കൊല്ലം. ജില്ലയിൽ കരുനാഗപ്പള്ളി ആലപ്പാട്ട് കടൽ ക്ഷോഭം രൂക്ഷം. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കടൽ ക്ഷോഭം രൂക്ഷമായിട്ടുള്ളത്.തീരപ്രദേശത്തുള്ള മിക്ക വീടുകളിലും വെള്ളം കയറിയ നിലയിലാണ്. ഏതു സമയത്തും ആളുകളെ മാറ്റി പാർപ്പിക്കേണ്ടിവരുന്ന അവസ്ഥയിലാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃക്കോവിൽ വട്ടത്ത് പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഇവിടെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുനലൂർ, അഞ്ചൽ, തെന്മല ഭാഗങ്ങളിൽ ഉരുൾ പൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു.
Read MoreCategory: Kollam
നാടൻ മത്സ്യങ്ങൾ കിട്ടാനില്ല! വീണ്ടും വരവായി വിഷമത്സ്യം; മീന്‍ കറിയില്ലാതെ ഭക്ഷണം ഇറങ്ങാത്തവര്‍ ഇത് വായിക്കാതെ പോകരുത്…
കൊല്ലം: ലോക്ക്ഡൗണിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ അടക്കമുള്ള വിഷരാസപദാർഥങ്ങൾ കലർത്തിയ മത്സ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത് ജില്ലയിൽ വീണ്ടും വ്യാപകം. ഇതിന് പിന്നിൽ വൻ ലോബി പ്രവർത്തിക്കുന്നെങ്കിലും പരിശോധനകൾ നടത്താൻ പോലും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ തയാറാകുന്നില്ല. ഇത്തരം മത്സ്യവിൽപ്പന സംബന്ധിച്ച് കൃത്യമായ വിവരം നൽകിയാൽ പോലും ഒരു നടപടിയുമില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നുകഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിലെ ഹാർബറുകൾ എല്ലാം സന്പൂർണ ലോക്ക്ഡൗണിന് മുന്‍പ് തന്നെ ജില്ലാ കളക്ടർ ഇടപെട്ട് പ്രവർത്തനം നിർത്തിവയ്പ്പിച്ചിരിക്കയാണ്. പരന്പരാഗത മത്സ്യബന്ധനത്തിനും പോലീസ് അനുമതി നൽകുന്നില്ല. ഇതുകാരണം ചെറിയ വള്ളങ്ങളിലെ മീൻപിടിത്തവും നാമമാത്രമാണ്. എന്നാൽ കായലുകളിൽ ചെറിയ തോതിൽ മത്സ്യബന്ധനം നടക്കുന്നുണ്ട്. ലോക്ക്ഡൗൺ തുടങ്ങി രണ്ടുദിവസം വരെ മീൻ ലഭ്യതയിൽ വലിയ കുറവില്ലായിരുന്നു. ഇപ്പോൾ നാടൻ മത്സ്യങ്ങൾ കിട്ടാനില്ല. കിട്ടുന്ന…
Read Moreഎന്റെ കുഞ്ഞുങ്ങളോട് അവൻ ഇത് കാട്ടേണ്ടായിരുന്നു..! ഏക ആശ്രയമായിരുന്നത് ഒരേയൊരു മകൾ; വർഷയുടെ അമ്മ ശോഭ തേങ്ങലോടെ പറയുന്നു…
കുണ്ടറ: കഴിഞ്ഞദിവസം കേരളപുരത്ത് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് മരിച്ച വർഷയുടെ മാതാപിതാക്കൾ. വർഷ (26), മക്കളായ അലൻ (2), ആരവ്( മൂന്നുമാസം ) എന്നിവർക്ക് ശീതള പാനീയത്തിൽ വിഷം കലർത്തിയാണ് കൊന്നതെന്ന് സംശയിക്കുന്നതായി അവർ പോലീസിൽ മൊഴി നൽകി. സംഭവം നടക്കുമ്പോൾ മൂത്തമകൾ അലോന (6) വിഷം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാതെ എതിർത്ത് ഒഴിഞ്ഞു മാറിയതിനാൽ മരിച്ചില്ല. ഭാര്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും വിഷം നൽകിയശേഷം എഡ്വേർഡ് വിഷം കഴിച്ചെങ്കിലും മരിച്ചില്ല. അയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടറയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ എഡ്വേർഡ് മൺട്രോതുരുത്ത് പെരിങ്ങാലം സ്വദേശിയാണ്. ജോലിക്ക് പോകുന്നതിനും മൂത്തമകൾ അലോനയ്ക്ക് സ്കൂളിൽ പോകുന്നതിനുമുള്ള സൗകര്യം പരിഗണിച്ചാണ് എഡ്വേര്‍ഡും കുടുംബവും കേരളപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്. കൊല്ലപ്പെട്ട വർഷയുടെ മാതാപിതാക്കളായ ശോഭയും ബാബുവും ഇളയ സഹോദരനായ ഷാനും കുണ്ടറ…
Read Moreഷിജു വർഗീസ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തത് 10 കമ്പനികൾ; ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി
ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ഡയറക്ടർ ഷിജു.എം.വർഗീസ് അമേരിക്കയിൽ 10 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ്. കുണ്ടറ കുരീപ്പള്ളിയിൽ തിരഞ്ഞെടുപ്പു ദിവസം കാറിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണക്കേസിൽ ഷിജു വർഗീസും കൂട്ടാളികളും റിമാൻഡിൽ കഴിയുകയാണ്. അന്വേഷണം നടത്തുന്ന ചാത്തന്നൂർ എ സി പി വൈ .നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഷിജു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഉപകമ്പനി ബന്ധുക്കളുടെ പേരിലാണ്. ഉപകമ്പനിക്ക് നിയമാവലി പോലും തയാറാക്കായിട്ടില്ലെന്നും പോലീസ് പറയുന്നു.പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇ എം സി സി യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായത്. ഷിജുവിന്റെ കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു.ഇതിൽ നിന്നുള്ള വിവരങ്ങൾ സൈബർ…
Read Moreആത്മഹത്യയ്ക്കുശ്രമിച്ച കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു; ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു; സംഭവം കുണ്ടറയിൽ
കുണ്ടറ: കുണ്ടറയിൽ ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുഞ്ഞുങ്ങളും അമ്മയുമാണ് മരിച്ചത്. ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടത്. മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡും (അജിത് -40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ഇവർ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ഇളയകുഞ്ഞ് ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടുദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവാഴ്ച…
Read Moreപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവർത്തിച്ചാൽ മതി! സേവാഭാരതിയുടെ പ്രവർത്തനം ഗ്രാമപഞ്ചായത്ത് വിലക്കിയെന്ന്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചാത്തന്നൂർ: കോവിഡ് പ്രതിരോധവും ചികിത്സാ സൗകര്യമൊരുക്കലും നടത്തുന്ന സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനം പൂതക്കുളം ഗ്രാമപഞ്ചായത്ത് തടഞ്ഞുവെന്ന് ആരോപണം. ഗ്രാമപഞ്ചായത്തിലെ ബിജെപിക്കാരായ ഗ്രാമ പഞ്ചായത്തംഗങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനം തടഞ്ഞുവച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സേവാഭാരതിയുടെ വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കണമെന്ന് പരവൂർ പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. സെക്രട്ടറിയുടെ നിർദേശപ്രകാരമായിരുന്നു പോലീസ് നടപടി. അഞ്ചു വാഹനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ പുതക്കുളം പഞ്ചായത്തിൽ സേവന സർവീസ് നടത്തുന്നത്. ഓഫീസും പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾ ഓടിക്കരുതെന്ന അറിയിപ്പു ലഭിച്ചതോടെയാണ് പഞ്ചായത്തംഗങ്ങളായ സജീഷ് മമുട്ടം, ആർഎസ് രാഖി, മഞ്ജുഷ സത്യശീലൻ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഒരുക്കങ്ങൾ വിലയിരുത്താൻ പുറപ്പെടുകയായിരുന്ന പഞ്ചായത്ത് സെക്രട്ടറി വി.ജി ഷീജയെ വാഹനത്തിന് മുന്നിൽ പ്ലക്കാർഡുകളുമായെത്തിയവർ തടഞ്ഞു. സെക്രട്ടറി രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ആരോപണം. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ശേഷം…
Read Moreകോവിഡ് ബാധിതരുടെ വീട്ടിലെ ഏഴു മാസം ഗർഭിണിയായ പശു കുഴഞ്ഞുവീണു ; വെറ്ററിനറി ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ പശു സുഖം പ്രാപിച്ചു വരുന്നു
ചാത്തന്നൂർ: കോവിഡ് ബാധയെ തുടർന്ന് വീട്ടുകാർ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിലെ ഏഴു മാസം ഗർഭിണിയായ പശു കുഴഞ്ഞു വീണു. ഒരു ദിവസം എഴുന്നേല്‍ക്കാനാകാതെ കിടന്ന പശുവിനെ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പി പി ഇ കിറ്റ് ധരിച്ചെത്തി ചികിത്സിച്ച് രക്ഷപ്പെടുത്തി. കല്ലുവാതുക്കൽ പഞ്ചായത്ത് വരിഞ്ഞത്ത് ഷാജി ഭവനിൽ സണ്ണി പാപ്പച്ചന്റെ പശുവിനെയാണ് കല്ലുവാതുക്കൽ സീനിയർ വെറ്ററിനറി സർജൻ ഡോ.ശ്യാം സുന്ദർ, വേള മാനൂർ വെറ്ററിനറി സബ്ബ് സെന്ററിലെ അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ സുഭാഷ് എന്നിവർ രക്ഷപ്പെടുത്തിയത്. കാരംകോട് സഹകരണ സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനായ സണ്ണി പാപ്പച്ചൻ മികച്ച ക്ഷീര കർഷകൻ കൂടിയാണ്. ഭാര്യ ജയ സണ്ണി ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. കോ വിഡ് രോഗലക്ഷണം പ്രകടമായതിനെ തുടർന്ന് കുടുംബം ഒന്നോടെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കിടന്ന ഗർഭിണി പശു പിറ്റേ ദിവസവും എഴുന്നേല്ക്കാനാകെ…
Read Moreഅങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു; കോവിഡ് ബാധിച്ചയാളെ പരിശോധനാഫലവുമായി പറഞ്ഞയച്ച് ലാബ് അധികൃതരുടെ ക്രൂരത
കൊല്ലം: കോവിഡ് ബാധിതനായ 61-കാരന് പരിശോധനാഫലവും നല്കി പറഞ്ഞയച്ച് നഗരത്തിലെ മൈക്രോലാബ് അധികൃതരുടെ ക്രൂരത. മൈലക്കാട് സ്വദേശിയായ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ രോഗിയെ സുരക്ഷിതമായി മാറ്റാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ പരിശോധനാഫലം കൈമാറി പറഞ്ഞുവിടുകയായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം.തുടര്‍ന്ന് ഇദ്ദേഹം നടന്ന് ചിന്നക്കടയിലെത്തി ഓട്ടോറിക്ഷാ ഡ്രൈവറോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ വാഹന പരിശോധന നടത്തുകയായിരുന്ന പോലിസിനോട് ഓട്ടോ ഡ്രൈവർ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് പോലിസ് രേഖകള്‍ പരിശോധിച്ച് പോസിറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷം ഇയാള്‍ക്ക് സാനിറ്റൈസറും മാസ്കും ഗ്ളൗസും നല്കി. ഉടൻ വിവരം ആരോഗ്യ വകുപ്പില്‍ അറിയിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തി ഇദ്ദേഹത്തെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ ചിന്നക്കടയില്‍ അണുനശീകരണം നടത്തി. കൊല്ലത്തെ സര്‍ക്കാര്‍ അധീനതയിലുളള പാര്‍ക്കില്‍…
Read Moreഅതിവേത്തിലെത്തിയ കാർ പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല; പിന്നാലെ വിട്ട് പോലീസും; വാഹനം കണ്ടെത്തി നോക്കിയപ്പോ ൾ കണ്ട കാഴ്ച ഇങ്ങനെ…
കൊട്ടാരക്കര: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവ് പോലീസ് പിന്തുടര്ന്ന് പിടികൂടി. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. എം സി റോഡില്‍ കൊട്ടാരക്കര കുന്നക്കര പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാർ പോലീസ് പിന്തുടര്ന്നു. ഗോവിന്ദമംഗലം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ക്കായി പോലീസ് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹന ഉടമ കുളക്കട സ്വദേശിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പ് കോട്ടാത്തല സ്വദേശിയായ ഒരാള്‍ തന്റെ പക്കല്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിശദമായചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകുവെന്നാണ് പോലീസ് പറയുന്നത്. വാഹനം വാടകയ്ക് എടുത്ത കോട്ടാത്തല സ്വദേശിയെയും സുഹൃത്തിനായും പോലീസ് അന്വേഷണം തുടങ്ങി.
Read Moreവെള്ളമടിക്കാർ ഒരിക്കലും നന്നാകില്ലേ? നവീകരണത്തിന് പിന്നാലെ റോഡിൽ വാട്ടർ അതോറിട്ടിയുടെ കുഴിയെടുപ്പ്
പത്തനാപുരം : കോടികൾ ചിലവഴിച്ച റോഡ് നവീകരണത്തിനും ടാറിംഗിനും പിന്നാലെ ജല അതോറിട്ടിയുടെ കുഴിയെടുപ്പ് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്നു. പത്തനാപുരം- കുന്നിക്കോട് ശബരി പാത, പഞ്ചായത്ത് പടി – ആലവിള എന്നീ റോഡുകളാണ് പൈപ് ലൈൻ മാറ്റലിന്റെ പേരിൽ ജെ സി ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. രണ്ട് റോഡുകളും നവീകരണം നടത്തി ടാറിംഗ് ചെയ്തിട്ട് അധിക നാളുകൾ ആകുന്നില്ല. ഏറെ നാൾ തകർന്ന് കിടന്ന കുന്നിക്കോട് പത്തനാപുരം റോഡ് ജനരോഷത്തെ തുടർന്ന് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയത് അടുത്ത കാലത്താണ്. തമിഴ്നാട്, തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ശബരിമല തീർഥാടകർ കൂടുതലായി കടന്നുപോകുന്ന പാത ശബരീ ബൈപാസാക്കിയാണ് നവീകരണം നടത്തിയത്. ശബരി പാത മീറ്ററുകളോളം വെട്ടിപൊളിച്ചിട്ടുണ്ട്. പൊളിക്കുന്ന ടാറിംഗ് മണ്ണിട്ട് നികത്തുക മാത്രമാണ് പതിവ്. മണ്ണ് നികത്തിയ ഭാഗം മഴ പെയ്യുന്നതോടെ വലിയ കുഴികളായി മാറി വെള്ളം കെട്ടി…
Read More