കൊ​ല്ലം ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് വ്യാ​പാ​രം! ര​ണ്ടു​പേ​ർ പി​ടി​യി​ൽ; കുടുങ്ങിയത്‌ മു​ൻ ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ

കൊ​ല്ലം: ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​ഞ്ചാ​വ് വ്യാ​പാ​രം ന​ട​ത്തി​വ​ന്ന മു​ൻ ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ നാ​ല് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ. കൊ​ല്ലം ചി​ന്ന​ക്ക​ട പ്രൈ​വ​റ്റ് ബ​സ് ടെ​ർ​മി​ന​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​യെ​ന്നു വി​ളി​ക്കു​ന്ന അ​നി​ൽ​കു​മാ​ർ (60 ), സ​ഹാ​യി നീ​ണ്ട​ക​ര വേ​ട്ടു​ത​റ സ്വ​ദേ​ശി സു​രേ​ഷ്കു​മാ​ർ (52 ) എ​ന്നി​വ​രെ​യാ​ണ് നാ​ലു​കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​നൗ​ഷാ​ദും പാ​ർ​ട്ടി​യും ചേ​ർ​ന്നു അ​റ​സ്റ്റു ചെ​യ്ത​ത്. ഉ​ണ്ണി​യും സ​ഹാ​യി​യും ത​മി​ഴ്നാ​ട്ടി​ൽ പോ​യി വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​വ​ന്നു വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി വ​രു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്. എ​ക്സൈ​സ് സം​ഘം എ​ത്തു​ന്പോ​ൾ ക​ഞ്ചാ​വു അ​ട​ങ്ങി​യ പ്ലാ​സ്റ്റി​ക്ക് സ​ഞ്ചി അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച്‌ വ​യ്ക്കു​ന്ന​തി​നാ​യി ഉ​ണ്ണി സു​രേ​ഷി​ന്‍റെ ക​യ്യി​ലേ​ക്ക് കൊ​ടു​ത്തു വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ​കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ മാ​ർ​ഗ്ഗം ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു…

Read More

അ​ജ്ഞാ​ത ഫേ​യ്സ്ബു​ക്ക് കാ​മു​ക​ൻ ത​ക​ർ​ത്ത​ത് മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: അ​ജ്ഞാ​ത​നാ​യ ഫേ​യ്സ്ബു​ക്ക് കാ​മു​ക​ൻ സൃ​ഷ്ടി​ച്ച​ത് മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ത്ത ദു​ര​ന്ത​ങ്ങ​ളാ​ണ്. ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​ന് വേ​ണ്ടി സ്വ​ന്തം ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച കു​ഞ്ഞി​നെ മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത അ​മ്മ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.​ ഇ​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്ത​ത്തി​ന് സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് നി​യ​മ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഈ ​യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് യു​വ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി വ​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ഗൗ​ര​വ​മാ​യ സാ​മു​ഹി​ക വി​ഷ​യ​ത്തി​ലേ​യ്ക്കാ​ണ്. ക​ളി​ത​മാ​ശ​യ്ക്കാ​യോ ബോ​ധ​പൂ​ർ​വ​മോ സൃ​ഷ്ടി​ക്കു​ന്ന വ്യാ​ജ ഐ​ഡി​ക​ളു​പ​യോ​ഗി​ച്ച് യു​വ​തി​ക​ളെ ച​തി​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി ക​ല്ലു​വാ​തു​ക്ക​ൽ സം​ഭ​വം. ഫേ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നെ പ്ര​ണ​യ​മാ​യി മാ​റു​ക​യും ചെ​യ്യു​ന്ന അ​ജ്ഞാ​ത​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ​ക്ക് ഇ​ത് ശ​ക്ത​മാ​യ താ​ക്കീ​താ​യി മാ​റു​ന്നു. ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന കൗ​മാ​ര​ക്കാ​രെ​യും യു​വ​തി​ക​ളെ​യും ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്താ​ൻ ബോ​ധ​പൂ​ർ​വം ഇ​ത്ത​ര​ത്തി​ൽ ശ്ര​മി​ക്കു​ന്ന​വ​രു​മു​ണ്ട്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത് പ്ര​യോ​ജ​ന​പ്പെ​ട്ടേ​ക്കും. ഫേ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട, ഒ​രി​യ്ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ജ്ഞാ​ത കാ​മു​ക​നോ​ടൊ​പ്പം…

Read More

രേ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​തി​ക​ളു​ടെ ആ​ത്മ​ഹ​ത്യ: ദു​രൂഹ​ത​ക​ൾ ബാ​ക്കി

ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല​ക്കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​തി​ക​ളു​ടെ ആ​ത്മ​ഹ​ത്യ ദു​രു​ഹ​ത​ക​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്നു. മ​രി​ച്ച യു​വ​തി​ക​ളു​ടെ ഫോ​ണും സി​മ്മും രേ​ഷ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. രേ​ഷ്മ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​രു​വ​രും മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. “അ​റി​ഞ്ഞു കൊ​ണ്ട് ആ​രെ​യും ച​തി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ചി​ട്ടി​ല്ല. അ​വ​ൾ ഇ​ത്ര​യും വ​ഞ്ച​കി​യും ആ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല. അ​വ​രു​ടെ ജീ​വി​തം ന​ന്നാ​വ​ണ​മെ​ന്ന് മാ​ത്ര​മേ വി​ചാ​രി​ച്ചി​ട്ടു​ള്ളു. എന്‍റെ മോ​നെ ന​ല്ല​ത് പോ​ലെ നോ​ക്ക​ണേ എന്‍റെ ര​ഞ്ചി​ത്ത​ണ്ണ​ന്‍റെ കൂ​ടെ ജീ​വി​ച്ച് കൊ​തി തീ​ർ​ന്നി​ട്ടി​ല്ല. പ​ക്ഷേ ഒ​രു പി​ഞ്ചു കു​ഞ്ഞി​നെ കൊ​ന്ന കേ​സി​ൽ ഞ​ങ്ങ​ളെ പോ​ലീ​സ് പി​ടി​ക്കു​ന്ന​ത് സ​ഹി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ഞ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണം.”ആ​ത്മ​ഹ​ത്യ ചെ​യ്ത ആ​ര്യ​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത കു​റി​പ്പി​ൽ രേ​ഷ്മ​യോ​ടു​ള്ള എ​ല്ലാ വി​കാ​ര​ങ്ങ​ളും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.​ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച​ത് ത​ന്നെ അ​വ​ർ​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​മാ​യി​രു​ന്നു.​ന​വ​ജാ​ത ശി​ശു​വി​നെ ഉ​പ​ക്ഷി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ…

Read More

ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ബന്ധുക്കളായിരുന്നു ഇരുവരും

  കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ കാ​ണാ​താ​യ ര​ണ്ടു യു​വ​തി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​നി ആ​ര്യ(27)​യാ​ണ് മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മീ​നാ​ട് ക​ട്ട ക​മ്പ​നി​ക്ക് സ​മീ​പ​മാ​ണ് ആ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​വി​ച്ച ഉ​ട​ൻ കു​ഞ്ഞി​നെ റ​ബ​ർ തോ​ട്ട​ത്തി​ലെ ക​രി​യി​ല കൂ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ല്ലു​വാ​തു​ക്ക​ൽ ഈ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ രേ​ഷ്മ(22)​യു​ടെ ബ​ന്ധു​വാ​ണ് മ​രി​ച്ച ആ​ര്യ. കാ​ണാ​താ​യി​രി​ക്കു​ന്ന 19 വ​യ​സു​കാ​രി​യും രേ​ഷ്മ​യു​ടെ ബ​ന്ധു​വാ​ണ്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് യു​വ​തി​ക​ൾ അ​പ്ര​ത്യ​ക്ഷ​രാ​യ​ത്. “ഞ​ങ്ങ​ൾ പോ​കു​ന്നു’ എ​ന്ന് ക​ത്തെ​ഴു​തി​വ​ച്ചാ​ണ് യു​വ​തി​ക​ൾ പോ​യ​ത്. ബ​ന്ധു​വാ​യ രേ​ഷ്മ റ​ബ​ർ തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

കാമുകന്‍ സഹോദരി ഭര്‍ത്താവ്‌! കൊല്ലത്തുനിന്നും കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന യു​വ​തി​യും കാ​മു​ക​നും പിടിയിൽ; കുടുങ്ങിയത് മധുരയില്‍ നിന്ന്‌

കൊല്ലം: കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന യു​വ​തി​യേ​യും കാ​മു​ക​നേ​യും മ​ധു​ര​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. മു​ണ്ട​യ്ക്ക​ൽ തെ​ക്കേ​വി​ള ആ​ദി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് പി​റ​കി​ൽ കെ.​ബി.​ന​ഗ​ർ 66 ല​ക്ഷ​മി നി​വാ​സി​ൽ ഐ​ശ്വ​ര്യ (28), ഇ​വ​രു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ചാ​ല യുഎ​ൻ​ആ​ർഎ 56 എ. ​രേ​വ​തി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ​ൻ​ജി​ത് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ര​വി​പു​രം പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻഡ് ചെ​യ്ത​ത്.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:  മാ​ട​ൻ​ന​ട​ക്ക​ടു​ത്തു​ള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ നി​ന്നും ഇ​ക്ക​ഴി​ഞ്ഞ 22-ന് കൊ​ല്ലം വി​ഷ്ണ​ത്തു​കാ​വി​ലു​ള്ള ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ വീ​ട്ടി​ലെ​ത്തി​യ ഐ​ശ്വ​ര്യ അ​വി​ടെ നി​ന്നും കാ​മു​ക​നും സ​ഹോ​ദ​രി ഭ​ർ​ത്താ​വു​മാ​യ സ​ൻ​ജി​ത്തു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ബ​ന്ധു​ക്ക​ൾ കൊ​ല്ലം വെ​സ്റ്റ് പോലീ​സി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​സ്റ്റ് പോലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം കൊ​ല്ലം എസിപി.​റ്റി.​ബി.​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോലീ​സ് മ​ധു​ര​യി​ലെ​ത്തി…

Read More

ഭാര്യയേയും മക്കളെയും വിവരം അറിയിച്ചിട്ടും കൂട്ടിക്കൊണ്ടു പോകാനായി ആരും എത്തിയില്ല, ദുഃഖിതനായി ഇരിക്കവെ മകന്റെ വിളിയെത്തി; ഹാഷിം വീട്ടിലേക്ക്…

കൊല്ലം: നാ​ലു വ​ർ​ഷം മു​ന്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ ഹാ​ഷി​മി​നെ കൂ​ട്ടി​ക്കൊ​ണ്ട ു പോ​കാ​നാ​യി മ​ക​ൻ നാ​സ​റും സ​ഹോ​ദ​ര​ൻ റ​ഹീ​മും എ​സ്എ​സ് സ​മി​തി​യി​ലെ​ത്തി. കൊ​ട്ടി​യം മു​സ്ലീം പ​ള്ളി​യി​ൽ അ​വ​ശ നി​ല​യി​ൽ ക​ണ്ടതി​നെ​ത്തു​ട​ർ​ന്ന് 2018 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് കൊ​ട്ടി​യം പോ​ലീ​സാ​ണ് ഹാഷിമിനെ െ എ​സ്എ​സ് സ​മി​തി​യി​ൽ കൊ​ണ്ട ു വ​ന്ന​ത്.​ ആം​ഗ്യ ഭാ​ഷ​യി​ൽ മാ​ത്രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന ഇ​യാൾക്ക് സം​സാ​ര ശേ​ഷി ഇ​ല്ല എ​ന്നാ​ണ് പോ​ലീ​സും സ​മി​തി അ​ധി​കൃ​ത​രും ക​രു​തി​യി​രു​ന്ന​ത്. ആ​രോ​ടും മി​ണ്ടാതെ ​ഇ​തേ നി​ല​യി​ൽ ര​ണ്ട ുവ​ർ​ഷം തു​ട​ർ​ന്ന ഹാ​ഷിം യാ​ദൃ​ശ്ചി​ക​മാ​യി സ​മീ​പ​ത്തു​ണ്ടായി​രു​ന്ന ആ​ളോ​ട് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സാ​ര​ശേ​ഷി​യു​ണ്ടെന്ന് ​എ​സ്എ​സ് സ​മി​തി അ​ധി​കൃ​ത​ർ​ക്ക് മ​ന​സ്‌​സി​ലാ​യ​ത്. തു​ട​ർന്ന് ഹാഷിമുമാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ൽ സ്വ​ന്തം സ്ഥ​ലം തി​രു​വ​നന്ത​പു​രം ബീ​മ​ാപ​ള്ളി​യാ​ണെ​ന്നും, മു​ന്പ് ചാ​ല​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു. ഏ​ക മ​ക​ൻ നാ​സ​ർ വി​ദേ​ശ​ത്താ​ണെ​ന്നും, ഭാ​ര്യ തി​ത്തി​യും പെ​ണ്‍​മ​ക്ക​ളാ​യ റ​സീ​ന, ത​ബീ​ല, ഫാ​സി​ല എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി…

Read More

പു​റ​ത്തു​പോ​യാ​ൽ സ​ന്ധ്യ​യ്ക്ക് മു​ന്പേ വീട്ടിൽ എ​ത്താ​റു​ള്ള മ​ക​ൻ…! വി​ദ്യാ​ർ​ഥി​യെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെന്ന് ബ​ന്ധു​ക്ക​ൾ

കൊ​ട്ടാ​ര​ക്ക​ര: എം.​ടെ​ക് വി​ദ്യാ​ർ​ഥി​യെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ. കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​ക്കു​ന്നം കാ​ർ​ത്തി​ക​യി​ൽ രാ​ജീ​വ​ൻ(​റി​ട്ട.​കെഎ​സ്ഇ​ബി)-​അം​ബി​ക​വ​ല്ലി(​അ​ധ്യാ​പി​ക, യുപി സ്കൂ​ൾ കോ​ട്ടാ​ത്ത​ല) ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​കൃ​ഷ്ണ​നാ​ണ്(23) മ​രി​ച്ച​ത്. ക​രി​ക്കോ​ട് ടികെ​എം കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥിയാ​യി​രു​ന്ന ജ​യ​കൃ​ഷ്ണ​നെ 21ന് ​വൈ​കുന്നേരം നാലു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. പു​റ​ത്തു​പോ​യാ​ൽ സ​ന്ധ്യ​യ്ക്ക് മു​ന്പേ വീട്ടിൽ എ​ത്താ​റു​ള്ള മ​ക​ൻ രാ​ത്രി​യാ​യി​ട്ടും എ​ത്താ​ഞ്ഞ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ തി​ര​ക്കി​യി​റ​ങ്ങി​യ​തും കൊ​ട്ടാ​ര​ക്ക​ര പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തും. 22ന് ​രാ​വി​ലെ ഏ​ഴ​ര​യ്ക്ക് എ​ഴു​കോ​ണി​നും അ​മ്പ​ല​ത്തും​കാ​ല​യ്ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ത​ല അ​റ്റ​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും എ​ഴു​കോ​ൺ ഭാ​ഗ​ത്തേ​ക്ക് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് റൂ​റ​ൽ എ​സ്.​പി​യ്ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ജ​യ​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Read More

ചോ​ര കു​ഞ്ഞി​നെ ക​രി​യി​ല കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച സംഭവം; രേഷ്മയുടെ ഗർഭവും പ്രസവവും അടിമുടി ദുരൂഹത നിറഞ്ഞത്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: പൊ​ക്കി​ൾ​കൊ​ടി​പോ​ലും മു​റി​ക്കാ​തെ ചോ​ര കു​ഞ്ഞി​നെ ക​രി​യി​ല കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ രേ​ഷ്മ (22) യു​ടെ ഗ​ർ​ഭ​വ​വും പ്ര​സ​വ​വും ദു​രു​ഹ​ത നി​റ​ഞ്ഞ​ത്. രേ​ഷ്മ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴും പ്ര​സ​വി​ച്ച​പ്പോ​ഴും ഭ​ർ​ത്താ​വ് വി​ഷ്ണു​വി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. രേ​ഷ്മ​യു​ടെ വീ​ട്ടി​ൽ വി​ഷ്ണു​വും രേ​ഷ്മ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ സു​ദ​ർ​ശ​ന​ൻ പി​ള്ള​യും സീ​ത​യും രേ​ഷ്മ​യു​ടെ സ​ഹോ​ദ​രി ര​ശ്മി​യു​മു​ണ്ടാ​യി രു ​ന്നു. രേ​ഷ്മ ഗ​ർ​ഭി​ണി​യാ​ണെ​ന്ന കാ​ര്യം ഇ​വ​രാ​രു​മ​റി​ഞ്ഞി​ല്ല എ​ന്ന​ത് സം​ശ​യ​ത്തി​നി​ട ന​ല്കു​ന്നു​ണ്ട്.ഭ​ർ​ത്താ​വി​ൽ നി​ന്നു പോ​ലും പ​ത്ത് മാ​സം ഗ​ർ​ഭം ഒ​ളി​പ്പി​ച്ചു വ​ച്ചു എ​ന്ന​തും ഭ​ർ​ത്താ​വ് ഇ​ത​റി​ഞ്ഞ​തേ​യി​ല്ല എ​ന്ന​തും അ​വി​ശ്വ​സ​നീ​യ​മാ​ണ്. വി​ഷ്ണു​വി​നെ​യും അ​ന്ന് പോ​ലീ​സ് പ​ല ത​വ​ണ ചോ​ദ്യം ചെ​യ്യു​ക​യും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ന് ശേ​ഷം നാ​ല് മാ​സം മു​മ്പാ​ണ് വി​ഷ്ണു ദു​ബാ​യി​ലേ​ക്ക് പോ​യ​ത്. രേ​ഷ്മ​യും വി​ഷ്ണു​വും പ്ര​ണ​യ​വി​വാ​ഹി​ത​രാ​ണ്. രേ​ഷ്മ ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്ക​മ്പോ​ഴാ​ണ് വി​ഷ്ണു​വി​ളി​ച്ചു കൊ​ണ്ട് പോ​യ​ത്. മൂ​ന്ന​ര വ​യ​സ്സു​ള്ള…

Read More

ന​ഴ്സ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റുമ​രി​ച്ച​സം​ഭ​വം: ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും

കൊ​ല്ലം : കു​ന്നി​ക്കോ​ട്ട് ന​ഴ്സ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് വീ​ട്ടു​കാ​രു​ടെ മൊ​ഴി​യെ​ടു​ക്കും. ഇ​ള​ന്പ​ൽ എ​ലി​ക്കോ​ട് അ​ജി​ഭ​വ​നി​ൽ അ​ജി​യു​ടെ ഭാ​ര്യ ലി​ജി ജോ​ണാ​ണ് (34) പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു. ലി​ജി​യു​ടെ മാ​താ​പി​താ​ക്ക​ൾ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ളാ​യ ആ​രോ​ണും ആ​ബേ​ലും ട്യൂ​ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ മ​ട​ങ്ങി​യെ​ത്തി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​ത്ത​തി​നെ​തു​ട​ർ​ന്ന് സ​മീ​പ​വാ​സി​യെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് അ​ജി കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്. ഇ​യാ​ളും സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ലി​ജി മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​താ​വാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ന്ന് ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. പു​ന​ലൂ​രി​ലു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു ലി​ജി. കു​റെ ദി​വ​സ​മാ​യി…

Read More

വി​സ്മ​യ നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഹേ​ള​ന​വും പീ​ഡ​ന​വും; വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കെ.​കെ. ശൈ​ല​ജ

കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​സ്മ​യ നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഹേ​ള​ന​വും പീ​ഡ​ന​വു​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ ശൈ​ല​ജ. വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശൈ​ല​ജ. കേ​ര​ള​ത്തി​ലെ ഓ​രോ വ്യ​ക്തി​യും സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം. വി​വാ​ഹം ക​ച്ച​വ​ട​മാ​യി കാ​ണ​രു​തെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

Read More