പത്ത് തവണ അണലിയെക്കുറിച്ചും, അഞ്ച് തവണ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചും സൂരജ് ഇന്റര്‍നെറ്റില്‍ പരതി! ​മൂ​ര്‍​ഖ​ന്‍റെ വി​ഷം എ​ടു​ക്കു​ന്ന രീ​തി നാലുതവണ കണ്ടു; പ്രോ​സി​ക്യൂ​ഷ​ന്‍ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

കൊ​ല്ലം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​മാ​ണ് ഉ​ത്ര വ​ധ​ക്കേ​സെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു ച​ങ്ങ​ല​പോ​ലെ പ്ര​തി​യു​ടെ കു​റ്റ​കൃ​ത്യ​ത്തെ കാ​ട്ടു​ന്ന​താ​യും സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി ​മോ​ഹ​ന്‍​രാ​ജ് ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ!​ഡ്ജി എം ​മ​നോ​ജ് മു​മ്പാ​കെ ബോ​ധി​പ്പി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം വാ​ദം പൂ​ര്‍​ത്തി​യാ​ക്കി. ഉ​ത്ര​യെ അ​ണ​ലി ക​ടി​ക്കു​ന്ന​തി​ന് മു​മ്പ് പ​ത്ത് ത​വ​ണ അ​ണ​ലി​യെ​ക്കു​റി​ച്ചും, മൂ​ര്‍​ഖ​ന്‍ ക​ടി​ക്കു​ന്ന​തി​ന് മു​മ്പ് അ​ഞ്ച് ത​വ​ണ മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ കു​റി​ച്ചും പ്ര​തി സൂ​ര​ജ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ​ര​തി. ഉ​ത്ര​യെ അ​ണ​ലി ക​ടി​ച്ച അ​ന്ന് രാ​ത്രി 10.30ന് ​അ​ണ​ലി​യെ കു​റി​ച്ച് നെ​റ്റി​ല്‍ തി​ര​ഞ്ഞു. അ​ണ​ലി ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്ന​തി​ന് പി​റ്റേ​ദി​വ​സ​മാ​യ 2020 മാ​ര്‍​ച്ച് നാ​ല് മു​ത​ല്‍ മൂ​ര്‍​ഖ​നെ തി​ര​ഞ്ഞു. മാ​ര്‍​ച്ച് 10ന് ​മൂ​ര്‍​ഖ​ന്‍റെ വി​ഷം എ​ടു​ക്കു​ന്ന രീ​തി സൂ​ര​ജ് നെ​റ്റി​ല്‍ നാ​ല് ത​വ​ണ ക​ണ്ടി​രു​ന്നു. കൈ​കൊ​ണ്ട് പാ​മ്പി​ന്‍റെ ത​ല​യി​ല്‍ ബ​ല​മാ​യി അ​മ​ര്‍​ത്തി വി​ഷ​മെ​ടു​ക്കു​ന്ന രീ​തി ത​ന്നെ​യാ​ണ് സൂ​ര​ജ് അ​വ​ലം​ബി​ച്ച​തെ​ന്ന് അ​ഞ്ച​ല്‍…

Read More

മ​നു​ഷ്യ​രു​ടെ സാ​ന്നി​ധ്യം അ​ധി​ക​മാ​യി ഇ​ല്ലാ​ത്ത വ​ന മേ​ഖ​ല​യി​ല്‍ ക​ണ്ടു​വ​രു​ന്ന ഒ​രി​നം കാ​യ് ഫലം! വ​ന​മേ​ഖ​ല​യി​ൽ കാ​യ്ക്കു​ന്നു മ​ധു​രം കി​നി​യും മൂ​ട്ടി​ക്ക

പി. ​സ​നി​ല്‍​കു​മാ​ര്‍ ആ​ര്യ​ങ്കാ​വ് : മ​നു​ഷ്യ​രു​ടെ സാ​ന്നി​ധ്യം അ​ധി​ക​മാ​യി ഇ​ല്ലാ​ത്ത വ​ന മേ​ഖ​ല​യി​ല്‍ ക​ണ്ടു​വ​രു​ന്ന ഒ​രി​നം കാ​യ് ഫ​ല​മാ​ണ് മൂ​ട്ടി​ക്കാ അ​ഥ​വാ മൂ​ട്ടി​പ്പ​ഴം. മൂ​ട്ടി​പ്പു​ളി, മൂ​ട്ടി​ല്‍​ക്കാ​യ്പ്പ​ൻ, കു​ന്ത​പ്പ​ഴം എ​ന്നി​ങ്ങ​നെ​യും ഇ​തി​നെ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. വ​ന​ത്തി​നു​ള്ളി​ല്‍ മൂ​ട്ടി എ​ന്ന മ​ര​ത്തി​ല്‍ കാ​യ്ക്ക ുന്ന​തു​കൊ​ണ്ടും ത​റ​നി​ര​പ്പി​ല്‍ നി​ന്നും അ​ല്‍​പം മാ​ത്രം ഉ​യ​ര​ത്തി​ലും ചി​ല​പ്പോ​ള്‍ മ​ര​ത്തി​ന്‍റെ മൂ​ട് ഭാ​ഗ​ത്തും കി​ള​ര്‍​ത്തു നി​ല്‍​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ണ് ഇ​വ​യ്ക്കു മൂ​ട്ടി​പ്പ​ഴം എ​ന്ന പേ​ര് വീ​ണ​ത്. പൂ​ക്ക​ൾ ത​ടി​യി​ലാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. അ​പൂ​ർ​വ​മാ​യി ശി​ഖ​ര​ങ്ങ​ളി​ലും കാ​യ് ഉ​ണ്ടാ​കു​മെ​ങ്കി​ലും വൃ​ക്ഷ​ത്തി​ന്‍റെ മൂ​ട് ഭാ​ഗ​ത്താ​ണ് ഫ​ല​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ത​ന​ത് ത​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​പൂ​ര്‍​വ​യി​നം മ​ര​മാ​ണ് മൂ​ട്ടി. പ​ണ്ട് കാ​ല​ങ്ങ​ളി​ല്‍ ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യാ​ണ് ഇ​വ കാ​യി​ച്ചു വ​ന്നി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ജൂ​ണി​ലും ജൂ​ലൈ​യി​ലും മൂ​ട്ടി​പ്പ​ഴം കാ​യ്ക്കാ​റു​ണ്ട്. വ​ന​ത്തി​ല്‍ വ​ന വി​ഭ​വം തേ​ടി പോ​കു​ന്ന​വ​രാ​ണ് മൂ​ട്ടി​ക്കാ​യ് കൂ​ടു​ത​ലാ​യി നാ​ട്ടി​ല്‍…

Read More

മൂ​ർ​ഖ​ൻ സാ​ധാ​ര​ണ ഗ​തി​യി​ൽ മ​നു​ഷ്യ​രെ ആ​വ​ശ്യ​മി​ല്ലാ​തെ കൊ​ത്താ​റി​ല്ല! സൂ​ര​ജ് ക​രു​ത​ലും സ്നേ​ഹ​വും അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു, പ്രോ​സി​ക്യൂ​ഷ​ൻ വാദം ഇങ്ങനെ…

കൊ​ല്ലം: ഉ​ത്ര​വ​ധ​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം വാ​ദം ആ​റാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എം. ​മ​നോ​ജ് മു​മ്പാ​കെ ആ​രം​ഭി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഭാ​ര്യ​യെ അ​വ​രു​ടെ സ്വ​ത്ത് നി​ല​നി​ർ​ത്ത​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യും അ​ത് സ​ർ​പ്പ​കോ​പ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള പ്ര​തി​യു​ടെ ശ്ര​മ​വു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സെ​ന്ന് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​മോ​ഹ​ൻ​രാ​ജ് കോ​ട​തി​യെ ആ​മു​ഖ​മാ​യി അ​റി​യി​ച്ചു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൂ​ര​ജ് ക​രു​ത​ലും സ്നേ​ഹ​വും അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റേ​ത് ആ​ത്മാ​ർ​ഥ സ്നേ​ഹ​മാ​ണെ​ന്ന് ഉ​ത്ര തെ​റ്റി​ദ്ധ​രി​ച്ചു. അ​തു​കൊ​ണ്ടാ​ണ് കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പ് സൂ​ര​ജ് ന​ൽ​കി​യ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ന്ന പാ​നീ​യം വി​ശ്വാ​സ​ത്തോ​ടെ വാ​ങ്ങി​ക്കു​ടി​ച്ച​ത്. ആ​ദ്യം അ​ണ​ലി​യെ​കൊ​ണ്ട് ക​ടു​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. അ​ത് പ​രാ​ജ​യ​പ്പെ​ട്ട് ഉ​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ൾ സൂ​ര​ജ് അ​ടു​ത്ത പ​ദ്ധ​തി ത​യാ​റാ​ക്കി. അ​ത്യ​പൂ​ർ​വ​​മാ​കു​ന്ന​ത് കൊ​ല​പാ​ത​കം ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്ര​തി​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കു​ബു​ദ്ധി​യും ഉ​പ​യോ​ഗി​ച്ച പാ​മ്പെന്ന ആ​യു​ധ​വു​മാ​ണ്. ര​ണ്ടു ത​വ​ണ നി​രാ​ലം​ബ​യാ​യ ഒ​രു സ്ത്രീ​യി​ൽ ഏ​ൽ​പ്പി​ച്ച സ​ഹി​ക്കാ​നാ​വാ​ത്ത…

Read More

ബ​സു​ട​മ​ ഉല്ലസിന്‍റെ മ​ര​ണം ; പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ല്‍ പുറത്ത് വരുന്ന സൂചന ഇങ്ങനെ

അ​ഞ്ച​ല്‍ : ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ബ​സു​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. സ്വ​കാ​ര്യ ബ​സു​ട​മ​യും അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​കോ​ട് സ്വ​ദേ​ശി​യു​മാ​യ ഉ​ല്ലാ​സി​ന്‍റെ മ​ര​ണ കാ​ര​ണം തീ​പ്പൊ​ള്ള​ലേ​റ്റ​താ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. പി​ടി​വ​ലി​യോ, മ​റ്റെ​ന്ത​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ട റി​പ്പോ​ർ​ട്ടി​ലി​ല്ല എ​ന്നാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ ബൈ​പ്പാ​സ് ഭാ​ഗ​ത്ത് തീ ​പ​ട​രു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ന് ​അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ലെ ഒ​രു പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​ല്ലാ​സ് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങി കൊ​ണ്ട് പോ​കു​ന്ന സി​സി ടി ​വി ദൃ​ശ്യ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു​ണ്ട്. ഉ​ല്ലാ​സി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ടെ​ലി​ഫോ​ൺ ട​വ​റും സം​ഭ​വ​സ്ഥ​ലം ത​ന്നെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തി​ല്‍ നി​ന്നെ​ല്ലാം ഉ​ല്ലാ​സ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാം എ​ന്ന പ്രാ​ഥ​മി​ക…

Read More

കുരങ്ങ്, ചീങ്കണ്ണി, മുതല, അനക്കോണ്ട.. ഒടുവിൽ രാജവെമ്പാല! നിരവധി ആക്രമണങ്ങളെ അതിജീവിച്ച ഹർഷാദ്…

സു​നി​ൽ കോ​ട്ടൂ​ർ കാ​ട്ടാ​ക്ക​ട: രാ​ജ​വെ​ന്പാ​ല​യു​ടെ ക​ടി​യേ​റ്റി​ട്ടും മ​റ്റു​ള്ള​വ​രു​ടെ ര​ക്ഷ​യെ​പ്പ​റ്റി​യാ​ണ് ഹ​ർ​ഷാ​ദ് ചി​ന്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മൃ​ഗ​ശാ​ല​യി​ലെ രാ​ജ​വെ​ന്പാ​ല​യു​ടെ കൂ​ട് വൃ​ത്തി​യാ​ക്കി തി​രി​കെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഹ​ർ​ഷാ​ദി​നെ രാ​ജ​വെ​മ്പാ​ല ക​ടി​ച്ച​ത്. ക​ടി​യേ​റ്റി​ട്ടും പാ​മ്പ് പു​റ​ത്തു ചാ​ടി മ​റ്റു​ള്ള​വ​ർ​ക്ക് അ​പ​ക​ടം വ​രാ​തി​രി​ക്കാ​ൻ കൂ​ടു ഭ​ദ്ര​മാ​യി പൂ​ട്ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ക​ടി​യേ​റ്റ​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​യു​ന്ന​തും പി​ന്നാ​ലെ കു​ഴ​ഞ്ഞ് വീ​ഴു​ക​യും ചെ​യ്ത​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ൾ മ​ര​ണാ​സ​ന്ന​നാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ലാ​ത്ത ഹ​ർ​ഷാ​ദി​ന്‍റെ വേ​ർ​പാ​ട് കു​ടും​ബ​ത്തെ മാ​ത്ര​മ​ല്ല ഒ​രു ഗ്രാ​മ​ത്തേ​യും ക​ര​യി​പ്പി​ച്ചു. രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച ഹ​ർ​ഷാ​ദി​ന്‍റെ മ​ര​ണം കു​ടം​ബ​ത്തെ അ​നാ​ഥ​ത്വ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ദാ സ​ന്തോ​ഷം ക​ളി​യാ​ടി​യി​രു​ന്ന കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട് ഇ​ന്ന​ലെ ശോ​ക​മൂ​ക​മാ​യി​രു​ന്നു. ഹ​ർ​ഷാ​ദി​ന്‍റെ പി​താ​വ് അ​ബ്ദു​ൾ സ​ലാം തെ​രു​വ് സ​ർ​ക്ക​സു​കാ​ര​നാ​ണ്. ഒ​രു കാ​ല​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളെ മെ​രു​ക്കി കാ​ണി​ക​ളു​ടെ കൈ​യ​ടി​വാ​ങ്ങി​യി​രു​ന്ന അ​ദേ​ഹ​ത്തെ ക​ണ്ടാ​ണ് ഹ​ർ​ഷാ​ദും സിം​ഹ​ത്തെ​യ​ട​ക്കം മെ​രു​ക്കാ​ൻ ശീ​ലി​ച്ച​ത്. പ​തി​നേ​ഴ് വ​ർ​ഷ​മാ​യി മൃ​ഗ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.…

Read More

ഉ​പ​യോ​ഗ ശൂ​ന്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ കെഎ​സ്ആ​ർടി​സി ബ​സു​ക​ൾ ഭൂ​രി​പ​ക്ഷ​വും സ​ർ​വീ​സി​ന് യോ​ഗ്യം! വി​ദ​ഗ്ധ​സ​മി​തിയുടെ വിലയിരുത്തല്‍ ഇങ്ങനെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി​സി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ന​ട​ത്തി മാ​റ്റി​യി​ട്ട ബ​സു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സ​ർ​വീ​സി​ന് യോ​ഗ്യ​മെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ദ​ഗ്ദ സ​മി​തി. ഈ ​ബ​സു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ) ഉ​ത്ത​ര​വ് ന​ൽ​കി. 6380 ബ​സു​ക​ളി​ൽ 1736 ബ​സു​ക​ളാ​ണ് ക​ണ്ടം ചെ​യ്യാ​നാ​യി 11 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. കാ​ല​പ്പ​ഴ​ക്ക​വും സ​ർ​വീ​സി​ന് യോ​ഗ്യ​മ​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ഈ ​ബ​സു​ക​ൾ മാ​റ്റി​യി​ട്ട​ത്.​ ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​വ​യാ​ണെ​ന്നാ​ണ് വി​ദ​ഗ്ദ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. ക​ണ്ടം ചെ​യ്യാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലാ​ത്ത ബ​സു​ക​ളി​ൽ ട​യ​ർ, ബാ​റ്റ​റി തു​ട​ങ്ങി​യ ഒ​രു വി​ധ പാ​ർ​ട്സു​ക​ളും മാ​റ്റ​രു​ത്. എ​പ്പോ​ഴും സ​ർ​വീ​സ് ന​ട​ത്താ​ൻ ത​ക്ക നി​ല​യി​ലാ​യി​രി​ക്ക​ണം. കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച് , കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ബ​സു​ക​ൾ​ക്ക് സ​മീ​പം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ൻ സൗ​ക​ര്യ​വും ഒ​രു​ക്ക​ണം. അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​രു​തു​ക​യും പെ​ട്ടെ​ന്ന് വെ​ള്ളം എ​ടു​ക്കാ​ൻ ക​ഴി​യും​വി​ധം ജ​ല സ്രോ​ത​സി​ന്‍റെ…

Read More

കൊല്ലം കാർക്കിതെന്തുപറ്റി;  വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം;  ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

കൊ​ല്ലം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.കാ​വ​നാ​ട് ക​ന്നി​മേ​ൽ ചേ​രി​യി​ൽ പു​ളി​ഞ്ചി​ക്ക​ൽ വീ​ട്ടി​ൽ ക​ണ്ണ​ന്‍റെ ഭാ​ര്യ അ​നു​ജ (23)യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​നു​ജ​യു​ടെ പി​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഭ​ർ​തൃ​മാ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ഭ​ർ​തൃ​മാ​താ​വ് അ​നു​ജ​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്നി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​നു​ജ​യും ക​ണ്ണ​നും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ച അ​നു​ജ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട അ​നു​ജ​യെ വാ​തി​ൽ​ച​വി​ട്ടി​പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു . ക​ഴി​ഞ്ഞ​ഡി​സം​ബ​റി​ലാ​യി​രു​ന്നു ക​ണ്ണ​ന്‍റെ​യും അ​നു​ജ​യു​ടെ വി​വാ​ഹം .ശ​ക്തി​കു​ള​ങ്ങ​ര സി​ഐ എ​ൻ. ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Read More

ബ​സു​ട​മ​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത! ഉല്ലാസ് ഇങ്ങനെ ചെയ്യാന്‍ ഇടയില്ലെന്ന നിലപാടില്‍ ബന്ധുക്കളും സുഹൃത്തുക്കളും

അ​ഞ്ച​ല്‍ : ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ല്‍ ബ​സു​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് തു​ഷാ​ര ഭ​വ​നി​ൽ ഉ​ല്ലാ​സ് (45) എ​ന്ന​യാ​ളു​ടെ മ​ര​ണ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്ന​ത്. ഉ​ല്ലാ​സ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഇ​ട​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്. ഉ​ല്ലാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്ക് ന​ട​ന്ന​താ​യി നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ത​ര​ത്തി​ലു​ള്ള കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ട​യി​ട്ടി​ല്ലെ​ന്ന്‍ സ​ഹോ​ദ​ര​ന്‍ ഉ​ന്മേ​ഷ് പ​റ​യു​ന്നു. ഉ​ല്ലാ​സി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ്. റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി നേ​രി​ട്ടെ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ല്ല​ത്ത് നി​ന്ന് ഫോ​റ​ന്‍​സി​ക്ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​മെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ വ​ശ​വും അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന…

Read More

ഉ​ത്ര​ കേ​സ്: 87 സാ​ക്ഷി​കളും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും;  അ​ന്തി​മ​വാ​ദം നാ​ളെ മു​ത​ല്‍

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഉ​ത്ര എ​ന്ന യു​വ​തി​യെ പാ​ന്പി​നെ കൊ​ണ്ടു ക​ടി​പ്പി​ച്ചു​കൊ​ന്നു​വെ​ന്ന കേ​സി​ൽ അ​ന്തി​മ​വാ​ദം നാ​ളെ മു​ത​ല്‍ കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം ​മ​നോ​ജ് മു​മ്പാ​കെ ആ​രം​ഭി​ക്കും. അ​ന്തി​മ​വാ​ദ​ത്തി​ന് മു​മ്പു​ള്ള മു​ഴു​വ​ന്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി. പ്ര​തി​ഭാ​ഗം സാ​ക്ഷി വി​സ്താ​ര​മാ​ണ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യ​ത്. പ്ര​തി​ഭാ​ഗം മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 24 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും മൂ​ന്ന് സി​ഡി​ക​ള്‍ തൊ​ണ്ടി​മു​ത​ലാ​യി കോ​ട​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 87 സാ​ക്ഷി​ക​ളെ​യും 286 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ച​വ​രെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം വീ​ണ്ടും വി​സ്ത​രി​ച്ചി​രു​ന്നു. വാ​ദ​ത്തി​ന്‍റെ വേ​ള​യി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ നേ​രി​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​തി​നാ​ല്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. പ്ര​തി ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വാ​യ സൂ​ര​ജി​നെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. നാ​ളെ സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക്…

Read More

പാ​മ്പു​ക​ടി​യേ​റ്റ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മ​ര​ണം! വി​ദ​ഗ്ധ ചി​കി​ൽ​സ വൈ​കി​യ​തു മൂ​ല​മെ​ന്ന്..; പൊ​തു വി​ല​യി​രു​ത്ത​ൽ ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: പാ​മ്പു​ക​ടി​യേ​റ്റ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മ​ര​ണം വി​ദ​ഗ്ധ ചി​കി​ത്സ അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കാ​ഞ്ഞ​തു​മൂ​ല​മാ​ണെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നും പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു ശേ​ഷം തി​രു​വ​ന​ന്ത​പു​രം എ​സ്എ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കും വ​ഴി​യാ​യി​രു​ന്നു കു​ട്ടി മ​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ റാ​ണി ഭ​വ​നി​ൽ ര​തീ​ഷ് – ആ​ർ​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നീ​ലാം​ബ​രി​യാ​ണ് വി​ദ​ഗ്ധ ചി​കി​ൽ​സ ല​ഭ്യ​മാ​കും മു​ൻ​പേ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. വി​ദ​ഗ്ധ ചി​കി​ൽ​സ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നും ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ കു​ഞ്ഞി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ൽ. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി ഫ​സ്റ്റ് റ​ഫ​റ​ൽ യൂ​ണി​റ്റാ​ണെ​ങ്കി​ലും ഇ​വി​ടെ വി​ഷ ചി​കി​ൽ​സാ വി​ഭാ​ഗ​മി​ല്ല. പാ​മ്പു​ക​ടി​യേ​റ്റാ​ൽ ന​ൽ​കു​ന്ന പ്ര​തി​രോ​ധ മ​രു​ന്നാ​യ ആ​ന്‍റി​വെ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​ത് ന​ൽ​കി​യ​തി​നു ശേ​ഷം സൗ​ക​ര്യ​ങ്ങ​ളു​ള്ള മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് നി​ർ​ദേ​ശം ല​ഭി​ക്കു​ക. ഇ​ത്ത​രം ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചേ​രാ​നു​ണ്ടാ​കു​ന്ന സ​മ​യ​ദൈ​ർ​ഘ്യ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. നീ​ലാം​ബ​രി​യു​ടെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​തും ഇ​തു ത​ന്നെ​യാ​ണ്. വി​ഷ​ചി​കി​ൽ​സാ വി​ഭാ​ഗ​മു​ണ്ടാ​യാ​ൽ…

Read More