കൊല്ലം: ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തി വച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഗൃഹനാഥനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു കുണ്ടറ സി ഐ പറഞ്ഞു. മൺ ട്രോ തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ എഡ്വേർഡിനെയാണ് (അംഗിത് – 40 ) കസ്റ്റഡിയിൽ വാങ്ങുന്നത്. ഭാര്യ വർഷ (26), മക്കളായ അലൈൻ , ആരവ് എന്നിവരെയാണ് വിഷം കുത്തി വച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 11നായിരുന്നു സംഭവം. മൂത്തമകളെ കൊലപ്പെടുത്താതെ വിട്ടു. കുട്ടിയെ സംരക്ഷിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം എഡ്വേർഡ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപെട്ടു. സംശയരോഗമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. കുടുംബ വീട്ടിൽ താമസിച്ചു വന്ന വർഷ യെ സംഭവ ദിവസം രാവിലെയാണ് എഡ്വേർഡ് താമസിക്കുന്ന വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. വീട്ടിൽ വന്ന ശേഷം ഭാര്യയുമായി വഴക്കിട്ട എഡ്വേർഡ് ഭാര്യയെ തലയ്ക്കടിച്ചു…
Read MoreCategory: Kollam
പിപിഇ കിറ്റ് അടക്കം ധരിച്ചു സജീകരണങ്ങള്‍ എല്ലാം ഒരുക്കി ഷഫീക്കും കൂട്ടരും എത്തി, പക്ഷേ…! കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു; ഒടുവില്‍…
അഞ്ചല്‍ : കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന ദളിത് യുവതി വീട്ടില്‍ വീട്ടില്‍ പ്രസവിച്ചു. ചെങ്ങറ ഭൂസമരം പാക്കേജില്‍ ഉള്‍പ്പെടുത്തി കൊല്ലം അരിപ്പയില്‍ ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന 20 കാരിയാണ് വീട്ടില്‍ പ്രസവിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലാണ് യുവതിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ഷഫീക് ചോഴിയക്കൊടിനെ അറിയിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനാല്‍ പിപിഇ കിറ്റ് അടക്കം ധരിച്ചു ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സജീകരണങ്ങള്‍ എല്ലാം ഒരുക്കി ഷഫീക്കും കൂട്ടരും എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവ വേദന കലശലായി. ഇതോടെ യുവതിയുടെ മുത്തശ്ശിയുടെ സഹായത്തോടെ വീട്ടില്‍ തന്നെ പ്രസവം എടുക്കുകയും തുടര്‍ന്ന് കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം…
Read Moreഒപ്പമുണ്ട്… ഏത് പ്രതിസന്ധിയിലും! മട്ടാഞ്ചേരിയിലെ എസിപി കൊല്ലം ജില്ലയിലും താരം; നവ മാധ്യമങ്ങൾ വഴി അഭിനന്ദിക്കുന്നതും ചിത്രങ്ങൾ പങ്കുവെക്കുന്നതും ദിനംപ്രതി നൂറുകണക്കിനാളുകള്‍
പി.ഏ.പത്മകുമാർ കൊട്ടാരക്കര: കൊച്ചി മട്ടാഞ്ചേരിയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജി.ഡി വിജയകുമാർ ജൻമനാടായ കൊല്ലം ജില്ലയിലും താരമാണിപ്പോൾ. നവ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പങ്കുവെക്കുന്നതും അഭിനന്ദിക്കുന്നതും ദിനംപ്രതി നൂറുകണക്കിനാളുകളാണ്. ഇപ്പോൾ ചെല്ലാനത്തുണ്ടായ കടൽക്ഷോഭത്തിൽ അദ്ദേഹത്തിതിന്റെ നിസ്വാർഥ സേവനം പോലീസിന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ ചിത്രം സഹിതം വന്നതോടെയാണ് വിജയകുമാറിന് താരപരിവേഷം കൈവന്നത്. വെള്ളം കയറിയതുമൂലം വീട്ടിൽ ഒറ്റപ്പെട്ടു പോയ രോഗിയായ വയോധികയെ സന്നദ്ധ പ്രവർത്തകർക്കൊപ്പം കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്കു കൊണ്ടു പോവുന്ന ചിത്രമാണ് വൈറലായത്. പോലീസിന്റെ ഔദ്യോഗിക പേജിൽ വന്ന ചിത്രം ഇപ്പോൾ നവ മാധ്യമങ്ങളിലെല്ലാം പ്രചരിക്കുകയാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ ജി.ഡി വിജയകുമാർ 1983 ലാണ് സബ് ഇൻസ്പെക്ടറായി സർവീസിലെത്തുന്നത്. അടുപ്പമുള്ളവരെല്ലാം ജിഡി എന്നു വിളിക്കുന്ന വിജയകുമാർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങളുമായി ആത്മബന്ധം പുലർത്തുന്നയാളാണ്. സ്ഥലം മാറിപ്പോയാലും പഴയ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യും. ദീർഘകാലം…
Read Moreചരിത്രം കുറിച്ച അപൂർവതകളുമായി ചിഞ്ചുറാണി! ന്ത്രി പദവിയിലെത്തുമ്പോൾ അത് പാർട്ടിയിൽ മറ്റൊരു ചരിത്രത്തിന് വഴിമാറുന്നു
സ്വന്തം ലേഖകൻ ചാത്തന്നൂർ: സിപിഐ പ്രതിനിധിയായി ജെ.ചിഞ്ചുറാണി മന്ത്രി പദവിയിലെത്തുമ്പോൾ അത് പാർട്ടിയിൽ മറ്റൊരു ചരിത്രത്തിന് വഴിമാറുന്നു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐ രുപം കൊണ്ട ശേഷം സിപിഐയിൽ നിന്നും ആദ്യമായി മന്ത്രിയാകുന്ന വനിതയാണ് ചിഞ്ചു റാണി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയായിരുന്ന സി പി ഐ 1957-ൽ കെ.ആർ.ഗൗരിയമ്മയെ മന്ത്രിയാക്കിയതിന് ശേഷം പിന്നീട് ഒരു വനിതയെ പാർട്ടി മന്ത്രിയാക്കുന്നത് ചിഞ്ചുറാണിയെയാണ്. നിയമസഭയിലേയ്ക്കുള്ള ആദ്യ അങ്കത്തിൽ തന്നെ പാർട്ടിക്കുള്ളിലെ തന്നെഎതിർപ്പുകളെ മറികടന്ന് വിജയിക്കുകയും മന്ത്രിയാവുകയും ചെയ്യുകയാണ് ചിഞ്ചു റാണി. ഇവരെ പാർട്ടി സ്ഥാനാർഥിയായി തീരുമാനിക്കുമ്പോൾ ചടയമംഗലം മണ്ഡലത്തിലെ സി പി ഐ യിൽ എതിരുണ്ടാവുകയും വിമത നീക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്തായിരുന്നു നിയമസഭയിലെത്തിയത്. ചടയമംഗലം മണ്ഡലത്തിൽ നിന്നും വിജയിച്ച് സംസ്ഥാന മന്ത്രിമാരുടെ പിൻഗാമിയായാണ് ഇവർ മന്ത്രിയാകുന്നത്. സി പി ഐ യുടെ അനിഷേധ്യ നേതാക്കളായിരുന്ന എം.എൻ.ഗോവിന്ദൻ…
Read Moreഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചില്ല, സർക്കാരുമായി സഹകരിച്ചു പോകുമെന്ന് കോവൂർ കുഞ്ഞുമോൻ
രാജീവ് . ഡി പരിമണംകൊല്ലം: മുന്നണി എത്ര അവഗണിച്ചാലും തനിക്ക് നിരാശയില്ലെന്നും എൽ ഡി എഫിനൊപ്പം എന്നും നിൽക്കുമെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ രാഷ്ട്ര ദീപികയോട് പറഞ്ഞു. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ബോർഡോ കോർപറേഷൻ സ്ഥാനങ്ങളോ പരമാവധി നേടി പാർട്ടി പ്രവർത്തകർക്ക് നൽകാനാണ് കോവൂർ കുഞ്ഞുമോന്റെ തീരുമാനം. ഇക്കുറി തന്നെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്ന് കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കർ സ്ഥാന മെങ്കിലും ലഭിക്കുമെന്ന് കരുതിയെങ്കിലും അതും ലഭിച്ചില്ല. ആർ എസ് പി ലെനിനിസ്റ്റ് പാർട്ടി രൂപീകരിച്ച് ആർ എസ് പിയോട് വിട പറഞ്ഞ കുഞ്ഞുമോന്റെ മനസ് ഇടതുപക്ഷ ചിന്താഗതികളോടാണ്. കുന്നത്തൂരിൽ കഴിഞ്ഞ രണ്ടുതവണയും ആർ എസ് പി സ്ഥാനാർഥിയെ തന്നെയാണ് തറപറ്റിച്ചത്. അഞ്ചാം തവണയാണ് കുഞ്ഞുമോൻ നിയമസഭയിലെത്തുന്നത്. തനിക്ക് അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞുമോൻ എൽ ഡി എഫ്…
Read Moreമലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ്; രോഗിയുടെ കണ്ണ് നീക്കം ചെയ്തു; കൊല്ലം സ്വദേശിനിയുടെ നിലയിൽ പുരോഗതി
തിരൂർ: ബ്ലാക്ക് ഫംഗസ് രോഗം കൊല്ലം, മലപ്പുറം ജില്ലകളിലും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് തിരൂർ സ്വദേശി അബ്ദുൾ ഖാദറിനാണ് (62) രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്. തലച്ചോറിലേക്ക് ഫംഗസ് പടരാതിരിക്കാൻ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 22നാണ് അബ്ദുൽ ഖാദറിന് സ്ഥിരീകരിക്കുന്നത്. കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreകോവിഡ് നിയന്ത്രണം തടസ്സമാകുന്നു; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകാൻ സാധ്യത
ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു.എം.വർഗീസിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് നീണ്ടു പോയേക്കാം. അന്വേഷണ സംഘത്തലവനായ ചാത്തന്നൂർ എസി പി വൈ .നിസാമുദ്ദീന്റെ മുമ്പാകെ ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കിയിരുന്നു.ദില്ലിയിലാണ് നന്ദകുമാർ.കോവിഡ്നിയന്ത്രണങ്ങൾ മൂലം നന്ദകുമാറിന് എത്തിചേരാൻ ബുദ്ധിമുട്ടാണെന്ന് പോലീസിനെ അറിയിച്ചിരിക്കുകയാണ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സഹയാത്രികനാണ് നന്ദകുമാർ എന്ന് പോലീസ് പറഞ്ഞു.ഷിജുവിന്റെ സാമ്പത്തിക സ്രോതസ്സ്, ബാങ്കിടപാടുകൾ, ആസ്തി തുടങ്ങിയവയെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് ഷിജുവിന്റെ മാതാവിനും സഹോദരങ്ങൾക്കും പോലീസിന് മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവരെല്ലാം കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നാണ് പോലീസിനെ അറിയിച്ചിട്ടുള്ളത്.തിരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ വച്ച് ഷിജുവിന്റെ കാറിന് നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസ്സിലെ രണ്ടാം പ്രതി തിരുവനന്തപുരം…
Read Moreഗ്രാമ പഞ്ചായത്തിനെക്കാള്‍ മികച്ച സംവിധാനങ്ങള്‍, 24 മണിക്കുറും പ്രവര്‍ത്തനം ! സേവാഭാരതിയുടെ കോവിഡ് പ്രതിരോധ-രക്ഷാ സേവനപ്രവർത്തനം പൂതക്കുളം പഞ്ചായത്ത് പൂട്ടിച്ചു
ചാത്തന്നൂർ: സേവാഭാരതി പൂതക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിവന്ന കോവിഡ് പ്രതിരോധ -രക്ഷാ സേവന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിനെക്കാൾ മികച്ച സംവിധാനങ്ങളോടെ 24 മണിക്കുറും പ്രവർത്തിച്ചു കൊണ്ടിരുന്ന സേവാഭാരതി ഹെൽപ് ഡസ്ക് ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു. സേവാഭാരതിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീജ നോട്ടീസ് നൽകി. കഴിഞ്ഞ 14 ദിവസമായി പുതക്കുളം ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹെൽപ് ഡസ്കും പ്രവർത്തനങ്ങളും ഇതോടെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് സേവാഭാരതി . 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്കിന് പുറമേ നാല് ആംബുലൻസുകളുടെ സേവനവും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച പുതക്കുളം പഞ്ചായത്തിലെ നാലു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കാരം നടത്തിയത് സേവാഭാരതിയാണ്. 90 ഓളം പേരെ കോ വിഡ് പരിശോധന നടത്താനും പോസിറ്റീവ് ആയവരെ ആശുപത്രിക ളി ലും ക്വാറന്റൈയിൻ കേന്ദ്രങ്ങളിലുമെത്തിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന…
Read Moreഇത്തിക്കരയാറ്റിൽ മരക്കുളം കടവിലെ നടപ്പാലം മുങ്ങി; നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ
ചാത്തന്നൂർ: ഇത്തിക്കരയാറിന് കുറുകെ മരക്കുളം കടവിൽ നിർമിച്ച നടപ്പാലം വെള്ളത്തിൽ മുങ്ങി.നിർമ്മാണത്തിലെ അപാകതയാണ് നടപ്പാലം നദിയിൽ മുങ്ങാൻ ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരിക്കയാണ്. കല്ലുവാതുക്കൽ പഞ്ചായത്തിലെ മരക്കുളത്തെയും പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളത്തേയും ബന്ധിപ്പിച്ചാണ് നടപ്പാലം നിർമ്മിച്ചത്.ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച നടപ്പാലം ആറ് മാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ നടപ്പാലത്തിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങി അക്കരെയിക്കരെയുള്ള യാത്ര തടസ്സപ്പെട്ടു.ഇത് ഇരു പ്രദേശത്തെയും ജനങ്ങളുടെ നിത്യ യാത്ര തടസപ്പെടുത്തുകയും ചെയ്തു. നടപ്പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ കടത്തുവള്ളം സർവീസ് നിർത്തുകയും ചെയ്തു.ആറിന് കുറുകെ ഉയരത്തിൽ കടന്നു പോകുന്ന നടപ്പാലം ചെങ്കുളം ഭാഗത്ത് കൊടും താഴ്ചയിലേയ്ക്ക് ഇറക്കി അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നത്. ചെങ്കുളം ഭാഗത്ത് ആറ്റിലെ ജലനിരപ്പിന് സമാന്തരമായാണ് നടപ്പാലം വന്നു ചേരുന്നത്.ഇവിടെ നടവഴി സംരക്ഷണഭിത്തി നിർമ്മിച്ച് ഉയരം കൂട്ടേണ്ടതായിരുന്നു.എന്നാൽ അതിനുള്ള…
Read Moreദുർമന്ത്രവാദത്തിനെന്നു സംശയം; ഓച്ചിറയിൽ ആടിന്റെ തലയറുത്തു കൊണ്ടുപോയി; ഞെട്ടലോടെ പ്രദേശവാസികൾ
കൊല്ലം: തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ തലയറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഓച്ചിറ പോലീസ് അന്വേഷണം തുടങ്ങി. തഴവ, കുതിരപ്പന്തി സ്വദേശി വിജയകുമാറിന്റെ വീട്ടിലെ ആടിന്റെ തലയാണ് അറുത്തത്. ഉടൽ തൊഴുത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ആടിന്റെ രക്തവും കാണാനായിട്ടില്ല. ദുർമന്ത്രവാദത്തിന് ആടിന്റെ തലയും രക്തവും കൊണ്ടുപോയിരിക്കാമെന്നാണ് പോലീസ് നിഗമനം. ആടിന്റെ തലഭാഗം കാണാതായതിനെത്തുടർന്നു കുടുംബവും വലിയ ഭീതിയിലാണ്.സംഭവത്തിന്റെ നിജസ്ഥിതി ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്. രാത്രിയലാണ് സംഭവമെന്നു കരുതുന്നു. ആട്ടിൻകൂട്ടിൽനിന്നു ബഹളം കേട്ടതായി ആരും പറയുന്നില്ല. ആടിനെ കൈകാര്യം ചെയ്തു പരിചയമുള്ളവരാണ് കഴുത്തറുത്തതെന്ന നിഗമനത്തിലാണ് പോലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. ആടിന്റെ തലയറുത്തതു അറിഞ്ഞതോടെ സമീപപ്രദേശങ്ങളിൽ ആടു വളർത്തുന്നവരും ജാഗ്രതയിലാണ്.
Read More