കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന മോഷണ കേസിൽ പ്രതികൾ ഉടൻ വലയിലാകുമെന്നു സൂചന. പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ച അന്വേഷണ സംഘം പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം വ്യാപകമാക്കി. മോഷണം നടന്ന ദിവസങ്ങളിലും അതിനുമുന്പും നടന്ന ഫോണ്‍ കോൾ പരിശോധനകളുടെ അടിസ്ഥാനത്തിലാണു പോലീസിനു പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചത്. ലക്ഷകണക്കിനു ഫോണ്‍ കോളുകൾ പരിശോധിച്ചതിൽനിന്നും പ്രതികളുടേതെന്നു സംശയിക്കുന്ന ചിലരുടെ ഫോണ്‍ വിളികൾ അധികൃതർ തിരിച്ചറിഞ്ഞതായാണു വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധന ഫലം കണ്ടെന്നും പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. മോഷണം നടന്ന വീടുകളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും ഫിംഗർ പ്രിന്റുകളുടെയും ഫോണ്‍ കോൾ പരിശോധനകളുടെയും പശ്ചാത്തലത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയിൽ തങ്ങുന്ന അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. ഏതാനും ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ കഴിയുമെന്നും അന്വേഷണം…
Read MoreCategory: Kochi
സൈബർ അക്രമണം; നടി പാർവതിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുണ്ടാകും; സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു
കൊച്ചി: നടി പാർവതിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പോലീസ്. നടിയുടെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പരാതിക്കൊപ്പം നടി നൽകിയ 23 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ പോസ്റ്റുകൾ സംബന്ധിച്ചുള്ള അന്വേഷണം ഉൗർജിതമാക്കിയതായും അധികൃതർ പറഞ്ഞു. തനിക്കെതിരേ വ്യാപകമായ സൈബർ ആക്രമണം നടന്നതായി കാണിച്ച് നടി പാർവതി നൽകിയ പരാതിയിൽ ഒരു യുവാവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ തലപ്പള്ളി വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി വീട്ടിൽ സി.എൽ. പ്രിന്റോ (23) ആണ് അറസ്റ്റിലായത്. തനിക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പ്രചാരണം നടത്തിയവരുടെ പോസ്റ്റുകൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ടുകൾ നടി പരാതിക്കൊപ്പം നൽകിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച സൈബർ സെൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ അറസ്റ്റ്. ഏഴോളം പോസ്റ്റുകൾ യുവാവ്…
Read Moreമണം പിടിച്ചും കാലാട്ടവും നോക്കേണ്ട അവസ്ഥയിൽ പോലീസ് ..! കൊച്ചി മെട്രോ സ്റ്റേഷനിൽ മദ്യാപാനികളെ കണ്ടെത്താൻ ശാസ്ത്രീയ സംവിധാനങ്ങളില്ല; മദ്യപരുടെ യാത്ര തടയാൻ ശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കുമെന്ന് കെഎംആർഎൽ
കൊച്ചി: മദ്യലഹരിയിൽ യാത്രക്കാരൻ മെട്രോ ട്രാക്കിലൂടെ ഓടിയ സംഭവത്തിൽ കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) പ്രോജക്ട്സ് ഡയറക്ടർ തിരുമൻ അർച്ചുനൻ എംഡി എ.പി.എം. മുഹമ്മദ് ഹനീഷിനു റിപ്പോർട്ട് സമർപ്പിച്ചു. മദ്യപരെ മെട്രോയിൽ പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തി പോലീസിനു കൈമാറാനാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മദ്യപരെ കണ്ടെത്തി യാത്രയിൽ നിന്ന് അവരെ ഒഴിവാക്കാനും മറ്റു മെട്രോകളിൽ അവലംബിച്ചിട്ടുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെട്രോ നിയമം അനുസരിച്ച് മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നതുകുറ്റകരമാണെങ്കിലും ഇതു കണ്ടെത്താൻ ശാസ്ത്രീയമായ സംവിധാനമൊന്നും കൊച്ചി മെട്രോയ്ക്കില്ല. മദ്യപരെ കണ്ടെത്തുന്നതിനായി പോലീസ് സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങളും അവലംബിക്കാവുന്നതാണ്. സ്വീകരിക്കുന്ന മാർഗങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള കൊച്ചി മെട്രോ സ്പെഷൽ പോലീസ് (കെഎംഎസ്പി) സേനയ്ക്കു കൈമാറണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 19നാണു മലപ്പുറം തേഞ്ഞിപ്പലം കെകെപീടികയിൽ…
Read Moreഞങ്ങളും മനുഷ്യരാണ്..! എല്ലാവരും നല്ലവരാണെന്ന് പറയുന്നില്ല പക്ഷേ ജീവിക്കാൻ വേണ്ടി ജോലി തേടിവന്നവർ ധാരളം പേർ; തൊഴിലിടങ്ങളിൽ അവഗണനമാത്രം; ഇതരസംസ്ഥാനക്കാർ പറയുന്നതു കേൾക്കാം
ബിബിൻ ബാബു കൊച്ചി: സംസ്ഥാനത്തു മോഷണങ്ങളും കൊലപാതകങ്ങളുമെല്ലാം തുടർക്കഥയാകുന്പോൾ എല്ലാ സംശയക്കണ്ണുകളും നീളുന്നത് ഇതരസംസ്ഥാനക്കാരിലേക്കാണ്. ജനിച്ച മണ്ണും സ്വന്തം കുടുംബത്തെയും വിട്ട് ജീവിക്കാനായി ദൂരങ്ങൾ താങ്ങിയെത്തിയവർ പേറുന്ന ദുരിതങ്ങൾ പലതരത്തിലാണ്. പെരുന്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ ആസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണു കൊച്ചി പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും മോഷണങ്ങൾ നടന്നത്. വീട്ടുകാരെ കെട്ടിയിട്ടും ഉപദ്രവിച്ചും നടത്തിയ കവർച്ചാശ്രമങ്ങൾക്കു പിന്നിലും ഇതരസംസ്ഥാനക്കാരാണെന്ന നിഗമനത്തിലാണു പോലീസും പൊതുസമൂഹവും. ഇതുമൂലം ഇപ്പോൾ എല്ലാവരും തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നു എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശി രാജ് പങ്കജ് പറയുന്നു. അവഗണനയാണ് ഇപ്പോഴും കേരളത്തിൽ ജോലിക്കായി എത്തിയിട്ടു വർഷങ്ങളായിട്ടും ഇന്നും അവഗണനയാണു പല ഇതര സംസ്ഥാനക്കാരോടും തൊഴിലിടങ്ങളിൽ കാണിക്കുന്നത്. മലയാളികൾ കൃത്യ സമയത്തു ജോലി…
Read Moreമൂന്നാറിൽ കാട്ടാനശല്യം രൂക്ഷം; വന്യമൃഗശല്യത്തിനു വനംവകുപ്പിന്റെ പക്കൽ പരിഹാരമില്ല; കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ മാത്രം 35 പേർ മരിച്ചു
ജോണ്സണ് വേങ്ങത്തടം തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്പോഴും വന്യമൃഗശല്യത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാതെ വനംവകുപ്പ്. മൂന്നാർ, മറയൂർ മേഖലകളിൽ ഒരു വർഷത്തിനുള്ളിൽ ആനയുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ നാലു പേർക്കു ജീവൻ നഷ്ടപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കൃഷിനാശം സംബന്ധിച്ച് 175 കേസുകളും റിപ്പോർട്ട്് ചെയ്തിട്ടുണ്ട്. 2002നു ശേഷം കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ മാത്രം 35 പേർ മരിച്ചുവെന്നാണ് കണക്ക്. കാട്ടാന ശല്യം രൂക്ഷമായ ആനയിറങ്കലിനു സമീപമുള്ള സിങ്കുകണ്ടം, 301 കോളനി, മൂന്നാർ, മറയൂർ, കുണ്ടള, കാന്തല്ലൂർ എന്നിവടങ്ങളിൽ ജനം ഭയചകിതരായിട്ടാണ് ജീവിക്കുന്നത്. മാർച്ച് 21നു പള്ളിക്കുമുന്നിൽ മെഴുകുതിരി കത്തിക്കുന്പോഴായിരുന്നു ദേവികുളം സ്വദേശി എ ജോർജ് (59) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂണ്‍ 17നു സിങ്കുകണ്ടം സ്വദേശി സുനിൽ ജോർജ്(29) പാൽ വാങ്ങാൻ പോകുന്പോഴാണ്…
Read Moreഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വർഷം പിന്നിടുന്നു ; പെരിയാറിന്റെ തീരത്ത് ആറര ഏക്കറിൽ ഏട്ടരകോടിയുടെ പൊതുമരാമത്തിന്റെ കെട്ടിടങ്ങൾ വെറുതേ കിടക്കുന്നു
കോതമംഗലം: നേര്യമംഗലത്ത് കോടികളുടെ കെട്ടിട സമുച്ചയം പണിതുയർത്തി ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാനാവാതെ പൊതുമരാമത്ത് വകുപ്പ് . ഇപ്പോൾ ഇവിടെ കോടികൾ ചെലവഴിച്ച് പുതിയ റെസ്റ്റ് ഹൗസ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിർമാണം പൂർത്തീകരിച്ച ട്രെയിനിംഗ് സെന്ററും ക്വാളിറ്റി കണ്ട്രോള് ഓഫീസും ലാബും പ്രവർത്തനം ആരംഭിക്കാത്തതിൽ ആക്ഷേപമുയർന്നിട്ടുണ്ട്. സംസ്ഥാനത്തെ എന്‍ജിനിയര്‍മാര്‍ക്ക് ആധുനിക പരിശീലനത്തിനായി നേര്യമംഗലത്ത് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ കേന്ദ്രമാണ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം ആകുമ്പോഴും അടച്ചുപൂട്ടി കിടക്കുന്നത്. ഇന്നുവരെ ഇവിടെ ഒരു എന്‍ജിനിയര്‍ക്കും പരിശീലനം കൊടുക്കാന്‍ സാധിച്ചിട്ടില്ല. നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം പെരിയാറിന്റെ തീരത്ത് ആറര ഏക്കര്‍ സ്ഥലത്താണ് മൂന്ന് നിലകളുള്ള പരിശീലന മന്ദിരം. 5,20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മന്ദിരം 8.87 കോടിയുടെ പദ്ധതിയാണ്. പാർക്കിംഗിനായുള്ള വിശാലമായ ഭാഗം ഇപ്പോൾ ചപ്പുചവറുകൾ സൂക്ഷിക്കാനായി നീക്കിവെച്ചിരിക്കുകയാണ്. നിലവിലെ പ്രധാന മന്ദിരത്തിനു…
Read Moreഅമ്മ സ്കൂളില്‍ കൊണ്ടുവിട്ട ഒമ്പതാംക്ലാസുകാരി ഫേസ്ബുക്ക് കാമുകനൊപ്പം നഗരം കാണാനിറങ്ങി; ഒടുവില്‍ ഇരുവരെയും പോലീസ് പൊക്കി; സംഭവം വൈപ്പിനില്‍
വൈപ്പിൻ : ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ഇരുത്തിരണ്ടുകാരനുമായി നഗരം ചുറ്റാൻ പോയ പതിനാലുകാരിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ വൈറ്റില ഭാഗത്ത് നിന്നും പിടികൂടി. ഇന്നലെ രാവിലെ 11 നു മണിയോടെയാണ് ഞാറക്കൽ സ്വദേശിനിയായ പതിനാലുകാരിയെ കാണാതായ വിവരം അറിയുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയായ ബാലികയെ അമ്മ രാവിലെ സ്കൂളിൽ കൊണ്ട് വിട്ടതാണ്. 11 മണിയോടെയാണ് കാണ്മാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ ഞാറക്കൽ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം ബാലികയുടെ മൊബൈൽ ഫോണ്‍ സംബന്ധിച്ചുള്ള വിവരങ്ങൾ ചോർത്തി അതിൽ നിന്നും ലഭിച്ച നിരവധി നന്പറുകൾ പരിശോധിച്ച് ഏറ്റവും അടുത്തു വിളിച്ച നന്പർ ആരുടെ എന്ന് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഉച്ചതിരിഞ്ഞ് വൈറ്റില ഭാഗത്ത് നിന്നും രണ്ട് പേരെയും പിടികൂടുകയായിരുന്നു. യുവാവ് അരൂർ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. ബാലികയെ…
Read Moreകണ്ടാല്‍ സുന്ദരികള്‍; കൈയിലിരിപ്പോ മോഷണത്തിന് മുമ്പ് ബ്യൂട്ടി പാര്‍ലറില്‍പോയി അണിഞ്ഞൊരുങ്ങും; ബസ് യാത്രക്കാരുടെ സ്വര്‍ണവും പണവും മോഷ്ടിക്കാനുള്ള തന്ത്രം പൊളിഞ്ഞു
അങ്കമാലി: ബസ്യാത്രക്കാരിയുടെ മൂന്നേകാൽ പവന്റെ മാലയും മറ്റൊരു യാത്രക്കാരിയുടെ 13,000 രൂപയും മോഷ്ടിച്ച മൂന്ന് തമിഴ് സ്ത്രീകളെ അങ്കമാലി പോലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം ഏർവാടി ദർഗ മന്നംതെരുവ് സ്വദേശി രാജുവിന്റെ ഭാര്യ നന്ദിനി(29), മന്നംതെരുവ് മാരിയുടെ ഭാര്യ രാധ എന്ന മിനിയമ്മ(50), മന്നംതെരുവ് സുരേഷിന്റെ ഭാര്യ ഇശകി അമ്മാൾ (31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച കാലടിയിൽനിന്ന് അങ്കമാലിക്ക് സ്വകാര്യ ബസിൽ യാത്രചെയ്യുമ്പോൾ അതിരപ്പിള്ളി വെറ്റിലപ്പാറ പുഷ്പാംഗദന്റെ ഭാര്യ ഗിരിജയുടെ മൂന്നേകാൽ പവന്റെ സ്വർണമാലയും ബുധനാഴ്ച രാവിലെ 8.10ന് അങ്കമാലിയിൽ കെഎസ്ആർടിസിയിലെ യാത്രക്കാരിയായിരുന്ന ചൂർണിക്കര മണിവേലിപ്പറമ്പ് ശേഖരന്റെ ഭാര്യ സിന്ധുവിന്റെ ബാഗിൽ നിന്ന് 13,000 രൂപയും ആണ് മോഷ്ടിച്ചത്. മോഷണം നടത്തുമ്പോൾ ഉടമകളുടെ മുന്നിലും പിന്നിലും സമീപത്തുമായിനിന്ന് അനാവശ്യതിരക്കുണ്ടാക്കി ശ്രദ്ധതിരിച്ചശേഷം ഒരാൾ ചുരിദാർ ഷാൾ കൊണ്ട് ഹാൻഡ് ബാഗ് മറച്ചാണ് മോഷണം നടത്തിയത്. സിന്ധുവിന് ശമ്പളം…
Read Moreസഹോദരിയുടെ പിന്നാലെ നടന്നത് ചോദ്യം ചെയ്തു! യുവാവിനും സുഹൃത്തിനും ആക്രമണം; ക്വട്ടേഷന്‍ നല്‍കിയത് പ്ലസ്ു വിദ്യാര്‍ഥി
വൈപ്പിൻ: പെരുന്പള്ളിയിൽ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയത് ഞാറക്കൽ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെന്ന് സൂചന. ആക്രമണത്തിനിരയായ ഫോർട്ട് വൈപ്പിൻ സ്വദേശി പുത്തൻ വീട്ടിൽ മാർഷൽ തോമസ് (18), സുഹൃത്ത് ആൽഫ്രഡ് പോൾ(18)എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിദ്യാർഥി ഉൾപ്പെടെ നാലു പേർക്കെതിരേജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഞാറക്കൽ പോലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ഞാറക്കലെ ക്വട്ട്വേഷൻ സംഘമാണെന്നും പോലീസ് പറഞ്ഞു.മാർഷലിന്റെ സഹോദരിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയിരുന്ന പ്ലസ്ടു വിദ്യാർഥിയെ കുറച്ച് നാൾ മുന്‍പ് മാർഷൽ താക്കീത് ചെയ്യുകയും ഇത് കൈയേറ്റത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് കേസായതോടെ രണ്ട് കൂട്ടരുടേയും രക്ഷിതാക്കൾ സ്റ്റേഷനിൽ എത്തി പ്രശ്നം പറഞ്ഞു തീർത്തിരുന്നു. പിന്നീടാണ് ക്വട്ടേഷൻ ആക്രമണം നടന്നത്.
Read Moreപുതുവൈപ്പ് പദ്ധതിക്ക് തടസമില്ല: സമരസമിതിയുടെ ഹർജി തള്ളി; പ്ലാന്റ് നിർമാണം ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമരസമിതിക്ക് കഴിഞ്ഞില്ല
ചെന്നൈ: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽഎൻജി പാന്റ് നിർമാണം നിർത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹർജി തള്ളി. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹർജി തള്ളിയത്. ഐഒസി പ്ലാന്റ് നിർമാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതുവൈപ്പ് സമരസമിതിയാണ് ഹർജി നൽകിയത്. പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും സമരക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്ലാന്റ് നിർമാണം ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമരസമിതിക്ക് സാധിച്ചില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. അതേസമയം പദ്ധതി നടപ്പാക്കരുതെന്ന ആവശ്യമാണ് തങ്ങൾക്കുള്ളതെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി പ്രവർത്തകർ പ്രതികരിച്ചു.
Read More