ശക്തമായ കാ​റ്റും മഴയും മൂലം വ​ള്ള​ങ്ങ​ൾ കടലിൽ ഇറങ്ങിയില്ല; പ​ര​മ്പരാഗത മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ക്ക് നി​രാ​ശ

വൈ​പ്പി​ൻ: 52 ദി​വ​സ​ത്തേ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ചാ​ക​ര​ക്കോ​ള് പ്ര​തീ​ക്ഷി​ച്ച പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ടു​ത്ത നി​രാ​ശ. കാ​റ്റും കോ​ളും മൂ​ലം ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പ​റ്റാ​തെ വ​ള്ള​ങ്ങ​ളെ​ല്ലാം ഹാ​ർ​ബ​റി​ൽ കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ക​ട​ലി​ൽ ക​ന​ത്ത കാ​റ്റ് തു​ട​രു​ന്ന​തി​നാ​ൽ വ​ലി​യി​ടാ​ൻ പ​റ്റി​ല്ല. കാ​റ്റി​നെ അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ പോ​കു​ന്ന​ത് ജീ​വ​നു ഭീ​ഷ​ണി​യു​മാ​ണ്. വൈ​പ്പി​ൻ കാ​ള​മു​ക്ക് ഗോ​ശ്രീ​പു​രം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച മു​ന്പു​വ​രെ ചാ​ള​യും അ​ല​യും ല​ഭി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ, അ​ർ​ത്തു​ങ്ക​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു ചാ​ള​യു​ടെ​യും അ​യ​ല​യു​ടെ​യും സാ​ന്നി​ധ്യം. ന​ല്ല വി​ല​യു​ള്ള​തി​നാ​ലാ​ണ് ഇ​ത്ര​യും ദൂ​രം സ​ഞ്ച​രി​ച്ച് വ​ള്ള​ങ്ങ​ൾ ഫി​ഷിം​ഗ് ഗ്രൗ​ണ്ടി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ കാ​റ്റ് അ​വ​ഗ​ണി​ച്ച് പോ​കു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തും. ഇ​നി കാ​റ്റും കോ​ളും ഒ​തു​ങ്ങി വെ​യി​ൽ തെ​ളി​ഞ്ഞാ​ൽ ചാ​ക​ര​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ക്കു​റി നേ​ര​ത്തെ ത​ന്നെ മ​ഴ​യും കോ​ളും ഉ​ണ്ടാ​യ​തി​നാ​ൽ…

Read More

ജെസ്ന തിരോധാനം: രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി പ്രതികരണങ്ങൾ നിയന്ത്രിച്ചത്. ഹർജി ജൂൺ 25-ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പി.സി.ജോർജ് എംഎൽഎ ജെസ്നയുടെ കുടുംബത്തിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ജെസ്നയുടെ പിതാവിന്‍റെ ദുർനടപ്പുമായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോർജ് ആവശ്യപ്പെട്ടത്. ജോർജിന്‍റെ പ്രതികരണത്തിനെതിരേ ജെസ്നയുടെ കുടുംബം പിന്നീട് രംഗത്തുവരികയും ചെയ്തിരുന്നു.

Read More

ഇങ്ങനെയും സ്വര്‍ണം കടത്താം! മുഹമ്മദ് റഫീഖ് സ്വര്‍ണം കടത്തിയത് പേസ്റ്റ് രൂപത്തിലാക്കി അരയില്‍ കെട്ടി; മിശ്രിതരൂപത്തില്‍ സ്വര്‍ണം കടത്തുമ്പോള്‍ പിടിക്കപ്പെടില്ല, പക്ഷേ…

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ളം വ​ഴി പേ​സ്റ്റ് രൂ​പ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ദോ​ഹ​യി​ൽ​നി​ന്നു ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​ൽ​നി​ന്നാ​ണു മൂ​ന്ന​ര കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ര​യി​ൽ കെ​ട്ടി​യാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യ​റാ​യി ഇ​യാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​സ്റ്റം​സ് സം​ശ​യി​ക്കു​ന്നു. കു​റ​ച്ചു​നാ​ളാ​യി ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ര​ണ്ടു​വ​ർ​ഷം കൂ​ടു​മ്പോ​ൾ നാ​ട്ടി​ലെ​ത്താ​റു​ണ്ട്. ഇ​തി​നു​മു​ന്പു 2016 ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മി​ശ്രി​ത​രൂ​പ​ത്തി​ൽ സ്വ​ർ​ണം ക​ട​ത്തു​മ്പോ​ൾ പി​ടി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ലാ​ണ് ഈ ​മാ​ർ​ഗം അ​വ​ലം​ബി​ക്കാ​ൻ കാ​ര​ണം. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത സ്വ​ർ​ണ​ക്ക​ട​ത്ത് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കൊച്ചിയിൽ  കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി;  ഡെങ്കിപ്പനിക്കെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി മെഡിക്കൽ ഓഫീസർ 

കൊ​ച്ചി: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തി​നാ​ൽ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്ക​ണം. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​യ ഈ​ഡി​സ് കൊ​തു​കു വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. പൈ​നാ​പ്പി​ൾ, റ​ബ​ർ, കൊ​ക്കോ തോ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ ചെ​റി​യ അ​ള​വി​ൽ പോ​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ്വ​സ്തു​ക്ക​ൾ, ട​യ​റു​ക​ൾ, മേ​ൽ​ക്കൂ​ര​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ർ​പോ​ളി​ന്‍റെ മ​ട​ക്കു​ക​ൾ, ചെ​ടി​ച്ചെ​ട്ടി​ക​ളു​ടെ അ​ടി​യി​ൽ വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡ്, കെ​ട്ടി​ട​നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​തി​നാ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ എ​ല്ലാ​വ​രും ഡ്രൈ ​ഡേ ആ​യി ആ​ച​രി​ച്ച് കൊ​തു​ക് വ​ള​രാ​നി​ട​യു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും വീ​ട്, ഓ​ഫീ​സ്, പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണം. പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന,…

Read More

ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​നു​മേ​ൽ പ​തി​ച്ചു ; മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

ക​​​ട​​​വ​​​ന്ത്ര: ക​​​ന​​​ത്ത കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലും തെ​​​ങ്ങ് ക​​​ട​​​പു​​​ഴ​​​കി വീ​​​ടി​​​നു​​​മേ​​​ൽ പ​​​തി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. ക​​​ട​​​വ​​​ന്ത്ര കൊ​​​പ്ര​​​ന്പി​​​ൽ തൈ​​​പ്പോ​​​ട​​​ത്ത് വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ ടി.​​​പി. ജോ​​​സ​​​ഫി​​​ന്‍റെ ഭാ​​​ര്യ റോ​​​സി​​​യാ​​​ണു (84) ദാ​​​രു​​​ണ​​​മാ​​​യി മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലും വീ​​​ടി​​​നു പി​​​ന്നി​​​ൽ ​നി​​​ന്നി​​​രു​​​ന്ന തെ​​​ങ്ങാ​​​ണു ക​​​ട​​​പു​​​ഴ​​​കി അ​​​ടു​​​ക്ക​​​ള ഭാ​​​ഗ​​​ത്തേ​​​ക്കു പ​​​തി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ അ​​​ടു​​​ക്ക​​​ള​​​യു​​​ടെ​​​യും ബാ​​​ത്ത്റൂ​​​മി​​​ന്‍റെ​​​യും ഇ​​​ട​​​യി​​​ലു​​​ള്ള ഭാ​​​ഗ​​​ത്തെ ആ​​​സ്ബ​​​റ്റോ​​​സ് ഷീ​​​റ്റു​​​കൊ​​​ണ്ടു മേ​​​ഞ്ഞ മേ​​​ൽ​​​ക്കൂ​​​ര ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. വീ​​​ടി​​​ന്‍റെ പി​​​ൻ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് വെ​​​ള്ള​​​വു​​​മാ​​​യി ബാ​​​ത്ത്റൂ​​​മി​​​ലേ​​​ക്കു ക​​​യ​​​റാ​​​ൻ തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യ്ക്കു​​​മേ​​​ലെ​​​യാ​​​ണു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ മേ​​​ൽ​​​ക്കൂ​​​ര​​​യു​​​ടെ ഭാ​​​ഗ​​​ങ്ങ​​​ൾ വീ​​​ണ​​​ത്. തെ​​​ങ്ങ് സ​​​മീ​​​പ​​​ത്തെ മാ​​​വി​​​ൽ ഇ​​​ടി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു പ​​​തി​​​ച്ച​​​ത്. തെ​​​ങ്ങി​​​നൊ​​​പ്പം മാ​​​വി​​​ന്‍റെ കൊ​​​ന്പും ഒ​​​ടി​​​ഞ്ഞു വീ​​​ണു. സം​​​ഭ​​​വ​​​സ​​​മ​​​യം, ഇ​​​ള​​​യ​​​മ​​​ക​​​ൻ ഷി​​​ജു​​​വി​​​ന്‍റെ കു​​​ട്ടി​​​ക​​​ൾ മാ​​​ത്ര​​​മേ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. കു​​​ട്ടി​​​ക​​​ളു​​​ടെ ബ​​​ഹ​​​ളം കേ​​​ട്ടെ​​​ത്തി​​​യ നാ​​​ട്ടു​​​കാ​​​ർ ഉ​​​ട​​​ൻ റോ​​​സി​​​യെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ…

Read More

ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​യും ഉമ്മൻചാണ്ടിയുടെയും ചി​ത്ര​ങ്ങ​ൾ ശ​വ​പ്പെ​ട്ടി​യി​ലാ​ക്കി റീ​ത്തു​വ​ച്ച നി​ല​യി​ൽ കണ്ടസംഭവം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടേ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​യും ചി​ത്ര​ങ്ങ​ൾ ശ​വ​പ്പെ​ട്ടി​യി​ലാ​ക്കി റീ​ത്തു​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്. ഇ​തി​നു പു​റ​മെ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി ഓ​ഫീ​സി​നു ചു​റ്റി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധി​ച്ച് സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​ണു നേ​താ​ക്ക​ളു​ടെ നീ​ക്കം.

Read More

കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതുപോലെ ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെക്കൊണ്ടു വരാൻ മാണി ശ്രമിക്കണമെന്ന് വാഴയ്ക്കൻ

കൊച്ചി: ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാൻ കെ.എം.മാണിയും കേരള കോൺഗ്രസും മുൻകൈയെടുക്കണമെന്ന് കോൺ‌ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. കേരള കോൺഗ്രസിനെ യുഡിഎഫിലേക്കെത്തിക്കാൻ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതു മനസിലാക്കി ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കാൻ മാണിയും പാർട്ടിയും ശ്രമിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ സാന്നിദ്ധ്യം കൂടി അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുതെന്നും വാഴയ്ക്കൻ പറഞ്ഞു. രാജ്യസഭാ സീറ്റെന്ന കനത്ത വിലനൽകിയാണ് കേരള കോൺഗ്രസിനെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്നതെന്നും വാഴയ്ക്കൻ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

Read More

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു

ആ​ലു​വ: സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ലു​വ​യി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​കാ​തെ​യും സേ​ഫ്ടി സ്റ്റി​ക്ക​ർ പ​തി​ക്കാ​തെ​യും ജൂ​ലൈ​യ് ഒ​ന്ന് മു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. ടാ​ക്സി, കോ​ൺ​ട്രാ​ക്ട് ഗാ​രേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ജൂ​ൺ 13ന് ​പ​റ​വൂ​ർ ക​വ​ല ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്‌​ക്ക് ഹാ​ജ​രാ​കാ​തെ​യും സേ​ഫ്ടി സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത​തു​മാ​യ 18 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​എ​സ്. അ​യ്യ​പ്പ​ൻ അ​റി​യി​ച്ചു. അ​താ​ത് വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന ടാ​ക്സി, കോ​ൺ​ട്രാ​ക്ട് ഗാ​രേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​രു ‘ഇ​ഐ​ബി’ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി. പെ​ർ​മി​റ്റും ടാ​ക്സും ഇ​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തി​യ…

Read More

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ച​ത് മാ​ലി​ക്കി​ൽ അ​ല്ല;  മ​ഹ​ർ​ഷ് ഭ​ര​ദ്വാ​ജെ​ന്ന കപ്പലെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു

കൊ​ച്ചി: തീ​ര​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടു കി​ട​ന്നി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ച​തു മാ​ലി​ക്കി​ൽ എ​ന്ന ക​പ്പ​ല​ല്ലെ​ന്നു ക​ണ്ടെ​ത്ത​ൽ. ദ​ക്ഷി​ണ നാ​വി​ക സേ​ന​യു​ടെ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഗു​ജ​റാ​ത്ത് തീ​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന മ​ഹ​ർ​ഷ് ഭ​ര​ദ്വാ​ജെ​ന്ന ക​പ്പ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​ത​യു​ണ്ടാ​കൂ​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത് മാ​ലി​ക്കി​ൽ എ​ന്ന ക​പ്പ​ല​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 നു ​കൊ​ച്ചി അ​ഴി​മു​ഖ​ത്തി​നു വ​ട​ക്ക് പ​ടി​ഞ്ഞാ​റ് 18 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മാ​ലി​ക്കി​ൽ എ​ന്ന ക​പ്പ​ലാ​ണ് ഇ​ടി​ച്ച​തെ​ന്നും ക​പ്പ​ൽ നി​ർ​ത്താ​തെ പോ​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്നെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ വ്യ​ക്ത​മാ​ക്കി​യ സ​മ​യ​ത്ത് ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി മാ​ലി​ക്കി​ൽ എ​ന്ന ക​പ്പ​ൽ സ​ഞ്ച​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, മ​ഹ​ർ​ഷ് ഭ​ര​ദ്വാ​ജെ​ന്ന ക​പ്പ​ൽ…

Read More

കാമുകന്‍റെ ഇഷ്ടത്തിന് വഴങ്ങിയില്ല;   കാ​മു​കി​യേ​യും വ​യോ​ധി​ക​യാ​യ ര​ക്ഷി​താ​വി​നെ​യും മർദിച്ച കാമുകനെ പോലീസ് അറസ്റ്റു ചെയ്തു

ചെ​റാ​യി: പ​തി​നേ​ഴു​കാ​രി​യാ​യ കാ​മു​കി​യോ​ടു​ള്ള വൈ​രാ​ഗ്യം മൂ​ലം കാ​മു​കി​യേ​യും വ​യോ​ധി​ക​യാ​യ ര​ക്ഷി​താ​വി​നെ​യും മ​ർ​ദ്ദി​ച്ച യു​വാ​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് മാ​യാ​ബ​സാ​ർ സ്വ​ദേ​ശി ആ​ഷി​ക് – 24 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ ഇ​യാ​ൾ ഡി​സ്ചാ​ർ​ജ് ആ​യ​ശേ​ഷ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പോ​ലീ​സ് യു​വാ​വി​നെ​തി​രേ പീ​ഡ​ന​ത്തി​നും മ​ർ​ദ്ദ​ന​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ലി​ക​യും യു​വാ​വും 2015 മു​ത​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വ​ത്രേ. ഇ​തി​നി​ടെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ യു​വാ​വ് ബാ​ലി​ക​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് യു​വാ​വ് ബാ​ലി​ക​യു​ടെ വീ​ട്ടി​ൽ ക​യ​റി​ചെ​ന്ന് ബാ​ലി​ക​യേ​യും പി​ടി​ച്ച് മാ​റ്റാ​ൻ ചെ​ന്ന വ​യോ​ധി​ക​യാ​യ ര​ക്ഷി​താ​വി​നെ​യും മ​ർ​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More