വൈപ്പിൻ: നാലര സെന്റ് ചെളിക്കുണ്ടിൽ തലചായ്കാൻ നല്ലൊരു വീടുപോലുമില്ലാതെ കൂലിപ്പണിക്കാരനായ കുഴുപ്പിള്ളിത്തറ വീട്ടിൽ മുരുകനും കുടുംബവും കഴിയാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. ഇതിനിടെ തലയിൽ കാൻസർ ബാധിച്ച മുരുകന് പണിക്കു പോകാൻ പറ്റാതെയുമായി. ഭാര്യയാകട്ടെ മാനസിക അസ്വസ്ഥ്യത്തിനു ചികിത്സയിലാണ്. ഹയർ സെക്കൻഡറി വിദ്യാർഥികളായ രണ്ട് ആണ് മക്കളിൽ ഒരാളാകട്ടെ ജന്മനാ ബധിരനും മൂകനുമാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിൽ 23 -ാം വാർഡിൽ വളപ്പ് ആർഎൻബി ചിറയിലാണ് പട്ടികജാതിക്കാരായ ഈ ദരിദ്ര കുടുംബത്തിന്റെ താമസം. എഴുപതുകാരിയായ മുരുകന്റെ അമ്മയാണ് കുടുംബത്തിന്റെ വരുമാന മാർഗം. തണ്ണീർ തടങ്ങളിലും തോടുകളിലും പരന്പരാഗത രീതിയിൽ കൈകൾ ഉപയോഗിച്ച് മത്സ്യം പിടിച്ച് മാർക്കറ്റിൽ കൊണ്ടുപോയി വിറ്റ് കിട്ടുന്ന പൈസകൊണ്ടാണ് ഈ വലിയ കുടുംബം ഉപജീവനം നടത്തുന്നത്. കൂടാതെ മുരുകന്റെ രോഗത്തിനുള്ള മരുന്നിനും ഈ അമ്മയുടെ തുച്ഛമായ വരുമാനത്തിൽ നിന്നും മാറ്റിവെക്കണം. മത്സ്യം ലഭിക്കാതെ വെറുംകയ്യോടെ…
Read MoreCategory: Kochi
ചേറങ്ങനാൽ-ആവോലിച്ചാൽ റോഡ് നിർമാണം പാതിവഴിയിൽ; ജനം ദുരിതത്തി; അടിയന്തിര നടപടിവേണമെന്ന് നാട്ടുകാർ
കോതമംഗലം: അധികൃതരുടെ അലംഭാവം മൂലം ചേറങ്ങനാൽ-ആവോലിച്ചാൽ റോഡ് നിർമാണം ഇഴയുന്നു. 24 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കാനാണ് കരാർ ചെയ്തിരിക്കുന്നത്. ഇതിനായി 10 കോടി രൂപ മൂന്നു വർഷം മുന്‍പ് അനുവദിച്ചിരുന്നു. ആവോലിച്ചാൽ, പുന്നേക്കാട് ഭാഗത്ത് മാത്രമാണ് ടാറിംഗ് നാമമാത്രമായി ചെയ്തിട്ടുള്ളത്. റോഡിന്റെ ഉപരിതലം ഏഴു കിലോമീറ്റർ ബിഎം രീതിയിലും നാലു കിലോമീറ്റർ ബിസിയും ചെയ്തു നിർമാണം നിർത്തിവച്ചു. അടിമാലി ഇരുന്പുപാലം മുതൽ കക്കടാശേരി വരെ ദേശീയപാതയുടെ 51 കോടിയുടെ കരാർ കരാറുകാരൻ ഏറ്റെടുത്തതാണ് ആവോലിച്ചാൽ റോഡ് നിർമാണം താളംതെറ്റിച്ചതെന്നു നാട്ടുകാർ ആരോപിച്ചു. പരാതി രൂക്ഷമായപ്പോൾ അധികാരികളെ ബോധിപ്പിക്കാനായി എന്തെങ്കിലും അൽപ്പം പണികൾ നടത്തും. പൊതുമരാമത്ത് ഉന്നതരെയും ജനപ്രതിനിധികളെയും ഭരണ-പ്രതിപക്ഷത്തേയും പ്രീതിപ്പെടുത്തന്നതുകൊണ്ട് പരാതിപ്പെട്ടാലും പ്രയോജനമുണ്ടാകുന്നില്ലെന്നും ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്. അസംസ്കൃത വസ്തുക്കൾ കിട്ടാനില്ലെന്നാണ് കരാറുകാരൻ പൊതുമരാമത്തിന് നൽകിയിരിക്കുന്ന വിശദീകരണം. ദേശീയപാതയുടെ പണിക്ക് അസംസ്കൃത വസ്തുക്കൾ നിർലോഭം ലഭിക്കുന്പോഴാണ്…
Read Moreകോർപറേഷനിൽ ദൈനംദിന ചെലവുകൾക്ക് പണമില്ല; മേയർക്ക് 25 ലക്ഷത്തിന്റെ കാർവേണം; വികസന ഫണ്ട് മറിച്ച് കാർ വാങ്ങുന്നതിനെതിരേ ആക്ഷേപം ശക്തം
കൊച്ചി: വരുമാന മാർഗങ്ങൾ ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്ന കൊച്ചി കോർപറേഷൻ ദൈനംദിന ചെലവുകൾക്കുപോലും ഫണ്ട് കണ്ടെത്താൻ നെട്ടോട്ടമോടുന്പോൾ മേയർക്ക് ആഡംബര കാർ വാങ്ങാൻ 25 ലക്ഷം രൂപയുടെ അനുമതി. നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട പ്ലാൻ ഫണ്ടിൽനിന്നാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതിനെതിരേ പ്രതിപക്ഷം കൗണ്‍സിലിൽ രൂക്ഷ വിമർശനമുന്നയിച്ചെങ്കിലും മേയർ മറുപടി പറയാൻ തയാറായില്ല. കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിര നിർമാണവുമായി ബന്ധപ്പെട്ട് പിഴ വിധിച്ച 9.12 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കാനാകാതെ കോടതിയലക്ഷ്യക്കേസ് നേരിടാനൊരുങ്ങുന്പോൾ ആഡംബരം കാണിക്കുന്നതിലുള്ള അമർഷത്തിലാണ് പ്രതിപക്ഷം. നടപ്പ് സാന്പത്തിക വർഷത്തെ പദ്ധതി രേഖ ഇന്നലെ കൈയിൽ കിട്ടിയപ്പോൾ മാത്രമാണ് ഭൂരിഭാഗം കൗണ്‍സിലർമാരും കാർ വാങ്ങുന്ന കാര്യമറിഞ്ഞത്. പദ്ധതി രേഖയിലുള്ള എല്ലാ കാര്യങ്ങൾക്കും കൗണ്‍സിൽ അംഗീകാരം ഉണ്ടാകണമെന്ന് ചട്ടമിരിക്കെ, അജണ്ട പാസായതിലെ ആശ്ചര്യവും പ്രതിപക്ഷം ഉന്നയിച്ചു. സാന്പത്തിക വർഷത്തിന്റെ അവസാന ദിവസമായ മാർച്ച്…
Read Moreരാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നു; സംസ്ഥാനത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കുറഞ്ഞു
കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനു 13 പൈസയും ഡീസലിന് ഒൻപതു പൈസയുമാണു കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിനു 80.97 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില ലിറ്ററിനു 73.72 രൂപയും. ഇന്നലെയിതു യഥാക്രമം 81.10 രൂപയും 73.81 രൂപയുമായിരുന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 79.70 രൂപയും ഡീസൽ വില 72.53 രൂപയുമാണ്. ഇന്നലെ ഇതു യഥാക്രമം 79.83 രൂപയും 72.62 രൂപയുമായിരുന്നു. ഒരാഴ്ചയ്ക്കിടെ പെട്രോളിനു 60 പൈസയ്ക്കു മുകളിലും ഡീസലിനു 45 പൈസയ്ക്കു മുകളിലുമാണു കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകുന്നത്.
Read More45 ദിവസത്തിനകം വന്നാൽ ജോലി; ലീവെടുത്ത് വിദേശത്ത് ജോലിക്കുപോയ കെഎസ്ആര്‍ടിസി ജീവനക്കാരനോടു ജോലിക്കു ഹാജരാകാൻ ഉത്തരവ്
കൊച്ചി: അവധിയെടുത്തു വിദേശത്തു പോയ ജീവനക്കാരന്റെ അവധി റദ്ദാക്കിയ കെഎസ്ആര്‍ടിസി മാനേജ്മെന്റ് നടപടി ഹൈക്കോടതി ശരിവച്ചു. കെഎസ്ആര്‍ടിസിയുടെ നടപടി ചോദ്യം ചെയ്തു വിദേശത്തു ജോലിക്കുപോയ റിസർവ് കണ്ടക്ടർ സമർപ്പിച്ച ഹർജി തള്ളിയാണു ഹൈക്കോടതിയുടെ തീരുമാനം. പട്ടാന്പി സ്വദേശി അൻവർ സാദത്താണ് ഹർജി നൽകിയത്. ഹർജിക്കാരൻ 45 ദിവസത്തിനകം സർവീസിൽ തിരികെ പ്രവേശിക്കണമെന്നു സിംഗിൾബെഞ്ച് ഉത്തരവിട്ടു. പിതാവ് സർവീസിലിരിക്കെ മരിച്ചതിനെ തുടർന്നു 1997ലാണ് തനിക്ക് ജോലി ലഭിച്ചതെന്ന് അൻവർ സാദത്ത് ബോധിപ്പിച്ചു. 2007 മാർച്ച് 28ന് മുതൽ 2012 മാർച്ച് 27 വരെ ശന്പളമില്ലാതെ അവധിയെടുത്തു. പിന്നീട് ഇത് 2017 മാർച്ച് വരെ നീട്ടി. ഇതിനുശേഷം 2022 വരെയും അവധി ലഭിച്ചു. മേയ് മാസത്തിൽ ഗൾഫിൽനിന്ന് അവധിക്കു വന്നപ്പോൾ കെഎസ്ആര്‍ടിസിയിൽനിന്നു നോട്ടീസ് ലഭിച്ചു. അവധി റദ്ദാക്കുകയാണെന്നും ഈ മാസം പത്തിനകം ജോലിക്ക് ഹാജരാകണമെന്നുമായിരുന്നു നിർദേശം. ഇതു നിയമവിരുദ്ധമാണെന്നു ഹർജിക്കാരന്റെ…
Read Moreസിന്തൈറ്റിലെ സമരം; സിഐടിയുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സമരം കടയിരിപ്പ് സ്കൂൾ ജംഗ്ഷനിലേക്ക് മാറ്റി
കോലഞ്ചേരി: സിന്തൈറ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സമരം ഇന്ന് രാവിലെ മുതൽ കടയിരിപ്പ് സ്കൂൾ ജംഗ്ഷനിലേക്ക് മാറ്റി. കരാർ ലംഘിച്ച് 18 ഓളം തൊഴിലാളികളെ കേരളത്തിന് പുറത്തേക്ക് ട്രാൻസ്ഫർ ചെയ്തതിൽ പ്രതിഷേധിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇന്ന് രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ ജംഗ്ഷനിൽ സിഐടിയു പ്രവർത്തകർ തടഞ്ഞു. കന്പനിക്കകത്തേക്ക് പ്രവേശിക്കാൻ തൊഴിലാളികളെ ഇവർ അനുവദിച്ചില്ല. ജോലിക്കെത്തുന്നവരെ തടയുന്നത് തുടരുകയാണ്. സമീപ പ്രദേശങ്ങളായ പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, പട്ടിമറ്റം, പുത്തൻകുരിശ് എന്നിവിടങ്ങളിൽ നിന്നെല്ലാം സിപിഎം പ്രവർത്തകർ സമരത്തിന് അഭിവാദ്യമർപ്പിച്ച് കടയിരിപ്പ് സ്കൂൾ ജംഗ്ഷനിലേക്ക എത്തിക്കൊണ്ടിരിക്കുകയാണ്. മുവാറ്റുപുഴ ഡി.വൈ.എസ്.പി.യുടെ കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇന്ന് ഉച്ചക്ക് 12 ന് കളക്ടറായി ചർച്ച വച്ചിട്ടുണ്ട്. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ തടയുന്ന നില തുടർന്നാൽ കന്പനി ലോക്കൗട്ട് ചെയ്യുമെന്ന് കന്പനി മാനേജ്മെന്റ്…
Read Moreഅന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തക ലീല മേനോന്റെ സംസ്കാരം ഇന്ന് ; നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു
കൊച്ചി: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തക ലീല മേനോന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും. രാവിലെ 10 മുതൽ എറണാകുളം ടൗണ്‍ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്നലെ രാത്രി വെണ്ണലയിലെ സിഗ്നേച്ചർ ഓൾഡ് ഏജ് ഹോമിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1978 ൽ ഇന്ത്യൻ എക്സ്പ്രസിൽ സബ് എഡിറ്ററായി ഡൽഹിയിൽ മാധ്യമപ്രവർത്തനം ആരംഭിച്ചു. പിന്നീട് കൊച്ചിയിലും, കോട്ടയം ബ്യൂറോ ചീഫായും ജോലി ചെയ്തു. 2000ൽ ജോലി രാജിവച്ചു. തുടർന്ന് ഹിന്ദു, ഒൗട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റായി. അതിനു ശേഷം കേരളാ മിഡ് ഡേ ടൈംസിൽ. പിന്നീടാണ് ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായത്്. അന്തരിച്ച മുണ്ടിയാത്ത് വീട്ടിൽ മേജർ ഭാസ്ക്കരമേനോനാണ് ഭർത്താവ്.…
Read Moreഅശാസ്ത്രീയമായ നിർമാണം; അരക്കോടി രൂപ ചെലവിൽ നവീകരിച്ച പിറവത്തെ പുരത്രക്കുളം വീണ്ടും മലിനമായി
പിറവം: അശാസ്ത്രീയമായ നിർമാണത്തെത്തുടർന്ന് അരക്കോടിയോളം രൂപ ചെലവിൽ നവീകരിച്ച പുരത്രക്കുളത്തിൽ മലിനജലം നിറഞ്ഞു. പിറവം-കോട്ടയം റോഡിൽ തോട്ടഭാഗം ജംഗ്ഷനിലുള്ള പുരത്രക്കുളമാണ് പായൽ നിറഞ്ഞുംമറ്റും മലിനമായിക്കൊണ്ടിരിക്കുന്നത്. നേരത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെ നേതൃത്വത്തിലും പിന്നീട് ഇപ്പോഴത്തെ കളക്ടറുടെ നേതൃത്വത്തിലും കുളം ശുചിയാക്കിയതാണങ്കിലും വീണ്ടും മലിനമായതിന് പിന്നിൽ നിർമാണ തകരാറാണന്നാണ് നാട്ടുകാർ പറയുന്നത്. പിറവം പുഞ്ചയുടെ ഭാഗമായി സ്ഥിതി ചെയ്തിരുന്ന കുളത്തിൽ ചെളിനിറഞ്ഞ് വൃത്തിഹീനമായി കിടന്നതിനേത്തുടർന്നാണ് ഇറിഗേഷൻ വകുപ്പിൽ നിന്നും ഫണ്ട് അനുവദിച്ച് പുനർനിർമാണം പൂർത്തിയാക്കിയത്. കുളം ശുചീകരിച്ച് ചുറ്റും കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. ഉദ്യോഗസ്ഥരുടെ വേണ്ടത്ര ഇടപെടലുകൾ ഇല്ലാതെ നിർമിച്ച കുളം കുളമായ അവസ്ഥയാലാണ് പൂർത്തിയാക്കിയത്. നവീകരണ പ്രവർത്തനം അവസാനഘട്ടത്തോടടുത്തപ്പോൾ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞുപോയിരുന്നു. തലേദിവസം രാത്രിയിൽ പെയ്ത മഴയെത്തുടർന്നാണ് കെട്ട് ഇടിഞ്ഞുവീണത്. ഇടിഞ്ഞുവീണ ഭാഗം അടുത്ത ദിവസം കരാറുകാരൻ വീണ്ടും പുനർനിർമിക്കുകയും…
Read Moreസംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു; ഡീസൽവിലയിൽ അഞ്ച് പൈസ കുറഞ്ഞ് 72.62 രൂപയാണ് ഇന്നതെ വില
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസിന് അഞ്ചു പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 79.83 രൂപയും, ഡീസലിന് 72.62 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് യഥാക്രമം 79.99 രൂപയും 72.77 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസിന് 73.81 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില കുറയുന്നത്. രാജ്യാന്തര വിപണിയൽ എണ്ണവില കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകുന്നത്. ആറു ദിവസത്തിനുള്ളിൽ പെട്രോളിന് 52 പൈസയും ഡീസലിന് 39 പൈസയുമാണ് കുറഞ്ഞത്. ഇതിനുപുറമേ സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതിയിൽ ഒരു രൂപ ഇളവ് നൽകിയിരുന്നു.
Read Moreവാത്സല്യത്തണലൊരുക്കി സന്യാസിനിമാർ! ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനു സംരക്ഷണം നൽകാമെന്ന് തൃശൂർ അതിരൂപത
കൊച്ചി: മാതാപിതാക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പരിചരണത്തിൽ കഴിഞ്ഞുവന്ന കുഞ്ഞിനെ ഇനി സന്യാസിനികൾ പരിചരിക്കും. സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് സന്യാസിനിമാരുടെ മേൽനോട്ടത്തിൽ അങ്കമാലി പാദുവാപുരത്തു പ്രവർത്തിക്കുന്ന ശിശുഭവനിലേക്കു കുഞ്ഞിനെ മാറ്റി. ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തശേഷമാണു കുഞ്ഞിനെ ശിശുഭവനു കൈമാറിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ഇന്നലെ രാവിലെതന്നെ സിഡബ്ല്യുസി അധികൃതർ ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നു നിയമനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്നാണ് ശിശുഭവനു കൈമാറിയത്. ശിശുഭവന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ ജൂലിറ്റ് കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ ഏറ്റെടുക്കാൻ തയാറാണെന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണെന്നും മാതാപിതാക്കൾ സിഡബ്ല്യുസി അധികൃതരോടും വ്യക്തമാക്കി. ദന്പതികളോടു തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്നു വീണ്ടും കൗണ്‍സലിംഗ് നൽകുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു. പ്രോലൈഫ് പ്രവർത്തകരും ദന്പതികൾക്കു കൗണ്‍സലിംഗ് നൽകി. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനു സംരക്ഷണം…
Read More