കോതമംഗലം: പുതുവർഷ ദിനത്തിൽ കുട്ടന്പുഴയിലെ ആദിവാസിക്കുടികൾ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വരവേൽക്കാൻ ആദിവാസിക്കുടികൾ ഒരുങ്ങി. ഇന്നു രാവിലെ ഒൻപിതിന് രമേശ് ചെന്നിത്തല കുഞ്ചിപ്പാറയിലെത്തും. അവിടെ കല്ലേലിമേട്, തേരക്കടി, വാരിയംകുടിയിലെ മാപ്പിളപ്പാറ, മീൻകുളം, മാണിക്കയം എന്നീ ആദിവാസി കുടികളിലെ 1500ൽപ്പരം ആദിവാസികൾ സംഗമിച്ചു പ്രതിപക്ഷ നേതാവിനു വരവേൽപ്പ് നൽകും. ആദിവാസികളുടെ പരന്പരാഗത തപ്പുതാള മേളങ്ങളോടെയാണു സ്വീകരണം . പരന്പരാഗത നൃത്തരൂപങ്ങളും കലാരൂപങ്ങളും അരങ്ങേറി ചടങ്ങിനു മേളക്കൊഴുപ്പേകും. ആദിവാസികൾക്കു പുതുവസ്ത്രങ്ങൾ നൽകി ആദരിക്കാൻ ജില്ലാ കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കൂട്ടായ്മയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഉച്ചഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാർഡ് മെന്പർ കാസി വള്ളക്കയം എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുള്ളതെന്നു സ്വാഗതസംഘം ചെയർമാൻ ഫ്രാൻസിസ് ചാലിൽ, ജനറൽ കണ്വീനർ സി.ജെ. എൽദോസ് എന്നിവർ അറിയിച്ചു.
Read MoreCategory: Kochi
കുറച്ച് ആർക്കെങ്കിലും കൊടുക്ക്..! മുഖ്യമന്ത്രിയുടെ കൈയിൽ 32 വകുപ്പുകൾ; എങ്ങനെ കൈകാര്യം ചെയ്യുമെന്നു ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം മറ്റാരെയെങ്കിലും ഏൽപിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനനില തകർന്നു. വ്യാപകമായ അക്രമവും കൊലപാതകവും നടക്കുന്പോഴും പോലീസ് നോക്കുകുത്തി. 32 വകുപ്പുകളാണു കേരളത്തിന്റെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. ഇത്രയും വകുപ്പുകൾ എങ്ങനെ ഒരു മുഖ്യമന്ത്രിക്കു നിയന്ത്രിക്കാൻ കഴിയും?- എറണാകുളം ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ ക്രൂരമായ ആക്രമണങ്ങളാണു നടക്കുന്നത്. നാലു ദിവസത്തിനിടെ 15 പേരെ കണ്ണൂരിൽ വെട്ടിവീഴ്ത്തി. രണ്ടാഴ്ചയ്ക്കിടെ രാഷ്ട്രീയ അക്രമങ്ങളിൽ 28 പേരാണ് ജീവച്ഛവങ്ങളായത്. ഇടതു സർക്കാർ വന്ന ശേഷം 20 രാഷ്ട്രീയ കൊലപാതകം നടന്നു. ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവമാണു രാഷ്ട്രീയ അക്രമം പെരുകാൻ കാരണം. മികച്ച പോലീസ് സേനയാണു നമുക്കുള്ളതെങ്കിലും അതു ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാരിനു കഴിയുന്നില്ല. അക്രമങ്ങളിൽ ഡമ്മി പ്രതികളെയാണു പോലീസ് പിടിക്കുന്നത്. കൊള്ളയും കവർച്ചയും കൂടിയിട്ടും പോലീസ്…
Read Moreകേരള കോണ്ഗ്രസ്ബി-യുമായി സഹകരിക്കാനുള്ള എൻസിപിയുടെ നീക്കത്തിനെതിരെ പാർട്ടിയിൽ ഭിന്നത; എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി വിഭാഗമാണ് എതിർപ്പുമായി രംഗത്ത്
കൊച്ചി: കേരള കോണ്ഗ്രസ്ബി-യുമായി സഹകരിക്കാനുള്ള എൻസിപിയുടെ നീക്കത്തിനെതിരെ പാർട്ടിയിൽ ഭിന്നത. എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി വിഭാഗമാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ ഒരു വിഭാഗം കേരള കോണ്ഗ്രസ്-ബി എൻസിപിയിൽ ലയിക്കുന്നതിനെ അനുകൂലിച്ച് രംഗത്ത് എത്തിയതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്. ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്ഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ളയുമായി എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ചർച്ച നടത്തിയതായണ് വിവരം. ഇതിനു പിന്നാലെയാണ് എതിർപ്പുമായി എൻസിപിയിലെ ഒരു വിഭാഗം നേതാക്കൻമാർ രംഗത്തെത്തിയത്. പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ നീക്കം ചർച്ച ചെയ്യണമെന്ന് എൻസിപി സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ ആവശ്യപ്പെട്ടു. ഇന്ന് കൊച്ചിയിൽ നടക്കുന്ന എൻസിപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലെ മുഖ്യ അജണ്ട ഇതാകുമെന്നും കാപ്പൻ പറഞ്ഞു. ശശീന്ദ്രന്റേയും തോമസ് ചാണ്ടിയുടെയും കേസുകൾ തീർപ്പാക്കാത്തതു മന്ത്രിസ്ഥാനത്തേക്കുള്ള…
Read Moreകൂട്ടുകാരന്റെ അഞ്ചുവയസുള്ള കുട്ടിയെ പിഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; ടിവി കാണാനെത്തിയ കുട്ടിയെ ഇയാൾ പല പ്രാവിശ്യം പിഡിപ്പിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൂട്ടുകാരന്റെ
Read Moreകുടുംബാംഗങ്ങൾ നോക്കിനിൽക്കെ അച്ഛനെ മകൻ കൊന്നു; മദ്യപിച്ചെത്തിയ മകനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു; പിന്നീട് മകൻ ഒളിവിൽ പോയി
പിറവം: വീടിന്റെ ഭിത്തിയിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു. മകനെ പോലീസ് തെരയുന്നു. പിറവം ദേവീപ്പടിക്കു സമീപം കിഴക്കേൽ വർഗീസ് (മത്തച്ചൻ-80) ആണ് മരണപ്പെട്ടത്. ഇലക്ട്രോണിക്സ് മെക്കാനിക്കായ മകൻ ജയിംസ് സംഭവത്തിനു ശേഷം ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന തിങ്ങനെ: മദ്യപിച്ചെത്തിയ മകൻ ജയിംസും വർഗീസുമായി ഇന്നു രാവിലെ തർക്കമുണ്ടായി. തുടർന്ന് ജയിംസ് വർഗീസിനെ അടിച്ചുവീഴ്ത്തുകയും തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇന്നു രാവിലെ 8.45ന് വീടിനുള്ളിൽവച്ചായിരുന്നു സംഭവം. ഈ സമയം വർഗീസിന്റെ ഭാര്യ തെയ്യാമ്മയും ജയിംസിന്റെ മൂന്നു മക്കളും വീട്ടിലുണ്ടായിരുന്നു. ബഹളംകേട്ടെത്തിയ സമീപവാസികൾ ഉടൻ വർഗീസിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു കാറുമായി മുങ്ങിയ ജയിംസ് ഒളിവിലാണ്. വർഗീസിന്റെ മൃതദേഹം പിറവത്തെ സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ പിറവം പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥിരം മദ്യപാനിയായ ജെയിംസ് മിക്ക ദിവസങ്ങളിലും വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നു സമീപവാസികൾ പറഞ്ഞു.
Read Moreബീച്ച് കടലെടുത്തു; ഫോർട്ട്കൊച്ചിയിൽ പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റി; പുതുവർഷപ്പിറവിയെ വരവേൽക്കാൻ ഒരു ലക്ഷത്തോളം പേർ ഇക്കുറി എത്തും
കൊച്ചി: ഫോർട്ട് കൊച്ചിയിൽ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റി. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ഡേവിഡ് ഹാളിന് എതിർവശത്താണ് പുതുതായി വേദി അനുവദിച്ചിരിക്കുന്നത്. പോലീസ്, റവന്യൂ അധികൃതരുടെയും കാർണിവൽ സംഘാടകസമിതി ഭാരവാഹികളുടെയും യോഗമാണു തീരുമാനം കൈക്കൊണ്ടത്. ഫോർട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്തു കടൽ കയറിയ സാഹചര്യത്തിലാണ് വേദി മാറ്റുന്നതെന്ന് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. പുതുവർഷപ്പിറവിയെ വരവേൽക്കാൻ ഫോർട്ടുകൊച്ചിയിൽ ഒരു ലക്ഷത്തോളം പേർ ഇക്കുറി എത്തുമെന്നാണു വിലയിരുത്തൽ. മുൻകാലങ്ങളിൽ പാപ്പാഞ്ഞി കത്തിക്കൽ നടന്നിരുന്ന ബീച്ച് ഭാഗങ്ങളുടെയെല്ലാം വിസ്തൃതി ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ഗണ്യമായി കുറഞ്ഞ നിലയിലാണ്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ വേലിയേറ്റം ശക്തവുമാണ്. ബീച്ചിലെ കൽക്കെട്ടും ഇതിനു മുകളിലുള്ള നടപ്പാതയും കടലാക്രമണത്തിൽ തകർന്ന സാഹചര്യത്തിൽ ബീച്ചിലേക്കുള്ള വരവും പോക്കും പ്രയാസകരമാണെന്നും യോഗം വിലയിരുത്തി. തിക്കും തിരക്കുമുണ്ടായാൽ ബീച്ചിലെ ജനക്കൂട്ടത്തെ…
Read Moreതൂറിവാരിക്കോരി..! റോഡിലും കൃഷിയിടത്തിലും കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ കൈയോടെ പൈക്കി; പോലീസ് സാന്നിധ്യത്തിൽ ഇട്ടവരെക്കൊണ്ട് തന്നെ കോരിപ്പിച്ചു മാറ്റി
കൂത്താട്ടുകുളം: റോഡരികിലും കൃഷിയിടത്തിലും തള്ളിയ കക്കൂസ് മാലിന്യം തിരികെ കോരിച്ചു. മാലിന്യം തള്ളിയ ലോറിക്കാരുടെ ഉത്തരവാദിത്വത്തിലാണ് ഇവ നീക്കം ചെയ്യുന്നത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, നഗരസഭാംഗം ഫെബീഷ് ജോർജ്,എസ് ഐ ഇ.എസ്. സാംസണ് എന്നിവർ ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി. ബുധനാഴ്ച പുലർച്ചെ 4.30 ന് കൂത്താട്ടുകുളം കിഴകൊന്പ് കണിയാലിപ്പടിയിൽ റോഡരുകിലും കൂത്താട്ടുകുളം ചന്പോന്തയിൽ പുരയിടത്തിലേക്കുമാണ് മാലിന്യം ഒഴുക്കിയത്. സംഭവത്തിൽ തൃപ്പൂണിത്തുറ പുതിയകാവ് പത്താഴക്കുഴിയിൽ ജെസ്റ്റിൻ (36), പുതിയകാവ് വളച്ചയിൽ ലാൽ (34), പാലക്കാട് കുന്പളം പോളക്കുളത്ത് സുധിഷ് (21) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് വാഹനം തടയുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്തു.
Read Moreഭക്ഷണക്കാര്യത്തിൽ ഒറ്റക്കെട്ടാ..! കൂടും കുടുക്കയുമായി പഞ്ചായത്ത് ജീവനക്കാർ സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തിനു പോയി; വിവിധ ആവശ്യങ്ങൾക്കെത്തിയവർ വലഞ്ഞു; ഒടുക്കം ഭരണ-പ്രതിപക്ഷാംഗങ്ങൾ പറഞ്ഞതിങ്ങനെ…
കോലഞ്ചേരി: വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോയപ്പോൾ പഞ്ചായത്ത് ഓഫീസ് കാലി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഓഫീസിൽ ഇന്നലെ രാവിലെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ഇതുമൂലം വലഞ്ഞു. ഓഫീസ് ജീവനക്കാരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബഹുഭൂരിപക്ഷം ജീവനക്കാരും പോയത്. ഉയർന്ന ഉദ്യോഗസ്ഥർ കോണ്ഫറൻസിലുമായിരുന്നു. എന്നാൽ പണം സ്വീകരിക്കുന്ന കൗണ്ടറിന്റെ പ്രവർത്തനത്തിന് മാത്രം മുടക്കമുണ്ടായില്ല. വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങാനും മറ്റുമായി ഓഫീസിലെത്തിയ സാധാരണക്കാർ ഏറെനേരം കാത്തിരുന്നശേഷം നിരാശയോടെ മടങ്ങുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ ജോലിക്കാർ വൈകിയെത്തുന്നതു സംബന്ധിച്ച് നേരത്തെയും പരാതിയുയർന്നിരുന്നു. അതേസമയം ഓഫീസിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നാണ് പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ പറയുന്നത്.
Read Moreത്വയിബ ടീച്ചർ ഒരു ടീച്ചേറോ? പാരലൽ കോളജ് പൂട്ടി; വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളുമായി അധ്യാപിക മുങ്ങി; ഫീസിനത്തിലെ കുടിശിക അടയ്ക്കാതെ രേഖകൾ തരില്ലെന്ന് ഭീഷണിയുയർത്തി പ്രിൻസിപ്പൽ
ആലുവ: പൂട്ടിപ്പോയ പാരലൽ കോളജിലെ വിദ്യാർഥികളുടെ എസ്എസ്എൽസി ബുക്കുകൾ ഭീഷണിപ്പെടുത്തി തടഞ്ഞുവച്ച കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപികയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ആലുവ ആലിയ കോളജിലെ അറബി ടീച്ചറായിരുന്ന ത്വയിബയാണ് ഒളിവിൽ പോയിരിക്കുന്നത്. ഇവരുടെ മൊബൈൽ നന്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ആലുവ ഈസ്റ്റ് പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം കേസിൽ അറസ്റ്റിലായ കോളജ് പ്രിൻസിപ്പൽ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തിയശേഷം റിമാൻഡ് ചെയ്തു. 2015ൽ പ്രവർത്തനം നിർത്തിയതാണ് ആലിയ കോളജ്. ഇവിടുത്തെ 30ഓളം വിദ്യാർഥികളുടെ എസ്എസ്എൽസി ബുക്കുകളടക്കമുള്ള രേഖകളാണ് സംഘം വിട്ടുകൊടുക്കാതിരുന്നത്. ഫീസിനത്തിലെ കുടിശിക തീർക്കാതെ രേഖകൾ തിരിച്ചുനൽകില്ലെന്നു ഭീഷണിപ്പെടുത്തിയിരുന്നു. വൻതുകയാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നത്. ഇയാളുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നത് കോളജിലെ ടീച്ചറായിരുന്ന ത്വയിബയാണ്. വിശ്വാസവഞ്ചനയ്ക്കു കേസെടുത്ത് ആലുവ പോലീസാണ് അന്വേഷണം നടത്തുന്നത്.
Read Moreഗായകൻ എം.ജി ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; കൊച്ചി ബോൾഗാട്ടി പാലസിനു സമീപം കായൽ കൈയേറി കെട്ടിടം നിർമ്മിച്ചതിനെതിരേയാണഅ കേസ്
കൊച്ചി: ഭൂമി കൈയേറ്റ ആരോപണത്തിൽ ഗായകൻ എം.ജി ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസിനു സമീപം ശ്രീകുമാർ കായൽ കൈയേറി അനധികൃതമായി കെട്ടിടം നിർമിച്ചെന്നാണു കേസ്. അന്വേഷണം നടത്തി ഫെബ്രുവരി 19നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. 2010ൽ വാങ്ങിയ 11.50 സെന്റ് സ്ഥലത്ത് നിർമിച്ച കെട്ടിടമാണ് എം.ജി. ശ്രീകുമാറിനെ വെട്ടിലാക്കിയിരിക്കുന്നത്. എറണാകുളം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല.
Read More