കൊച്ചി: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ മാത്രം 3.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ. ധാന്യങ്ങൾ, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ ഏകദേശ നാശനഷ്ടക്കണക്ക് മാത്രമാണിത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നതു ശ്രദ്ധയിൽപെട്ടതായി പറഞ്ഞ ജില്ലാ സപ്ലൈ ഓഫീസർ ബെന്നി പി. ജോസഫ് ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും അറിയിച്ചു. വിവിധ താലൂക്ക് സപ്ലൈ ഓഫീസർമാരും ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടർമാരും ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ ആരംഭിച്ചു. നാശനഷ്ടവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. പ്രളയം രൂക്ഷമായി ബാധിച്ച മേഖലകളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് നൽകിയ കടകളെ ഈ പരിശോധയിൽനിന്ന് ഒഴിവാക്കും. വെള്ളപ്പൊക്കത്തിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലയിൽ 484 അപേക്ഷകളാണു ലഭിച്ചത്. നഷ്ടപ്പെട്ട കാർഡുകൾക്കു പകരം പുതിയ കാർഡുകൾ…
Read MoreCategory: Kochi
ഇന്ധനക്ഷാമം ;കെഎസ്ആർടിസി സർവീസുകൾ കുറയ്ക്കുന്നു: യാത്രാക്ലേശം രൂക്ഷം
മൂവാറ്റുപുഴ: ഇന്ധന ക്ഷാമത്തെത്തുടർന്നു കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കുന്നതു മൂവാറ്റുപുഴ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു. മൂവാറ്റുപുഴ ഡിപ്പോയിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ട് ആഴ്ചകളായി. തിരക്ക് കുറവുള്ള ഉച്ചസമയങ്ങളിൽ ട്രിപ്പുകൾ റദ്ദു ചെയ്തും മറ്റുമാണ് കൂടുതൽ സർവീസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാർ ശ്രമിച്ചത്. പ്രളയത്തെത്തുടർന്ന് ഏതാനും ദിവസം സർവീസുകൾ കൃത്യമായി നടത്താതിരുന്നതിനാൽ ഇന്ധനക്ഷാമത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞില്ല. എന്നാൽ എല്ലാ റൂട്ടുകളിലും സർവീസുകൾ കൃത്യമായി പുനരാരംഭിച്ചതോടെ ഇന്ധനക്ഷാമ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുകയാണ്. മൂവാറ്റുപുഴ ഡിപ്പോയിൽനിന്നു തിങ്കളാഴ്ച നിരവധി സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. ബസിൽ അവശേഷിച്ച ഇന്ധനവുമായി സർവീസുകൾ ആരംഭിച്ചെങ്കിലും ഉച്ചയോടെ പല ബസുകളിലും ഇന്ധനം തീർന്നു. ഇതോടെ സർവീസ് നിർത്തിവയ്ക്കാൻ ജീവനക്കാർ നിർബന്ധിതരായി. ഇന്നലെ രാവിലെ 12000 ലിറ്റർ ഡീസൽ എത്തിയതോടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയുള്ള സമയങ്ങളിലെ ഏതാനും ട്രിപ്പുകൾ ഇന്നലെയും റദ്ദു ചെയ്യേണ്ടിവന്നു. എറണാകുളം, കാക്കനാട് ഭാഗത്തേക്കുള്ള…
Read Moreപഠനവൈകല്യമുള്ള വിദ്യാർഥിക്കു മെഡിക്കൽ സംവരണ സീറ്റിൽ പ്രവേശനം നേടാൻ അർഹതയില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ സംവരണ സീറ്റിൽ പ്രവേശനം നേടാൻ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് അർഹതയില്ലെന്നു ഹൈക്കോടതി. ചാലക്കുടി സ്വദേശിനി ഐറിൻ ക്ലമന്റ് തോട്ടപ്പള്ളി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പഠനവൈകല്യത്തിന്റെ തോത് എത്ര ശതമാനമാണെന്നു വിലയിരുത്താൻ സാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഈ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഭിന്നശേഷി നിയമപ്രകാരം വൈകല്യമുള്ളവർക്ക് മെഡിക്കൽ പഠനത്തിന് അഞ്ച് ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പഠനവൈകല്യമുള്ള തനിക്ക് ഈക്വോട്ടയിൽ പ്രവേശനം വേണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.
Read Moreനൊമ്പരമെഴുതിയ മഴയേ.. സോഷ്യൽമീഡിയ കീഴടക്കുന്നു; പ്രളയ ദുരിതബാധിതർക്ക് സാന്ത്വനമായി ഒരു പറ്റം കലാകാരന്മാർ ഒരുക്കിയ ഗാനമാണ് തരംഗമായി മാറിയത്
കൊച്ചി: പ്രളയ ദുരിതബാധിതർക്കു സാന്ത്വനമായി ഒരു പറ്റം കലാകാരന്മാർ പുറത്തിറക്കിയ നൊന്പരമെഴുതിയ മഴയേ എന്ന ഗാനം ഹിറ്റാകുന്നു. കെ.എസ്. ചിത്രയും എ. ഹരിഹരനും ചേർന്നു പാടിയിരിക്കുന്ന ഗാനം കേരള ആർട്ട് ലൗവേഴ്സ് അസോസിയേഷൻ ട്രസ്റ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ലാലു ജോസഫ് നിർമാണം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയത് ജോയ് തമ്മനമാണ്. സുഭാഷ് അഞ്ചൽ സംവിധാനം ഒരുക്കിയ ഗാനത്തിന് റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്നു. ദുരിത ബാധിതർക്കു പ്രചോദനം ആകുകയെന്ന ഉദ്ദേശമാണു പാട്ടിന്റെ നിർമാണത്തിനു പിന്നിലെന്നു ഗാനത്തിന്റെ നിർമാതാവ് ലാലു ജോസഫ് പറയുന്നു. നമ്മളെല്ലാരും ഇറങ്ങുകയല്ലേ എന്നുള്ള ചോദ്യം മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായപ്പോൾ കലാകാരന്മാരെന്ന നിലയ്ക്കു തങ്ങളെക്കൊണ്ട് എന്തുചെയ്യാൻ കഴിയുമെന്നാണ് ആദ്യം ആലോചിച്ചത്. ഇതേത്തുടർന്ന് ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാന്പകളിൽ ഓഗസ്റ്റ് 21 മുതൽ ജോസി ആലപ്പുഴയുടെ നേതൃത്ത്വത്തിൽ സാന്ത്വന സംഗീത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. തുടർന്ന് കെ.എസ്. ചിത്ര…
Read Moreവെങ്ങോല സ്വദേശി കർണാടകയിൽ കൊല്ലപ്പെട്ട സംഭവം;സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
പെരുമ്പാവൂർ: കർണ്ണാടകയിലെ കുപ്പിലങ്ങാടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ച് കൊല്ലപ്പെട്ട വെങ്ങോല സ്വദേശിയ ഉണ്ണികുട്ടന്റെ മരണവും മായി ബന്ധപ്പെട്ട് പോലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വെട്ടും മർദനവുമേറ്റ് ഉണ്ണിയെ കർണാകയിലെ പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചു.നിരവധി കേസിലെ പ്രതിയായ ഉണ്ണിയുടെ കൊലപാതകം ഗുണ്ടാ പകയാണെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിക്കഴിഞ്ഞെങ്കിലേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി ഉണ്ണിയുടെ കൂടെ ഉണ്ടായിരുന്നതായി പറയുന്നവരെ കസ്റ്റഡിലെടുക്കണം. സംഭവശേഷം ഇവർ ഒളിവിലാണ്.
Read Moreരണ്ടെണ്ണം അടിച്ചപ്പോൾ എസിയിൽ ഉറങ്ങാൻ മോഹം; സിഐടിയു പ്രവർത്തകർ ഉറങ്ങി എണീറ്റതാവട്ടെ പോലീസ് സ്റ്റേഷനിലും; കളമശേരിയിൽ നടന്ന സംഭവമിങ്ങനെ…
കളമശേരി: ബാറിലെ മേശകൾ മദ്യലഹരിയിൽ അടുപ്പിച്ചിട്ട് കട്ടിലാക്കി ഏസിയിൽ കിടന്നുറങ്ങാൻ ശ്രമിച്ച സിഐടിയു പ്രവർത്തകരെ പോലീസ് പൊക്കി. ഇന്നലെ വൈകിട്ട് പ്രീമിയർ കവലയിലുള്ള ബാറിലാണ് സംഭവം നടന്നത്.മദ്യം കഴിക്കാനെത്തിയ മൂന്നംഗ സംഘത്തിന് കുറച്ച് കഴിഞ്ഞപ്പോഴാണ് ഏസിയുടെ തണുപ്പിൽ ഉറങ്ങാൻ മോഹം ഉദിച്ചത്. അതിനെ തുടർന്ന് കസേരകൾ എടുത്തു മാറ്റിയ ശേഷം സമീപത്തെ മേശകൾ അടുപ്പിച്ച് ഇട്ടു. മൂവരും മുകളിൽ കയറിക്കിടക്കുകയും ചെയ്തു. പ്രവർത്തകർക്ക് ഗുണ്ടായിസം ഉള്ളതിനാൽ ജീവനക്കാർ കാഴ്ക്കാരായി നിന്നു. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി ബന്ധം കാരണം പോലീസ് കേസെടുത്തിട്ടില്ല.
Read Moreബസുകളുടെ അമിതവേഗത ; തൃപ്പൂണിത്തുറയിൽ റോഡിലിറങ്ങി ജനങ്ങളുടെ പ്രതിഷേധം
തൃപ്പൂണിത്തുറ: ഉദയംപേരൂർ-വൈക്കം റോഡിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗതയ്ക്ക് താക്കീത് നൽകി ജനങ്ങൾ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ എസ്എൻഡിപി സ്കൂളിന് മുൻവശത്താണ് ആദ്യം ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധമാരംഭിച്ചതെങ്കിലും മുളന്തുരുത്തിയിൽനിന്നു നടക്കാവ് ജംഗ്ഷനിലൂടെ കടന്നുപോകുന്ന ബസ് ജീവനക്കാർക്കുകൂടി ബോധവത്കരണം നടത്തേണ്ടതിനാൽ പ്രതിഷേധം നടക്കാവ് ക്ഷേത്രത്തിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. ഞായറാച്ച ഉച്ചയോടെ സ്കൂളിന് മുൻവശത്ത് അമിതവേഗതയിൽ പാഞ്ഞുവന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക് യാത്രക്കാരനായ ജോർജ് എന്ന ഗൃഹനാഥൻ ബസിനടിയിൽ പെട്ട് മരിച്ചിരുന്നു. ഇതിൽ രോഷംപൂണ്ടാണ് രക്ഷിതാക്കൾ അടങ്ങുന്ന ജനക്കൂട്ടം റോഡിലേക്കെത്തിയത്. 5,000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ പരിസരത്തുമാത്രം ഇതിനോടകം ഒൻപതോളം പേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രദേശവാസികൾ പറഞ്ഞു. ജനക്കൂട്ടം കൂടുതൽ എത്തിയതോടെ ഉദയംപേരുർ പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.എ. ഷിബിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. ഏറെ…
Read Moreപോലീസ് സ്റ്റേഷനിൽ റിട്ടയേർഡ് എസ്ഐയുടെ അതിക്രമം; കളമശേരി എസ്ഐ ചികിത്സയിൽ
കളമശേരി: പോലീസ് സ്റ്റേഷനിൽ റിട്ട. എസ്ഐയുടെ അതിക്രമം. പരിക്കേറ്റ സ്ഥലം എസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. കളമശേരി എസ്ഐ പ്രശാന്ത് ക്ലിന്റിനാണു പരിക്കേറ്റത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ഇതു സംബന്ധിച്ച് അധികൃതർ നൽകുന്ന വിവരം ഇങ്ങനെ: കളമശേരി എച്ച്എംടി സ്റ്റോറിനു സമീപം റിട്ട. എസ്ഐ ഓടിച്ചിരുന്ന കാർ മറ്റൊരു കാറിലിടിച്ചതാണു സംഭവങ്ങളുടെ തുടക്കം. എച്ച്എംടി കോളനിയിലാണ് ഇയാളുടെ വീട്. അപകടത്തെത്തുടർന്ന് നാട്ടുകാർ സംഘടിക്കുകയും റിട്ട. എസ്ഐയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽനിന്നു എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷം പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ഇവിടെവച്ചാണ് റിട്ട. എസ്ഐ അതിക്രമം കാട്ടിയത്. സ്റ്റേഷനിലേക്കു കയറിവരും വഴി എസ്ഐ ഉൾപ്പടെയുളളവരെ മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെ മറ്റ് പോലീസുകാർക്കും ആക്രമണത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്.
Read Moreഗുണ്ടാ കേസുകളിലെ പ്രതി കർണാടകയിൽ വെട്ടേറ്റു മരിച്ചു ; നിരവധി കേസിലെ പ്രതിയായ ഉണ്ണിക്കെതിരേ പോലീസ് കാപ്പ ചുമത്തുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു
പെരുമ്പാവൂർ: ഗുണ്ടാ നിയമപ്രകാരം പോലീസ് റിപ്പോർട്ട് നൽകിയ പ്രതി കർണാടകയിലെ കുപ്പിലങ്ങാടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മരിച്ച നിലയിൽ. വെങ്ങോല വലിയകുളം ചായാട്ട് വീട്ടിൽ സോമൻ-ഉഷ ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടൻ (35) ആണ് ഇന്നലെ വെട്ടേറ്റു മരിച്ചതായി പെരുമ്പാവൂർ പോലീസിന് വിവരം ലഭിച്ചത്. നിരവധി ഗുണ്ടാകേസിലെ പ്രതിയായ ഉണ്ണികുട്ടനെതിരേ കാപ്പ ചുമത്തുന്നതിനായി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രണ്ടാം തിയതി പെരുമ്പാവൂരിൽനിന്നും ഏതാനും സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ കർണാടകയിലേക്കു പോയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവരെ ചുറ്റിപ്പറ്റി പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കേ കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് പറഞ്ഞു. ഭാര്യ: പ്രിയ, മക്കൾ: ശിവപ്രിയ, വിഷ്ണുപ്രിയ.
Read Moreവേമ്പനാട് കായലിൽ വലയെറിഞ്ഞാൽ കുരുങ്ങുന്നത് പിരാന; നാടൻ മത്സ്യങ്ങൾക്കു വൻ ഭീഷണിയുണ്ടാകുമെന്ന ആശങ്കയിൽ മത്സ്യതൊഴിലാളികൾ
പള്ളുരുത്തി: വേമ്പനാട് കായലിൽ വലയെറിഞ്ഞാൽ കുടുങ്ങുന്നത് വിദേശ ഇനം മീനുകളാണ്. മത്സ്യവകുപ്പ് വളർത്തുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുള്ള റെഡ് ബെല്ലി പിരാനയാണ് ഇപ്പോൾ കൂട്ടത്തോടെ വേമ്പനാട് കായലിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് നട്ടർ ഫിഷ് എന്നും പേരുണ്ട്. കുളങ്ങളിലും ജലാശയങ്ങളിലും വളർത്തിയിരുന്ന മത്സ്യങ്ങളാണ് പ്രളയത്തെ തുടർന്ന് വേമ്പനാട്ട് കായലിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം അരക്കിലോയോളം തൂക്കമുള്ള ഒരേ വലിപ്പത്തിലുള്ള പിരാനയാണ് തൊഴിലാളികൾക്കു ലഭിക്കുന്നത്. തെക്കേ അമേരിക്കയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കൂർത്ത പല്ലുകളുള്ള പിരാനയ്ക്ക് വെള്ളത്തിലെ മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും. വെള്ളത്തിലിറങ്ങുന്ന മനുഷ്യരെപ്പോലും കൂട്ടത്തോടെ ആക്രമിച്ച് മാംസം കവർന്നെടുക്കാൻ ഇവയ്ക്കു കഴിയുമെന്നാണ് പറയപ്പെടുന്നത്. പെട്ടെന്നുളള വളര്ച്ചയും തൂക്കവും രുചിയുള്ള മാംസവുമാണ് ഇവയെ വളര്ത്താൻ മത്സ്യകർഷകരെ പ്രേരിപ്പിക്കുന്നത്. പ്രളയത്തിനു ശേഷം വേമ്പനാട് കായലിൽ വലയിടുന്നവർക്കാണ് പിരാന ധാരാളമായി ലഭിക്കുന്നത്. ഇവയോടൊപ്പം കൊഞ്ച്, കാളാഞ്ചി, ചെമ്പല്ലി, ആഫ്രിക്കൻ മുഷി എന്നിവയും കായലിൽനിന്നു തൊഴിലാളികൾക്ക്…
Read More