കിടക്കവിടെ..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ൾ​സ​ർ സു​നി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി

അ​ങ്ക​മാ​ലി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ൾ​സ​ർ സു​നി​യു​ടെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും റി​മാ​ൻ​ഡ് നീ​ട്ടി. നി​ല​വി​ലെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഈ ​മാ​സം 21 വ​രെ റി​മാ​ൻ​ഡ് നീ​ട്ടി​യ​ത്. വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന സു​നി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ല്ല. കേ​സി​ലെ രാ​ണ്ടാം പ്ര​തി മാ​ർ​ട്ടി​നും മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​നും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ബുധനാഴ്ച പ​രി​ഗ​ണി​ക്കും.

Read More

കുടുക്കി, തി​മിർ​ത്തു, കലക്കി..! മേളപ്പെരുക്കം കൊണ്ട് ഗുരുദക്ഷിണ നൽകി ശി​ഷ്യൻമാരുടെ പഞ്ചാരിമേളം 

ചെ​റാ​യി: ഗു​രു​സ്ഥാ​നീ​യ​രാ​യ ചെ​ണ്ട​മേ​ള വി​ദ്വാ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി ശി​ഷ്യ​ൻ​മാ​ർ ആ​ദ​ര​വെ​ന്നോ​ണം ന​ട​ത്തി​യ പ​ഞ്ചാ​രി​മേ​ളം തി​മ​ർ​ത്തു. പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള സ​മ​ന്വ​യ സാം​സ്കാ​രി​ക സ​ദ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റാ​യി ഗൗ​രീ​ശ്വ​ര​ത്താ​ണ് മേ​ള​പ്പെ​രു​ക്ക​വും ആ​ദ​രി​ക്ക​ലും അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി മേ​ള​ക്ക​ന്പ​ക്കാ​ർ ഗൗ​രീ​ശ്വ​ര​ത്ത് ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. ര​മേ​ഷ് ദേ​വ​പ്പ​ൻ, ചെ​റാ​യി സു​നി​ൽ​കു​മാ​ർ, ര​തീ​ഷ്.​കെ.​ഡി, വേ​ണു​ഗോ​പാ​ൽ ചെ​റാ​യി, സു​ബ്ര​ഹ്മ​ണ്യ​ൻ കോ​വി​ല​ക​ത്തും​ക്ക​ട​വ്, അ​പ്പു​ക്കു​ട്ട​ൻ ചെ​റാ​യി, ബാ​ബു എം.​പി, ദി​ലീ​പ് കെ.​എ​സ്, ദേ​വ​ദാ​സ് പ​ള്ളി​പ്പു​റം എ​ന്നിവ​രെ​യും ആ​ർ​എ​ൽ​വി ഗോ​വി​ന്ദ് സു​നി​ൽ എ​ന്ന ക​ഥ​ക​ളി മ​ദ്ദ​ള ക​ലാ​കാ​ര​നെ​യും കീ​ർ​ത്തി ഫ​ല​കം ന​ൽ​കി​യും വി​ദ്യാ​സാ​ഗ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, മു​ര​ളി പ​ള്ളി​പ്പു​റം, ശി​വ​ദാ​സ​ൻ പ​ള്ളി​പ്പു​റം, ഭാ​സി.​ടി.​കെ, മു​ര​ളി ചെ​റാ​യി, കെ.​കെ.​രാ​ജ​ൻ എ​ന്നി​വ​രെ പൊ​ന്നാ​ട​അ​ണി​യി​ച്ചും ആ​ദ​രി​ച്ചു. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. സീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

എ​ല്ലാം ഓ​ർ​മ​വേ​ണ​മെ​ന്ന് മ​ന്ത്രി സുധാകരൻ..! മെ​ട്രോ റെ​യി​ലി​ന്‍റെ തൂ​ണു​ക​ളി​ലെ പ​ര​സ്യം വീ​ണ്ടും വി​വാ​ദ​ത്തി​ലേ​യ്ക്ക്

കൊ​ച്ചി: മെ​ട്രോ റെ​യി​ലി​ന്‍റെ തൂ​ണു​ക​ളി​ലെ പ​ര​സ്യം സം​ബ​ന്ധി​ച്ച് വീ​ണ്ടും വി​വാ​ദം. ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് തൂ​ണു​ക​ളി​ലെ പ​ര​സ്യം സം​ബ​ന്ധി​ച്ച് പു​തി​യ വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. മെ​ട്രോ റെ​യി​ലി​ന്‍റെ തൂ​ണു​ക​ൾ നി​ൽ​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്താ​ണെ​ന്ന് ഓ​ർ​മ വേ​ണ​മെ​ന്നും തൂ​ണി​ൽ പൊ​തു​ജ​ന​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്. മെ​ട്രോ വ​കു​പ്പ് ന​ഗ​ര​ത്തി​ലെ വ​രേ​ണ്യ​വ​ർ​ഗ​മാ​യി മാ​റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രി, പ​ണം വാ​ങ്ങി മെ​ട്രോ തൂ​ണു​ക​ൾ പ​ര​സ്യ​ങ്ങ​ൾ വ​യ്ക്കാ​ൻ ന​ൽ​കു​ന്ന​തി​നെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.കൊ​ച്ചി മെ​ട്രോ​യു​ടെ തൂ​ണു​ക​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ ക​ഐം​ആ​ർ​എ​ല്ലും ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യും ത​മ്മി​ൽ​നേ​ര​ത്തേ ത​ർ​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു. യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ മാ​റ്റു​ന്ന ത​ര​ത്തി​ൽ റോ​ഡി​ന് ന​ടു​വി​ൽ പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ നി​ല​പാ​ട്. ആ​ലു​വ മു​ത​ൽ ഇ​ട​പ്പ​ള്ളി വ​രെ ദേ​ശീ​യ പാ​ത​യി​ലാ​ണ് മെ​ട്രോ തൂ​ണു​ക​ളെ​ന്നും അ​വി​ടെ പ​ര​സ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി…

Read More

എല്ലാത്തിനും സാക്ഷിയുണ്ട്..! പ​ത്താം ക്ലാ​സുകാരിയുടെ മ​ര​ണത്തിൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കുമെന്ന് സർക്കാർ

കൊ​​​ച്ചി : കൊ​​​ല്ലം ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണു​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​​യ ക്ര​​​സ​​​ൻ​​​സ് നേ​​​വി​​​സ്, സി​​​ന്ധു​ പോ​​​ൾ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ ശ​​​കാ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പെ​​​ണ്‍​കു​​​ട്ടി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​താ​​​ണെ​​​ന്ന് സ്കൂ​​​ളി​​​ലെ സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഉ​​​ച്ച​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നി​​​രു​​​ന്ന കു​​​ട്ടി​​​യെ മ​​​റ്റൊ​​​രു ക്ലാ​​​സി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി പ​​​ര​​​സ്യ​​​മാ​​​യി ശാ​​​സി​​​ച്ചു. ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു.​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള നി​​​സാ​​​ര​​പ്ര​​​ശ്നം മൂ​​​ല​​​മാ​​​ണ് ഗൗ​​​രി നേ​​​ഹ സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്ന് ചാ​​​ടി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നും ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നു​​​മു​​​ള്ള അ​​​ധ്യാ​​​പി​​​ക​​​മാ​​​രു​​​ടെ വാ​​​ദം ശ​​​രി​​​യ​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Read More

ഇ​രുമ്പ​നം ഐഒസി പ്ലാ​ന്‍റ് സ​മ​രം: ഒമ്പത് ജില്ലകളിൽ ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷം; ലേബർ കമ്മീഷണർക്കും സമരം അവസാനി പ്പിക്കാനായില്ല

കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​രു​ന്പ​ന​ത്തെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ഷ​ന്‍റെ പ്ലാ​ന്‍റി​ൽ ഒ​രു വി​ഭാ​ഗം ലോ​റി ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും സ​മ​രം തു​ട​രു​ന്ന​തോ​ടെ ഇ​ന്ധ​ന ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. കേ​ര​ള​ത്തി​ലെ പ​ന്പു​ക​ളി​ൽ ബ​ഹു​ഭൂ​രി​ക്ഷ​വും ഐ​ഒ​സി​യു​ടെ ആ​ണെ​ന്നി​രി​ക്കെ സ​മ​രം തു​ട​രു​ന്ന​തു മൂ​ലം ഇ​ന്ധ​ന ല​ഭ്യ​ത​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യെ​ന്നാ​ണു പ​ന്പു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ള​ത്തി​നു പു​റ​മെ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​ത്തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഇ​രു​ന്പ​ന​ത്തു​നി​ന്നു​ള്ള ഇ​ന്ധ​നം എ​ത്തു​ന്ന​ത്. ഇ​ന്ധ​ന നീ​ക്ക​ത്തി​ൽ വ​ൻ ഇ​ടി​ലാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു ഐ​ഒ​സി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ധ​ന നീ​ക്കം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ചു പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ന്പു​ക​ളി​ൽ ഇ​ന്ധം എ​ത്തി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ലും ഈ ​നീ​ക്കം ന​ട​ത്തി ഇ​ന്ധ​നം എ​ത്തി​ക്കാ​നും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നു ഹി​ൽ​പാ​ല​സ് സി​ഐ പി.​എ​സ്. ഷി​ജു പ​റ​ഞ്ഞു. പ​ന്പ് ഉ​ട​മ​ക​ളു​ടെ ട്ര​ക്കു​ക​ൾ​ക്കു…

Read More

ക​ഞ്ചാ​വും, ച​ര​സു​മാ​യി കൊ​ച്ചി​യി​ൽ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; ഒപ്പം കഞ്ചാവു ഉപയോഗിച്ചുകൊണ്ടിരുന്ന 10 പേരെയും അറസ്റ്റു ചെയ്തു

കൊ​ച്ചി: ക​ഞ്ചാ​വും ച​ര​സു​മാ​യി 12 സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ കൊ​ച്ചി​യി​ൽ അ​റ​സ്റ്റി​ൽ. ഇ​ട​ച്ചി​റ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ടു​ത്തു​ള്ള ര​ണ്ടു ഫ്ളാ​റ്റു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​രെ​യാ​ണ് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ക​ഞ്ചാ​വും ച​ര​സും കൈ​വ​ശം വ​ച്ച​തി​ന് കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി ക​ല്ലു​പു​ര​ത്തു എ​ബി ബേ​ബി(26), പു​ളി​യി​നം മ​ങ്ങാ​ട്ടു​ക​ര മു​ത്തേ​ട​ത്ത് അ​രു​ണ്‍(28) എ​ന്നി​വ​രെ​യും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന 10 പേ​രെ​യു​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ സി​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​പി. ഷം​സി​നു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ രാ​ധാ​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Read More

പീ​ഡി​പ്പി​ക്കു​ന്നു! ശ​ന്പ​ള​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നി​ല്ല; പ​രാ​തി​യു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

മൂ​വാ​റ്റ​പു​ഴ: ശ​ന്പ​ള​വും ഭ​ക്ഷ​ണ​വും ന​ൽ​കാ​തെ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ പ​രാ​തി​യു​മാ​യെ​ത്തി. ന​ഗ​ര​ത്തി​ലെ ത​ട്ടു​ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന 15 ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ പ​രാ​തി​യു​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​നെ സ​മീ​പി​ച്ച​ത്. പ​ല​ർ​ക്കും ഒ​രു വ​ർ​ഷ​മാ​യി​ട്ടും ശ​ന്പ​ളം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ആ​ശ്ര​മം ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ആ​രം​ഭി​ക്കു​ന്ന ജോ​ലി പു​ല​ർ​ച്ചെ മൂ​ന്നു വ​രെ തു​ട​രും. ഉ​ല്ലാ​പ്പി​ള്ളി​യി​ൽ യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത വൃ​ത്തി​ഹീ​ന​മാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ക​ട​യു​ട​മ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​തെ​ന്നും ശ​ന്പ​ളം ചോ​ദി​ക്കു​ന്പോ​ൾ നാ​ട്ടി​ൽ പോ​കു​ന്പോ​ൾ ത​രാ​മെ​ന്നു​മാ​ണു മ​റു​പ​ടി. എ​ന്നാ​ൽ നാ​ട്ടി​ൽ പോ​കു​ന്പോ​ഴും ശ​ന്പ​ളം ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ദി​നം​പ്ര​തി 650 രൂ​പ നി​ര​ക്കി​ൽ ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ണ് ജോ​ലി ചെ​യ്യി​ച്ചി​രു​ന്ന​തെ​ന്നും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും ക​ണ്ണീ​രോ​ടെ ഇ​വ​ർ പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പെ​ണ്‍​തി​രു​ട്ടു​സം​ഘം വീ​ണ്ടും വിലസുന്നു ; തിരക്കുള്ള ബസുകളിൽ പോ​ലീ​സിന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന

തൊ​ടു​പു​ഴ: ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്പെ​ണ്‍ സം​ഘ​ങ്ങ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു കേ​സു​ക​ളാ​ണ് തൊ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച​ക​ളി​ൽ ബ​സു​ക​ളി​ൽ തി​ര​ക്കു കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ലാ​ണ്് കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ തൊ​ടു​പു​ഴ പോ​ലീ​സ് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ സ്റ്റാ​ൻ​ഡി​ലും മ​റ്റും ബ​സു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പും ന​ൽ​കി. പ​ല വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും ക​റ​ങ്ങു​ന്ന ഇ​ക്കൂ​ട്ട​ർ ബ​സ് സ്റ്റോ​പ്പു​ക​ളി​ലും തി​ര​ക്കു​ള്ള ബ​സി​ലു​മെ​ല്ലാം യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന ക​യ​റി മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ന്ന​താ​ണ് പ​തി​വ് രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പെ​ണ്‍​മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. മോ​ഷ​ണ​ത്തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ തി​രു​ട്ടു​പെ​ണ്‍​സം​ഘ​ങ്ങ​ൾ യാ​ത്രി​ക​ർ അ​റി​യാ​തെ മോ​ഷ​ണം ന​ട​ത്തു​മെ​ന്ന​തു പ്ര​ത്യേ​ക​ത​യാ​ണ്. തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ളി​ൽ അ​ധി​ക​വും എ​ന്നാ​ണ് വി​വ​രം. ആ​റു മാ​സം മു​ൻ​പ് വി​വി​ധ…

Read More

ബ​സിൽ നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത ; അഖിലിനെ അഭിനന്ദിച്ച് പോലീസ്

പ​ള്ളു​രു​ത്തി:​ ബ​സിൽ നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​ക്ക് ന​ൽ​കി ബസ് ക​ണ്ട​ക്ട​ർ മാ​തൃ​ക​യാ​യി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി ഷി​ഫി​ൻ റെ​ബി​ൻ​സ​ണ്‍ എ​ന്ന യു​വ​തി​യു​ടെ മാ​ല​യാ​ണ് ഇ​ട​ക്കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്രേ​സ് ബ​സിൽ വെ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യാ​തെ ഷി​ഫി​ൻ ഇ​റ​ങ്ങു​ക​യും ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ൽ ഓട്ടം കഴിഞ്ഞു ബസ് നിർത്തിയിട്ടപ്പോഴാണ് ക​ണ്ട​ക്ട​ർ ഇ​ട​ക്കൊ​ച്ചി ക​ള​ത്തും ക​ട​വി​ൽ വീ​ട്ടി​ൽ പി.​അ​ഖി​ൽ (ഉ​ണ്ണി) സീ​റ്റി​ന​ടി​യി​ൽ മാ​ല ക​ണ്ട​ത്. ഉ​ട​നെ പ​ള്ളു​രു​ത്തി പോലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഖി​ൽ മാ​ല​യേ​ൽ​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​തോ​ടെ ഷി​ഫി​നും പ​ള്ളു​രു​ത്തി പോലീ​സി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി തു​ട​ർ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്.​ ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല ഉ​ട​മ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സ്; ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞു; അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ സം​ഘ​ത്തി​ലെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്. ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​നി​ൽ​വ​ച്ച് യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​മ്ര​ക​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഭൂ​മി​ക (20), വൈ​റ്റി​ല സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി(24), സോ​നാ​ക്ഷി( 20), ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി അ​രു​ണി​മ(23), നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി നി​യ എ​ന്നി​വ​രെ​യാ​ണ് സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ലു​വ സ്വ​ദേ​ശി​യാ​യ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ ഓ​ട്ടം കാ​ത്തു​കി​ട​ക്കു​ന്ന​തി​നി​ടെ ഏ​ഴം​ഗ​സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​റി​ൽ ഇ​ടി​ക്കു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​റി​ന്‍റെ ഗ്ലാ​സ് താ​ഴ്ത്ത​വേ ഡ്രൈ​വ​റു​ടെ കോ​ള​റി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും പോ​ക്ക​റ്റി​ൽ കി​ട​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പേ​ടി​ച്ചു…

Read More