കൊച്ചി: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി എറണാകുളം തമ്മനം സ്വദേശി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കസ്റ്റഡിയില്‍ കഴിയേണ്ട കാര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ കുറ്റപത്രം നല്‍കിയെന്നത് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരി 18ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്ന മണികണ്ഠനുള്‍പ്പെടെ പ്രതികള്‍ നെടുമ്പാശേരിയില്‍ വച്ച് വാഹനം തടഞ്ഞുനിർത്തി നടിയെ ആക്രമിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Read MoreCategory: Kochi
ഒഡീഷ പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡനം; രക്ഷപ്പെട്ട പെൺകുട്ടിക്കെതിരെ വ്യാജ പരാതി നൽകി വീട്ടമ്മ; കുട്ടിയെ പിടികൂടി യപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്
കളമശേരി: ഒഡീഷ പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി ജോലി ചെയ്യിക്കുകയും രക്ഷപ്പെടാതിരിക്കാൻ സ്വർണം മോഷ്ടിച്ചെന്ന് വ്യാജ പരാതിയും നൽകിയ സംഭവത്തിൽ പ്രതിയായ വീട്ടമ്മയെ രക്ഷിക്കാൻ ഉന്നതതല ശ്രമമെന്ന് ആരോപണം. കഴിഞ്ഞ ശനിയും ഞായറും പോലീസിനെ വട്ടം ചുറ്റിച്ച കേസൊതുക്കാൻ പോലീസിലെ തന്നെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് സൂചന. കളമശേരി ചങ്ങമ്പുഴ നഗറിലെ എം 2 വിൽ താമസിക്കുന്ന രോഷ്നി നായർക്ക് എതിരെ ഇതിനു മുമ്പും ബാലപീഡനത്തിന് കേസുണ്ടായിരുന്നതാണ്. ഇത്തവണ പോലീസിനെ പറ്റിച്ചതിന് കൂടി കേസെടുക്കേണ്ടതാണ്. പീഢനം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. നാമമാത്രമായ തുകയല്ലാതെ ശമ്പളമൊന്നും തന്നെ പെൺകുട്ടിക്ക് നൽകിയിരുന്നില്ല. പലപ്പോഴും മുടി മുറിച്ച് കളയുകയും മർദിക്കുകയും ചെയ്യുമായിരുന്നെന്നും കണ്ടെത്തിയിരുന്നു. എന്നാൽ രക്ഷപ്പെട്ട ദിനം വേലക്കാരി തന്നെ മുറിയിൽ പൂട്ടിയിട്ട് സ്വർണം മോഷ്ടിച്ചു കൊണ്ടുപോയെന്ന പേരിലാണ് രോഷ്നി നായർ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തിയത്. അകമ്പടിയായി പൊട്ടിക്കരയുകയും ചെയ്തു.…
Read Moreആൾമാറാട്ടം നടത്തി ബീക്കൺ ലൈറ്റ് ഉപയോഗിച്ച അഭിഭാഷകനെ റിമാൻഡ് ചെയ്തു; ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ ചെക്ക് കേസുണ്ടെന്നും പോലീസ്
പറവൂർ: സുപ്രീം കോടതിയിലെ സെൻട്രൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെന്ന വ്യാജേന ആൾ മാറാട്ടം നടത്തി ബീക്കൺ ലൈറ്റും ബോർഡും ഉപയോഗിച്ചതിന് അറസ്റ്റിലായ അഭിഭാഷ കനെ റിമാൻഡ് ചെയ്തു. പുത്തൻവേലിക്കര, എളന്തിക്കര ലലന ഭവനത്തിൽ എൻ.ജെ. പ്രിൻസ് ആണു റിമാൻഡ് ചെയ്തത്. വടക്കേക്കര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് ഇന്നോവ കാറിൽ ഉപയോഗിച്ചിരുന്ന ചുവന്ന ബീക്കൺ ലൈറ്റും വസതിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന സെൻട്രൽ സ്പെഷൽ പ്രോസിക്യൂട്ടർ തസ്തികയുടെ ബോർഡും കണ്ടെടുത്തു. ബോർഡ് ഇയാൾ ഉപയോഗിച്ചിരുന്ന കാറിലുമുണ്ടായിരുന്നു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണു സെൻട്രൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്ന വ്യാജേന വാഹനത്തിലും വസതിക്കു മുന്‍പിലും ബോർഡും ബീക്കൺ ലൈറ്റും ഉപയോഗിച്ചത്. നിയമനം ലഭിച്ചതായി അഭിഭാഷകരായ സുഹൃത്തുക്കളോടും നാട്ടുകാരാടും ഇയാൾ പറഞ്ഞിരുന്നു. പോലീസിലും…
Read Moreഉടുമ്പിനെ വില്ക്കാൻ ശ്രമിച്ച യുവാവിനെ എസ്പിസിഎ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു; പ്രതിയുടെ പക്കൽ ഉടുമ്പുണ്ടെന്ന് ഉറപ്പിച്ച ശേഷം തന്ത്രപരമായി കുടുക്കുകയായിരുന്നു
കാക്കനാട്: ചന്പക്കര ഭാഗത്ത് ഉടുന്പിനെ വില്ക്കാൻ ശ്രമിക്കുന്നതിനിടെ ചന്പക്കര നെറുതുരുത്തിൽ തോമസ് ബിനു(40)നെ എസ്പിസിഎയും വന്യജീവി കുറ്റനിവാരണ വിഭാഗവും ചേർന്ന് പിടികൂടി. എസ്പിസിഎ ഇൻസ്പെക്ടർ ടി.എം. സജിത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബിനുവിന്റെ ചന്പക്കരയിലെ വീട്ടിലെത്തിയ സംഘം ഉടുന്പിനെ വാങ്ങാൻ വിലപറയുകയായിരുന്നു. ഇരുപതിനായിരം രൂപ വില പറഞ്ഞുറപ്പിച്ച് തോമസ് ബിനുവിന്റെപക്കൽ ഉടുന്പ് ഉണ്ടെന്ന് ഉറപ്പു വരുത്തിയശേഷം സംഘം ബിനുവിനേയും ഉടുന്പിനേയും കസ്റ്റഡിയിലെടുത്തു. ഉടുന്പിനെ മരട് സ്വദേശിയിൽ നിന്നും വാങ്ങിയതായാണ് ബിനു പറയുന്നതെന്ന് ഇൻസ്പെക്ടർ സജിത്ത് പറഞ്ഞു. ഉടുന്പ് നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ജീവിയാണ്. തോമസ് ബിനുവിനേയും ഉടുന്പിനേയും ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡിന് കൈമാറി. ഒരു മാസം മുന്‍പ് നെടുന്പാശേരിയിലെ ഒരു വീട്ടിൽനിന്ന് അധികൃതർ പാക്കിസ്ഥാൻ ദേശീയപക്ഷിയുടെ കൂട്ടത്തെ പിടികൂടിയിരുന്നു. എസ്പിസിഎ ഇൻസ്പെക്ടർ സജിത്ത്, വന്യജീവി കുറ്റനിവാരണ വിഭാഗം ഓഫീസർ വി.എസ്. സജീഷ്, ടി.എസ്. സുനി, ഫോറസ്റ്റ് ഫ്ളൈയിംഗ്…
Read Moreതെരുവുനായ്ക്കെതിരെ അഭിനയിച്ച് ചിറ്റിലപ്പള്ളി..! തെരുവുനായ ശല്യത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന ഹ്രസ്വചിത്രമായ എന്റെ മീനാക്ഷിയിലാണ് ചിറ്റിലപ്പള്ളി അഭിനയിച്ചത്
കൊച്ചി: തെരുവുനായ ശല്യത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന ഹ്രസ്വചിത്രമായ “എന്റെ മീനാക്ഷി’യുടെ യൂടൂബ് റിലീസും പ്രിവ്യൂ ഷോയും നടത്തി. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി യൂടൂബ് റിലീസ് നിർവഹിച്ചു. നമ്മുടെ അലസതകൊണ്ടാണു തെരുവുനായകൾ എന്ന വലിയ വിപത്ത് വളരുന്നതെന്നും മനുഷ്യസ്നേഹം കഴിഞ്ഞു മതി മൃഗസ്നേഹമെന്നും ചിത്രം ഓർമപ്പെടുത്തുന്നുവെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. സ്കൂളിലേക്കുപോകും വഴി ഒരു കുട്ടിക്കു തെരുവുനായയുടെ കടിയേൽക്കുന്നു. തുടർന്നു പേ ബാധിച്ച കുഞ്ഞുമായി പിതാവ് ജീപ്പിൽ ആശുപത്രിയിലേക്കു പോകുന്നു. ഈ സമയം തെറ്റിദ്ധാരണമൂലം ചിലർ ഇവരെ വഴിയിൽ തടയുന്നതും പിതാവ് തന്റെ ദയനീയാവസ്ഥ വിവരിക്കുന്നതുമാണു ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ഫോട്ടോമാജിക് പ്രൊഡക്ഷൻസും ജിക്സി എന്റർടെയിൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അനിൽ രാജ് ആണ്. ഷമ്മിതിലകൻ, മീനാക്ഷി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ശബരിനാഥ്, രാജീവ്, സുനിൽ…
Read Moreകെഎസ്ആര്‍ടിസി ജീവനക്കാർ സമരം തുടർന്നാൽ അവശ്യസേവന നിഷേധത്തിന്റെ പരിധിയിൽപ്പെടുത്തി മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുമെന്ന് എംഡി രാജമാണിക്യം
കൊച്ചി: ജീവനക്കാർ സമരം തുടർന്നാൽ ഡയസ്നോണ്‍ പ്രയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം. അവശ്യസേവന നിഷേധത്തിന്റെ പരിധിയിൽ വരുന്നതിനാൽ സമരം കുറ്റകരമാണെന്നും ഡയസ്നോണ്‍ പ്രയോഗിക്കുമെന്നും എംഡി അറിയിച്ചു. സമരം നടത്തുന്നവരെ മുന്നറിയിപ്പില്ലാതെ സർവീസിൽനിന്നു പിരിച്ചുവിടുമെന്നും രാജമാണിക്യം മുന്നറിയിപ്പ് നൽകി. നേരത്തെ, ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്ന് മെക്കാനിക്കൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, യൂണിയൻ പ്രതിനിധികൾ സർക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം തൊഴിലാളികൾ സമരം തുടരുമെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ ഷിഫ്റ്റ് സന്പ്രദായം സ്വീകാര്യമല്ലെന്നാണ് ജീവനക്കാർ വാദിക്കുന്നത്.
Read Moreവിലയോ തുച്ഛം ഗുണമോ മെച്ചം..! വര്‍ധിച്ചുവരുന്ന ഇന്ധനക്ഷാമത്തിനു പരിഹാരവുമായി സൗരോര്‍ജ കാറുമായി കളമശേരിയിലെ ഐസാറ്റ് വിദ്യാർഥികൾ
കൊച്ചി: വര്‍ധിച്ചുവരുന്ന ഇന്ധനക്ഷാമം പരിഹരിക്കാന്‍, ത്രീ മോഡ് സ്റ്റിയറിംഗ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ കാര്‍ എന്ന ആശയവുമായി കളമശേരി ആല്‍ബര്‍ട്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (ഐസാറ്റിലെ) വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ എൻജിനിയറിംഗ് വിദ്യാര്‍ഥികളായ അലന്, ജിതിന്, മിബിന്, ഫെബിന്, ജിസ്വിന്‍ എന്നിവരാണ് മെക്കാനിക്കല്‍ എൻജിനീയറിംഗ് വിഭാഗം അധ്യാപകനായ മെജോ ഡേവിസിന്റെയും ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് വിഭാഗം അധ്യാപികയായ പ്രിയ എസ്.പൈയുടെയും നേതൃത്വത്തില്‍ ’ത്രീ മോഡ് സ്റ്റിയറിംഗ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. കാറിന്റെ പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് കാര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചും ജൈവ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞും വരുന്ന സാഹചര്യത്തില്‍ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനം പ്രകൃതി സൗഹൃദമാണ്. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുമ്പോഴും സാധാരണക്കാരായ ആളുകള്‍ക്ക് പോലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വാഹനം സ്വന്തമാക്കാന്‍…
Read Moreതിരുവാതിരയിൽ പുതിയ ഗിന്നസ് റിക്കാർഡുമായി കിഴക്കമ്പലം ഗ്രാമം; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 6582 വനിതകൾ തീരുവാതിരകളിൽ ചുവടു വച്ചു
കിഴക്കമ്പലം: തിരുവാതിരയിൽ പുതിയ ഗിന്നസ് റിക്കാർഡുമായി കിഴക്കമ്പലം ഗ്രാമം. ഇന്നലെ വൈകിട്ട് 5ന് കിഴക്കമ്പലം കിറ്റക്സ് അപ്പാരൽ മൈതാനത്തു നടന്ന മഹാതിരുവാതിരയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 6582 വനിതകളാണ് കേരളീയ വേഷത്തിൽ ചുവടു വച്ചത്.2015 ഫെബ്രുവരി 2 ന് 5211 വനിതകളെ പങ്കെടുപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്തു നടത്തിയ തിരുവാതിര കളിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മ ട്വന്റി-ട്വന്റിയായിരുന്നു തിരുവാതിരയുടെ മുഖ്യ സംഘാടകർ. ചവറ സാംസ്കാരിക കേന്ദ്രം, പാർവണേന്ദു സ്കൂൾ ഓഫ് തിരുവാതിര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എണ്ണൂറിലധികം പേർ അണിനിരക്കുന്ന ഒൻപതു വൃത്തങ്ങളിലായാണ് തിരുവാതിര നർത്തകിമാർ അണിനിരന്നത്. റഷ്യൻ വനിതയായ ഐറിൻ ആന്റനോവയും കേരളീയ വേഷത്തിൽ തിരുവാതിരയിൽ പങ്കാളിയായി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ സംരക്ഷിക്കുകയും നിലനിർത്തുകയുമാണ് ജനകീയ സംഘനയായ തങ്ങളുടെ…
Read Moreമരണ പാർക്കിംഗ്..! കുമ്പളം ടോൾപ്ലാസയ്ക്കു സമീപം അനധികൃത പാർക്കിംഗ് ദുരിതമാ വുന്നു; നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ
മരട്: ദേശീയപാത ബൈപ്പാസിലെ കുമ്പളം ടോൾ പ്ലാസക്കു സമീപത്തും സർവീസ് റോഡരികുകളിലും അനധികൃത ലോറി പാർക്കിംഗ് ദുരിതമാവുന്നതായി ആക്ഷേപം. നിരവധിതവണ പരാതി പറഞ്ഞെങ്കിലും നടപടികളൊന്നുമില്ലാതെ അപകടകരമായ പാർക്കിങ്ങ് തുടർന്നുവരുന്നതായി നാട്ടുകാർ പറയുന്നു. ലോറി ജീവനക്കാർ ഭക്ഷണം പാകം ചെയ്ത ശേഷം അവശിഷ്ടങ്ങൾ റോഡരികിൽ തന്നെ നിക്ഷേപിക്കുന്നത് കൂടാതെ മലമൂത്ര വിസർജ്ജനത്തിനും രാത്രി സമയങ്ങളിൽ പാതയോരം ഉപയോഗിക്കുന്നത് മൂലം റോഡരികിലൂടെയുള്ള കാൽനടയാത്രപോലും അസാധ്യമായിരിക്കുകയാണ്. അടുത്തിടെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ അരികിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിയെ വാഹനമിടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുട്ടി തൽക്ഷണം മരണപ്പെടുകയുണ്ടായി. പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറമൂലം വാഹനത്തിന്റെ ഡ്രൈവർക്ക് വിദ്യാർഥി റോഡുമുറിച്ച് കടക്കുന്നത് കാണാൻ പറ്റാതിരുന്നതാണ് അപകടമുണ്ടാക്കിയത്. ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിയുന്ന ഇടങ്ങളിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കൂറ്റൻ ലോറികൾ നിർത്തിയിടുന്നത് അപകട സാധ്യതയുണ്ടാക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുതും വലുതമായ…
Read Moreകുട്ടമ്പുഴയില്‍ ചിട്ടി തട്ടിപ്പ് ; ആദിവാസികളുടെ ലക്ഷങ്ങളുമായി ചിട്ടിനടത്തിപ്പുകാരികളായ സ്ത്രീകൾ മുങ്ങി; പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ആദിവാസികളെയടക്കം നിരവധി പേരെ ചിട്ടിയിൽ ചേർത്ത് പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് നടത്തിപ്പുകാർ മുങ്ങിയതായി പരാതി. ചിട്ടിനടത്തിപ്പുകാരായ പുന്നേക്കാട് സ്വദേശിനി എൽസി അപ്പച്ചനും തൃശ്ശൂർ സ്വദേശിനി അച്ചാമ്മ കുട്ടിയച്ചനും എതിരെയാണ നാട്ടുകാർ പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായ കുഞ്ചിപ്പാറ ആദിവാസികുടിയിലെ ധർമ്മിണിയുടെ മകൻ വിജയൻ (42) നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടന്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാസങ്ങളായി ചിട്ടി നടത്തിപ്പുകാരെ കാണാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നല്‍കിയത്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.ജി.എസ്. അഗ്രോ ഫാം എന്ന സ്ഥാപനത്തിന്റെ പേരിലാണ് ആദിവാസികളെ ചിട്ടിയിൽ ചേർത്തത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതും കോർപ്പറേറ്റ് ഓഫീസും ചെന്നൈയിലാണെന്നാണ് ചിട്ടി രസീതിൽ കാണിച്ചിട്ടുള്ളത്. തൃശ്ശൂർ മണ്ണൂത്തി, പാലക്കാട് വടക്കുംചേരി പോലീസ് സ്റ്റേഷനുകളിൽ അഗ്രോ ഫാം കമ്പനിക്കെതിരെ കേസുള്ളതായി കുട്ടമ്പുഴ പോലീസ് പറഞ്ഞു. 66 മാസ കാലയളവിലുള്ള…
Read More