കൊച്ചി: പെരുന്പാവൂർ സ്വദേശി സി.എസ്. ഉണ്ണിക്കുട്ടൻ കൊലക്കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലുവ സ്വദേശി നൗഫൽ, പാലക്കാട് സ്വദേശി ഷഹനാസ് എന്നിവരെയാണ് മംഗലാപുരത്തുനിന്ന് കർണാടക പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഉണ്ണിക്കുട്ടനെ മംഗലാപുരത്ത് തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പനങ്ങാടി സ്റ്റേഷന് പരിധിയിലെ പുഴയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉണ്ണിയുടെ കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ടായിരുന്നു. ഷട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ ആയുധങ്ങളുമായി പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Read MoreCategory: Kochi
സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടത്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് സ്റ്റേ
കൊച്ചി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. എന്ത് അധികാരത്തിലാണ് ബോർഡ് ഇങ്ങനെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
Read Moreരക്ഷാപ്രവർത്തനത്തിനിടെ കാണാതായ മിഥുനെ ഇനിയും കണ്ടെത്തിയില്ല; മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മിഴിതോരാതെ ഒരമ്മ; ആശ്വാസവാക്കുകളുമായി എംഎൽഎ രാജഗോപാൽ
വൈപ്പിൻ: തിരികെ വരുന്നെന്ന വാർത്ത കേൾക്കാനായി ഓച്ചന്തുരുത്ത് മറ്റപ്പിള്ളി വീട്ടിലെ കുടുസുമുറിയിൽ വിതുന്പുന്ന ചുണ്ടുകളോടെ ഉൗണും ഉറക്കവും ഉപേക്ഷിച്ച് കഴിഞ്ഞ 21 ദിനരാത്രങ്ങളായി മകനെ കാത്തിരിക്കുകയാണ് സതി . പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനായി വഞ്ചിയിൽ പോകവെ കായലിൽ വഞ്ചി മുങ്ങി കാണാതായ മകൻ മിഥുൻകുമാർ (23) തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് ആ പെറ്റമ്മക്ക് ഇപ്പോഴും. കണ്ണീർ തോരാതെയുള്ള ഈ കാത്തിരിപ്പിനിടയിൽ നിരവധി ആളുകൾ ദിനംപ്രതിയെന്നോണം സതിയെ ആശ്വസിപ്പിക്കാൻ എത്തുന്നുണ്ട്. ഇവരോടെല്ലാം മകനെ കണ്ടത്താൻ സഹായിക്കണമേയെന്ന് കെഞ്ചി കൂപ്പുകൈയോടെ വിലപിക്കുകയാണ് ഈ അമ്മ. പ്രളയത്തിൽ തങ്ങളുടെ ഉറ്റവരും ഉടയവരും മരണക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ന്നത് കണ്ട് മാറത്തടിച്ച് വിലപിച്ച കേരളത്തിലെ മൊത്തം അമ്മമാരുടെ വിലാപത്തിനിടയിൽ സതിയുടെ വിലാപം ആരും കേൾക്കാതെ പോയത്രേ. എന്നാൽ ഇവിടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് കായൽകയത്തിൽ മുങ്ങിത്താഴ്ന്നതെന്ന സത്യം ബന്ധുക്കൾക്കും നാട്ടുകാർക്കും മാത്രം അറിയാം. പ്രളയം കൊടുന്പിരിക്കൊണ്ട 17നു…
Read Moreനവകേരള സൃഷ്ടിക്കായി കൈകോര്‍ക്കുകയുമാണ് തന്റെ ലക്ഷ്യം; ദുരിതബാധിതർക്ക് ആശ്വാസവുമായി ബോളിവുഡ് താരം കുനാല്‍ കപൂര്‍
ആലുവ: കേരളത്തിന് വേണ്ടി ഇർനെറ്റിലൂടെ സമാഹരിച്ച 34 ലക്ഷം രൂപയുമായി ബോളിവുഡ് താരമായ കുനാല്‍ കപൂര്‍ ആലുവയിലെത്തി. ഐഎംഎ ഹാളിൽ ജില്ലയിലെ പ്രളയബാധിതർ ഒത്തുചേർന്ന ചടങ്ങിൽ വച്ചാണ് സംഘാടകരായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയ്ക്ക് ഫണ്ട് കൈമാറിയത്. കേരളം നേരിട്ട പ്രളയദുരന്തത്തെക്കുറിച്ച് ലോകത്തെ അറിയിക്കുകയും നവകേരള സൃഷ്ടിക്കായി കൈകോര്‍ക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് നടന് കുനാല്‍ കപൂര്‍ പറഞ്ഞു. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായ നടി ജാക്വിലിന് ഫെര്‍ണാണ്ടസും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കേരളത്തിനായി ക്രൗഡ് ഫണ്ടിംഗ് നടത്തുന്നുണ്ട്. ഈ തുകയും കെറ്റോ മുഖേന ദുരിതബാധിതര്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ പതിനായിരം കുടുംബങ്ങള്‍ക്ക് നൽകുന്ന ദുരിതാശ്വാസ കിറ്റുകളുടെ വിതരണോദ്ഘാടനവും കുനാല്‍ കപൂര്‍ നിർവ്വഹിച്ചു. തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം നടത്തുക.
Read Moreപ്രളയമേഖലകളിൽ തട്ടിപ്പു സംഘങ്ങൾ ഇറങ്ങാൻ സാധ്യത; മുന്നറിയിപ്പു നൽകി ഐജി ശ്രീജിത്ത്
കൊച്ചി: പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ ചൂഷണം ചെയ്യാൻ നെത്തുന്ന ജോലി വാഗ്ദാനം ചെയ്തും പുതിയ വരുമാനമാർഗം പരിചയപ്പെടുത്തിയും തട്ടിപ്പുകാർ രംഗത്തെത്താൻ സാധ്യതയുണ്ടെന്നും ഇത്തരക്കാരെ സംഘടിതമായി നേരിടണമെന്നും ഐജി എസ്. ശ്രീജിത്ത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ചു ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര സമൂഹങ്ങളിൽ കണ്ടുവരുന്ന മനുഷ്യക്കടത്തിനെ സംബന്ധിച്ചു സാമൂഹ്യനീതി വകുപ്പ് ഇന്റർനാഷണൽ ജസ്റ്റീസ് മിഷൻ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നു പത്തടിപ്പാലം ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഐജി. കൗമാരപ്രായക്കാരും യുവാക്കളും യുവതികളുമാണ് ഇത്തരം തട്ടിപ്പുകൾക്കു കൂടുതൽ ഇരകളാകുന്നത്. വിശ്വസനീയമായ രീതിയിലായിരിക്കും വിവിധ പേരുകളിൽ തട്ടിപ്പുകാർ ദുരന്തബാധിത പ്രദേശങ്ങളിൽ അവതരിക്കുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു പുതിയ ജീവിതമാർഗം വാഗ്ദാനം ചെയ്താണ് ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുക. ഇത്തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് ലോകത്തിലെ വിവിധ ദുരന്ത മേഖലകളിലുള്ളവർ ഇരകളായിട്ടുണ്ടെന്ന് ഐജി ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ നാഷണൽ ഡയറക്ടർ റിട്ട.…
Read Moreതദ്ദേശ സ്ഥാപനങ്ങൾ വഴി കാലാവസ്ഥാ പഠന പദ്ധതിയുമായി കില; ഓരോ പ്രദേശത്തിന്റേയും ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും ആവിഷ്കരിക്കുകയെന്ന് അധികൃതർ
ജെറി എം. തോമസ് കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾവഴി പ്രാദേശികപഠനം നടത്തുന്നതിന് പ്രത്യേക പദ്ധതിയുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില). പ്രാദേശികതലം മുതൽ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനനുസരിച്ചുളള ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയുമാണ് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കില ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാനത്തെ പ്രശ്നബാധിത പ്രദേശങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ ജില്ലകൾ പ്രകൃതിക്ഷോഭത്തിന്റെ കാര്യത്തിൽ ഹോട്ട് സ്പോട്ട് എന്ന വിഭാഗത്തിൽപ്പെടുന്നവയാണ്. ഇവിടങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കൃഷി, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കിലയുടെ ആഭിമുഖ്യത്തിൽ ആദ്യഘട്ടത്തിൽ അതാത് പ്രദേശങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വിലയിരുത്തലുകൾ നടത്തും. നിലവിൽ അനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റങ്ങളും അതിന്റെ ഫലമായി സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന…
Read Moreകേരളത്തിനു സാന്ത്വനമാകാൻ ബംഗാളിൽനിന്ന് കൈത്താങ്ങുമായി മലയാളി കൂട്ടായ്മ
കൊച്ചി: പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിനു സാന്ത്വനമായി പശ്ചിമ ബംഗാളിലെ മലയാളി കൂട്ടായ്മയും. വിത്ത് ലൗ ഫ്രം കോൽക്കത്ത എന്ന കുറിപ്പ് പതിപ്പിച്ച നിരവധി ചരക്കുകളാണ് അവിടെനിന്നു കേരളത്തിലെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയും കണ്ണൂർ, കോഴിക്കോട് ജില്ലാ കളക്ടറുമായിരുന്ന ഡോ. പി.ബി. സലീമിന്റെ നേതൃത്വത്തിൽ കോൽക്കത്തയിൽനിന്നു കേരളത്തിലേക്കെത്തുന്നത് ഇടതടവില്ലാത്ത സഹായങ്ങളാണ്. പശ്ചിമ ബംഗാൾ ഗവണ്മെന്റ് സെക്രട്ടറിയും മൈനോരിറ്റീസ് ഡെവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷൻ ചെയർമാനുമായ ഇദ്ദേഹം കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർത്തു. ദുരന്തത്തിൽ കേരളത്തിന് പരമാവധി സഹായമെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. മുൻപ് പശ്ചിമ ബംഗാളിലെ തന്നെ ദക്ഷിണ പർഗ്നസ്, നദിയ ജില്ലകളിൽ ജില്ലാ കളക്ടറായിരുന്നപ്പോഴുള്ള ബന്ധങ്ങൾ ഡോ. പി.ബി. സലീമിന് ഏറെ പ്രയോജനം ചെയ്തു. ഒന്നരക്കോടിയോളം രൂപയുടെ വിഭവങ്ങളാണ് ഇത്തരത്തിൽ സമാഹരിച്ചത്. നദിയയിലെ അരി മില്ലുടമകൾ 66…
Read Moreജീവനക്കാരുടെ കുറവ് മൂലം ഫയലുകള്‍ കെട്ടിക്കിടക്കുന്ന സംഭവം; ഫോര്‍ട്ടുകൊച്ചി വില്ലേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മട്ടാഞ്ചേരി: മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ഫോര്‍ട്ടുകൊച്ചി വില്ലേജ് ഓഫീസില്‍ ഭൂമി സംബന്ധമായ ഫയലുകള്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി. കൊച്ചി താലൂക്ക് ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. താലൂക്ക് ഓഫീസിനകത്തേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് നടന്ന ധര്‍ണ കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്ത് ഉദ്ഘാടനം ചെയ്തു. ആന്റണി ആൻസല്‍ അധ്യക്ഷത വഹിച്ചു. ആര്. ബഷീര്‍,സനല്‍ ഈസ, ഷഫീക്ക് കത്തപ്പുര, ബെയ്സില്‍ ഡിക്കോത്ത, റിയാസ് ഷരീഫ്, ബ്രയാന്‍ ആന്‍ഡ്രൂസ്, ആല്‍ബി ആന്‍ഡ്രൂസ്, ഇ.എ. ഹാരിസ്, മുനീര്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചക്കകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും പുതിയ ജീവനക്കാരനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കൊച്ചി തഹസില്‍ദാര്‍ കെ.വി. ആംബ്രോസ് സമരക്കാര്‍ക്ക് ഉറപ്പ് നല്കി.
Read Moreകെവിൻ വധക്കേസ്; മുഖ്യപ്രതി നീനുവിന്റെ പിതാവ് ചാക്കോ ജോൺ അടക്കം പത്തു പേരുടെ ജാമ്യഹർജി തള്ളി; നാല് പേർക്കു ജാമ്യം
കൊച്ചി: കെവിൻ വധക്കേസിലെ മുഖ്യപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍, സഹോദരൻ ഷാനു ചാക്കോ എന്നിവരുൾപ്പെടെ കേസിലെ പ്രതികളായ 10 പേരുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി ഇഷാൻ ഇസ്മായിൽ, ആറാം പ്രതി മനു മുരളീധരൻ, 11-ാം പ്രതി ശരീഫ്, 13-ാം പ്രതി ഷിനു എന്നിവർക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചു. ദുരഭിമാന കൊലക്കേസിലെ മറ്റു പ്രതികളായ ടിറ്റു ജെറോം, റിയാസ്, ഷിഫിൻ സജാദ്, നിഷാദ് അടക്കമുള്ളവരുടെ ജാമ്യഹർജിയാണു ഹൈക്കോടതി തള്ളിയത്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രധാനപങ്ക് വഹിച്ചിട്ടുള്ള പ്രതിയാണ് ചാക്കോയെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കെവിന്റെ മരണവുമായി തനിക്കു ബന്ധമില്ലെന്നും മേയ് 29ന് അറസ്റ്റിലായ തന്നെ ഇനിയും തടവിൽ പാർപ്പിക്കുന്നത് അന്യായമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചാക്കോ ഹർജി നൽകിയിരുന്നത്.
Read Moreഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; ആലുവയിൽ യുവതിയടക്കം അഞ്ചുപേർ കസ്റ്റഡിയിൽ
ആലുവ: അസം സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന യുവതിയടക്കം അഞ്ചുപേർ ആലുവ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന. കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം. ആലുവ – പറവൂർ കവലയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുപതുകാരിയായ യുവതിയെ സുഹൃത്തായ അസം സ്വദേശിയായ യുവതിയുടെ നിർദേശപ്രകാരം നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കന്പനിപ്പടിയിലെ വാടക വീട്ടിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ഭർത്താവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കന്പനിപ്പടിയിലെ വീട്ടിൽ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. പിടിയിലായവരിൽ നാലുപേർ അസം സ്വദേശികളും മറ്റൊരാൾ ആലുവക്കാരനായ ഓട്ടോ ഡ്രൈവറുമാണെന്നാണ് സൂചന. പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ അസം സ്വദേശിയായ യുവതി സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പോലീസ് സംശയിക്കുന്നു.
Read More