കൊച്ചി: മെട്രോ നഗരമയായി മാറാന്‍ കൊച്ചി ഒരുങ്ങുമ്പോള്‍ അടിമുടി മാറ്റമാണ് അതിനോടനുബന്ധിച്ചു വിവിധ മേഖലകളില്‍ ഉണ്ടാവുന്നത്. നഗരത്തില്‍ ഇനി ഓട്ടോ ഡ്രൈവര്മാരുണ്ടാവില്ല, പകരം ഓട്ടോ പൈലറ്റുമാരാവും മുച്ചക്ര വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടാവുക. ഇക്കാര്യത്തില്‍ മാത്രമല്ല മാറ്റം വരുന്നത്. ഇനി ഡ്രൈവര്‍മാര്‍ക്കു ഏകീകൃത യൂണിഫോമും ഓട്ടോറിക്ഷകള്‍ക്കു പ്രത്യേക ലോഗോയുമുണ്ടാകും. ഓണ്‍ലൈന്‍ ടാക്സി പോലെ വീട്ടുമുറ്റത്തുനിന്നും ഓട്ടോ വിളിക്കാനുള്ള സൗകര്യമാണ് മെട്രോയുടെ ഒപ്പം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടു സൊസൈറ്റി രൂപീകരിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകളും കെഎംആര്‍എല്‍ അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലും ഗോശ്രീ പ്രദേശത്തുമുള്ള 15,000 ഓട്ടോറിക്ഷകളാണ് ഇതിന്റെ ഭാഗമാവുക. സാധാരണ രീതിയിലുള്ള ഓട്ടോ സര്‍വീസ്, ആപ്പിലൂടെ ഓട്ടോ വിളിക്കാവുന്ന സംവിധാനം, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ മൂന്നുതരം സംവിധാനമാണു നിലവില്‍ വരിക. എല്ലാ സംഘടനകള്‍ക്കും പങ്കാളിത്തമുള്ള ജില്ലാ ഓട്ടോറിക്ഷാ യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണു സൊസൈറ്റിയുടെ…
Read MoreCategory: Kochi
ഇതോ നാട്ടുഭാഷ..! എം.എം. മണിയുടെ പ്രസംഗം ഡിജിപി കാണുന്നില്ലേ; വൈദ്യുതി മന്ത്രി നടത്തിയ വിവാദ പ്രസംഗം ഗൗരവകരമാണെന്ന് ഹൈക്കോടതി
കൊച്ചി: അടിമാലിയിലെ ഇരുപതേക്കറിൽ വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗം ഗൗരവകരമാണെന്ന് ഹൈക്കോടതി. മണിക്കെതിരായ പരാതിയിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് കോടതി ചോദിച്ചു. പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഇടുക്കി എസ്പിയും ഡിജിപിയും വിശദീകരണം നൽകണം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, സ്ത്രീകളെ കുറിച്ച് മണി മോശമായി സംസാരിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ മറുപടി നൽകി. മാധ്യമപ്രവർത്തകരെയാണ് മണി ഉദ്ദേശിച്ചതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരെ എന്തും പറയാമെന്നാണോ എന്നും കോടതി ചോദിച്ചു.
Read Moreപരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തി ക്കാൻ പോലീസ് തയാറായില്ല; മറ്റൊരു വാഹന ത്തിലെത്തിച്ച സ്ത്രീയുടെ നില ഗുരുതരം; പനങ്ങാട് പോലീസിനെതിരേ വ്യാപക പ്രതിഷേധം
മരട്: പരിക്കേറ്റ് റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിക്കാതെ ജീപ്പുമായി മുങ്ങിയ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം പനങ്ങാട് എൻ എം സ്റ്റോർ ജംഗ്ഷനിലാണരുന്നു സംഭവം. ബൈക്കിനു പിന്നിൽ കാർ ഇടിച്ച് ചേപ്പനം സ്വദേശി രമണൻ (52) ഭാര്യ സീതക്കുട്ടി (48) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിൽനിന്ന് റോഡിൽ തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ സീതക്കുട്ടി രക്തം വാർന്ന് റോഡിൽ കിടക്കുമ്പോഴാണ് പനങ്ങാട് പോലീസ് എസ്ഐ അതുവഴി ജീപ്പിൽ വന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന് സ്ഥലത്തുണ്ടായിരുന്നവർ എസ് ഐ യോട് ആവശ്യപ്പെട്ടു. എന്നാൽ ജീപ്പ് അല്പം കയറ്റി നിർത്തിയശേഷം മുന്നോട്ടെടുത്ത് ഓടിച്ചു പോവുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ സ്ത്രീയെ പിന്നീട് മറ്റൊരു വാഹനത്തിൽ കയറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇവർ അപകടനില തരണംചെയ്തിട്ടില്ല. ആശുപത്രിലെത്തിക്കാൻ വൈകിയതിനാൽ തലക്കത്തുണ്ടായ മുറിവു മൂലം…
Read Moreമയക്കുഗുളികകളുമായി യുവാക്കൾ പിടിയിൽ ; മാനസിക രോഗികൾക്കു നൽകുന്ന ഗുളിക കളാണ് ഇവരിൽ നിന്നും പിടികൂടിയത്; ഒരു ഗുളിക 500 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്
കോതമംഗലം: നേര്യമംഗലത്ത് വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നു ഗുളികയുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ചേർത്തല അറക്കപ്പറന്പിൽ റമീസ് (25), വരാപ്പുഴ അരമാത്ത്നികർത്ത് വൈശാഖ് (24), കൊച്ചി കടിങ്ങായിൽ സുൾഫിക്കർ (21) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികൾ മൂവരും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മാനസിക രോഗികൾക്കു നൽകുന്ന നൈട്രോസെപാം എന്ന ഗുളിക ഇവരുടെ പക്കൽനിന്നു കണ്ടെടുത്തത്. 42 ഗുളികകൾ അടങ്ങിയ സ്ട്രിപ്പ് മൂന്നു പേരുടേയും കൈവശമുണ്ടായിരുന്നു. ഗുളിക കഴിച്ചതിന്റെ ലഹരിയിലായിരുന്നു ഇവരെന്നും എക്സൈസ് അധികൃതർ പറഞ്ഞു. കോളജ് വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും നൈട്രോസെപാം ഗുളിക പ്രതികൾ വില്പന നടത്തിവന്നിരുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു. മെഡിക്കൽ ഷോപ്പിൽ ഒരു ഗുളികയ്ക്ക് നാലു രൂപയാണ് വില. ഡോക്ടറുടെ അനുമതിയോടെ മാത്രമേ ഗുളിക ലഭിക്കുകയുള്ളൂ. 100 രൂപ മുതൽ 500 രൂപ വരെ വിലയ്ക്കാണ് പ്രതികൾ…
Read Moreഅയ്യേ വ്യാപാരി..! ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം നടത്തി; വിവാഹശേഷം ഭർത്താവ് വ്യാപാരിയെന്നറി ഞ്ഞ് ഭാര്യ പോലീസിൽ പരാതി നൽകി
മൂവാറ്റുപുഴ: ഡോക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം നടത്തിയെന്നാരോപിച്ചു ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെതിരേ പൊലീസ് കേസെടുത്തു. കോതമംഗലം സ്വദേശിയായ യുവാവിനെതിരേ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹലോചനകൾക്കിടെ ഡോക്ടറാണെന്നു തെറ്റിധരിപ്പിച്ച് തന്നെയും കുടുംബത്തെയും വഞ്ചിക്കുകയായിരുന്നുവെന്നാണ് ഭാര്യ മൂവാറ്റുപുഴ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിവാഹ ശേഷമാണ് ഭർത്താവ് ഡോക്ടറല്ലെന്ന് അറിയുന്നതെന്നും ഇയാൾ വ്യാപാരിയാണെന്നും തെളിഞ്ഞതായി പരാതിയിൽ പറയുന്നു. വിശ്വാസ വഞ്ചന കാണിച്ച ഭർത്താവിനെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും മറ്റു നടപടികളിലേക്കു കടന്നിട്ടില്ല. ഭർത്താവിൽ നിന്നും ഭാര്യയുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നതെന്നു പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് എച്ച് 1എൻ 1 വ്യാപിക്കുന്നു; നാലു മാസം കൊണ്ട് മരണം 21; ഇൗ വര്‍ഷം ഇതുവരെ 314 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ
റോബിൻ ജോർജ് കൊച്ചി: സംസ്ഥാനത്ത് എച്ച് 1 എന്‍1 ബാധയുടെ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. പകര്‍ച്ച പനിക്കൊപ്പം പടരുന്ന എച്ച് 1 എന്‍ 1 ഈ വര്‍ഷം ഇതുവരെ കവര്‍ന്നത് 21 ജീവന്. രോഗബാധ തടയുന്നതിന് ആവശ്യത്തിനു മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ഇവയെല്ലാം വേണ്ടത്ര ഫലം കാണുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇൗ വര്‍ഷം ഇതുവരെ 314 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ചുരുക്കം പേരിലാണു രോഗം കണ്ടെത്തിയതെങ്കില്‍ ഇത്തവണ എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചവരുടെ ശതമാനം മുപ്പതിനോടടുത്തു. അതായതു നൂറു ജലദോഷ പനി ബാധിതരെ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ ഇവരില്‍ മുപ്പതുപേര്‍ക്കും എച്ച് 1 എന്‍ 1 ബാധയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രോഗം ബാധിച്ചവരില്‍ 90 ശതമാനം പേരിലും സാധാരണ എച്ച് 1 എന്‍ 1 ബാധയാണു കണ്ടെത്തുന്നതെങ്കിലും ബാക്കി…
Read Moreസംശയരോഗിയായ യുവാവ് ഭാര്യയേയും ഒന്നരവയസുള്ള മകളെയും വെട്ടിയും കുത്തിയും ക്രൂരമായി പരിക്കേൽപിച്ചു; ഇരുവരുടെയും നില ഗുരുതരം
പെരുന്പാവൂർ: ഭർത്താവ് ഭാര്യയേയും ഒന്നര വയസുകാരിയായ മകളേയും കത്തിക്ക് വെട്ടിയും കുത്തിയും ക്രൂരമായി പരിക്കേൽപിച്ചു. ഇരുവരുടേയും നില ഗുരുതരമാണ്. പെരുന്പാവൂർ ഇരിങ്ങോൾ കാവിനു സമീപം കനാൽ ബണ്ടിൽ താമസിക്കുന്ന ഈയംകുഴി ബിനുവാണ് ഭാര്യ അജിതയേയും മകൾ ഒന്നര വയസുകാരി ശിവനന്ദിനിയേയും കുത്തിയത്. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ ബിനു മുംബൈയിലേക്കുള്ള ഒരാഴ്ചത്തെ ഓട്ടം കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയത്. മദ്യപിച്ചെത്തുന്ന ദിവസം സംശയത്തിന്റെ പേരിൽ ബിനു ഭാര്യയെ തല്ലുന്നത് പതിവായിരുന്നെന്ന് സമീപവാസികൾ പറയുന്നു. അജിതയുടെ വയറിലും പുറത്തുമാണ് കുത്തേറ്റത്. കുട്ടിയുടെ കഴുത്ത്, കവിൾ, കൈ തുടങ്ങിയ ഇടങ്ങളിലാണ് വെട്ടേറ്റത്. വലതുചെവിക്ക് മുകളിലായി ആഴത്തിലുള്ള മുറിവുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Read Moreജസ്റ്റീസ് ഫോർ ഷംന ..! അവർ എന്റെ മോളോട് എന്തിനാ ഇങ്ങനെ ചെയ്തത്; കുറ്റക്കാരെ നിമയത്തിന്റെ മുന്നിൽ കൊണ്ടുവരാനള്ള പിതാവിന്റെ പോരാട്ടം തുടരുന്നു
ജിജേഷ് ചാവശേരി മട്ടന്നൂർ: “അവർ എന്റെ മോളോട് എന്തിനാ ഇങ്ങനെ ചെയ്തത്, എങ്ങനെ തോന്നി അവർക്ക്…’ വിങ്ങിപ്പൊട്ടുന്ന ഈ വാക്കുകൾ കളമശേരി മെഡിക്കൽ കോളജിൽ വച്ച് ചികിത്സാ പിഴവ് കാരണം മരിച്ച മെഡിക്കൽ വിദ്യാർഥിനി ശിവപുരം ആയിഷ മൻസിൽ ഷംന തസ്നിമിന്റെ പിതാവ് കെ.എ.അബൂട്ടിയുടേതാണ്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ പിതാവ് അബൂട്ടിയുടെ പോരാട്ടം തുടരുകയാണ്. ഇന്ന് ആ പോരാട്ടത്തിന് ഒപ്പം വിദ്യാർഥി സംഘടനകളും അണി ചേർന്നിരിക്കുകയാണ്. ഒരു കുത്തിവയ്പിൽ കൊഴിഞ്ഞുപോയ ജീവിതം 2016 ജൂലൈ 18നാണ് എറണാകുളം മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന ഷംന മരിക്കുന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന ഷംനയ്ക്ക് മരിക്കുന്നതിന് തലേ ദിവസം ചെറിയൊരു പനിയുണ്ടായിരുന്നു. രാവിലെ ലാബുമായി ബന്ധപ്പെട്ട് ക്ലാസുളളതിനാൽ പോകുന്നതിനിടെയാണ് മെഡിക്കൽ കോളജിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടറുടെ നിർദേശ പ്രകാരം ഉച്ചകഴിഞ്ഞ് മൂന്നിന് കുത്തിവയ്പ്പെടുത്ത ശേഷം…
Read Moreകളമശേരിയിൽ മഞ്ഞപ്പിത്തബാധ പടർന്ന് പിടിച്ചത് ഭക്ഷണശാലയിലെ കുടിവെള്ളത്തിലൂ ടെയെന്ന് സൂചന; കുടിവെള്ളം വന്ന വഴി തേടി ആരോഗ്യ വിഭാഗം
കളമശേരി: കളമശേരി നഗരസഭയിൽ മഞ്ഞപ്പിത്തം ഭൂരിഭാഗം പേർക്കും പിടികൂടിയത് ഭക്ഷണശാലകളിലെ കുടിവെള്ളത്തിൽ നിന്നാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഗുണമേന്മ പരിശോധന ആരോഗ്യ വിഭാഗം നിർബന്ധമാക്കി. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ അക്രഡിറ്റേഷൻ ഉള്ള ലാബുകളിൽ ഭക്ഷണശാലകളിലെ കുടിവെള്ളം പരിശോധിച്ച് ഫലം അറിയിക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്നലെ 22 സ്ഥാപനങ്ങൾ വൈകിട്ടോടെ പരിശോധനാ ഫലം നഗരസഭയിൽ ഹാജരാക്കി. നഗരസഭയിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ഡ്രിക്സ് എന്നിങ്ങനെയായി 220 ലെെസൻസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇവർ ഉപയോഗിക്കുന്ന കുടിവെള്ളം നേരിട്ട് പൈപ്പു വഴിയോ കിണറ്റിൽ നിന്നോ ടാങ്കർ ലോറിയിൽ നിന്നോ ലഭിക്കുന്ന താണ്. അവയുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം ചെയ്യുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി ആർ പ്രസാദ് പറഞ്ഞു. ആദ്യഘട്ടം സ്വന്തമായി പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മഞ്ഞപ്പിത്തം പിടിച്ചവർ കഴിച്ചുവെന്ന് പറയുന്ന ഭക്ഷണശാലകളിലെ കുടിവെള്ളത്തിന്റെ സാമ്പിൾ നേരിട്ടെടുത്ത് മരടിലുള്ള…
Read Moreകഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍; ഇവരുടെ പക്കല്‍നിന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു
പെരുന്പാവൂർ: സൗത്ത് വല്ലത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരായ ദന്പതികളെ പോലീസ് പിടികൂടി. ഒഡീഷ സ്വദേശികളാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. ഇവരുടെ പക്കൽനിന്ന് 250 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി വിൽക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികളുടെ കൈവശം തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ യഥാർഥ പേരോ വിലാസമോ ലഭ്യമായിട്ടില്ല. റൂറൽ എസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയോടെയാണ് വല്ലത്ത് ഇവർ താമസിച്ചിരുന്ന വസതിയിൽ റെയ്ഡ് നടത്തിയത്.
Read More