കളമശേരിയിൽ കെട്ടിടങ്ങൾ നിർമിച്ചത്ചട്ടങ്ങൾ പാലിക്കാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്; ​ഗ​ര​സ​ഭ​യി​ലെ സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ മെ​ഡി​ക്ക​ൽ കോ​ളജ്, കൊ​ച്ചി സ​ർ​വക​ലാ​ശാ​ല എന്നിവയും ചട്ടങ്ങൾ പാലിച്ചില്ല

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭ​യി​ലെ സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ മെ​ഡി​ക്ക​ൽ കോ​ളജ്, കൊ​ച്ചി സ​ർ​വക​ലാ​ശാ​ല, പ്ര​വ​ർ​ത്ത​നം നി​ല​ച്ച ചാ​ക്കോ​ളാ​സ് സ്പി​ന്നിം​ഗ് മി​ൽ എ​ന്നി​വ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് 2016-17 ലെ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് . ഇ​രു​പ​ത് വ​ർ​ഷം വ​രെ ക​ഴി​ഞ്ഞി​ട്ടും ഈ ​കെ​ട്ടി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ള​മ​ശേ​രി കൃ​ഷി​ഭ​വ​ൻ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​വി​ഷ്കരി​ച്ച എട്ട് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​തെ തു​ക ലാ​പ്സാ​ക്കി ക​ള​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് 60,37,693 രൂ​പ​യാ​ണ് ചെ​ല​വി​ടാ​തി​രു​ന്ന​ത്. ഇ​തി​ൽ രാ​സ​വ​ള​ത്തി​ന് മാ​റ്റി വ​ച്ച ആറ് ല​ക്ഷ​ത്തോ​ളം രൂ​പ​യും ഗ്രോ​ബാ​ഗ് കൃ​ഷി​ക്കാ​യി 33 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് പ്ര​ധാ​നം. റോ​ഡ് ടൈ​ൽ വി​രി​ക്ക​ൽ, ക​ട്ടിം​ഗ് എ​ന്നി​വ​യി​ലും അ​പാ​ക​ത ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ദാ​നി പൈ​പ്പ് ലൈ​ൻ ഇ​ടാ​നാ​യി റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് മീ​റ്റ​ർ സ്ക്വ​യ​റി​ന് 1521 രൂ​പ​യാ​ണ് ഈ​ടാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് അം​ഗീ​ക​രി​ച്ച നി​ര​ക്കാ​ണി​ത്. പ​ക്ഷെ ക​മ്പ​നി​യ്ക്ക് അ​നു​കൂ​ല​മാ​യി 884 രൂ​പ​യാ​ണ്…

Read More

ശബ്ദമലിനീകരണം: 118 വാ​ഹ​ന​ങ്ങ​ളുടെ എ​യ​ർഹോ​ണു​ക​ൾ അ​ഴി​ച്ചുനീ​ക്കി ; ചെ​വി​യി​ലെ സെ​ൽ​സി​നെ ബാ​ധി​ക്കു​ന്ന വി​ധം തീവ്രശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കുന്ന ഹോണുകളാണ് പിടിച്ചെടുത്തത്

കാ​ക്ക​നാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗം നടത്തിയ വാഹന പ​രി​ശോ​ധ​നയിൽ 118 വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് എ​യ​ർഹോ​ണു​ക​ൾ അ​ഴി​ച്ചുനീ​ക്കി. ചെ​വി​യി​ലെ സെ​ൽ​സി​നെ ബാ​ധി​ക്കു​ന്ന വി​ധം തീവ്രശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തോ​ടു കൂ​ടി​യതുമായ എ​യ​ർ ഹോ​ണു​ക​ളാണു പിടിച്ചെടുത്തത്. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, ജി​ല്ല​ക​ളി​ലെ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ രാ​ത്രിയാണു വാ​ഹ​ന പ​രി​ശോ​ധ​ന​ നടത്തിയത്. ആകെ 486 വാ​ഹ​ന​ങ്ങ​ൾ പരിശോധിച്ചു. 3,36,900 രൂ​പ പി​ഴ ഈ​ടാ​ക്കി. 261 വാ​ഹ​ന​ങ്ങ​ൾ​ക്ക് ചെ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ന്ത​ർ സംസ്ഥാന സ​ർ​വീ​സ് ന​ട​ത്തി​യ 12 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ടാ​ക്സും പി​ഴ​യും അ​ട​പ്പി​ച്ചു.​ അ​പ​ക​ട​ക​ര​മാ​യ വി​ധം വാ​ഹ​നം ഓ​ടി​ച്ച പ​ത്ത് പേ​രു​ടെ ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ന്‍റ് ചെ​യ്യാ​ൻ ആ​ർടിഒയ്ക്കു ശിപാ​ർ​ശ ചെ​യ്തു.​ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റയ്​ക്കു​ന്ന​തി​നും വാ​ഹ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്നതി​നും പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നു ഡ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ…

Read More

അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു വയോധികർക്കു പോലീസിനെ ബന്ധപ്പെടാൻ ഹോ​ട്ട്‌​ലൈ​ൻ സംവിധാനം ;  നൈ​റ്റ് പ​ട്രോ​ളിം​ഗി​നു വ​നി​താ പോ​ലീ​സും; നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്പി സു​ജി​ത്ത് ദാ​സി​നെ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യമനം

ആ​ലു​വ: ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യി അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ഹോ​ട്ട് ലൈ​ൻ സം​വി​ധാ​നം വ​രു​ന്നു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത ജി​ല്ല​യി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ബി​എ​സ്എ​ൻ​എ​ലു​മാ​യി സ​ഹ​ക​രി​ച്ചു ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്പി സു​ജി​ത്ത് ദാ​സി​നെ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ​യും പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും, വ​നി​താ പോ​ലീ​സി​നെ​യും നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. ജി​ല്ലാ ത​ല​ത്തി​ൽ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​വ​ലോ​ക​നയോ​ഗം ചേ​രും. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​സോ​സി​യേ​ഷ​നു ട്രോ​ഫി ന​ൽ​കും. ഓരോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന റ​സി​ഡ​ന്‍റ്സ്…

Read More

വ​നം വ​കു​പ്പി​ന്‍റെ അ​ലം​ഭാ​വം ; എം​എ​ൽ​എ ​ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ചി​ട്ടും ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചില്ല;  വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വത്തിനെതിരേ വ്യാപക പ്രതിഷേധം

പൂ​യം​കു​ട്ടി: തു​ക അ​നു​വ​ദി​ച്ചി​ട്ടും വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. മ​ണി​ക​ണ്ഠം​ചാ​ൽ മു​ത​ൽ കൂ​വ​പ്പാ​റ വ​രെ വ​നാ​തി​ർ​ത്തി​യി​ലെ മെ​യി​ൻ റോ​ഡ​രി​കി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു ഏ​ഴ​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2017 ജൂ​ണ്‍ 25നു ​പൂ​യം​കു​ട്ടി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നു തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ട് എം​എ​ൽ​എ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കു​ട്ട​ന്പു​ഴ റേ​ഞ്ച് ഓ​ഫീ​സി​ൽ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ട് എ​ത്തി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു പൂ​യം​കു​ട്ടി ജ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ കോ​ട​നാ​ട് ഡി​എ​ഫ്ഒ​യോ​ട് അ​ന്വേ​ഷി​ച്ച​പ്പേ​ഴാ​ണ് മാ​ർ​ച്ച് 31നു ​മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ജോ​ലി​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്. കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നം…

Read More

കുറുപ്പംപടി പുലിമലയിൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ന്‍റെ  വാ​ൽ​വി​ൽ ച​ത്ത എ​ലി; വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​ർ ഭീ​തി​യി​ൽ; ജ​ല​സം​ഭ​ര​ണി വൃ​ത്തി​യാ​ക്കി​യി​ട്ട് ഏ​റെ നാ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ 

കു​റു​പ്പം​പ​ടി: ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​റു​പ്പം​പ​ടി പു​ലി​മ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ന്‍റെ വാ​ൽ​വി​ൽ ച​ത്ത എ​ലി. ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ​ത്തുട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ൽ​വി​ൽ ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി​യ​ത്. പു​ലി​മ​ല​യി​ലെ ജ​ലസം​ഭ​ര​ണി​യി​ൽ​നി​ന്നാ​ണ് കു​റു​പ്പം​പ​ടി ടൗ​ണി​ന്‍റെ ഒ​ട്ടു മി​ക്ക ഭാ​ഗ​ത്തേ​ക്കും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​തു​മു​ത​ൽ വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​ർ ഭീ​തി​യി​ലാ​ണ്. ജ​ല​സം​ഭ​ര​ണി വൃ​ത്തി​യാ​ക്കി​യി​ട്ട് ഏ​റെ നാ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ സം​ഭ​ര​ണി വൃ​ത്തി​യാ​ക്കി​യി​ട്ട് ഒ​രു മാ​സം പോ​ലു​മാ​യി​ല്ലെ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കു​റു​പ്പം​പ​ടി ടൗ​ണി​ൽ പൂ​ർ​ണ​മാ​യും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് പു​ലി​മ​ല​യി​ലെ സം​ഭ​ര​ണി​ക​ളി​ൽ​നി​ന്നാ​ണ്. എ​ത്ര​യും​വേ​ഗം ജ​ല​സം​ഭ​ര​ണി​യും പ​രി​സ​പ്ര​ദേ​ശ​വും വൃ​ത്തി​യാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​ഃരാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Read More

മ​ത്സ്യം വാങ്ങാനും വിൽക്കാനും ഇനി  ഇ​ട​നി​ല​ക്കാ​ർ വേണ്ട; ഓ​ണ്‍​ലൈ​നി​ലൂ​ടെ മ​ത്സ്യം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യുമായി   കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം

കൊ​ച്ചി: ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ത്സ്യം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​ക്കു കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം (സി​എം​എ​ഫ്ആ​ർ​ഐ) തു​ട​ക്കം​കു​റി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ 16 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ മ​ത്സ്യം വാ​ങ്ങാ​ൻ ക​ഴി​യും. സി​എം​എ​ഫ്ആ​ർ​ഐ ത​യാ​റാ​ക്കി​യ ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണു മ​ത്സ്യ​വി​പ​ണനം. ‌മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന​ത്തി​ന്‍റെ ചു​മ​ത​ല. ഇ​വ​ർ ക​ട​ലി​ൽനി​ന്നു പി​ടി​ക്കു​ന്ന​തും കൃ​ഷി ചെ​യ്യു​ന്ന​തു​മാ​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും വി​ല​യും അ​താ​തുസ​മ​യ​ത്തു വെ​ബ്സൈ​റ്റി​ൽ ന​ൽ​കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചു സ്വ​യം​സ​ഹാ​യ​ക സം​ഘ​ങ്ങ​ൾ​ക്കു കൈ​മാ​റു​ന്ന ജോ​ലി​യാ​ണു സി​എം​എ​ഫ്ആ​ർ​ഐ നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​ട​ലി​ൽനി​ന്നു പി​ടി​ച്ചു ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന എ​ല്ലാ ഇ​ന​ത്തി​ലു​മു​ള്ള ക​ട​ൽമ​ത്സ്യ​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ൽ ല​ഭി​ക്കും. കു​ള​ങ്ങ​ളി​ലും കാ​യ​ലു​ക​ളി​ലും കൃ​ഷി ചെ​യ്യു​ന്ന ക​രി​മീ​ൻ, ചെ​മ്മീ​ൻ, കാ​ളാ​ഞ്ചി, തി​ലാ​പ്പി​യ, മോ​ത, ചെ​ന്പ​ല്ലി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മ​നു​സ​രി​ച്ചു തെ​ര​ഞ്ഞെ​ടു​ക്കാം. വി​ല​ക്കു​റ​വ്, ഗു​ണ​നി​ല​വാ​രം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തും അ​ല്ലാ​ത്ത​തു​മാ​യ…

Read More

കാ​യ​ല്‍ കൈ​യേ​റ്റം; ജ​യ​സൂ​ര്യ​യു​ടെ ഹ​ര്‍​ജി ത​ള്ളി; കൈ​യേ​റി നി​ർ​മി​ച്ച ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും പൊ​ളി​ച്ചു നീ​ക്കും; ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു​വാ​ണു പരാതിക്കാരൻ

  തി​രു​വ​ന​ന്ത​പു​രം: കാ​യ​ല്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ത​ദ്ദേ​ശ ട്രൈ​ബ്യൂ​ണ​ലാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. ചെ​ല​വ​ന്നൂ​ര്‍ കാ​യ​ല്‍ കൈ​യേ​റി നി​ർ​മി​ച്ച ബോ​ട്ടു​ജെ​ട്ടി പൊ​ളി​ച്ചു നീ​ക്കാ​ന്‍ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ജ​യ​സൂ​ര്യ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി ത​ള്ളി​യ​തോ​ടെ ജ​യ​സൂ​ര്യ കൈ​യേ​റി നി​ർ​മി​ച്ച ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും പൊ​ളി​ച്ചു നീ​ക്കും. ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു​വാ​ണു ജ​യ​സൂ​ര്യ​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന സം​ര​ക്ഷ​ണ നി​യ​മ​വും മു​നി​സി​പ്പ​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ​ച്ച​ട്ട​വും ലം​ഘി​ച്ചു ജ​യ​സൂ​ര്യ അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ച​തി​ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ത്താ​ശ​ചെ​യ്തു കൊ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

Read More

മെഡിക്കൽ കോളജിൽ നവജാത ശിശുവിന്‍റെ ദേഹത്ത് ഉറുന്പ് കണ്ടെത്തിയ സംഭവ; അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ദേ​ഹ​ത്ത് ഉ​റു​മ്പു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ 19 നാ​ണ് ഐ ​സിയുവിലാ​യി​രു​ന്ന കു​ട്ടി​യു​ടെ മു​ഖ​ത്ത് ഉ​റു​മ്പി​നെ ക​ണ്ട​താ​യി മാ​താ​വ് പ​രാ​തി​പ്പെ​ട്ട​ത്. ഉ​റു​മ്പ് വ​രാ​ൻ കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​റി​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്ന​ത്. ദേ​ഹ​ത്ത് ഉ​റു​മ്പ് ക​ടി​ച്ച പാ​ടു​ക​ളു​മി​ല്ല. എ​ന്നാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള ഐ​സി​യു​വി​ൽ ശു​ചീ​ക​ര​ണം ന​ന്നാ​യി ന​ട​ക്ക​ണം, ന​ഴ്സു​മാ​രു​ടെ എ​ണ്ണം കൂ​ട്ട​ണം, കൂ​ട്ടി​രി​പ്പു​കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ഹൗ​സ് സ​ർ​ജ​ൻ​മാ​ർ ന​ൽ​ക​ണം എ​ന്നീ നി​ർ​ദ്ദേ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. കൂ​ടാ​തെ ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​പ്പാ​ക്കാ​നും പ​റ​യു​ന്നു​ണ്ട്. അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ളജ് അ​ധി​കൃ​ത​രു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നീ​തി ല​ഭി​ക്കാ​ൻ അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Read More

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം; സ​ബ് ക​ള​ക്ട​ർ മ​ല​യാ​റ്റൂ​രി​ൽ പാ​റ​മ​ട​ക​ൾ സ​ന്ദ​ർ​ശി​ച്ചു

മ​ല​യാ​റ്റൂ​ർ: ഇ​ല്ലി​ത്തോ​ട് ഒ​ന്നാം ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​ക​ളി​ൽ ഫോ​ർ​ട്ട് കൊ​ച്ചി സ​ബ് ക​ള​ക്ട​ർ കെ. ​ഇ​ന്പ​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള​ളം വി​ത​ര​ണ​ത്തി​നു​ള്ള വാ​ട്ട​ർ​ടാ​ങ്കി​നും, ഇ​ട​മ​ല​യാ​ർ ക​നാ​ൽ അ​ക്വ​ഡേ​റ്റ​റി​ലും നി​ന്നും 300 മീ​റ്റ​ർ പോ​ലും ദൂ​ര​ത്തി​ല​ല്ല പാ​റ​മ​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് നാ​ട്ടു​കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പാ​റ​മ​ട​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ങ്ങ​ൾ മൂ​ലം വി​ള്ള​ൽ സം​ഭ​വി​ച്ച് ഇ​ടി​ഞ്ഞ് വീ​ഴാ​റാ​യ നി​ല​യി​ലു​ള​ള വാ​ട്ട​ർ​ടാ​ങ്കും ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ൽ സം​ഭ​വി​ച്ച ഇ​യ്യാ​ങ്കു​ഴി ര​വി​യു​ടെ​യും തോ​ടു​കു​ളം ദേ​വ​സി​ക്കു​ട്ടി​യു​ടെ​യും വീ​ടു​ക​ളും സന്ദർശിച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പാ​റ​മ​ട​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ം ലം​ഘി​ച്ച് നി​ര​പ്പാ​യ ഭൂ​മി​യി​ൽ നി​ന്ന് 150 അ​ടി​യോ​ളം താ​ഴ്ത്തി പാ​റ പൊ​ട്ടി​ച്ച് എ​ടു​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും…

Read More

എട്ടുവർഷത്തെ പ്രണയം പൂവണിഞ്ഞു;  സ്വീ​ഡ​ൻ​കാ​രി സ്റ്റീ​നക്കും ക​ണ്ണൂ​ർ​ക്കാ​ര​ൻ സി​ജു​വി​നും ചെ​റാ​യി ബീ​ച്ചി​ൽ മാംഗല്യം; വിവാഹവേദി ചെറായി ബീച്ചാക്കിയതിനെക്കുറിച്ച് ദമ്പതിമാർ പറഞ്ഞ കാരണം ഇങ്ങനെ…

വൈ​പ്പി​ൻ: ഭാ​ര​ത​ത്തി​ന്‍റെ  വേ​ദ​ങ്ങ​ളേ​യും  ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളെ​യും  സ്നേ​ഹി​ച്ച സ്വീ​ഡ​ൻ​കാ​രി സ്റ്റീ​ന ക​ട​ൽ ക​ട​ന്നെ​ത്തി ക​ണ്ണൂ​ർ​ക്കാ​ര​ൻ സി​ജു​വി​നു  വ​ര​ണ​മാ​ല്യം ചാ​ർ​ത്തി. എ​ട്ട് വ​ർ​ഷ​മാ​യി മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ഇ​ന്ന​ലെ ചെ​റാ​യി ബീ​ച്ചി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും പ​ര​സ്പ​രം വ​ര​ണ​മാ​ല്യ​മ​ണി​ഞ്ഞ് ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച​ത്. സി​ജു​വി​നും വേ​ദ​ങ്ങ​ളോ​ട് ക​ടു​ത്ത പ്ര​ണ​യം ത​ന്നെ​യാ​യി​രു​ന്നു. ഇ​താ​ണ് ഇ​രു​വ​രേ​യും ത​മ്മി​ൽ അ​ടു​പ്പി​ച്ച​തും. ഹൈ​ന്ദ​വ വി​ധി​പ്ര​കാ​രം  ന​ട​ന്ന താ​ലി​കെ​ട്ടി​ൽ അ​ല​ത​ല്ലി​ഉ​യ​രും സാ​ഗ​ര​വും  സാ​ക്ഷി​യാ​യി. രാ​വി​ലെ 11നു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ബീ​ച്ചി​ലെ വി​ദ്യാ​വേ​ദ പ​രി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ സു​നി​ശാ​ന്തി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു താ​ലി​കെ​ട്ട്. മാ​താ​പി​താ​ക്ക​ൾ​ക്ക് ദ​ക്ഷി​ണ ന​ൽ​കി കൊ​ട്ടും കു​ര​വ​യു​മാ​യി ന​ട​ന്ന താ​ലി​കെ​ട്ടി​ൽ സ്റ്റീ​ന​യു​ടെ മാ​താ​വ് സ്റ്റിം​ഗ, സി​ജു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ജോ​സ് കൊ​ട്ടാ​രം, ത​ങ്ക​മ്മ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ബീ​ച്ചി​ലെ  പ​ഞ്ച​സാ​ര മ​ണ​ലി​ൽ അ​ല​ങ്ക​ര​പ്പ​ത​ന്ത​ലു​ക​ളൊ​രു​ക്കി ന​ട​ത്തി​യ  വി​രു​ന്നി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ക​ളി​ലും ന​വ​ദ​ന്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ കൂ​ടാ​തെ  ചു​രു​ക്കം ചി​ല സൃ​ഹൃ​ത്തു​ക്ക​ളും  പ​ങ്കെ​ടു​ത്തു.​മ​ല​യാ​ളി​യും ക​ണ്ണൂ​ർ ചെ​ന്പേ​രി സ്വ​ദേ​ശി​യു​മാ​യ സി​ജു ക​ഴി​ഞ്ഞ എ​ട്ട്…

Read More