമായി സഹകരിച്ചാണ് നഗരസഭ മാലിന്യം ശേഖരിച്ച് സംസ്കരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രവർത്തനത്തിൽ നിന്നു കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ കുടുംബശ്രീ അംഗങ്ങൾ പിൻവലിഞ്ഞതാണ് മാലിന്യം കുന്നുകൂടിക്കിടക്കാൻ കാരണം. നെട്ടൂർ, കുണ്ടന്നൂർ, മരട് പ്രദേശങ്ങളിൽ നൂറോളം ഇടങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ കുമിഞ്ഞുകൂടി. ചീഞ്ഞഴുകിയ ഇവ കാക്കകളും തെരുവു നായ്ക്കളും കൊത്തിവലിച്ച് നാലുപാടും ചിന്നിച്ചിതറിയതിനാൽ എലിപ്പനിയും മറ്റു പകർച്ചവ്യാധികളും പടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നെട്ടൂർ പ്രദേശത്താണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ഏറെയും. ദേശീയപാതയിലെ അടിപ്പാതകളുടെ ഇരുവശങ്ങളും മാലിന്യം കുമിഞ്ഞുകൂടായതിനാൽ കാൽനടയും വാഹന യാത്രയും പോലും ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡുകളുടെ വശങ്ങൾ,…
Read Moreകൊച്ചി നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവ ഡോക്ടർ മരിച്ച നിലയിൽ ; കുടുംബ വഴക്കിനെ തുടർന്ന് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസ്
കൊച്ചി: യുവ ഡോക്ടറെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ് സ്വദേശിയുമായ പ്രിയാങ്ക് (32) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. കൊച്ചി നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിലാണു ഡോക്ടർ താമസിച്ചുവന്നിരുന്നതെന്നു പോലീസ് പറഞ്ഞു. ഡെറാഡൂൺ പട്ടേൽ നഗർ സ്വദേശിയാണു പ്രിയാങ്ക്. വിവരമറിഞ്ഞെത്തിയ സെൻട്രൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. മരണത്തിൽ ദുരൂഹതയില്ലെന്നാണു പോലീസ് പറയുന്നത്. കുടുംബവഴക്കിനെത്തുടർന്നു വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
Read Moreവൈപ്പിൻ കരയിൽ അപകട പരമ്പര; 25 ദിവസത്തിൽ 12 മരണം; നാലുപേരെ ഇനിയും കണ്ടെത്താനായില്ല; ആറ് അപകടങ്ങൾ വൈപ്പിൻകരയ്ക്ക് പുറത്ത്
വൈപ്പിൻ: കഴിഞ്ഞ ഇരുപത്തിയഞ്ചു ദിനങ്ങൾക്കുള്ളിൽ വൈപ്പിൻ കരയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12. ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത ഒരു അപകട പരന്പരയാണിത്. ഇതിൽ ആറു പേരുടെ മരണം ഒഴികെ ബാക്കി ആറും വൈപ്പിനിൽ വച്ചു തന്നെയുള്ള അപകടത്തിലാണ് മരിച്ചത്. നാലു പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രളയ ദുരന്തങ്ങൾക്കിടെ കഴിഞ്ഞ മാസം 15നാണ് അപകട മരണങ്ങളുടെ തുടർക്കഥകൾ ആരംഭിക്കുന്നത്. വൈപ്പിനിൽനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് അർത്തുങ്കൽ ഭാഗത്ത് കടലിൽ മുങ്ങി മൂന്ന് പേരെ കാണാതായി. മാലിപ്പുറം വളപ്പ് കാട്ടാശേരി മധു-55 , നാലു തൈക്കൽ സേവ്യർ-55, സൗത്ത് പുതുവൈപ്പ് ഒറ്റതെങ്ങിൽ ബഷീർ-40 എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തും മുന്പേ 17നു വീണ്ടും ദുരന്തം വീണ്ടുമെത്തി. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനുപോയ ഓച്ചന്തുരുത്ത് മറ്റപ്പിള്ളി മിഥുൻ കുമാറിനെ -21 വഞ്ചി മുങ്ങി കാണാതായി. 25 ദിനങ്ങൾ പിന്നിട്ടിട്ടും മത്സ്യതൊഴികളുടേയും മിഥുൻകുമാറിനെയും കണ്ടെത്താനായില്ല.…
Read Moreഇന്ധനവിലവർധനയ്ക്കെതിരേ വായ് മൂടിക്കെട്ടി പ്രതിഷേധം ; ഹർത്താലിൽ സൗജന്യ യാത്രയൊരുക്കി ഷാജി
മൂവാറ്റുപുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി വായ് മൂടിക്കെട്ടി ഓട്ടോറിക്ഷയോടിച്ചിരുന്ന എം.ജെ. ഷാജി ഹർത്താൽ ദിനത്തിൽ സൗജന്യ യാത്രയൊരുക്കി. ഓട്ടോറിക്ഷ തൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി ഇന്നലെ തന്റെ ഓട്ടോറിക്ഷയിൽ സൗജന്യ യാത്രയെന്നു വാഹനത്തിൽ പ്രദർപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ 38 ദിവസമായി കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയും ഇന്ധന വിലവർധനയ്ക്കെതിരേ പ്രതിഷേധ സമരമെന്ന ബാഡ്ജും ധരിച്ചാണ് സമരം നടത്തിവന്നിരുന്നത്. ഹർത്താൽ ജനങ്ങൾക്കു സമ്മാനിക്കുന്ന ദുരിതം ചെറുതല്ലെന്നു വ്യക്തമാക്കാനാണു സൗജന്യയാത്രസംഘടിപ്പി ച്ചതെന്നു ഷാജി പറഞ്ഞു. ജനറൽ ആശുപത്രിയിലെത്തിയ രോഗികളടക്കം വാഹനം കിട്ടാതെ വലഞ്ഞ നിരവധി പേർക്കു ഷാജിയുടെ സൗജന്യ ഓട്ടോ സർവീസ് ആശ്വാസമായി. ഹർത്താൽ ദിനത്തിൽ ഷാജിയൊരുക്കുന്ന സൗജന്യ യാത്ര വർഷങ്ങളായി നൂറുകണക്കിനാളുകൾക്ക് പ്രയോജനമായിട്ടുണ്ട്. ആശുപത്രിയിൽ പോകേണ്ട രോഗികൾക്കം മറ്റും സഹായമായികൊണ്ടിരിക്കുന്ന ഈ സൗജന്യ സർവീസ് ജനമനസുകളിൽ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.
Read More