കൊച്ചി: കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനെ തെരഞ്ഞെടുക്കാൻ രാജയും കേരളത്തിന്റെ ചുമതലയുള്ള നളിൻകുമാർ കട്ടീൽ എംപിയും അടങ്ങുന്ന സംഘത്തെയാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എറണാകുളം ബിടിഎച്ചിൽ ബിജെപി സംസ്ഥാന കോർകമ്മിറ്റി അംഗങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞു സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും കാണും. തുടർന്ന് ആർഎസ്എസ് നേതാക്കളുമായും ചർച്ചകൾ നടത്തും.
Read MoreCategory: Kochi
തക്കാളി സുരേഷ് ആള്ചില്ലറക്കാരനല്ല ; പലരെയും പാപ്പരാക്കി; ചരടുവലിക്കു പിന്നിൽ ബാങ്ക് ഉദ്യോഗസ്ഥരും
കൊച്ചി: വിവിധ ബാങ്കുകളിൽനിന്നു സ്വർണാഭരണ നിർമാണശാലയുടെ പേരിൽ 30 കോടി രൂപയിലധികം രൂപ വായ്പയെടുത്തു തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ തൃശൂർ പൊഞ്ഞനം സ്വദേശി മുളങ്ങാടൻ വീട്ടിൽ തക്കാളി സുരേഷ് എന്ന സുരേഷ് (48) ആള് ചില്ലറക്കാരനല്ലെന്നു പോലീസ്. തന്റ സ്വർണാഭരണ നിർമാണശാലയിൽ പങ്കാളിയാക്കാമെന്നും വലിയ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ വശത്താക്കുകയും അവരുടെ വസ്തു ബാങ്കിൽ ഈടുവച്ച് ഭീമമായ തുക ലോണെടുത്തു തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ പ്രതി ഏറെപ്പേരെ പാപ്പരാക്കിയതായാണ് അധികൃതർ നൽകുന്ന വിവരം. പ്രതി പിടിയിലായതോടെ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉയർന്നുവരാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. വസ്തു ഈട്വച്ച് ലോണെടുക്കുന്നതിൽ സുരേഷിന് ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചതായാണു വിവരം. ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടൂർ പൊഞ്ഞനത്ത് സുരേഷ് നടത്തിവന്ന ലാസ്യ ഡയമണ്ട് ആൻഡ് ജ്വല്ലേഴ്സ് എന്ന…
Read Moreആലുവയിൽ പാചകവാതകം ചോർന്ന് അപകടം ;രണ്ട് പേർക്ക് പരിക്ക്; വീടിന്റെ ജനൽ ചില്ലുകളും വാതിലും തകർന്
ആലുവ: പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ ആലുവയിൽ വീട് തകർന്നു. സംഭവ സമയത്ത് വീടിനകത്തുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ആലുവ കുട്ടമശേരി ചൊവ്വര ഫെറി കവലയിൽ തട്ടാഴത്ത് കൊച്ചുമരയ്ക്കാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം. ഗ്യാസ് ചോർന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സിലിണ്ടർ പുറത്തേയ്ക്ക് മാറ്റുന്നതിനിടയിൽ അടച്ചിട്ട മുറികളിൽ വാതകം നിറഞ്ഞ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കൊച്ചുമരയ്ക്കാറിന്റെ ഭാര്യ സഫിയ, മകൻ മായിൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മായിൻകുട്ടിയുടെ ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഫോടനത്തിൽ വീടിന്റെ മുഴുവൻ ജനൽ ചില്ലുകളും മുൻവശത്തെ പ്രധാന വാതിലും പൂർണമായും തകർന്നു. മറ്റു വീട്ടുപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആലുവയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആലുവ എസ്ഐ എം.എസ് ഫൈസലിന്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി. നു
Read Moreഎടത്തല മർദനം: നാലു പേർക്കെതിരേയും വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ആലുവ റൂറൽ എസ്പി
ആലുവ/കൊച്ചി: മഫ്തിയിലായിരുന്ന പോലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാർ ബൈക്കിൽ മുട്ടിയതു ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ എഎസ്ഐ അടക്കം നാലു പോലീസുകാർക്കെതിരേ കേസെടുത്തു. എടത്തല പോലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ പുഷ്പരാജ്, ഇന്ദുചൂഡൻ, സീനിയർ സിപിഒ ജലീൽ, സിപിഒ അഫ്സൽ എന്നിവർക്കെതിരേ അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തത്. എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ആണു ചൊവ്വാഴ്ച വൈകുന്നേരം പോലീസിന്റെ ക്രൂരമർദനത്തിനിരയായത്. ഉസ്മാനെ റോഡിൽ വച്ചു മർദിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണു നാലു പോലീസുകാരും. ഇതിൽ പുഷ്പരാജ്, ജലീൽ, അഫ്സൽ എന്നിവരെ എആർ ക്യാന്പിലേക്കു സ്ഥലംമാറ്റിയിട്ടുമുണ്ട്. ഇന്ദുചൂഡൻ മറ്റൊരു സംഭവത്തിൽ സസ്പെൻഷനിലാണ്. നാലു പേർക്കെതിരേയും വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ആലുവ റൂറൽ എസ്പി രാഹുൽ ആർ. നായർ പറഞ്ഞു. സംഭവത്തിന്റെ റിപ്പോർട്ട് ഐജി വിജയ് സാക്കറെയ്ക്ക് എസ്പി ഇന്നലെ സമർപ്പിച്ചു. പോലീസുകാർക്കു…
Read Moreഎടപ്പാൾ തിയറ്റർ പീഡനം: ഉടമയുടെ അറസ്റ്റിൽ സമൂഹത്തിനു ലഭിക്കുക തെറ്റായ സന്ദേശമെന്നു ഡിജിപി
കൊച്ചി: എടപ്പാൾ തിയറ്റർ പീഡനക്കേസിലെ മുഖ്യസാക്ഷിയായ തിയറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തതിലൂടെ തെറ്റായ സന്ദേശമാണു സമൂഹത്തിനു ലഭിക്കുകയെന്നു വ്യക്തമാക്കി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) മഞ്ചേരി ശ്രീധരൻ നായർ സർക്കാരിനു റിപ്പോർട്ട് നൽകി. ദൃശ്യങ്ങൾ പോലീസിന് കൈമാറാൻ വൈകിയെന്നാരോപിച്ചാണു സതീഷിനെ അറസ്റ്റ് ചെയ്തത്. ഇത്തരം കേസുകളിൽ നിശ്ചിതസമയത്തിനകം പരാതി നൽകണമെന്നു പോക്സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം പറയുന്നില്ല. ആ നിലയ്ക്ക് ഈ വകുപ്പുകൾ പ്രകാരം സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. സതീഷ് കുറ്റകൃത്യം മറച്ചുവയ്ക്കാൻ മനഃപൂർവം ശ്രമിച്ചോയെന്നാണു പരിശോധിക്കേണ്ടിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ഡിസ്കിൽ സ്ഥലം കുറവായതിനാൽ ദൃശ്യങ്ങൾ നഷ്ടപ്പെടാൻ ഇടയാകുമെന്നും ഇതു മറ്റൊരു ഡിസ്കിലേക്ക് മാറ്റണമെന്നും സതീഷ് പറഞ്ഞതായി തിയറ്റർ മാനേജർ മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്. ഏപ്രിൽ 18 നാണു സംഭവം…
Read Moreകൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്; ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി
കൊച്ചി: മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
Read Moreയുവാവിനെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു: നാല് പോലീസുകാർക്കെതിരെ കേസ്; കവിളെല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ
കൊച്ചി: പോലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ, പ്രതിഷേധിച്ച് വിവധ സംഘടനകൾ എടത്തല പോലീസ് സ്റ്റേഷഷനിലേക്ക് മാർച്ച് നടത്തി. അതിനിടെ ഉസ്മാന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർ അറിയിച്ചു. ഇയാളുടെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്കൂൾ ഗേറ്റിനു മുന്നിൽ പോലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേക്കു മാറ്റി. പിന്നീട് ആംബുലൻസ് എത്തിച്ച് ആലുവ ജില്ലാ…
Read Moreപൊക്കാളി വിളയില്ലെന്ന വാദം തകർക്കാൻ നായരമ്പലത്ത് പൊക്കാളി കൃഷിക്കൊരുങ്ങി പാടശേഖര സംരക്ഷണ സമിതി
വൈപ്പിൻ: നായരന്പലം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളിലുള്ള പൊക്കാളി പാടശേഖരങ്ങളിൽ പൊക്കാളി കൃഷി വിളയില്ലെന്ന ചില കർഷകരുടെ വാദഗതിയും അതിനു പിന്നിലെ ഗൂഢാലോചനയും തകർക്കാൻ പൊക്കാളി പാടശേഖര സംരക്ഷണ സമിതി രംഗത്ത്. ഇതിനായി സമിതി നായരന്പലം പടിഞ്ഞാറ് അന്പലത്തോട് ഭാഗത്തെ മൂന്ന് ഏക്കർ സ്ഥലത്ത് സമാജത്തിൽ സ്വന്തം നിലയ്ക്ക് കൃഷിയിറക്കാനുള്ള നീക്കത്തിലാണ്. ഉടമയായ പുത്തലത്ത് ഹരിയുമായുള്ള ഉടന്പടി പ്രകാരം സമിതി പാടം ഏറ്റെടുത്ത് ചിറ ഭദ്രമാക്കി മോട്ടോർ പന്പ് സ്ഥാപിച്ച് വെള്ളം വറ്റിക്കൽ തുടങ്ങി. വിളവിന്റെ അഞ്ചു ശതമാനം നിലമുടമയ്ക്ക് നൽകണം. ഇതാണ് കരാർ. കൂടാതെ സമിതി നായരന്പലം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ കൃഷി ഇറക്കാതെ ഇട്ടിരിക്കുന്ന ചില പാടങ്ങളിലും കൃഷി ഇറക്കാൻ ശ്രമം നടത്തുന്നുണ്ട്. മൂന്നേക്കർ പാടത്ത് വെള്ളം വറ്റുന്ന മുറയ്ക്ക് നിലം കിളച്ച് വിത്ത് വിതറി പണികൾ ആരംഭിക്കുമെന്ന് സമിതി ജനറൽ കണ്‍വീനർ ഫ്രാൻസീസ് അറിയിച്ചു.
Read Moreക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് ; പ്രതി സെന്തിൽ തട്ടിച്ച പണം ഉപയോഗിച്ചിരുന്നത് ആഡംബര ജീവിതത്തിന്
കൊച്ചി: ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേരിൽ പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് പിടിയിലായ പ്രതി നയിച്ചിരുന്നത് ആഡംബര ജീവിതം. പലരിൽനിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ചാണു പ്രതി ആഡംബര ജീവിതം നയിച്ചിരുന്നതെന്നാണു പോലീസ് നൽകുന്ന വിവരം. കൂടുതൽ ആളുകളിൽനിന്നു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേര് പറഞ്ഞ് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായും വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ പരാതികൾ ഉയരുമെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു. കേസിൽ വടുതല ശാസ്ത്രി റോഡിൽ കതിരില്ലം സെന്തിൽ നാഥിനെയാണു (55) എറണാകുളം നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കലൂർ സ്റ്റേഡിയത്തിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന ജ്ഞാനം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ ഉമേഷ് ഉണ്ണിക്കൃഷ്ണൻ നന്പീശൻ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പണം മുടക്കിയാൽ ലാഭ വിഹിതം നൽകാമെന്നും…
Read Moreകാമുകന്റെ ഇംഗിതത്തിന് വഴങ്ങിയില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും ബന്ധുവിനും മർദനം; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരേ കേസ്
ചെറായി: പതിനേഴുകാരിയേയും ബന്ധുവിനേയും മർദിച്ച കേസിൽ യുവാവിനെതിരേ കേസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്24 കാരനെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എടവനക്കാട് മായാ ബസാറിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: എടവനക്കാട് ഭാഗത്ത് താമസിക്കുന്ന പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോൾ യുവാവ് ബാലികയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. ഇത് സംബന്ധിച്ച തർക്കമാണ് യുവാവ് വീട്ടിൽ കയറി ബാലികയേയും പിടിച്ച് മാറ്റാൻ ചെന്ന വയോധികയായ രക്ഷിതാവിനെയും മർദിച്ചതിന് കാണമായതെന്ന് പോലീസ് പറയുന്നു. മർദിച്ചശേഷം 24 കാരനായ യുവാവ് ആശുപത്രിയിൽ പ്രവേശിച്ചു. പോലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരേ പീഡനത്തിനും മർദനത്തിനും കേസെടുത്തിട്ടുണ്ട്.
Read More