നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ തെ​ന്നി​മാ​റി; റ​ണ്‍​വേ അ​ട​ച്ചു; അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പരിക്കില്ല

നെ​ടു​മ്പാ​ശേ​രി: ഹെ​ലി​കോ​പ്ട​ർ തെ​ന്നി​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ അ​ട​ച്ചി​ട്ടു. വ്യോ​മ​യാ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ടസ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​മെ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് റ​ണ്‍​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു വ​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട​താ​യാ​ണു വി​വ​രം. വി​മാ​ന സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം.

Read More

ഭക്ഷണ മെത്തിക്കാൻ വൈകിയ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മർ​ദി​ച്ച കേ​സി​ൽ പി.​സി. ജോ​ർ​ജി​നെ​തി​രാ​യ ന​ട​പ​ടി​ക്ക് സ്റ്റേ

കൊ​ച്ചി: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​ക്കെ​തി​രേ​യു​ള്ള കേ​സി​ലെ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ ക​ഫേ കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​ര​നാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി മ​നു​വി​നെ മ​ർ​ദി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. ഊ​ണ് എ​ത്തി​ക്കാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ ജോ​ർ​ജ് മു​ഖ​ത്ത് അ​ടി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി.ജോ​ര്‍​ജും സ​ഹാ​യി​യും ചേ​ര്‍​ന്നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് മ​നു പ​റ​ഞ്ഞി​രു​ന്നു. ഫോ​ണി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം മു​റി​യി​ല്‍ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ന്‍ 20 മി​നി​റ്റോ​ളം വൈ​കി. തി​ര​ക്കു​മൂ​ല​മാ​ണ് സ​മ​യ​ത്ത് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. ഭ​ക്ഷ​ണ​വു​മാ​യി ചെ​ന്ന​പ്പോ​ള്‍ ചീ​ത്ത​വി​ളി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ചൂണ്ടിക്കാട്ടി മ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

“പ്ലീ​സ്, തി​യ​റ്റ​റി​ൽ​നി​ന്നു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​ത്; ഇ​ത് ഒ​രു​പാ​ട് പേ​രു​ടെ സ്വ​പ്ന​ത്തെ ത​ക​ർ​ക്കുകയാണെന്ന്  സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ

കൊ​ച്ചി: സി​നി​മ​യോ​ടു തോ​ന്നു​ന്ന ഇ​ഷ്ടം കൊ​ണ്ടാ​യാ​ലും തി​യ​റ്റ​റി​ൽ​നി​ന്നു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​തെ​ന്നു “സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ. സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​ടി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ചി​ല​ർ സി​നി​മ​യു​ടെ തി​യ​റ്റ​റി​ൽ​നി​ന്നു പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന സീ​നു​ക​ൾ പ​ല​തും ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്നു. ഇ​ത് ഒ​രു​പാ​ട് പേ​രു​ടെ സ്വ​പ്ന​ത്തെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഫു​ട്ബോ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന​തെ​ങ്കി​ലും സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ ഒ​രു സ്പോ​ർ​ട്സ് സി​നി​മ​യ​ല്ല. ക​ളി​യു​ടെ ആ​വേ​ശ​ത്തി​ന​പ്പു​റ​മു​ള്ള കു​റെ ജീ​വി​ത​ങ്ങ​ളാ​ണ്. മ​ല​പ്പു​റ​ത്തു​കാ​രു​ടെ സാ​ധാ​ര​ണ ജീ​വി​ത​മാ​ണു സി​നി​മ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ സാ​മു​വ​ൽ അ​ബി​യോ​ള റോ​ബി​ൻ​സ​ണ്‍ നൈ​ജീ​രി​യ​ക്കാ​ര​നാ​ണ്. കേ​ര​ള​ത്തി​ലെ ഷൂ​ട്ടിം​ഗ് ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും മ​ല​ബാ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട രു​ചി​ക​ളാ​യ പൊ​റോ​ട്ട​യും ബീ​ഫും പ​ത്തി​രി​യും ബി​രി​യാ​ണി​യു​മൊ​ക്കെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും സാ​മു​വ​ൽ പ​റ​ഞ്ഞു. ആ​ഫ്രി​ക്ക​യി​ൽ സീ​രി​യ​ലി​ലും സി​നി​മ​യി​ലും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ഇ​ദ്ദേ​ഹം.…

Read More

 ഉത്‌സവത്തിന് പ​ഴു​പ്പു​നി​റ​ഞ്ഞ വ്ര​ണ​വു​മാ​യി ആ​ന​യെ എ​ഴു​ന്ന​ള്ളിച്ച സംഭവം;  വ്യാ​ജ ഫിറ്റ്നസ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഡോ​ക്ട​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം

കൊ​ച്ചി: നാ​ട്ടാ​ന​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നാ​ട്ടാ​ന​ക​ളു​ടെ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച ഏ​കോ​പ​ന സ​മി​തി​യാ​ണ് ന​ട​പ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കി​യ​ത്. കാ​ക്ക​നാ​ട് പാ​ട്ടു​പു​ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ കാ​ലി​ൽ പ​ഴു​പ്പു​നി​റ​ഞ്ഞ വ്ര​ണ​വു​മാ​യി ആ​ന​യെ എ​ഴു​ന്ന​ള്ളി​ച്ച​ത​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ള​ക്ട​ർ സ​മി​തി​യു​ടെ അ​ടി​യ​ന്ത​രയോ​ഗം വി​ളി​ച്ച​ത്. ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ട്ടു​പു​ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ന്ന​ള്ളി​ച്ച ആ​ന​യെ നേ​രി​ട്ടു പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വെ​റ്റ​റി​ന​റി സ​ർ​ജ​നാ​യ ഡോ. ​ഏ​ബ്ര​ഹാം ത​ര​ക​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തെ​ന്ന് സ​മി​തി​ക്ക് ബോ​ധ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ന​ല്ലാ​ത്ത ഏ​ബ്ര​ഹാം ത​ര​ക​ൻ ഇ​ത്ത​ര​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തി​നെ​ക്കുറി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ന​ക​ളെ പ​രി​ശോ​ധി​ക്കാ​തെ മു​ന്പും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ വെ​റ്റി​ന​റി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ വ​രു​ന്ന ആ​റി​ന് ഡോ. ​ഏ​ബ്ര​ഹാം ത​ര​ക​ന്‍റെ ഹി​യ​റിം​ഗ് ന​ട​ത്തും. ജി​ല്ല​യി​ൽ…

Read More

പാ​സ്പോ​ർ​ട്ട് ഇ​നി അ​തി​വേ​ഗം; പോലീസ് വെരിഫിക്കേഷൻ സ്മാർട്ട് ഫോൺ മുഖേന; വെരിഫിക്കേഷൻ നടത്തുന്നതിനായി നൽകിയ ഫോൺ തിരികെ വാങ്ങിയതായി പരാതി

കൊ​ച്ചി: എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ പാ​സ്പോ​ർ​ട്ടി​ന്‍റെ പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ്മാ​ർ​ട്ട് ഫോ​ണ്‍ മു​ഖേ​ന ഓ​ണ്‍​ലൈ​നി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​യി 50 സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. പു​തി​യ പ​ദ്ധ​തി​പ്ര​കാ​രം പാ​സ്പോ​ർ​ട്ടി​ന്‍റെ പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത​യി​ലും ക​ട​ലാ​സ് ര​ഹി​ത​വു​മാ​യി ന​ട​ക്കും. ഇ​തു​വ​രെ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ​നി​ന്നു ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കും അ​വി​ടെ​നി​ന്നു ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും അ​തു​പോ​ലെ തി​രി​ച്ചും അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും റി​പ്പോ​ർ​ട്ടും എ​ടു​ത്ത് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​നി മു​ത​ൽ E-VIP (Eletcronic Verification in Passport) എ​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ആ​പ്പി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി ഫോ​ർ​വേ​ഡ് ചെ​യ്താ​ൽ മ​തി.ഇ​തു​വ​ഴി ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​സ്പോ​ർ​ട്ട് അ​ച്ച​ടി​ച്ചു ന​ൽ​കാ​നാ​കു​മെ​ന്നും…

Read More

ആലുവയിൽ മീ​ശ​മാ​ധ​വ​ൻ മോ​ഡ​ൽ മോ​ഷ​ണം; പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ; മോഷണം നടത്തിയ രീതിയെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ആ​ലു​വ: മീ​ശ​മാ​ധ​വ​ൻ എ​ന്ന സി​നി​മ​യു​ടെ മോ​ഡ​ലി​ൽ ആ​ലു​വ​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. മു​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്നും ഇ​യാ​ളെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ​ണ​വ​സ്തു​ക്ക​ളി​ൽ കു​റ​ച്ചു​ഭാ​ഗം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി​ട്ടാ​ണ് സൂ​ച​ന. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ ആ​ലു​വ​യി​ലെ​ത്തി​ച്ച പ്ര​തി​യെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ആ​ലു​വ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ന​ഗ​ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്. പ​ട്ടേ​രി​പ്പു​റം മം​ഗ​ല​ശേ​രി റാ​ണി ഡേ​വി​ഡി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് എ​ട്ടു​പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​തി​വി​ദ​ഗ്ധ​മാ​യി ക​വ​ർ​ന്ന​ത്. വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ വാ​തി​ൽ​വ​ഴി അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​ത്തി​നു പു​റ​മെ മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന റാ​ണി​യു​ടെ മ​ക​ൾ അ​ണി​ഞ്ഞി​രു​ന്ന പാ​ദ​സ​ര​ങ്ങ​ൾ കൊ​ളു​ത്തൂ​രി അ​ഴി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. റാ​ണി​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​വ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്ന് റാ​ണി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വീ​ട്ടി​ൽ സ്വ​ർ​ണം…

Read More

സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ തീ​ർ​ത്ഥ​പാ​ദ​യു​ടെ മു​റി​ഞ്ഞ ജ​ന​നേ​ന്ദ്രി​യം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി; പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കുന്നതിനിടെ യു​വ​തി ജ​ന​നേ​ന്ദ്രി​യം മു​റി​ക്കുകയായിരുന്നു

കൊ​ച്ചി: സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ തീ​ർ​ത്ഥ​പാ​ദ​യു​ടെ മു​റി​ഞ്ഞ ജ​ന​നേ​ന്ദ്രി​യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി. കൊ​ച്ചി​യി​ലെ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ​യി​ലാ​ണു ജ​ന​നേ​ന്ദ്രി​യം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു വീ​ട്ടി​ൽ​വ​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മെയ് 19നായിരുന്നു സം​ഭ​വം. പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നി​ടെ യു​വ​തി ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി​യെ​ന്നാ​യി​രു​ന്നു കേ​സെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട് മൊ​ഴി​മാ​റ്റി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​ക​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17 നാ​ണു സ്വാ​മി വി​ദ​ഗ്ധ ചി​കി​ത്സ​തേ​ടി കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. മൂ​ത്രാ​ശ​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ർ. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​കി​ത്സ​ക​ൾ​ക്കൊ​ടു​വി​ലാ​ണു ജ​ന​നേ​ന്ദ്രി​യം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യ​ത്. ചി​കി​ത്സാ രീ​തി​ക​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വ​യ്പ്പിനായുള്ള മരുന്നുകൾ തലേദിവസമേ സിറിഞ്ചിൽ നിറച്ചെന്നു പരാതി; സംഭവം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 

മൂ​വാ​റ്റു​പു​ഴ: കു​ട്ടി​ക​ൾ​ക്ക് എ​ടു​ക്കേ​ണ്ട കു​ത്തി​വ​യ്പ്പ് മ​രു​ന്നു​ക​ൾ ത​ലേ​ദി​വ​സം രാ​ത്രി സി​റി​ഞ്ചി​ൽ നി​റ​ച്ചു​വ​ച്ച സം​ഭ​വം വി​വാ​ദ​മാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​റു​മാ​സം മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള 17 കു​ട്ടി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ത്രി എ​ട്ടി​ന് കു​ട്ടി​ക​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക് ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കി​യി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് കു​ത്തി​വ​യ്പ്പ് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ സി​റി​ഞ്ചു​ക​ളി​ൽ മ​രു​ന്നു നി​റ​ച്ച് വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ ബ​ഹ​ള​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് കു​ട്ടി​ക​ളു​ടെ ബന്ധുക്കളും ആ​ശു​പ​ത്രി​യി​ലെ​ത്തി. ചോ​ദ്യം ചെ​യ്ത​തോ​ടെ ബ​ഹ​ള​മാ​യി. ഇ​തി​നി​ടെ നി​റ​ച്ചു​വ​ച്ച മ​രു​ന്നു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ഡ്യൂ​ട്ടി ന​ഴ്സി​നെ മാ​റ്റി പ​ക​രം ആ​ളെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ശാ​രീ​രി​കാ​സ്വ​സ്ഥ്യം ഉ​ള്ള​തു​കൊ​ണ്ട് ന​ഴ്സ് നേ​ര​ത്തെ മ​രു​ന്നു​ക​ൾ നി​റ​ച്ചു​വ​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എന്നാൽ ത​ലേ​ദി​വ​സം സി​റി​ഞ്ചു​ക​ളി​ലാ​ക്കി വ​ച്ച ന​ട​പ​ടി​ക്കെ​തി​രേ മാ​താ​പി​താ​ക്ക​ൾ​ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Read More

കുടിവെള്ളമില്ലാതം ജനംനെട്ടോട്ടത്തിൽ;  ജ​ന​റം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വെ​ള്ളം പാഴാകുന്നു; തോടായി ന​ട​ക്കാ​വ് റോ​ഡ്

പി​റ​വം: പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ന​റം പ​ദ്ധ​തി​യി​ലൂ​ടെ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം കു​ടി​വെ​ള്ള പാ​ഴാ​ക്കി​ക്ക​ള​യു​ന്നു. വേ​ന​ൽ ക​ന​ത്ത​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴാ​ണ് പ്ര​തി​ദി​നം മ​ണി​ക്കൂ​റു​ക​ളോ​ളം ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത്. ആ​ര​ക്കു​ന്ന​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടാ​ങ്ക് നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​ന്ന ജ​ലം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കാ​വ് ഹൈ​വേ റോ​ഡ് തോ​ടാ​ക്കി മാ​റ്റു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പി​റ​വം പു​ഴ​യി​ൽ മാ​മ​ല​ക്ക​വ​ല ക​ട​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കി​ണ​റി​ൽ നി​ന്നു​മാ​ണ് ആ​ര​ക്കു​ന്ന​ത്തെ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​ത്. ആ​റ് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ആ​ര​ക്കു​ന്ന​ത്തെ ഉ​യ​ർ​ന്ന മ​ല​യു​ടെ മു​ക​ളി​ലാ​ണ് ടാ​ങ്ക് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും ജ​ലം സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കി​ലൂ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ മ​ര​ടി​ലെ​ത്തു​ക​യും, ഇ​വി​ടു​ത്തെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യും. ടാ​ങ്കി​ൽ ജ​ലം നി​റ​യു​ന്ന​ത് മാ​മ​ല​ക്ക​വ​ല​യി​ലെ പ​ന്പിം​ഗ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യാ​തെ പോ​കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ആ​ര​ക്കു​ന്ന​ത്ത്…

Read More

ആ​ക്രിക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മോ​ഷ​ണം; ന​ഗ​ര​ത്തി​ലെ ആ​ക്രി​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: മോ​ഷ​ണ മു​ത​ലാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും വാ​ങ്ങു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ന​ഗ​ര​ത്തി​ലെ ആ​ക്രി​ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ൽ. ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന പ​ല ചെ​റു മോ​ഷ​ണ​ങ്ങ​ളി​ലും തൊ​ണ്ടി​മു​ത​ൽ സം​ര​ക്ഷി​ക്കു​ന്ന​ത് ചി​ല ആ​ക്രി​ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്ന തി​രി​ച്ച​റി​വി​ലാ​ണു പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂം ​ത​ക​ർ​ത്തു ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലും പ്ര​തി​ക​ൾ​ക്കു തു​ണ​യാ​യ​തു ന​ഗ​ര​ത്തി​ലെ ഒ​രു ആ​ക്രി ക​ച്ച​വ​ട സ്ഥാ​പ​ന​മാ​ണ്. കേ​സി​ൽ പു​തു​വൈ​പ്പ് ചെ​ള്ള​പ്പു​റ​ത്ത് മു​രു​ക​ൻ (മു​ഴ​മു​രു​ക​ൻ-42), തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ വി​ക​ലാം​ഗ​ർ കോ​ള​നി​യി​ൽ സ​ഹ​ദേ​വ​ൻ (40), ആ​ക്രി സ്ഥാ​പ​ന ഉ​ട​മ ഇ​ട​പ്പ​ള്ളി തോ​ട്ടു​ങ്ക​ൽ റ​ഷീ​ദ് (51) എ​ന്നി​വ​രെ​യാ​ണു സെ​ൻ​ട്ര​ൽ സി​ഐ എ. ​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 13ന് ​എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ…

Read More