കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്ക് വായ്പ തരപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. വടുതല തൃക്കുകാരൻ വീട്ടിൽ ജോസി(45)നെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2013-ൽ എസ്ബിഐ ലിസി ബ്രാഞ്ചിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് ഏഴ് ലക്ഷം രൂപ ലോണ് എടുത്ത് കാർ വാങ്ങിയ പ്രതി തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് പരാതി നൽകി. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തോളമായി പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ പക്കൽ നിന്ന് നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും പാൻകാർഡുകളും പോലീസ് കണ്ടെടുത്തു. കാർ വാങ്ങിയ ഉടനെ ഏജന്റുമാർ മുഖേന മറിച്ചു പണയം വയ്ക്കുകയായിരുന്നു പ്രതി. ലോണ് എടുക്കുന്നതിനായി ബാങ്കിൽ സമർപ്പിച്ച രേഖകളായ തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഐടി. റിട്ടേണ് രേഖകൾ വ്യാജമായിരുന്നതിനാൽ പ്രതിയെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ 2015-ൽ സമാനമായ…
Read MoreCategory: Kochi
പുതിയ വാഹനം വാങ്ങുന്നവരോട് ഇൻഷ്വറൻസ് നിർബന്ധമായും അവിടെനിന്നു തന്നെ എടുക്കാൻ നിർബന്ധിക്കരുത്; ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ
കൊച്ചി: പുതിയ വാഹനം വാങ്ങുന്നവരോട് ഇൻഷ്വറൻസ് നിർബന്ധമായും അവിടെനിന്നു തന്നെ എടുക്കണമെന്നു പറയാനുള്ള അവകാശം വാഹന ഡീലർക്ക് ഇല്ലെന്നു ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ. വാങ്ങാൻ പോകുന്ന വാഹനത്തിന്റെ ചെയ്സിസ് നന്പറും എൻജിൻ നന്പറും മറ്റ് വിവരങ്ങളും വിലാസവും നൽകിയാൽ ഏത് ഇൻഷ്വറൻസ് കന്പനിയിൽനിന്നു വേണമെങ്കിലും ഇൻഷ്വറൻസ് എടുക്കാം. അഞ്ചു വർഷമായ ഒരു വാഹനം വിൽക്കുന്പോൾ നോ ക്ലെയിം ബോണസിന് അർഹനായ വ്യക്തി അതേ ക്ലാസിലുള്ള പുതിയ വാഹനം വാങ്ങുന്പോൾ ഇതേ ഇൻഷ്വറൻസ് കന്പനിയിൽനിന്ന് ഇൻഷ്വറൻസ് തുകയിൽ 50 ശതമാനം ഇളവ് ലഭിക്കും. വലിയ വാഹനം വാങ്ങിക്കുന്നവർക്ക് ഇങ്ങനെ ധാരണയിലൂടെ വലിയ ഒരു തുക ലാഭിക്കാനാകും. ഇൻഷ്വറൻസ് കന്പനികളുടെ ഓണ്ലൈൻ സർവീസിലൂടെയും കുറഞ്ഞ തുകയ്ക്കു വാഹനങ്ങളുടെ ഇൻഷ്വറൻസ് എടുക്കാം. ഇക്കാര്യങ്ങൾ അറിയാത്ത വാഹന ഉടമകൾക്ക് ഇത്തരം സേവനങ്ങൾ ചെയ്തു നൽകുന്ന ഇന്റർനെറ്റ് സർവീസുകാരെ സമീപിക്കാം. ഒരു…
Read Moreവ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു; കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. പത്ത് ദിവസത്തേക്ക് കൂടി സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക യായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ…
Read Moreകമ്മട്ടിപ്പാടത്തെ ശാന്തിഭവൻ കുട്ടികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗണും കുടുംബവും; ഒടുവിൽ കുട്ടികൾക്കൊപ്പ്ം ജിമിക്കികമൽ ഗാനത്തിനൊപ്പം ചുവടും വച്ചു
കൊച്ചി: ശാന്തിഭവനിലെ കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗണും കുടുംബവും എത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കൾച്ചറൽ അക്കാഡമി ഫോർ പീസിന്റെ ആഭിമുഖ്യത്തിൽ സേവ് അവർ ഗേൾ ചൈൽഡ് എന്ന കാന്പയിനിന്റെ ഭാഗമായാണ് വെസ് ബ്രൗണ്, ഭാര്യ ലിയാന, മക്കളായ ലോല, ലിലിയ, ഹാലി എന്നിവർ എറണാകുളം കമ്മട്ടിപ്പാടത്തുള്ള ശാന്തിഭവനിലെത്തിയത്. ജീവിതത്തിൽ നിരവധി ചൂഷണങ്ങളും പ്രതിസന്ധികളും നേരിട്ട അനുഭവങ്ങൾ ശാന്തിഭവനിലെ അന്തേവാസികൾ അതിഥികളുമായി പങ്കുവച്ചു. കൾച്ചറൽ അക്കാഡമി ഫോർ പീസിന്റെ ഡയറക്ടർ ബീന സെബാസ്റ്റ്യന്റെ യുകെയിലുള്ള സുഹൃത്തിലൂടെ ശാന്തിഭവനെക്കുറിച്ചറിഞ്ഞ ലിയാന സന്ദർശനത്തിനു താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെത്തിയ ലിയാന ക്രിസ്മസ് ദിനത്തിൽ ശാന്തിഭവനിലെത്തിയിരുന്നു. ഇന്നലെ ഭർത്താവിനെയും മക്കളെയും കൂട്ടി വീണ്ടുമെത്തി. യുകെയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് ലിയാന. കളിക്കൂട്ടുകാരനിൽനിന്നു പീഡനമേറ്റു വാങ്ങി മാനസികമായി തകർന്ന അവസ്ഥയിൽ ശാന്തിഭവനിലെത്തി കൗണ്സിലിംഗിലൂടെ…
Read Moreസത്യമേവ ജയതേ..! സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ രാഷ്ട്രീയവിവേചനം പാടില്ല; ഇരയുടെ സങ്കടം മറന്നുപോകരുതെന്നും ഹൈക്കോടതി
കൊച്ചി: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയവിവേചനം കാട്ടരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ച അഭിഭാഷകനെത്തന്നെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു. സിപിഎം പ്രവർത്തകർ മകനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ സർക്കാർ നിരസിച്ചതിനെതിരേ പിതാവ് കണ്ണൂർ കുപ്പം സ്വദേശി പി.പി. പ്രഭാകരൻ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.പ്രതികൾ 2014 മേയ് 15നു ഹർജിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ക്രൂരമായി മർദിച്ചു. മർദനമേറ്റ മകൻ പ്രജുൽ മരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നാണു മകനെ കൊലപ്പെടുത്തിയതെന്നും വിചാരണക്കോടതിയിൽ കേസ് നടത്താൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു പ്രഭാകരൻ സർക്കാരിന് അപേക്ഷ നൽകി. കാസർഗോഡ് ഹോസ്ദുർഗിലെ ഒരഭിഭാഷകനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ അന്നത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ശിപാർശയും ചെയ്തു. തുടർന്ന് കരട് വിജ്ഞാപനവും തയാറാക്കി. ഇതിനിടെ സർക്കാർ മാറി. ഈ…
Read Moreകഞ്ചാവ് പുകയും കൊച്ചി..! ഡിജെ പാർട്ടികളിൽ റെയ്ഡ്: ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേർ പിടിയിൽ; ഇവരിൽ പത്തുപേർ ഇരുപത്തഞ്ചു വയസിൽ താഴെയുള്ളവർ
കൊച്ചി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന റേവ് ഡിജെ പാർട്ടികളിൽ പോലീസ് നടത്തിയ റെയ്ഡിൽ എൽഎസ്ഡിയും എംഡിഎംഎയും ഉൾപ്പെടെ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേർ പിടിയിലായി. നഗരത്തിലെ ന്യൂഇയർ ഡിജെ പാർട്ടികളിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ എത്തുമെന്ന് സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. മുളവുകാട്ടുള്ള ഹോട്ടലിൽ സംഘടിപ്പിച്ച പുതുവത്സര ഡിജെ പാർട്ടിയിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളുമായി തൃശൂർ തൊയക്കാവ് സ്വദേശി ഷൈൻ സക്കറിയ (34), എളമക്കരയിൽ സംഘടിപ്പിച്ച രഹസ്യ റേവ് പാർട്ടിയിൽനിന്ന് എംഡിഎംഎയുമായി വയനാട് അമ്പലക്കാട് സ്വദേശി ഷഫീക്ക് (21), മരടിലുള്ള ഹോട്ടിലിന്റെ പാർക്കിംഗ് സ്ഥലത്തുനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളുമായി വയനാട് സ്വദേശി മുഹമ്മദ് അഫ്സൽ (21) കഞ്ചാവും മറ്റ് ലഹരിമരുന്നുകളുമായി കണ്ണമാലി കണ്ടക്കടവ് സ്വദേശി രാഹുൽ (22), ആലുവ മുപ്പത്തടം സ്വദേശി ശരത്ത് (27), വെണ്ണല സ്വദേശി ഷിജിൻ (22), തൃശൂർ സ്വദേശികളായ സുജിത്ത്…
Read Moreപുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്; എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടക്കാർ 61 ലക്ഷം രൂപയുടെയുടം മദ്യം കുടിച്ചു
കണ്ണൂർ: ഇത്തവണത്തെ പുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷനുകീഴിൽ ഇത്തവണ കൂടുതൽ മദ്യവിൽപ്പന നടന്നത് കണ്ണൂരിലാണ്. 31ന് കണ്ണൂർ പാറക്കണ്ടിയിലുള്ള ഔട്ട്ലെറ്റിൽ 67.91 ലക്ഷം രൂപയുടെ മദ്യവില്പന നടന്നു. എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും കൊപ്പത്ത് 62.14 ലക്ഷം രൂപയുടെയും മദ്യം വിറ്റു. ഇരിങ്ങാലക്കുടയിൽ 61 ലക്ഷം രൂപയുടെ മദ്യം വിറ്റു. മാഹിയിൽ അനൗദ്യോഗികകണക്കുകൾ പ്രകാരം പുതുവത്സരത്തലേന്ന് രണ്ടേക്കാൽ കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. സാധാരണ ദിവസങ്ങളിൽ ശരാശരി ഒരു കോടിയാണ് മാഹിയിലെ കച്ചവടം. 62 മദ്യശാലകളാണ് മാഹിയിലുള്ളത്. മാഹിയിൽനിന്നുള്ള മദ്യക്കടത്ത് തടയുന്നതിന് പോലീസ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഊടുവഴികളിലൂടെയുള്ള കടത്ത് നിർബാധം തുടർന്നു. മദ്യക്കടത്ത് തടയാൻ എക്സൈസ് സംഘവും രംഗത്തുണ്ടായിരുന്നു.
Read Moreകേരളം ലഹരിയുടെ ഹബ്ബ്..! വിദേശത്തുനിന്നും എത്തുന്നത് കോടികളുടെ മയക്കുമരുന്നുകൾ; റോഡു മാർഗവും കടൽ മാർഗവുമായി വൻതോതിൽ ലഹരിയെത്തുന്നു; രണ്ടുമാസത്തിനിടെ മൂന്നുകേസിൽ പിടിയിലായത് വിദേശികൾ
കൊച്ചി/നെടുന്പാശേരി: വിദേശത്തുനിന്നു കോടികളുടെ മയക്കു മരുന്ന് കേരളത്തിലെ എയർപോർട്ടുകൾ വഴി ഒഴുകിയെത്തുന്നു. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ലഹരി ഒഴുക്കു കേരളത്തിലേക്കു വർധിക്കുന്നതായി അധികൃതർക്കു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പീൻസ് യുവതി പിടിയിലായിരുന്നു. ഈ മയക്കുമരുന്നിന്റെയും ഉറവിടവും ബ്രസീലാണ്. 4.8 കിലോഗ്രാം കൊക്കൈൻ യുവതിയിൽനിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. സാവോ പോളോ വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ച യുവതി മസ്കറ്റ് വഴി ഒമാൻ എയർവേസ് വിമാനത്തിൽ ഇന്നലെ വൈകുന്നേരമാണു നെടുന്പാശേരിയിലെത്തിയത്. കൈവശമുണ്ടായിരുന്ന ട്രോളി ബാഗിലാണ് ഇവർ മരുക്കുമരുന്നു സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയശേഷം മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുന്പോൾ പിടിയിലാകുകയായിരുന്നു. രണ്ടു മാസത്തിനിടെ മൂന്നു മയക്കുമരുന്നു കേസുകളാണു നാർകോട്ടിക് വിഭാഗം നെടുന്പാശേരിയിൽ പിടികൂടിയത്. മൂന്നു കേസിലും വിദേശ പൗരൻമാരാണു പിടിയിലായത്. നവംബറിൽ…
Read Moreസുന്ദരിയായ ഏജന്റ്..! നെടുമ്പാശേരി വിമാനത്താവളത്തിൽ ഫിലിപ്പീൻസ് യുവതിൽ നിന്ന് മയക്കുമരുന്നു പിടിച്ച സംഭവം; പോലീസിന് നിർണായക വിവരം ലഭിച്ചതായി സൂചന
കൊച്ചി: നെടുന്പാശേരിയിൽ മയക്കുമരുന്നുമായി പിടികൂടിയ വിദേശ വനിതയിൽനിന്നു ഇതിന്റെ പിന്നിലുള്ള കള്ളക്കടത്തു സംഘത്തെപ്പറ്റി നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സൂചന. നേരത്തേ പിടിയിലായവരിൽ നിന്നാണു ഇന്നലെ ഫിലിപ്പീൻസ് യുവതി കൊക്കെയ്നുമായി എത്തുന്നുണ്ടെന്നുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ (എൻസിബി) ജാഗ്രത പാലിച്ചിരുന്നു. ഇപ്പോൾ ലഹരി കടത്തുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധമുള്ള മൂന്നു വിദേശികളാണു പിടിയിലായിട്ടുള്ളത്. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു കള്ളക്കടത്തു സംഘത്തെ കണ്ടെത്താൻ കഴിയുമെന്നാണു എൻസിബി അധികൃതരുടെ പ്രതീക്ഷ. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിന്റെ കാരിയർമാർ മാത്രമാണു പിടിയിലായിട്ടുള്ളവർ. ഇവിടെയുള്ള ഏജന്റമാർക്കു മയക്കുമരുന്നു എത്തിക്കുകയാണ് ഇവരുടെ ജോലി. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി രൂപയുടെ മയക്കുമരുന്നുമായാണു ഫിലിപ്പീൻസ് യുവതി ജൊഹന്ന (36) അറസ്റ്റിലായത്. 4.8 കിലോഗ്രാം കൊക്കൈയ്ൻ യുവതിയിൽനിന്നു പിടിച്ചെടുത്തു. സംഘത്തിലെ സംസ്ഥാനത്തുനിന്നുള്ള…
Read Moreനടിയെ ആക്രമിച്ച കേസിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്; കുറ്റപത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ അഭിഭാഷകൻ മുഖേന ആവശ്യപ്പെടുമെന്നും സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് സൂചന. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കുമെന്നാണ് വിവരം. ഇതോടൊപ്പം സുപ്രധാന രേഖകൾ നൽകാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും അദ്ദേഹം കോടതിയിൽ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ അപേക്ഷ നൽകി ദിലീപ് അതിന്റെ പകർപ്പ് എടുത്തിരുന്നു. നടിയ ആക്രമിക്കുന്ന ദൃശ്യങ്ങള് അടക്കം തനിക്കെതിരായ തെളിവുകൾ പൂർണമായും ലഭിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാൻ എല്ലാ പ്രതികൾക്കും അർഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാകും കോടതിയെ സമീപിക്കുകയെന്നാണ് സൂചന. കേസ് വിചാരണയിലേക്ക് കടക്കുമ്പോൾ, തന്നെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് അഭിഭാഷകൻ മുഖേന ആവശ്യപ്പെടുമെന്നും സൂചനകളുണ്ട്.
Read More